ഫല വൃക്ഷങ്ങൾ വിദേശിയോ സ്വദേശിയോ ആകട്ടെ നട്ട് ഫലങ്ങൾ തരാതെ വരുമ്പോൾ നാം വെട്ടികളയുകയാണ് പതിവ് .ഫല വൃക്ഷങ്ങൾ കായ്കൾ ലഭിക്കാൻ ഉലുവ കഷായം നല്ലതാണ് . 500ഗ്രാം ഉലുവ 5 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച വെള്ളം തണുത്ത ശേഷം ഫലം തരാത്ത വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കുക . ഉലുവ രണ്ട് ദിവസത്തിനു ശേഷം 2 ലിറ്റർ വെള്ളത്തിൽ വീണ്ടും തിളപ്പിച്ച് ഉലുവ സഹിതം ഫലവൃക്ഷ ചുവട്ടിൽ ഇട്ടൽ പിന്നീട് വരുന്ന സീസണിൽ ഫലം പ്രതീക്ഷിക്കാം.എന്നാൽ പ്ലാവിന് പാവാട ഇടുകയാണ് പതിവ് , ചില ഫലവൃക്ഷങ്ങൾക്ക്,മോതിര വളയം ആണ് നല്ലത്.എന്നാൽ ഫലം തരാത്ത തെങ്ങിന് ചെയ്യുന്ന ഒരു രീതി ഉണ്ട്.പണ്ട് കാലത്ത് വർഷങ്ങൾ ആയിട്ടും , കായ് തരാത്ത തെങ്ങുകളിൽ കർഷകർ ആണി അടിക്കുന്ന ഒരു പതിവ് ഉണ്ട് . പിന്നീട് അത്തരം തെങ്ങ് കൾ കായിച്ച് കണ്ടിട്ടുണ്ട് .

പണ്ട് ഉണ്ടായിരുന്നതും ,ഇപ്പോൾ വീണ്ടും സജീവമായ ഈ രീതി വിജയം ആണ് പ്ലാവിന് പാവട ഇടുക എന്നത് മഴക്കാലത്തിന് മുൻപ് ചാണകം പ്ലാവിൽ തേച്ച് പഴയ തുണികൊണ്ട് കെട്ടി വെക്കുന്ന രീതി. ഈ രീതി താഴെ ചക്ക ലഭിക്കുന്ന തിന് ഉപകരിക്കും . ചെറിയ കൈപ്പ് ഉള്ള പ്ലാവിന് ചുവട്ടിൽ,കമുങ്ങിന്റെ പോള ( അടക്ക മരത്തിന്റെ പാള )ഇട്ട് മൂടുന്നത് നല്ലതാണ്. പണ്ട് മുറുക്കാൻ കടയുടെ അടുത്ത് നിന്നും,പാക്കിന്റെ തോട് പറക്കുന്ന വരെ പണ്ട് കാണാൻ കഴിഞ്ഞിരുന്നു. ആ കാലത്ത് നല്ല ചക്ക ലഭിക്കും എന്ന് പറഞ്ഞ് പഴമ ക്കാർ ചെയ്ത് വന്ന രീതിയാണ്.നെല്ലിയും,പ്ലാവും ഒഴിച്ച് ബാക്കി എല്ലാത്തിനും, മോതിര വളയം ആണ് വിജയം. പലരും ഒരു ഇഞ്ച് തൊലി ആണ് വട്ടത്തിൽ കളയുന്നത് .പക്ഷേ ധാരാളം ആളുകൾ വൃക്ഷങ്ങൾക്ക് കേട് വരും വിധത്തിൽ , രണ്ട് ഇഞ്ച് കനത്തിലും ,ചെയ്യുന്നു.റോസ് ചെടികൾ കൂടുതൽ പൂക്കൾ തരാൻ ,അടുത്ത് ഉള്ള ചായ കടയിൽ നിന്നും ഉപയോഗിച്ച് കഴിഞ്ഞ തേയില കൊണ്ട് ഇടുക എന്നതും പഴയ കാല കൃഷി രീതി.

കടപ്പാട് : പ്രകൃതിയുടെ കൂട്ടുകാർ