<p dir="ltr" style="text-align: justify; ">ജിവന്റെ നിലനില്പിന് തന്നെ ആധാരമായ അമൂല്യ വരദാനമാണ് മണ്ണ്. നമ്മെ നിലനിര്‍ത്തുന്ന ഈ ജീവാമൃതം തികഞ്ഞ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കേണ്ടതും അതേപടി വരും തലമുറയ്ക്ക് കൈമാറേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്. ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്കും ഉയര്‍ന്ന ഉത്പാദനത്തിനും നിദാനം. മണ്ണ് അറിഞ്ഞ് വളം ചെയ്താല്‍ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ.</p> <p dir="ltr" style="text-align: justify; ">വളപ്രയോഗം കൃഷിയില്‍ ഒഴിച്ചുകുടാനാകാത്ത ഒരു ഘടകമാണ്. പൊതുവായ ഒരു രാസവള ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് കര്‍ഷകര്‍ സാധാരണയായി വളപ്രയോഗം നടത്തുന്നത്. എന്നാല്‍ ഈ പൊതുശുപാര്‍ശ എല്ലാ വിളകള്‍ക്കും ഏത് പ്രദേശത്തേയ്ക്കും എപ്പോഴും ഫലപ്രദമായിരിക്കണമെന്നില്ല. അതിനാല്‍ വളപ്രയോഗം കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാന്‍ വേണ്ട ഒരു ശാസ്ത്രീയമായ ഉപാധിയാണ് മണ്ണുപരിശോധന. ഓരോ പ്രദേശത്തെയും മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് വിളകള്‍ക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെ അളവ് നിര്‍ണ്ണയിക്കുകയാണ് മണ്ണുപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്.</p> <p dir="ltr" style="text-align: justify; ">സസ്യപോഷകങ്ങളെപ്പോലെ തന്നെ മണ്ണിന്റെ ഫലപുഷ്ടി നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകമാണ് അതിന്റെ അമ്ലക്ഷാരാവസ്ഥ. ഇത് ക്രമീകരിക്കാന്‍ കുമ്മായ വസ്തുക്കള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് മണ്ണുപരിശോ ധനയിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.</p> <p dir="ltr">കടപ്പാട്: ജോസ്ന ജോസ്</p>