ദ്രുത വാട്ടം കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടന്നു വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്തപാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായിവേരിലും ചീയലുണ്ടായി, വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും ഇലകളിലും എത്തിച്ചേരാതെ ഇലകള്‍ വാടി തൂങ്ങി മഞ്ഞളിച്ച് ഉണങ്ങി വീഴുന്നു. ഇലകളില്‍ കറുത്ത പാടുകള്‍ ഉണ്ടായി അവ പെട്ടെന്ന് വ്യാപിച്ച് ഇല കരിയുന്നു. നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ വള്ളികള്‍ രോഗബാധയില്ലാത്ത സ്ഥലത്തു നിന്നുമാത്രം ശേഖരിക്കുക രോഗം ബാധിച്ച് നശിച്ച ചെടികള്‍ വേരോടുകൂടി പറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കുക മഴയ്ക്കു മുന്‍പേ തോട്ടത്തില്‍ നീരവാര്ച്ച സൗകര്യം ഉണ്ടാക്കുക വള്ളിയുടെ ചുവടു ഭാഗത്ത് വെള്ളം കെട്ടി നില്ക്കാതിരിക്കാന് മണ്ണ് കൂനകൂട്ടികൊടുക്കുക കാലവര്‍ഷങ്ങളില്‍ കൊടിയുടെ ചുവട്ടില്‍ മണ്ണിളക്കുന്നതും തടം കിളക്കുന്നതും ഒഴിവാക്കുക ട്രൈക്കോഡര്‍മ ജൈവവളങ്ങളായ ചാണകപൊടിയിലോ, കാപ്പിതോണ്ടിലോ, വേപ്പിന്‍പിണ്ണാക്കിലോ വംശവര്‍ധനവ് നടത്തി വള്ളി ഒന്നിനു 2.5 കിലോ ഇട്ടു കൊടുക്കാവുന്നതാണ് മഞ്ഞളിപ്പ് രോഗം സാവധാന വാട്ടം മഴക്കാലാവസാനത്തോട് കൂടി മഞ്ഞളിപ്പ് വള്ളി മൂഴുവന്‍ പടരുന്നു.ഇലകളും തിരികളും പൊഴിഞ്ഞ്,കണ്ണിത്തല മുറിഞ്ഞ് വീഴുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും നശിക്കുന്നു. കുമിളുകള്‍, നീമാവിരകള്‍, മീലിമൂട്ടകള്‍ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നീമവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകള്‍ തുരന്ന് അവയില്‍ മുഴകള്‍ ഉണ്ടാക്കുന്നു.ക്ഷതമേറ്റ വേരുകള്‍ക്ക് പിന്നീട് കുമിള്‍ ബാധയേറ്റ് ചീയലുണ്ടാകുന്നു. മഴക്കാലത്തിന്റെ അവസാനത്തില്‍ മഞ്ഞളിപ്പായി തുടങ്ങി അടുത്ത മഴക്കാലത്ത് രോഗം രൂക്ഷമാകുന്നു. നീര്‍വാര്‍ച്ചക്കുറവ് ഈ രോഗതിന്റെ ഒരു പ്രധാന കാരണമാണ്. നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കില്‍ ചെടികള്‍ പിഴുതുമാറ്റി തീയിട്ട് നശിപ്പിക്കുക. പൗര്‍ണ്ണമി എന്ന ഇനത്തിനു ഈ രോഗത്തെ ഒരു പരിധി വരെ ചെറുത്ത് നില്കാനാകും കമ്മ്യുണിസ്റ്റ് പച്ച, ജമന്തി,ശീമക്കൊന്ന എന്നിവ ചുവട്ടില്‍ ചേര്‍ക്കുക വള്ളിയൊന്നിനു 3 കിലോ വേപ്പിന് പിണ്ണാക്ക് ഇട്ടുകൊടുക്കുക മിത്രബാക്ടീരിയായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പെസിലോമൈസെസ് ലിലാസിനസ് നല്‍കുക (കൊടിയൊന്നിന് 25-50ഗ്രാം) ട്രൈക്കോഡര്‍മ ചേര്‍ത്ത ചാണകം + വേപ്പിന്‍പിണ്ണാക്ക് ഇട്ടുകൊടുക്കുക (കൊടിയൊന്നിനു 3 കിലോ)