<div id="_mcePaste" style="text-align: justify; ">ഓര്‍ക്കിഡ് വീട്ടില്‍ വളര്‍ത്താനാകുന്ന ചെടിയാണ് ഇതില്‍ നിന്ന് മികച്ച നമുക്ക് വരുമാനം നമുക്ക് നേടാനാകും ഇതിന്റെ പരിപാലനം എങ്ങനെയെന്നു നോക്കാം.നമ്മുടെ നാട്ടില്‍ കാണുന്ന ഓര്‍ക്കിഡുകള്‍ മിക്കവയും വൃക്ഷവാസികളാണ്. ഇവ നടാന്‍ തെരഞ്ഞെടുക്കുന്ന മാധ്യമത്തില്‍ ധാരാളം വായുസഞ്ചാരം ഉറപ്പുവരുത്തണം. വെള്ളം കെട്ടിനില്ക്കാന് ഇടവരരുത്. ഓട്, ഇഷ്ടിക, ചകിരി, കരി, തടി ഓസ്മു, ഫൈബര്‍, ട്രീഫേണ്‍ ഫൈബര്‍ എന്നീ മാധ്യമങ്ങള്‍ ഓര്‍ക്കിഡ് നടാനായി ഉപയോഗിക്കാം. ചട്ടികള്‍ ഉപയോഗിക്കുകയാണെങ്കില്‍ ധാരാളം സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. തടികൊണ്ടുണ്ടാക്കിയ ട്രേകളും, പെട്ടികളും, പ്ലാസ്റ്റിക് പാത്രങ്ങളും ഓര്‍ക്കിഡ് നടാനുപയോഗിക്കാം. ഇവ സൗകര്യപൂര്‍വം ടെറസില്‍ വയ്ക്കുകയോ, മരങ്ങളില്‍നിന്നു തൂക്കിയിടുകയോ ചെയ്യാം. ടെറസിലാണെങ്കിലും, തുറന്നസ്ഥലത്താണെങ്കിലും തണല്‍ നല്‍കാനായി പ്രത്യേകം നിര്‍മിച്ചിട്ടുളള തണല്‍ വലകള്‍ ഉപയോഗപ്പെടുത്തണം. മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത് തടയാനായി പോളിത്തീന്‍ ഷീറ്റ് ഇട്ടുകൊടുക്കാവുന്നതാണ്.</div> <div id="_mcePaste" style="text-align: justify; ">ഓര്‍ക്കിഡുകള്‍ക്ക് വളരുന്ന മാധ്യമത്തില്‍ നിന്നും പോഷകാഹാരം ഒന്നും ലഭിക്കുന്നില്ല. ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡുകള്‍ക്ക് യോജിച്ചവയാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ഏതെങ്കിലും വളമിശ്രിതങ്ങള് വളരെ കുറഞ്ഞ അളവില്‍ കലക്കി ആഴ്ചയില്‍ ഒരു തവണ തളിച്ചു കൊടുക്കാം.സൂക്ഷ്മമൂലകങ്ങളുടെ മിശ്രിതങ്ങളും മാസത്തിലൊരിക്കല്‍ നല്‍കാവുന്നതാണ്.കാലിവളം, കോഴിവളം, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക് എന്നീ ജൈവ വളങ്ങള്‍ വെള്ളത്തില്‍ കലക്കി വെച്ച് അവയുടെ തെളിഞ്ഞ ലായനി ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുന്നതും നല്ലതാണ്. ഓര്‍ക്കിഡ് പരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരുപ്രധാന കാര്യം ജലസേചനമാണ്. ചെടിയുടെ വലിപ്പം, അന്തരീക്ഷ വ്യതിയാനങ്ങള്‍, ഉപയോഗിച്ച മാധ്യമം എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടു വേണം ചെടികള്‍ നനക്കേണ്ടത്. മിസ്റ്റ് അല്ലെങ്കില്‍ സ്പ്രേ രൂപത്തിലുള്ള ജലസേചനമാണ്അഭികാമ്യം.</div> <div id="_mcePaste" style="text-align: justify; ">ആര്യ ഉണ്ണി</div> <div id="_mcePaste" style="text-align: justify; ">കടപ്പാട് News 4I Kerala</div>