കോവല്‍ ചെടിയില്‍ ആണും പെണ്ണും ഉണ്ട് അതിനാല്‍ കോവല്‍ നടുന്പോള്‍ ആണ്‍ചെടികളുടെ എണ്ണം പത്ത് പെണ് ചെടികള്‍ക്ക് ഒരു ആണ്ചെടി എന്ന തോതിലായാല്‍ മതിയാകും.

ആഹാരത്തിലുണ്ടാകുന്ന പലതരം വിഷാംശങ്ങളേയും ദോഷരഹിതമാക്കാന് കറിവേപ്പിലക്കു കഴിയും.

കാച്ചില് വള്ളികള്‍ വലത്തോട്ടു ചുറ്റി വിട്ടാല്‍ മാത്രമേ അവ മുകളിലേക്കു കയറു.

സ്വാദും നൂറും കൂടുതലുള്ളത് വെള്ളക്കാച്ചിലിനാണ്.

പടവലത്തിന്റെ പന്തലിന് രണ്ടു മീറ്ററെങ്കിലും ഉയരം ഉണ്ടായിരിക്കണം.

നെല്ലിക്കായിലെ വിറ്റാമിന്‍ സി ചൂടാക്കിയാലും നഷ്ടപ്പെടുകയില്ല.

വെണ്ടക്കാ പറിച്ചെടുത്ത് ചുവടുഭാഗം മുറിച്ചുമാറ്റി സൂക്ഷിച്ചാല്‍ എളുപ്പം വാടുകയില്ല.

ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിക്കളയുകയാണ് ചേനയുടെ ചൊറിച്ചിലകറ്റാനുള്ള മാര്‍ഗം.

പലതരം കളകള്‍ കരുത്തോടെ വളരുന്നിടത്തെല്ലാം പച്ചക്കറികള്‍ നന്നായി കൃഷി ചെയ്യാം.

തക്കാളി കുത്തനെ വളര്‍ന്നു നില്ക്കുന്നതിനേക്കാള് ഉല്‍പ്പാദനം മെച്ചപ്പെടാന്‍ നല്ലത് നിലത്ത് പറ്റിക്കിടക്കുന്നതാണ്. അങ്ങനെയാണെങ്കില്‍ തായ് തടിയില്‍ മുട്ടുകള്‍ തോറും വേരുകളിറങ്ങി ശാഖകള്‍ മേല്പ്പോട്ടുയര്ന്ന് നല്ല ഫലം തരും.

അണ്ണാന്, എലി മുതലായ ജീവികള്‍ കടിക്കാത്ത ഇനം കൂണുകള്‍ ഉപയോഗിക്കാതിരിക്കുക. കാരണം അവ വിഷക്കൂണുകളായിരിക്കും.

കൂണിലെ ജലാംശം മൂന്നു ശതമാനമാക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചാല്‍ ആറുമാസം വരെ കേടുകൂടാതിരിക്കും.

ചേന പോലെയുള്ള കിഴങ്ങുവര്‍ഗ്ഗങ്ങള്‍ക്ക് ചാരം ചേര്‍ക്കുന്നതുകൊണ്ട് അവയുടെ രുചി വര്‍ദ്ധിക്കുകയും വേഗം വെന്തുകിട്ടുകയും ചെയ്യും.

പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാന്‍ പുകയിലക്കഷായം ഫലപ്രദമാണ്.

ചെറുചേന്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ചുവച്ച് മണ്ണിടുകയും നനക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ പെട്ടന്ന് വണ്ണിക്കുന്നതാണ്.

നിത്യവഴുതനയുടെ കായ്കള്‍ മൂപ്പെത്തുന്നതിനു മുന്‍പ് തന്നെ കറി വയ്ക്കുന്നതിനായി പറിച്ചെടുക്കണം.