കാടകൃഷിയുടെ പ്രയോജനങ്ങള്‍ കുറഞ്ഞ സ്ഥല സൌകര്യം. മൂലധനം കുറവ്. താരതമ്യേന ആരോഗ്യമുള്ള പക്ഷികള്‍. 5 ആഴ്ചയുള്ളപ്പോള്‍ മുതല്‍ വില്‍ക്കാവുന്നതാണ്. നേരത്തെ പ്രായപൂര്‍ത്തിയെത്തുന്നു.6-7 ആഴ്ചയുള്ളപ്പോള്‍ മുതല്‍ മുട്ടയിടാന്‍ തുടങ്ങുന്നു. മുട്ടയുത്പാദനം കൂടുതല്‍- വര്‍ഷത്തില്‍ 280. കോഴിയിറച്ചിയെക്കാള്‍ സ്വാദ്,കൊഴുപ്പ് കുറവ്. കുട്ടികളില്‍ തലച്ചോറ്,ശരീരം വളര്‍ച്ച മെച്ചപ്പെടുത്തും. പോഷകമൂല്യത്തില്‍ കോഴിമുട്ടക്കു തുല്യം തന്നെയാണ് കാടമുട്ടയും. ഇവയില്‍ കൊളസ്റററോളും കുറവാണ്. കാടമാംസവും മുട്ടയും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകപ്രദമാണ്. താമസസൗകര്യം 1. ഡീപ്പ് ലിറ്റര്‍ സംവിധാനം. (കിടപ്പാടം) ഒരു ചതുരശ്ര അടിക്ക് 6 കാടകളെ വളര്‍ത്താം. 2 ആഴ്ച കഴിഞ്ഞാല്‍ കാടകളെ കൂടുകളില്‍ വളര്‍ത്താം.ഇത് ശരീരഭാരം വര്‍ധിപ്പിക്കും.മൃഗങ്ങളുടെ ആക്രമണവും ഒഴിവാക്കാം. 2. കൂട് സംവിധാനം കൂടുകളില്‍ വളര്‍ത്തുന്ന കാടകള്‍ പ്രായം കൂടസൈഡ് പക്ഷികളുടെ എണ്ണം ആദ്യ 2 ആഴ്ചകള്‍ 3 x 2.5 x 1.5 അടി. 100 3-6 ആഴ്ചകള്‍ 4 x 2 .5 x 1.5 അടി. 50 ഓരോ യൂണിറ്റും 6 അടി നീളവും 1 അടി വീതിയുമുണ്ട്. 6 ചെറുയൂണിറ്റുകളായും വിഭജിച്ചിരിക്കുന്നു. സ്ഥലം ലാഭിക്കാന്‍ 6 നിരളായി കൂട് ക്രമീകരിക്കാം. ഒരു വരിയില്‍ 4 മുതല്‍ 5 കൂടകള്‍ വരെയാകാം. കൂടിന്റെ അടിഭാഗം ഇളക്കിമാറ്റാവുന്ന തരം തടിപ്പലകകൊണ്ട് ഉറപ്പിക്കണം. ഇവ ഇളക്കി വൃത്തിയാക്കാം, കാഷ്ടം മാറ്റാനും സൌകര്യം. കൂടുകള്‍ക്കു മുന്നില്‍ ഇടുങ്ങിയ, നീളമുള്ള ഭക്ഷണത്തൊട്ടികള് വയ്ക്കുക. കൂടിനുപിന്നിലായി വെള്ളത്തൊട്ടികളും ക്രമീകരിക്കുക. വാണിജ്യാടിസ്ഥാനത്തില്‍ മുട്ട ശേഖരിക്കാനെങ്കില് കൂടൊന്നിന് 10-12 പക്ഷികളെ വളര്‍ത്താം.ബ്രീഡിംഗിനുവേണ്ടിയാണെങ്കില് ആണ് / പെണ് കാടകളെ യഥാക്രമം 1:3 എന്ന അനുപാതത്തില്‍ വളര്‍ത്താം. ഭക്ഷണം ക്രമം പട്ടിക കാണുക ഭക്ഷണ ചേരുവകള്‍ ചിക്ക് മാഷ് ഗ്രോവര്മാഷ് 0-3ആഴ്ച 4-6 ആഴ്ച ചോളം 27 31 സൊര്‍ഗം 15 14 എണ്ണ കളഞ്ഞ അരിതവിട് 8 8 കപ്പലണ്ടിപിണ്ണാക്ക് 17 17 സൂര്യകാന്തിപിണ്ണാക്ക് 12.5 12.5 സോയ 8 - മീന്‍ 10 10 ധാതുമിശ്രിതം 2.5 2.5 ഷെല്‍ഗ്രിറ്റ് - 5 ഭക്ഷണം ചെറുതരികളായി പൊടിക്കുക. 5 ആഴ്ച പ്രായമുള്ള കാട 500 ഗ്രാം ഭക്ഷണം കഴിക്കും. 6 മാസം പ്രായമുള്ളവ, ദിവസം 30-35 ഗ്രാം ഭക്ഷണം കഴിക്കും. 12 മുട്ട ഉല്പാദിപ്പിക്കാന് കാടകള്‍ക്ക് 400 ഗ്രാം ഭക്ഷണം വേണം. 75 ഫീഡിനൊപ്പം 5 കിലോ എണ്ണ പിണ്ണാക്കുചേര്ത്ത് ബ്രോയ്ലര്‍ സ്റ്റാര്‍ട്ടര്‍ മായി ഉപയോഗിക്കാം. ഒരിക്കല്‍ കൂടിപൊടിച്ച് നല്‍കുക.