<p style="text-align: justify; ">നീര്‍വാര്‍ച്ചയുളള പശിമരാശി മണ്ണില്‍ നന്നായി വളരുന്ന പച്ചക്കറിയാണ് ബീന്‍സ് . തണുത്ത കാലാവസ്ഥയാണ് ഫ്രഞ്ച് ബീന്‍സ് വളരാന്‍ അനുയോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് ആവശ്യമില്ല. അതായത് നമ്മുടെ നാട്ടില്‍ നവംബര്‍ – ഫെബ്രുവരി മാസങ്ങള്‍ ബീന്‍സ് കൃഷിക്ക് തെരഞ്ഞെടുക്കാം.</p> <div class="single-post-content clearfix entry-content" style="text-align: inherit; "> <p style="text-align: justify; ">ബീന്‍സ് രണ്ടുതരം ഉണ്ട്. പടര്‍ന്നു വളരുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും. ബട്ടര്‍ ബീന്‍സും ,കെന്റക്കി വണ്ടര്‍ പടര്‍ന്നു വളരുന്ന ഇനങ്ങളില്‍ കേമന്മാരാണെങ്കില്, പൂസ പാര്‍വ്വതിയും, അര്‍ക്കാ കോമളവും കുറ്റിച്ചെടികളിലെ മിടുക്കികള്‍ . വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ അരയടിയുമാണ് നടീല്‍ അകലം. മണ്ണ് നന്നായി കിളച്ചിളക്കി നനച്ച് കൊടുക്കുന്നത് ബീന്‍സ് കൃഷിയുടെ ആദ്യഘട്ടം. സെന്റൊന്നിന് 2 കിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണിളക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം 80 കി.ഗ്രാം ജൈവവളവും അരകിലോഗ്രാം അമോണിയം സള്‍ഫേറ്റും രണ്ടര കി.ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റും കാല് കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും അടിവളമായി നല്‍കാം. രണ്ടാഴ്ചയിലൊരിക്കല്‍ കളകള്‍ നീക്കി മണ്ണ് കൂട്ടണം. രണ്ടാഴ്ചത്തെ ഇടവേളകളില്‍ അര കിലോഗ്രാം അമോണിയം സള്‍ഫേറ്റും കാല്‍കിലോഗ്രാം പൊട്ടാഷും മേല്‍വളമായി നല്‍കാം. നട്ട് ഒരു മാസത്തില്‍ പൂക്കാന്‍ തുടങ്ങും. കുറ്റിയിനങ്ങള്‍ വിത്തു പാകി 45-60 ദിവസങ്ങള്‍ക്കകവും പടരുന്നവ 70-80 ദിവസങ്ങള്‍ കൊണ്ടും വിളവെടുക്കാറാകും. കേരളത്തിലെ ശീതകാല പച്ചക്കറികളില്‍ പോഷകമൂല്യം കൊണ്ട് മുമ്പനാണ് ബീന്‍സ്. പ്രോട്ടീനും ധാതുലവണങ്ങളും ധാരാളം അടങ്ങിയിട്ടുളള ബീന്‍സിന് കേരളത്തില്‍ കീടരോഗ ഗണത്തില്‍ പെട്ട ശത്രുക്കള്‍ ഇല്ല എന്ന് തന്നെ പറയാം.</p> </div>