തിരി നന

ജലത്തിന്റെ ആവശ്യകത കൂടുന്നതോടൊപ്പം ജലദൗർലഭ്യവും കൂടുന്ന ഈ കാലഘട്ടത്തിൽ ജലത്തിന്റെ ഉപയോഗം വളരെ സൂക്ഷ്മമാകണം. അമിതമയ് വെല്ലമൊഴിക്കുന്നത് ജലം പാഴക്കുന്നതോടൊപ്പം മണ്ണിലെ വളവും നഷ്ട്ടമാകുന്നതിനു കാരണമാകുന്നു. ഇതിനെല്ലാമുള്ള ഒരു പരിഹാരമാർഗമാണ് തിരി നന.

ഉപയോഗിക്കുന്ന രീതി

1) ചെടി നടാൻ ഉദ്ദേശിക്കുന്ന ചട്ടിയിൽ 2 ദ്വാരങ്ങൾ ഉള്ളതേ ഉറപ്പു വരുത്തണം.

2) തിരി ഉണ്ടാക്കുന്നതിനായ് കോട്ടൻ തുണി ഉപയോഗിക്കണം. ഇത് വെള്ളത്തിൽ മുക്കുക.

3)ചട്ടിയിൽ കുറച്ച മണ്ണ് നിറച്ച ശേഷം തിരി ദ്വാരത്തിലൂടെ ഉള്ളിലേക്ക് തിരുകി കയറ്റുക .

4 ) ബാക്കി ഭാഗം മണ്ണ് നിറചു ചെടി നടാം.

നട്ട ചെടികളുടെ വേരിലെക് ഒരു പെന്‍സിലിന്റെ സഹായത്തോടെ തിരുകി വെക്കാം . ഈ നൂതന വിദ്യ ചെടികളെ അതിന്റെ ആവശ്യാനുസരണം വെള്ളം വലിചെടുക്കുന്നതിനു സഹായിക്കുന്നു . കുറച്ചു സമയം കൊണ്ട് വളരെ ചെലവ് കുറച്ചു എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് തിരിനന . ചെടി നനയ്കുന്നതിൽ നിന്ന് ഒരു സമയ നഷ്ടമോ ബുദ്ധിമുട്ടോ ഉണ്ടാവില്ല . കൃത്യമായ അളവിൽ കൃത്യമായ തോതിൽ വെള്ളം ചെടികൾക് ലഭിക്കുനതിനു ഇത് വളരെ ഉപയോഗപ്രതമാണ് .