കേരള കാര്‍ഷിക സര്‍വകലാശാല നമ്മുടെ സംസ്ഥാനത്തിനനുയോജ്യമായ അത്യുത്പാദന ശേഷിയുള്ള 16 കശുമാവിനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൂവിടുന്ന സമയം, വളര്‍ച്ചാരീതി, ഉത്പാദനക്ഷമത, പരിപ്പിേെന്റ ഗുണം എന്നിവയില്‍ വൈവിധ്യം പുലര്‍ത്തുന്ന ഈ ഇനങ്ങള്‍ ഉയര്‍ന്ന മലന്പ്രദേശങ്ങളില്‍ ഒഴികെ കേരളത്തില്‍ എവിടെയും കൃഷി ചെയ്യാം.

ഇനങ്ങളും സവിശേഷതകളും

ആനക്കയം1

കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം കേന്ദ്രത്തില്‍ നിന്ന് 1982ല്‍ പുറത്തിറക്കിയ ഇനം. നേരത്തെ പുഷ്പിക്കുന്ന സ്വഭാവമുള്ള ഈ ഇനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. പച്ചണ്ടിയുണ്ടാകുന്ന സമയം ഡിസംബര്‍ജനുവരിയാണ്. ഒരു മരത്തില്‍ നിന്നും ശരാശരി 12 കിലോ വിളവു ലഭിക്കും. കശുവണ്ടിയുടെ തൂക്കം 5.95 ഗ്രാം ആണ്. ഈ ഇനത്തിന്റെത കയറ്റുമതി ഗ്രേഡ് ണ 280 ആണ്. വളരെ ചുരുങ്ങിയ പൂക്കാലവും വിളവെടുപ്പുകാലവുമാണിതിനുള്ളത്. മഴ നേരത്തെ തുടങ്ങുന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഇനം

മാടക്കത്തറ 1

1990 ല്‍ മാടക്കത്തറയില്‍ നിന്ന് പുറത്തിറക്കിയ ഈ ഇനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. നവംബര്‍ മാസത്തില്‍ പുഷ്പിക്കുന്നു. ജനുവരി - മാര്‍ച്ചില്‍ പച്ചണ്ടിയുണ്ടാകും. ശരാശരി 13 കിലോ വിളവ് ഒരു മരത്തില്‍നിന്നും ലഭിക്കും. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 280 ആണ്. നല്ല ആരോഗ്യത്തോടെ തഴച്ചുവളരുന്ന മാടക്കത്തറ1 എന്ന ഇനം എല്ലാ പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്.

മാടക്കത്തറ 2

വൈകി പുഷ്പിക്കുന്ന (ജനുവരി മാര്‍ച്ച്) ഇനമാണിത്. ഫെബ്രുവരിമാര്‍ച്ച് മാസത്തില്‍ പച്ചണ്ടിയുണ്ടാകും. അതുകൊണ്ട് കാലവര്‍ഷം വൈകിവരുന്ന സ്ഥലങ്ങളിലേക്ക് ഈ ഇനം അനുയോജ്യമാണ്. ഏകദേശം 17 കിലോ വിളവ് ഒരു മരത്തില്‍ നിന്നും കിട്ടും. ഈ ഇനത്തിന്റെഅ കയറ്റുമതി ഗ്രേഡ് 280 ആണ്. ഏകദേശം ആറ് ഗ്രാം തൂക്കമുള്ള കശുവണ്ടിയും രണ്ടു ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

കനക

1993ല്‍ കാര്‍ഷിക സര്‍വകലാശാല മാടക്കത്തറയില്‍ നിന്ന് കൃത്രിമ പരാഗണം വഴി പുറത്തിറക്കിയ സങ്കര ഇനമാണിത്. നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തിന് തുറന്ന വളര്‍ച്ചാരീതിയാണുള്ളത്. ഏകദേശം 13 കിലോ വരെ ഒരു മരത്തില്‍നിന്നും വിളവു ലഭിക്കും. കയറ്റുമതി ഗ്രേഡ് ഡബ്ല്യു 280 ആണ്. ഏകദേശം 6.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.08 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

ധന

1993ല്‍ മാടക്കത്തറ നിന്നും പുറത്തിറക്കിയ മറ്റൊരു സങ്കര ഇനമാണിത്. നവംബര്‍- ജനുവരി മാസത്തില്‍ പുഷ്പിക്കുകയും ജനുവരിമാര്‍ച്ച് മാസങ്ങളില്‍ കായ്ക്കുകയും ചെയ്യുന്നു. മരമൊന്നിന് പ്രതിവര്‍ഷം വിളവ് 10.7 കിലോ. ഏകദേശം 8.21 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.44 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. ഇതിന്റെല് എക്പോര്‍ട്ട് ഗ്രേഡ് 210 ആണ്.

