എല്ലാവിധലേഹ്യങ്ങളിലും വയമ്പ് അടങ്ങിയിരിക്കുന്നു. ലേഹ്യം ഉണ്ടാക്കുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍എല്ലാത്തിലും വയമ്പിന് ഒരു പങ്കുണ്ട്. അര ഗ്രാം വയമ്പ് പൊടി ഒരു കോഴിമുട്ടയുടെ വെള്ളക്കുരു ചേര്‍ത്ത് ദിവസേന കൊടുത്താല്‍ വില്ലന്‍ ചുമ ശമിക്കും. ബ്രഹ്മിയും വയമ്പും കൂടി സമം ചേര്‍ത്ത് പൊടിച്ച പൊടി 1ഗ്രാം വീതം 6.മി.ഗ്രാം. തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും. പൂവാം കുറുന്തല്‍,ചെറുള, അരത്ത എന്നിവയുടെ കൂടെ വയമ്പ് ചേര്‍ത്ത് പുകയേല്‍ക്കുന്നത് ജ്വരം ശമിപ്പിക്കാനും രോഗബാധതടയുന്നതിനും നല്ലതാണ്.

വയമ്പ് മുലപ്പാലില്‍ അരച്ച് നാക്കില്‍ തേച്ച് കൊടുക്കുകയാണെങ്കില്‍ കുട്ടികള്‍ക്കുണ്ടാകുന്ന വയറുവേദനശമിക്കും. വയമ്പ് മറ്റ് താളികളുമായി ചേര്‍ത്ത് തല കഴുകിയാല്‍ പേന്‍, ഈര് എന്നിവ നശിക്കും. ദിവസവും രാവിലെ 2ഗ്രാം. വയമ്പുപൊടി 200.മി.ലി. പശുവിന് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത്ഉന്മാദത്തിനും ഫലപ്രദമാണ്. വയമ്പ്
തേനില്‍ ചേര്‍ത്ത് ദിവസേന പ്രഭാതത്തില്‍ കൊടുത്താല്‍ അപസ്മാരം ശമിക്കും, സ്വരശുദ്ധിക്ക് വയമ്പ് ഒറ്റമൂലിയാണ്.