മത്തങ്ങ ഇനങ്ങള്‍: അമ്പിളി: - പരന്നുരുണ്ട, ഇടത്തരം വലിപ്പമുള്ള 4-5 കിഗ്രാം. തൂക്കം) കായ്കള്‍, കാമ്പിന് മഞ്ഞനിറം.സുവര്‍ണ്ണ: ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കള്‍, കാമ്പിന് ഓറഞ്ച് നിറം.സരസ് : നീണ്ടുരുണ്ട ചെറിയ കായ്കളുള്ള ഇനം, കാമ്പിന് ഓറഞ്ച് നിറം.അര്‍ക്ക സൂര്യമുഖി: ഉരുണ്ട ചെറിയ കായ്കളുള്ള (1-2 കിഗ്രാം) ഇനം.അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:നടീല്‍ സമയം : ജനുവരി - മാര്‍ച്ച്, സെപ്റ്റംബര്‍- ഡിസംബര്‍, മെയ്- ആഗസ്റ്റ്.ആവശ്യമായ വിത്ത് : ഒരു ഹെക്ടറിന് 1-1.5 കിഗ്രാം വിത്ത്.നടീല്‍ അകലം: 4.5 x 2 മീ. അകലത്തില്‍, കുഴികളെടുത്ത് വിത്ത് നടാം.വളപ്രയോഗം : 20-25 ടണ്‍ കാലിവളം/ ഹെക്ടര്‍.70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായുമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന ക്ഷാരം മുഴുവനായി ഒരു മാസത്തിനുശേഷം നല്‍കുക. 35 കി.ഗ്രാം പാക്യജനകം രണ്ടു തുല്യ തവണകളായി, വള്ളി വീശുന്ന സമയത്തും, നന്നായി കായ് പിടിക്കുന്ന സമയത്തും മണ്ണില്‍ ചേര്‍ക്കണം.കീട നിയന്ത്രണം:കായീച്ച: പഴക്കെണി/മാലത്തിയോണ്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.രോഗ നിയന്ത്രണം :മൊസെയ്ക്ക്: പരിസരം വൃത്തിയാക്കല്‍, കളനിയന്ത്രണം വിത്തുപരിചരണം. ബാവിസ്റ്റിന് 2 ഗ്രാം/ വിത്തിന്.വിളവ്: ഒരു ഹെക്ടറില്‍ നിന്ന് 20-25 ടണ്‍. കടച്ചക്കയ്ക്ക് (ശീമച്ചക്ക) കടച്ചക്കയ്ക്ക് (ശീമച്ചക്ക)പ്ളസ് മാർക്ക്.പ്രമുഖ ശാസ്ത്രപ്രസിദ്ധീകരണമായ ന്യൂ സയന്റിസ്റ്റാണ് അത്ഭുത കനി എന്ന വിശേഷണം കടച്ചക്കയ്ക്ക് ചാർത്തിക്കൊടുത്തത്. ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് മുഴുനീള ലേഖനവും ഇതിലുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടായാൽ അതിനെ സമർത്ഥമായി നേരിടാൻ കടച്ചക്ക സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കലവറയാണ് കടച്ചക്ക. സോയയിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവിൽ അമിനോ ആസിഡും ഇതിലുണ്ട്.മൂന്നുകിലോ വരുന്ന ഒരുകടച്ചക്കയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. വ്യത്യസ്ത വിഭവങ്ങളാണ് ഇതുകൊണ്ട് ഉണ്ടാക്കുന്നത്.പസഫിക്ക് ദ്വീപുകളിലാണ് കടച്ചക്ക വ്യാപകമായി ഉപയോഗിക്കുന്നത്. ഭക്ഷ്യ സുരക്ഷാ ഭീതിയുള്ള പലരാജ്യങ്ങളും കടച്ചക്കമരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഒരു കുഞ്ഞ് പിറന്നാൽ ഒരുകടച്ചക്കമരം നടുന്ന പതിവുപോലുമുണ്ട്. ആ കുഞ്ഞിന്റെ ജീവിതത്തിലുടനീളം മരം ഭക്ഷ്യസുരക്ഷ നൽകും എന്ന വിശ്വാസമാണത്രേ ഇതിനുള്ള പ്രധാന കാരണം.അധികം പരിചരണമില്ലാതെ എവിടെയും എളുപ്പത്തിൽ വളരുന്ന ഒന്നാണ് കടച്ചക്കമരം. നൂറോളം ഇനങ്ങൾ ഇതിലുണ്ടെന്നാണ് കരുതുന്നത്.