പ്രിയങ്ക

1995ല്‍ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയ ഈ സങ്കരയിനത്തിന് ഒതുങ്ങിയ വളര്‍ച്ചാരീതിയാണുള്ളത്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തിന് ഒരു മരത്തില്‍നിന്നും ഏകദേശം 15 കിലോ വിളവു ലഭിക്കുന്നു. എക്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 240 ഉള്ള ഈ ഇനം കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും യോജിച്ചതാണ്. ഏകദേശം 7.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.64 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

സുലഭ

1996ല്‍ മാടക്കത്തറയില്‍ നിന്നും പുറത്തിറക്കിയ ഈ ഇനം കേരളത്തിലെ ഉയരം കുറഞ്ഞ സമതലപ്രദേശങ്ങള്‍ക്ക് പറ്റിയതാണ്. വൈകി പുഷ്പിക്കുന്ന ഈ ഇനത്തില്‍ ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് പച്ചണ്ടിയുണ്ടാകുന്നത്. വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെറ എക്സ്പോര്‍ട്ട് ഗ്രേഡ് 210 ആണ്. ഏകദേശം 9.8 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.88 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. ശരാശരി ഒരു മരത്തില്‍ നിന്നും 215 കിലോ വിളവു ലഭിക്കും.

അമൃത

1988ല്‍ മാടക്കത്തറയില്‍ നിന്ന് പുറത്തിറക്കിയ സങ്കരയിനം പടരുന്ന വളര്‍ച്ചാരീതിയാണ് കാണിക്കുന്നത്. ഡിസംബര്‍ ജനുവരി മാസം ഇത് പുഷ്പിക്കുന്നത്. ജനുവരിമാര്‍ച്ചില്‍ ഇതില്‍ പച്ചണ്ടിയുണ്ടാകുന്നു. ഏകദേശം 7.18 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.24 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 18 കിലോഗ്രാം വരെ ഒരു മരത്തില്‍ നിന്നും വിളവു ലഭിക്കുന്ന ഈ ഇനത്തിന്റെവ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 210 ആണ്.

അനഘ

സങ്കരയിനമായ അനഘ 1998ല്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആനക്കയം ഗവേഷണ കേന്ദ്രത്തില്‍നിന്നും പുറത്തിറക്കിയതാണ്. ഒതുങ്ങിയ ശാഖകളോടുകൂടി ഈ ഇനം ജനുവരിഫെബ്രുവരി മാസങ്ങളില്‍ പുഷ്പിക്കുന്നു. ഏകദേശം 16.01 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.9 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. 13.5 കിലോ വരെ വിളവ് ഒരു മരത്തില്‍നിന്നും ലഭിക്കുന്നു. സാമാന്യം വലിയ അണ്ടിയുള്ള ഈ ഇനത്തിന്റെപ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ല്യു 180 ആണ്.

അക്ഷയ

1998ല്‍ കേരള കാര്‍ഷികസര്‍വകലാശാല, ആനക്കയം പുറത്തിറക്കിയ ഈ ഇനം ഡിസംബര്‍ജനുവരി മാസങ്ങളില്‍ പുഷ്പിച്ച് ജനുവരിമാര്‍ച്ചില്‍ കായ്ക്കുന്നവയാണ്. 11.5 കിലോ വരെ വിളവുതരാന്‍ കെല്പുള്ള ഈ ഇനത്തിന്റെഷ എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ലിയു 180 ആണ്. ഏകദേശം 11.0 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 3.12 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്.

കെ. 221

ഡിസംബര്‍ഫെബ്രുവരി മാസങ്ങളില്‍ പുഷ്പിക്കുന്ന ഈ ഇനത്തില്‍ ഫെബ്രുവരിമാര്‍ച്ച് മാസത്തില്‍ പച്ചണ്ടിയുണ്ടാകുന്നു. ഏകദേശം 13 കിലോ വരെ ഒരു മരത്തില്‍നിന്നും വിളവു ലഭിക്കുന്നു. ഏകദേശം 6.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 1.6 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ലിയു 280 ആണ്.

