നിര്‍മാണ രീതി

200ഗ്രാം ശര്‍ക്കര നാലര ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിക്കുക.അതില്‍ 100 മില്ലി AEM1 ലായനി ചേര്‍ക്കുക.ക്യാന്‍ ബാക്കിയുള്ള വെള്ളവും കൂടി ചേര്‍ത്ത് മുഴുവനായി നിറച്ചു airspace തീരെ ഇല്ലാതെ നന്നായി ആയി അടച്ചു അന്തരീക്ഷ ഊഷ്മാവ് ലഭിക്കുന്നസ്ഥലത്ത് [ടറസ്സിലോ മറ്റോ ] വെയില് കൊള്ളാതെ വെക്കുക.

ക്യാനില്‍ ക്രമേണ പ്രഷര്‍ ഡവലപ് ചെയ്യും.പ്രഷര്‍ ഓരോ ദിവസവും കഴിയുന്തോറും വര്‍ധിച്ചു കൊണ്ടേയിരിക്കും .ഇടയ്ക്കു അടപ്പ് ചെറുതായി തിരിച്ചു പ്രഷര്‍ റിലീസ് ചെയ്യണം.അല്ലെങ്കില്‍ ക്യാന്‍ പോട്ടിത്തെറിക്കാം.ചിലപ്പോ ഒരു ദിവസം രണ്ടു പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടി വരും.ഈ പ്രഷര്‍ ക്രമേണ കുറഞ്ഞു കുറഞ്ഞു തീരെ ഇല്ലാതാവും.പ്രഷര്‍ തീരെ ഇല്ലാതായാല്‍ ലായനിയുടെ നിറം വളരെ ലൈറ്റ് ആവും.ഇങ്ങനെ അഞ്ചു ലിറ്റര്‍ AEM1 ലായനി കള്‍ച്ചര്‍ ചെയ്തു തയ്യാറാക്കാം.

പ്രഷര്‍ റിലീസ് ചെയ്യാന്‍ എളുപ്പത്തിനു അടപ്പ് ഒരല്പം തുറന്നു വെക്കാന്‍ ഒരിക്കലും ശ്രമിക്കരുത് .അന്തരീക്ഷവായു , പ്രത്യേകിച്ച് ഒക്സിജെന് ഒരു കാരണവശാലും ക്യാനില്‍ കടക്കരുത്. തയ്യാറാക്കിയ ലായനി അധികം ദിവസങ്ങള്‍ ഇരിക്കുന്തോറും ഇതിന്റെ വീര്യം കുറഞ്ഞു കൊണ്ടേയിരിക്കും .അതിനാല്‍ അധികം വൈകാതെതന്നെ അടുത്ത കല്ചെര് ഉണ്ടാക്കാന്‍ ഇതില്‍ നിന്നും 100 മില്ലി ലായനി എടുത്തു കള്‍ച്ചര്‍ ഉണ്ടാക്കാന്‍ നോക്കണം.ഒരു പ്രാവശ്യം മാലിന്ന്യത്തില്‍ ഒഴിക്കാന്‍ പത്തു മില്ലി ലായനി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ഉപയോഗിക്കാം