വ്യത്യസ്ത കാലാവസ്ഥകൾക്ക് അനുയോജ്യമായ മരങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞരിപ്പോൾ. പീച്ചിങ്ങ ഭാരതത്തിൽ ധാരാളമായി കാണപ്പെടുന്ന, വേനൽക്കാലത്തു മാത്രം വളരുന്ന, തണുത്ത കാലാവസ്ഥയെ അതിജീവിക്കാൻ കഴിയാത്ത ഒരു ചെടിയാണ് പീച്ചിങ്ങ. മഞ്ഞപ്പിത്തത്തിനുള്ള ഉത്തമ ഔഷധമാണു പീച്ചിങ്ങ. ചില ഇനങ്ങൾ കറി വയ്ക്കാൻ ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ തിക്ത കോശാതകി, ധാമാഗർവഃ, ധാരഫല, കോശാതകി, ഗരഹരി എന്നും ഇംഗ്ലീഷിൽ ribbed gourd എന്നും വിളിക്കുന്നു. ശാസ്ത്രീയ നാമം: Luffa acutangula.കനം കുറഞ്ഞ പടരുന്ന ചെടിയാണ്. ഉപവർഗ്ഗങ്ങൾകാട്ടുപീച്ചിൽ (തിക്തകോശാതകി): പീരക്കായ, ചെറുപീരം, പീച്ചകം L. acutangula, Ribbed luffa ഭക്ഷണമായുപയോഗിക്കുന്നതും, ചെറിയ മധുരമുള്ളതുംമഹാകോശാതകി, രാജകോശാതകി, വലിയ പുട്ടൽപ്പീരം L. aegyptiaca, Smooth luffa, Egyptian luffa അഥവാ L. pentandraതിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffa നാടൻ പീച്ചിൽ (കോശാതകി) L cylindrica വെള്ള പീച്ചിൽ (വ്രതകോശം) L echinataഔഷധപ്രയോഗങ്ങൾപീച്ചിങ്ങ തുണിയിൽ പിഴിഞ്ഞ് കൈക്കുമ്പിളിലാക്കി മഞ്ഞപ്പിത്തമുള്ളയാളിന്റെ മൂക്കിലൂടെ അകത്തേക്കൊഴിക്കുക. രോഗിയുടെ ഉള്ളിലുള്ള പിത്തരസവും, പിത്തലവണങ്ങളും മൂക്കിലൂടെ തന്നെ പുറത്തേക്കു പോവുകയും രോഗിക്കു സുഖം ലഭിക്കുകയും ചെയ്യും.തിക്തകോശാതകി, ആട്ടങ്ങ, പുട്ടൽപ്പീരം L. amara, Bitter luffaകാട്ടുപീച്ചിലിനെയാണ് ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ അതിന്റെ വിവരണങ്ങളാണ് കൂടുതൽ.കാട്ടുപീച്ചിൽ കേരളത്തിലെ വനങ്ങളിലും നദീതീരങ്ങളിലും കണ്ടുവരുന്നു. നാടൻ പീച്ചിൽ കൃഷിക്കായി വളർത്തുന്നവയാണ്. വെള്ള പീച്ചിൽ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങലിൽ കൃഷി ചെയ്യുന്നു.ഔഷധയോഗ്യമായ ഭാഗങ്ങൾ വേര്, കായ, വിത്ത്, പൂവ്, തണ്ട്.ഔഷധ ഗുണംമഞ്ഞപിത്തം, പാമ്പുവിഷം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു ചുരക്ക ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു. വിവിധതരം ചുരക്കകൾ:പാൽച്ചുരക്ക , കുംഭച്ചുരക്ക , കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും , കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്. പ്രത്യേകതകൾ:ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാൺ.[1] ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. കൃഷിചെയ്താൽ നല്ല വിളവ് തരുന്ന ഒരു വിളയാണ് ചുരക്ക.ആർക്ക ബഹാർ എന്നയിനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്.[2] ഇളം പച്ച നിറത്തിൽ ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കൾ ആണിവയ്ക്ക്. ശരാശരി ഒരു ചുരക്കക്ക് 1 കിലോ ഗ്രാം തൂക്കം ഉണ്ടാവും.ഒരു ഹെക്ടറിൽ നിന്നും 25-30 ടൺ ശരാശരി ലഭിക്കും.രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി- ഫെബ്രുവരി മാസത്തിലും ആണ്.ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 2.5 -3 കി.ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകൾ നടുന്ന കുഴികൾ തമ്മിലുള്ള അകലം 3 മീ x 3 മീ. വളപ്രയോഗം: ഒരു ഹെക്ടർ സ്ഥലത്തേയ്ക്ക് 20-25 ടൺ കാലിവളം 70 കി.ഗ്രാം. പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയിൽ ജൈവവളം, ഭാവഹം എന്നി മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതി അടിവളമായും, ബാക്കി വരുന്ന ക്ഷാരം 35 കി.ഗ്രാം. പാക്യജനകം എന്നിവ രണ്ടാഴ്ച ഇടവിട്ട് വല തവണകളായി മണ്ണിൽ ചേർത്തുകൊടുക്കുക. കീട-രോഗ നിയന്ത്രണം:പച്ചത്തുള്ളൻ, മൊസെയ്ക് പരത്തുന്ന വെള്ളീച്ച എന്നിവയുടെ ശല്യം ഉണ്ടാവുമ്പോൾ 15 ദിവസത്തിലൊരിക്കൽ വെളുത്തുള്ളി - വേപ്പെണ്ണ മിശ്രിതം തളിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം- ഇമിഡാക്ലോപ്രിഡ് (2.5 മില്ലി/10ലിറ്റർ). മൃദുരോമപൂപ്പ്, ഇലപ്പൊട്ടുരോഗം തുടങ്ങിയവയ്ക്ക് മാൻകോസെബ് 2ഗ്രാം/1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചുകൊടുക്കുക.. ഉപയോഗങ്ങൾ: ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്‍കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും. ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് ഇതിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും. ഒരു ഗ്ലാസ് ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങനീർ് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും. ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാൽ വൃക്കരോഗത്തിൻ ഏറ്റവും ഫലപ്രദമാൺ. കരൾ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം.സിദ്ധിക്കും. വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിൻ ചുരക്ക നീർ നല്ലതാൺ കോളിഫ്ലവര്‍ ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്ന കോളിഫ്ലവര്‍ ഇന്ന് കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ സാധിക്കും. ചൂടുകൂടിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കല്‍ ഇനങ്ങളുടെ ലഭ്യതയാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന തണുപ്പ് കൂടുതല്‍ ലഭിക്കുന്ന നവംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം. ഒരു സെന്റില്‍ കൃഷിചെയ്യാന്‍ രണ്ടു ഗ്രാം വിത്ത് മതിയാകും. കടുക് മണിപോലുള്ള ചെറിയ വിത്തുകള്‍ പാകി, 20 -25 ദിവസം പ്രായമായ തൈകള്‍ പറിച്ചുനട്ടാണ് കൃഷി. പ്രോട്രേകളിലും പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വളര്‍ത്തിയ നടാന്പാകമായ തൈകള്‍ കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നവംബര്‍ മുതല്‍ ലഭിക്കും. നല്ല