ദാമോദര്‍

കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിച്ച ഒരു സങ്കര ഇനമാണിത്. നേരത്തെ പുഷ്പിക്കുകയും നേരത്തെ വിളവു തരുകയും ചെയ്യുന്ന ഈ ഇനം കര്‍ഷകര്‍ക്ക് ഏറെ പ്രിയമുള്ളതാണ്. കശുമാവിന്റെ മുഖ്യശത്രുക്കളായ തേയില കൊതുകിനും തണ്ടുതുരപ്പനും എതിരേ താരതമ്യേന പ്രതിരോധശക്തിയുള്ള ഇനമാണ്. ഏകദേശം 8.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.0 ഗ്രാം തൂക്കമുള്ള പരിപ്പും ഇതിനുണ്ട്. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ലിയു 240 ആണ്. ഒരു മരത്തില്‍നിന്നും 14 കിലോ വിളവു ലഭിക്കും.

രാഘവ്

അത്യുത്പാദനശേഷിയുള്ള ഒരു സങ്കരയിനമാണിത്. ഈ ഇനത്തിന്റെള വിളവെടുപ്പ് മാര്‍ച്ച്ഏപ്രില്‍ മാസത്തില്‍ അവസാനിക്കുന്നതുകൊണ്ട് കര്ഷകന് വിപണിയില്‍ നല്ല വില ലഭിക്കും. എക്സ്പോര്‍ട്ട് ഗ്രേഡ് ഡബ്ലിയു 210 ആണ്. ഏകദേശം 9.2 ഗ്രാം തൂക്കമുള്ള കശുവണ്ടിയും 2.27 ഗ്രാം തൂക്കം വരുന്ന പരിപ്പും ഇതിനുണ്ട്. ഒരു മരത്തില്‍നിന്നും ഏകദേശം 13 കിലോഗ്രാം വിളവ് ലഭിക്കും.

ശ്രീ. (സെലക്ഷന് 990)

കശുമാവ് ഗവേഷണ കേന്ദ്രം ആനക്കയത്തുനിന്നും പുറത്തിറക്കിയ കശുമാവിനമാണ് ശ്രീ (സെലക്ഷന് 990) ഇത് ആനക്കയത്തില്‍ നിന്നുള്ള ഒരു സെലക്ഷനാണ്. ഈ ഇനത്തിന് ഇടത്തരം ശിഖരങ്ങളുണ്ട്. നേരത്തെ പുഷ്പിക്കുന്നവയാണ്. വലിയ കശുവണ്ടികള്‍ക്ക് 10.62ഗ്രാം തൂക്കം ലഭിക്കും. പരിപ്പൊന്നിന് 3.30ഗ്രാം തൂക്കം ലഭിക്കും. ഷെല്ലിംഗ് ശതമാനം 31.1 ആണ്. മരമൊന്നിന് പ്രതിവര്‍ഷം 23.78 കിലോഗ്രാം ഉത്പാദനശേഷി ഉണ്ട്. കശുമാങ്ങയുടെ നിറം സ്വര്‍ണമഞ്ഞയാണ്. ഇടത്തരം വലിപ്പമുള്ള ഇവ കശുമാങ്ങ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ യോജിച്ചവയും തേയില കൊതുകിനോട് താരതമ്യേന പ്രതിരോധശേഷി കാണിക്കുന്നവയുമാണ്.

പൂര്‍ണിമ

കശുമാവ് ഗവേഷണ കേന്ദ്രത്തില്‍നിന്നും 2006ല്‍ പുറത്തിറക്കിയ ഇനമാണ് പൂര്‍ണിമ. കശുവണ്ടി വ്യവസായത്തിനും കയറ്റുമതിക്കും അനുയോജ്യമായ സ്വഭാവ സവിശേഷതകള്‍ സംയോജിച്ച് വികസിപ്പിച്ചെടുത്ത സങ്കരയിനമാണിത്. ഉയര്‍ന്ന ഉത്പാദനശേഷിയും (മരമൊന്നിന് പ്രതിവര്‍ഷം 14.1 കിഗ്രാം.) വലിയ കശുവണ്ടിയും കശുവണ്ടി ഒന്നിന് 7.8 ഗ്രാം തൂക്കവും ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഇനം വ്യാപകമായ കൃഷിക്ക് അനുയോജ്യമാണ്. സംസ്കരണം നടത്തുന്പോള്‍ 31 ശതമാനം പരിപ്പ് ലഭിക്കുന്നു എന്നത് ഈ ഇനത്തിന്റെഅ മേന്മയാണ്. ഡബ്ലിയു 210 എന്ന ഉയര്‍ന്ന ഗ്രേഡില്‍പ്പെടുന്നതിനാല്‍ 6.2 ഗ്രാം തൂക്കമുള്ള ഇതിന്റൈ പരിപ്പിന് മികച്ച മൂല്യമുണ്ട്. ഡിസംബര്‍ജനുവരി മാസങ്ങളില്‍ പൂവിടുന്ന ഈ ഇനത്തിന്റെ വിളവെടുപ്പുകാലം (ഫെബ്രുവരി- മാര്‍ച്ച്) ചുരുങ്ങിയതാണ് എന്ന ഗുണവുമുണ്ട്.

