ടെറസ് കൃഷി: Terrace Farming (Fruits , Vegetables & Medicinal Plants) ഒരു റബ്ബര്‍ കുട്ട ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏതു ഫല വൃക്ഷവും നിങ്ങളുടെ ടെറസിലോ , മുറ്റത്തോ വളര്‍ത്താം. സ്വന്തമായി ഒത്തിരി ഭൂമി ഇല്ല എന്ന പരാതി പറയേണ്ട . ആകെ വേണ്ടത് ഒരു ഇത്തിരി മനസ്മാത്രം. അവശ്യമുള്ള സാധനങ്ങൾ റബ്ബര്‍ കൊട്ട. ഒരു കമ്പി കഷണം ചകിരി, ഓടിന്റെ മുറി മണ്ണ്, മണല്‍, ചാണകപൊടി തയാറാക്കുന്ന വിധം ആദ്യം കുട്ടയില്‍ നടുവിലായി ഒരു കിഴുത്ത ഇടണം. ഇനി കിഴുത്ത അടയാതെ ഇരിക്കാന്‍ അല്പം ചകിരിയും ഓട്ടിന് കഷണവും കുട്ടയില്‍ ഇട്ടു അതില്‍ മണ്ണ്, ചാണകപൊടി, മണല്‍ ഇവ തുല്യ അളവില്‍ കലര്‍ത്തി മുക്കാല്‍ ദാഗം മാത്രം നിറയ്ക്കുക . ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള തൈ ഇതിൽ നടാം. കെ.ജാഷിദ്