അടുക്കളത്തോട്ടത്തില്‍ പുതിയ വിളകള്‍ വളര്‍ന്നു വരുന്ന സമയമാണിപ്പോള്‍. കനത്ത മഴയില്‍ നശിച്ച അടുക്കളത്തോട്ടം വീണ്ടും സജീവമാക്കുകയാണ് പല കുടുംബങ്ങളും. ഗ്രോബാഗിലും ചട്ടിയിലും ചാക്കിലുമെല്ലാം കൃഷി ചെയ്യുന്നവര്‍ക്ക് ഏറെ സഹായകമാകുന്ന ചില നാട്ടറിവുകളിതാ.

1. പച്ചക്കറിച്ചെടികള്‍ക്ക് വേനല്‍ക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്.

2. കറിവേപ്പിലയുടെ ചുവട്ടില്‍ ഓട്ടിന് കഷ്ണങ്ങളും ഇഷ്ടികയും പൊടിച്ച മണ്ണും ഉമിയും ചേര്‍ത്ത മിശ്രിതമിട്ട് കൊടുത്താല്‍ തഴച്ച് വളരും.

3. പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അല്‍പ്പം ശര്‍ക്കര കലര്‍ത്തിയ വെള്ളം തളിച്ച് കൊടുത്താല്‍ ധാരാളം പച്ചമുളക് കിട്ടും.

4. മഴക്കാലത്ത് നടുന്ന പച്ചക്കറികള്‍ക്ക് അരയടി ഉയരത്തില്‍ തടങ്ങളും വേനല്‍ക്കാലത്ത് നടുന്നവയ്ക്ക് അരയടി താഴ്ചയില്‍ ചാലുകളും വേണം.

5. ഫിഷ് അക്വേറിയത്തിലെ വെള്ളം മാറ്റി പുതിയതു നിറയ്ക്കുമ്പോള്‍ പഴയ വെള്ളം ഒഴിച്ച് കൊടുത്താല്‍ പച്ചക്കറിച്ചെടികള്‍ തഴച്ച് വളരും.

6. റോസിന്റെ തണ്ടുകളില്‍ ശല്ക്ക കീടങ്ങളുടെ ഉപദ്രവമുണ്ടെങ്കില്‍ കഞ്ഞിവെള്ളത്തിന്റെ കൊഴുപ്പുള്ള അടിമട്ട് തണ്ടില്‍ തേക്കുന്നതു നല്ലതാണ്.

7. റോസ് ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടികളില്‍ അല്പം കടുകുപൊടി വിതറിയശേഷം തണുത്തവെള്ളം ഒഴിക്കുക.

8. റോസാച്ചെടി പ്രൂണ്‍ ചെയ്യുമ്പോള്‍ ഉണങ്ങിയതും രോഗബാധയുള്ളതുമായ ശിഖരങ്ങള്‍ കോതിക്കളയുക. വഴിവിട്ട് നില്ക്കുന്നതും ദുര്‍ബലമായതുമായ കമ്പുകളും കോതി മാറ്റണം.

9. തറയില്‍ വളര്‍ത്തുന്ന റോസിന് ചുറ്റും ഉമിചേര്‍ത്ത ചാണകക്കട്ടകള്‍ അടുക്കുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തും.