കുറിപ്പ്

ഒരേക്കര്‍ തോട്ടത്തില്‍ anI¨ ഇനങ്ങളുടെ 70 ഒട്ടുതൈകള്‍ നട്ടാല്‍ മൂന്നാം വര്‍ഷം മുതല്‍ പത്താം വര്‍ഷം വരെ വിളവ് വര്‍ദ്ധിച്ചു വരികയും പത്താം വര്‍ഷം മുതല്‍ സ്ഥായിയായ വിളവുലഭിക്കാന്‍ തുടങ്ങുകയും ചെയ്യും. നല്ല ഇനങ്ങള്‍ തെരഞ്ഞെടുത്ത് നടുന്നതിന് അലംഭാവം കാണിച്ചാല്‍ കശുമാവ് കൃഷിയില്‍ തുടക്കം തന്നെ പിഴവ് പറ്റി എന്നാണ് അര്‍ഥം. നട്ട് മൂന്നാം വര്‍ഷം മുതല്‍ മിതമായ തോതിലായാലും ഒരു ചെറിയ വരുമാനമോ തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ ഒരു നിശ്ചിത വരുമാനമോ ഉറപ്പാക്കാന്‍ സാധിക്കാതെ വരുന്നു. അനിയന്ത്രിത വളര്‍ച്ചയും, തോട്ടങ്ങളുടെ അഭംഗിയും കര്‍ഷകരെ വേണ്ടവിധം പരിചരണമുറകള്‍ നല്കുന്നതില് നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. ഇത് കശുമാവ് ഉപേക്ഷിക്കപ്പെട്ട വിളയായി വര്‍ത്തിക്കാന്‍ ഇടവരുത്തുന്നു. എന്നാല്‍ ശാസ്ത്രീയതയോടെ വച്ചുപിടിപ്പിച്ച കശുമാവിന്‍തോട്ടങ്ങള്‍ വളരെ ആകര്‍ഷകമാണ്. കൂടാതെ നിശ്ചിത ആകൃതിയിലുള്ള കശുമാവിന് തലപ്പിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം തോട്ടങ്ങളില്‍ ഇടവിളകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രചോദനമാണ്. ഇത് കര്‍ഷകര്‍ക്ക് അധികാദായം ലഭിക്കുന്നതിനും വഴിയൊരുക്കുന്നു.

തൈകള്‍ എവിടെ ലഭിക്കും?

തിരുവനന്തപുരം

പെരിങ്ങമല ഫാം 0472 2846488, ബനാന നഴ്സറി 0472 2846622.

കൊല്ലം

അഞ്ചല്‍ ഫാം 0475 2270447, കൊട്ടാരക്കര കശുമാവ് ഫാം 04742045235.

ആലപ്പുഴ

മാവേലിക്കര ജില്ലാ ഫാം 0479 2357690

ഇടുക്കി

അരിക്കുഴ ഫാം 04862 278599.

എറണാകുളം

നേര്യമംഗലം ഫാം 0485 2554416.

തൃശൂര്‍

ചേലക്കര ഫാം 04884 2526636

പാലക്കാട്

എരുത്തിയംപടി ഫാം0492 3236007.

മലപ്പുറം

ചുങ്കത്തറ ഫാം 04931 230104

കോഴിക്കോട്

കൂത്താലി ഫാം 0496 2662264

കണ്ണൂര്‍

തളിപ്പറന്പ് ഫാം 0460 2203154

കാസര്‍ഗോഡ്

കശുവണ്ടി വികസന ഓഫീസ്, ഗ്വാളിമുഖം 04994 262272.

കടപ്പാട്: Krishi Jagran