അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത, ഹരിത, നീലിമ, സൂര്യ തുടങ്ങി നിരവധിയിനം വഴുതന ഇങ്ങള് ലഭ്യമാണ്.

വിത്ത് പാകിയാണ് വഴുതന തൈകള്‍ മുളപ്പിക്കുക. മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുകയാണ് ചെയ്യുക. വിത്ത് ശേഖരിക്കാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം, മൂത്ത കായകള്‍ എടുത്തു നടുവേ മുറിക്കുക. ഒരു പാത്രം വെള്ളം എടുത്തു വിത്തുള്ള ഭാഗം അതില്‍ ഇടുക. നന്നായി കഴുകി, അവശിഷ്ട്ടങ്ങള്‍ നീക്കി ഒരു അരിപ്പ ഉപയോഗിച്ചു വെള്ളം കളയുക. ഈ വിത്തുകള്‍ ഉണക്കി സൂക്ഷിക്കണം.

വിത്തുകള്‍ പാകുന്ന വിധം

മെയ്, ജൂണ്‍ മാസമാണ് വഴുതന കൃഷിക്ക് ഏറ്റവും ഉചിതം. പാകേണ്ട വിത്തുകള്‍ എടുക്കുക. വിത്തുകള്‍ നടുന്നതിന് മുന്‍പ് കുറച്ചു നേരം സ്യുടോമോണസ് കലര്‍ത്തിയ വെള്ളത്തില്‍ മുക്കിവയ്ക്കുക. ഒരു വെള്ള തുണിയില്‍ വിത്തുകള്‍ കെട്ടി മുക്കി വെക്കാം. ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ തറയില്‍ വിരിച്ച മണലിലോ വിത്ത് വിതക്കാം. വിത്തുകള്‍ പാകുേമ്പാള് അധികം ആഴത്തില്‍ പോകാതെ ശ്രദ്ധിക്കുക. രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിതയ്ക്കുന്ന എല്ലാ വിത്തുകളും മുളയ്ക്കണമെന്നില്ല.

വി.പി.അഫ്സൽ