അന്തര്‍വ്യാപന മിത്രകുമിളകള്

ഭാരതിയ സംസ്കാരത്തിന്റെ അനിഷ്വെധ്യ ഘടകമാണ് കൃഷി. ഹരിതവിപ്ലവത്തിന്റെ ഇരുണ്ടമുഖമെന്നോണം രാസകീടനാശിനികളുടെ ഉപയോഗം അശാസ്നിത്രീയമായ നിലയിലേക്കുയര്‍ന്നു. മണ്ണും ജലവും വായുവുമെല്ലാം ഒരുപോലെ മലിനപെട്ടു. അശാസ്ത്രിയവും അനിയന്ത്രിതവുമായ വള-പ്രയോഗം നമ്മുടെ മണ്ണിന്റെ ഘടനയെ സാരമായ നിലയില്‍ ബാധിച്ചിരിക്കുന്നു. രോഗ ബാധതുടങ്ങുന്നതിനുമുന്പ് ജൈവകൃഷിരീതികള്‍ സ്വീകരി-ക്കുന്നത് അര്ഥവത്താണെന്നു നമ്മുടെ കര്‍ഷകര്‍ക്കറിയാം. എന്നാല്‍ നമ്മുടെ വിളകള്‍ രോഗബാധ ഏറ്റാല്‍ ഇത്തരം സൂക്ഷ്മജീവാണുവളങ്ങള് ഉപയോഗിക്കുന്നത് ഫലപ്രദമല്ല. രോഗബാധ ഏറ്റ വിളകള്‍ക്ക് പോഷകവും കീടബാധകളില്‍ നിന്ന് സംരക്ഷണവും പാരിസ്ഥിതികപ്രശ്നങ്ങളെ അതിജീവിക്കാനും വിളകളെ സംരക്ഷിക്കാനും അന്ധര്വ്യാപനശേഷിയുള്ള പിരിഫോര്മോസ്പോര ഇന്‍ഡിക്ക എന്ന മിത്രകുമിളകള്ക്ക് സാധിക്കും

മണ്ണിന്റെ സ്വഭാവ ഘടനയും ഉത്പാദനക്ഷമതയും നിലനിര്‍ത്താനും വിളകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും ജൈവവളങ്ങളായ ചാണകം, എല്ലുപൊടി, ചാരം മറ്റു പച്ചിലവളങ്ങളും ജീവാണുവളങ്ങളായ ട്രിക്കോഡര്മ, സ്യൂഡോമോണാസ് എന്നിവയും അത്യന്താ-പേക്ഷിതമായിരിക്കുന്നു. റൈസോബിയം, വെസ്സിക്കുലാര്,ആര്ബസ്ക്കുലര് മൈക്കൊരൈസ(VAM) എന്നിവ വിളകള്‍ക്ക് ആവശ്യമായ നൈട്രെജനും ഫോ-സ്ഫറസും മറ്റു സൂക്ഷ്മമൂലകങ്ങളും ലഭ്യമാക്കുന്നു. വിളകളുടെ ഉത്പാദനമികവിനും രോഗനിയന്ത്രണത്തിനും മിക്ക സൂക്ഷ്മാണുവളങ്ങളും സഹായിക്കുന്നു. എന്നാല്‍ ഇവയില്‍നിന്ന് വ്യത്യസ്തമായി വരള്‍ച്ച, ലവണത്വം, അമ്ലത്വം, വിവിധ പാരിസ്ഥിതിക ആഘാതങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും ഈ അന്തര്‍വ്യാപന മിത്രകുമിളകളായ പിരിഫോര്മോസ്പോറ ഇന്‍ഡിക്ക എന്ന കുമിളിനു സാധിക്കും