അടുക്കളത്തോട്ടത്തിന്റെ അന്തകനാണ് വെള്ളീച്ച. തക്കാളി, മുളക് എന്നീവിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും ഉണ്ടാകുക. കൃത്യസമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. ചെടികളുടെ ഇലകളുടെ അടിയില്‍ താമസിക്കുന്ന വെള്ളീച്ചകള്‍ നീരുറ്റി കുടിച്ച് ഇലകുരുപ്പിന് കാരണമാകും. ഇലയുടെ അടിഭാഗത്ത് മുട്ടയിട്ട് അതിവേഗം വളരുകയും ചെയ്യും. കൃഷി തന്നെ മടുത്തുപോകും വെള്ളീച്ചയുടെ ആക്രമണം മൂലം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇവയെ തുരത്തിയാല്‍ പ്രശ്നം രൂക്ഷമാകില്ല. വെള്ളീച്ചയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ അഞ്ച് മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും തളിക്കുക. വേപ്പിന് പിണ്ണാക്ക് കുതിര്‍ത്ത ലായനിയെടുത്ത് ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുക. harithakeralamnews.com