കാത്സ്യം എന്നാൽ, നമുക്ക് പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പാണ്. സസ്യങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. കോശഭിത്തിയുടെ നിർമാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യംപെക്റ്റേറ്റ് സംയുക്തങ്ങൾ കോശഭിത്തിക്ക് ഉറപ്പുനൽകുന്നു. ചെടികളിലെ എൻസൈമിന്റെയും ഹോർമോണിന്റെയും പ്രവർത്തനത്തിൽ ഇതിന് പ്രധാനപങ്കുണ്ട്.

സസ്യങ്ങളിലെ അമ്ല അയോണുകളെ തുലനം ചെയ്യാനും കാത്സ്യത്തിന് കഴിയും. വരൾച്ചയെ ചെറുക്കാൻ വിളകളെ പ്രാപ്തമാക്കുന്നതിൽ പൊട്ടാസ്യത്തെപ്പോലെ കാത്സ്യത്തിനും പങ്കുണ്ട്.

കായുടെ രുചികൂട്ടാനും കാത്സ്യത്തിന് കഴിയും. വേരുകളുടെ വളർച്ചയ്ക്കും വിത്തിന്റെ ഗുണത്തിനും ഇത് വേണം. കാത്സ്യത്തിന്റെ കുറവ് പുതുനാമ്പുകളിലും വേരുകളിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുക.

അഹല്യ ഉണ്ണിപ്രവൻ