<p dir="ltr" style="text-align: justify; ">കയ്യോന്നി, കയ്യുണ്ണ്യം, കഞ്ഞുണ്ണി എന്നിങ്ങനെ പേരുള്ള ഈ ചെടി ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു ഏകവര്‍ഷി ദുര്‍ബല സസ്യമാണ്. കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആല്‍ബ (Eclipta Alba Hassk.) എന്നാണ്. Verbesina prostrata L എന്ന പേരിലും പ്രശസ്തമാണ് കയ്യോന്നി. ആസ്റ്ററേസീയൈയ് . ഇംഗ്ലീഷില്‍ ഇതിനെ എക്ലിപ്റ്റ(Eclipta) എന്നറിയപ്പെടുന്നു. ഭൃംഗരാജ എന്ന പേരിലും ഇതറിയപ്പെടുന്നു. ഇത് ദശപുഷ്പത്തില്ഉള്പ്പെടുന്നു. ആയുര്‍വേദ വിധിപ്രകാരം കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് കയ്യോന്നിക്ക്. വട്ടതില് കമ്മല്‍ പോലെ കാണപ്പെടുന്ന പൂവുകള്‍ക്ക് പൊതുവെ വെള്ളനിറമാണ്. ഇലച്ചാറിന് ഹൃദ്യമായ ഗന്ധമാണ്.</p> <p dir="ltr" style="text-align: justify; ">രൂക്ഷഗന്ധമുള്ള ഈ സസ്യം സമൂലമാണ് ഉപയോഗിക്കുന്നത്. നാട്ടിന് പുറങ്ങളിലെ ആരോഗ്യരക്ഷാ ഔഷധസസ്യങ്ങളില്‍ പ്രധാനപ്പെട്ട ഇത് കൈകൊണ്ട കേശ ഔഷധവും കൂടിയാണ്.<br />ശരീരത്തിന് പ്രതിരോധശേഷി പ്രദാനം ചെയ്യാന്‍ കയ്യോന്നിക്ക് കഴിവുണ്ട്. മുടിവളരുന്നതിനും ശിരോരോഗങ്ങള് കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന കയ്യോന്നി എണ്ണ നല്ല ഉറക്കം നല്‍കും. കയ്യോന്നി,പനിക്കൂര്‍ക്ക ഇവയുടെ സ്വരസവും പച്ചമഞ്ഞളും ചേര്‍ത്ത് കാച്ചിയ വെളിച്ചെണ്ണ കുട്ടികളുടെ മുടിയഴകും ശരീരബലവും കൂട്ടും. ജലദോഷം വരാതിരിക്കുകയും ചെയ്യും.</p>