പശുക്കളിലും ആടുകളിലും നായകളിലും മറ്റു മൃഗങ്ങളിലും കൃത്രിമ ബീജസങ്കലനം (Artificial Insemination) നടത്താറുണ്ടെന്നത് ഏറെക്കുറെ എല്ലാവര്ക്കും അറിയാം. കോഴികളിലും ഇത് സാധ്യമാണെന്നത് ഒരുപക്ഷേ ചുരുക്കം പേര്‍ക്കു മാത്രമേ അറിവുള്ളു. 1920ല്‍ അമേരിക്കയില്‍ തുടങ്ങിവച്ച ഈ രീതി 1950ല്‍ കൂടുകളില്‍ വളര്‍ത്തുന്ന കോഴികളില്‍ വ്യാപകമാക്കി. സാങ്കേതിക മേന്മ കൂട്ടാനുള്ള പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലും നടന്നിട്ടുണ്ട്. ഇത് പ്രായോഗികമാക്കുന്നത് കൂടുകളില്‍ വളര്‍ത്തുന്ന കോഴികളിലാണ്. പൂവന്കോഴികളില്നിന്ന് ബീജം ശേഖരിച്ച് പിടക്കോഴികളുടെ അണ്ഡാശയത്തില്‍ നിക്ഷേപിക്കുക എന്ന തത്വമാണ് ഇവിടെയും നടപ്പാക്കുന്നത്.

ലക്ഷ്യങ്ങള്‍

പത്ത് പിടക്കോഴികള്‍ക്ക് ഒരു പൂവന് കോഴി എന്നതിനപ്പുറം, ഒരു പൂവന്കോഴിയില്നിന്ന് ശേഖരിക്കുന്ന ബീജംകൊണ്ട് ആറുമുതല്‍ 10 പിടക്കോഴികളെ ബീജസങ്കലനം ചെയ്യിക്കാം. 2-3 ദിവസത്തിലൊരിക്കല്‍ ബീജം ശേഖരിക്കാം. ശരീരവും കാലുകളും വലുതായതോ, ചെറുതായതോ ആയ പൂവന്‍കോഴികളും സാധാരണ വലുപ്പമുള്ള പിടക്കോഴികളും തമ്മില്‍ ഇണചേരാനുള്ള പ്രയാസം ഒഴിവാക്കാം. തൂവല്‍ ധാരാളമുള്ളതും കാണാന്‍ ഭംഗിയുള്ളതുമായ പിടക്കോഴികള്‍ ഇണചേരുമ്പോള് ഉണ്ടാകുന്ന തൂവല്കൊഴിച്ചല് ഒഴിവാക്കാം. മേല്‍ത്തരം ഇനം കോഴികള്‍ക്ക് അംഗവൈകല്യംമൂലം ഇണചേരാന്‍ പ്രയാസം ഉണ്ടെങ്കില്‍ ഇത് ഒഴിവാക്കാം.

തെരഞ്ഞെടുക്കല്‍

പൂവന്കോഴികള് ശരിയായി വളര്‍ച്ചയെത്തിയതും, ആരോഗ്യമുള്ളതും ആകണം. ചെള്ള്, പേന്‍ എന്നിവ ഉള്ളതിനെ ഒഴിവാക്കണം. പിടക്കോഴികളുടെ അണ്ഡനാളത്തിന്റെ കീഴ്ഭാഗത്ത് മുട്ടയിടുമ്പോള് ക്ഷതം ഏറ്റതിനെ ഒഴിവാക്കണം. ഇത് ബീജത്തിന്റെ സഞ്ചാരത്തിന്റെ ബാധിക്കും.

ബീജശേഖരം

ശേഖരിച്ച ബീജം പരമാവധി 10 പിടക്കോഴിക്ക് ഉപയോഗപ്പെടുത്താം. ശേഖരിച്ച ബീജം ഉടന്‍തന്നെ പിടിക്കോഴികളില് നിക്ഷേപിക്കണം. 3-4 തുള്ളി ബീജം മതിയാകും ഒരെണ്ണത്തില്‍ നിക്ഷേപിക്കാന്‍. പരമാവധി ഒരുമണിക്കൂര്‍ ബീജം സൂക്ഷിക്കാമെങ്കിലും ഇത് മുട്ടയുല്‍പ്പാദനത്തെ സാരമായി ബാധിക്കും. ഉടന്‍ ഉപയോഗിക്കുകയാണെങ്കില്‍ 90 % വിജയമാകും. മൂന്നു ദിവസത്തിലൊരു പെണ്ബീജം ശേഖരിക്കാം.

ബീജസങ്കലനം

അഞ്ചുമാസമാകുമ്പോള്‍ കോഴികള്‍ മുട്ടയിട്ടു തുടങ്ങും. പൂവന്‍കോഴിയുടെ സഹായത്തിലല്ലാതെ ഇടുന്ന മുട്ടിവിരിയില്ല. ഇതിനെ വെജിറ്റബിള്‍ എഗ് എന്നുപറയും. ഇത്തരം മുട്ടയിടാന്‍ തുടങ്ങിയ കോഴികളിലാണ് വിരിയിപ്പിക്കാന്‍ പറ്റുന്ന മുട്ട ലഭ്യമാക്കുന്നതിന് ബീജസങ്കലനം നടത്തുന്നത്. ശേഖരിച്ച ബീജം പ്രത്യേക ഉപകരണംവഴി (അക ട്യൃശിഴല/ഴൗി) പിടക്കോഴിയുടെ അണ്ഡനാളത്തില്‍ നിക്ഷേപിക്കുന്നു. രാവിലെ അണ്ഡനാളത്തില്‍ മുട്ട തടഞ്ഞുനില്ക്കാന് സാധ്യതയുള്ളതുകൊണ്ട് ഉച്ചകഴിഞ്ഞാണ് സാധാരണ ബീജസങ്കലനം നടത്തുന്നത്. ആദ്യ ബീജസങ്കലനത്തിനുശേഷം രണ്ടാമത്തെ ദിവസം വീണ്ടും ബീജം നിക്ഷേപിക്കുന്നു. ഇതിനുശേഷം രണ്ടുമുതല്‍ നാലുദിവസത്തിനുശേഷം കിട്ടുന്ന മുട്ട വിരിയിപ്പിക്കാന്‍ പറ്റുന്നതാകും. 1-2 ആഴ്ച ബീജസങ്കലനം ചെയ്തുകൊണ്ടിരിക്കണം. 72 ആഴ്ച പ്രായംവരെ കോഴികള്‍ മുട്ട നല്‍കും. ഈ കാലയവളില്‍ 220 മുതല്‍ 250 മുട്ടകള്‍ കിട്ടും (നല്ലയിനം കോഴികളില്‍നിന്ന്).

ശ്രദ്ധിക്കേണ്ടത്

ബീജശേഖരത്തിനായി ഉപയോഗിക്കുന്ന പൂവന്‍കോഴികളെ വെവ്വേറെ കൂടുകളില്‍ വളര്‍ത്തണം. അവയ്ക്ക് തീറ്റയും വെള്ളവും കൂട്ടിനു പുറത്തുനിന്ന് നല്‍കണം. ബീജം ശേഖരിക്കുമ്പോഴും, ബീജസങ്കലനം നടത്തുമ്പോഴും മറ്റ് ആളുകളെയും ശബ്ദവും നിയന്ത്രിക്കണം. നിശബ്ദത പാലിക്കണം. ഷെഡ്ഡിന്റെ ചുറ്റുപാടും വൃത്തിയും വായുസഞ്ചാരം ഉള്ളതും ആകണം. മറ്റു മൃഗങ്ങളുടെ സാമീപ്യം ഒഴിവാക്കണം.

കടപ്പാട് : ഡോ. എം ഗംഗാധരന് നായര്‍