മണ്ണില്ലാ കൃഷിയും പോഷകപാളി വിദ്യയും.

ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്ഷകന് മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…

മണ്ണില്ലാത്ത കൃഷിയോ? ഒരു കാലത്ത് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ലാത്ത ഇത്തരം കൃഷിസമ്പ്രദായം ഇപ്പോള്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. മണ്ണിനുപകരം മരപ്പൊടി, ഉമി തുടങ്ങിയ ജൈവവസ്തുക്കളോ, അഗ്നിപര്‍വ്വതസ്ഫോടന അവശിഷ്ടപദാര്ത്ഥങ്ങായ പെര്‍ലൈറ്റ്, പൂമൈസ് എന്നിവയോ വെര്‍മികുലേറ്റ്, റോക്ക്വൂള്‍ തുടങ്ങിയ ഫൈബര്‍ രൂപത്തിലുള്ള ധാതുപദാര്‍ത്ഥങ്ങളോ ഉപയോഗിച്ച് കൃഷി ചെയ്ത് ഉത്പാദനക്ഷമത കൂട്ടാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആര്യ ഉണ്ണി

കടപ്പാട് .doolnews