വെയിലും നീര്‍വാര്‍ച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. രണ്ടടി അകലത്തിലും ഒരടി വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുക്കണം. ജൈവവളം മേല്മണ്ണുമായിച്ചേര്ത്ത് ചാലുകള്‍ മുക്കാല്‍ഭാഗത്തോളം മൂടണം. ഒരു സെന്റിന് 100 കിലോ ജൈവവളം ചേര്‍ക്കണം. ചാലുകളില്‍ ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. രണ്ടു മൂന്നു ദിവസത്തേക്ക് തണല്‍ കുത്തണം. നന്നായി നനയ്ക്കുകയും വേണം. ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നടീല്‍മിശ്രിതം നിറച്ച് തൈകള്‍ നടാം. മണ്ണും ആറ്റുമണലും കമ്പോസ്റ്റും തുല്യഅനുപാതത്തില് കലര്‍ത്തിയ മിശ്രിതം വേണം നടാനായി ഉപയോഗിക്കാന്‍. വളപ്രയോഗം നട്ട് പത്തുദിവസമാകുമ്പോള് സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഒരു മാസം കഴിഞ്ഞ് 650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്‍കണം. മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം ചുവട്ടില്‍ ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ആവശ്യാനുസരണം നനയ്ക്കണം. ഏകദേശം ഒന്ന് ഒന്നര മാസമാകുമ്പോള്‍ കോളിഫ്ലവര്‍ വിരിഞ്ഞുതുടങ്ങും. 55-60 ദിവസത്തിനുള്ളില്‍ കാബേജില്‍ ഹെഡ് ഉണ്ടായിത്തുടങ്ങും. 10-12 ദിവസത്തിനകം ഇവ വിളവെടുക്കാം. കോളിഫ്ലവര്‍ കാര്‍ഡുകള്‍ പകുതി മൂപ്പാകുമ്പോള് ചെടിയുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞുകെട്ടുന്നത് നല്ല വെള്ളനിറം നല്‍കും. രോഗകീടബാധ പൊതുവേ കുറവാണെങ്കിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികള്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും. കുമിള്രോഗത്തിനെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് ഫലപ്രദമാണ്. പുകയില കഷായം അര കിലോഗ്രാം പുകയില ചെറുതായി അരിഞ്ഞ്നാലര ലിറ്റര്‍ വെള്ളത്തില്‍ മുക്കി ഒരു ദിവസംമുക്കി വയ്ക്കുക. എന്നിട്ട് പുകയില കഷ്ണങ്ങള്‍ നല്ലവണ്ണം പിഴിഞ്ഞ് മാറ്റി ലായിനി അരിച്ചെടുക്കുക.120 ഗ്രാം ബാര്‍ സോപ്പ് ചെറുതായി പൊടിച്ചു ചെറു ചൂട് വെള്ളത്തില്‍ പതപ്പിചെടുക്കുക.ഈ സോപ്പ് ലായിനി അരിച്ചെടുത്ത പുകയില കഷായത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.ഇതു 6 മുതല്‍ 7 മടങ്ങ് നേര്‍പിച്ച് തളിക്കാന്‍ ഉപയോഗിക്കുക.മുഞ്ഞ പോലുള്ള പ്രാണികളെ നിയന്ത്രിക്കാന്‍ നല്ലതാണ്. ബോര്‍ഡോ മിശ്രിതം 100 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം തയ്യാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍ തുരിശ് - 1 കിലോഗ്രാം , നീറ്റ് കക്ക - 1 കിലോഗ്രാം , വെള്ളം 100 ലിറ്റര്‍ തുരിശ് നന്നായി പൊടിച്ചു കിഴികെട്ടി 50 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിചെടുക്കുക. കക്ക നേടിയെടുത്തു 50 ലിറ്റര്‍ വെള്ളത്തില്‍ വേറെ ലയിപ്പിചെടുക്കണം. എന്നിട്ട് തുരിശ് ലായിനി കക്ക ലായിനിയില്‍ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക. ഇവ തയാറാക്കാനായി ചെമ്പ് , മണ്‍പാത്രം , പ്ലാസ്റ്റിക് , മരം എന്നിവ കൊണ്ടുള്ള പാത്രം ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതം തയ്യാറാക്കിയാല്‍ കഴിവതും അന്ന് തന്നെ ഉപയോഗിക്കുക. ബോര്‍ഡോ മിശ്രിതത്തിന്റെ കൂട്ട് ശരിയാണോ എന്നറിയാന്‍ തേച്ചു മിനുക്കിയ കത്തിയോ ,, ബ്ലെയ്ടോ , 2 മിനിറ്റു നേരം മുക്കി പിടിക്കുക. ചെമ്പിന്റെ അംശം കാണുന്നു എങ്കില്‍ കക്ക ലായിനി ചേര്‍ത്ത് നിര്വീര്യം ആക്കണം ഇപ്രകാരം തയാറാക്കിയ ബോര്‍ഡോ മിശ്രിതത്തിന് നല്ല നീല നിറം ആയിരിക്കും. മഴക്കാലത്ത് തളികുമ്പോള്‍ ഒലിച്ച് പോകാതിരിക്കാന്‍ വജ്ര പശ ചേര്‍ത്ത് ചേര്‍ത്ത് ഉപയോഗിക്കണം ഇതിനായി 100 ലിറ്റര്‍ വെള്ളത്തില്‍ നിന്നും 10 ലിറ്റര്‍ വെള്ളം മാറ്റി ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കണം. ഇതില്‍ 500 ഗ്രാം അലക്കുകാരം ലയിപ്പിച്ച് കറുപ്പ് നിറം ആകുന്നതുവരെ ചൂടാക്കുക. എന്നിട്ട് ഒരു കിലോ വജ്രപശ പൊടിച്ചു ചേര്‍ക്കണം കുറഞ്ഞ തീയില്‍ 5 മിനിറ്റു നേരം കുമിളുകള്‍ വരുന്നത് വരെ ചൂടാക്കണം. ലായിനി തണുപ്പിച്ച് ചെറിയ ചൂടില്‍ ബോര്‍ഡോ മിശ്രിതത്തില്‍ ചേര്‍ത്ത് ഉപയോഗിക്കണം. ചിപ്പിക്കൂണ്‍ ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ചു സാങ്കേതിക വിദ്യ പരിശീലനം നേടിയ ശേഷം മാത്രമേ കൂണ് വളര്‍ത്തല്‍ ആരംഭിക്കാന്‍ പാടുള്ളൂ.മാധ്യമം: വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത് 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ് വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ് കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ് തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.കൂണ് വിത്ത്കൂണ് കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ് വിത്തിന്റെ അഭാവമാണ്. കൂണ് നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ് വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയിഗിക്കരുത്. കൂണ് വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.കൂണ്മുറികൂണ് മുറിയില്‍ നല്ല വായു സഞ്ചാരവും തണുപ്പും 95-100% ആര്‍ദ്രതയും നിലനിര്‍ത്തണം. തറയില്‍ ചാക്കോ മണലോ നിരത്തി നനചിടാം. ദിവസവും കൂണ് മുറി ശുചിയാക്കി അണുബാധ ആരംഭിച്ച തടങ്ങള്‍ അപ്പപ്പോള്‍ തന്നെ മാറ്റണം. വിളവെടുപ്പ് കഴിഞ്ഞാല്‍ കൂണ് അവശിഷ്ടങ്ങള്‍ മാറ്റി വൃത്തിയാക്കി ഒരു ശതമാനം ബ്ലീച്ചിംഗ് പൌഡര്‍ ലായനി തളിച്ച് കൂണ്‍മുറി വൃത്തിയാക്കണം. കീടബാധയാണ് മറ്റൊരു പ്രശ്നം. ഈച്ചയും വണ്ടും കൂണ്‍മുറിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുറിയുടെ ജനല്‍, വാതില്‍, മറ്റു തുറസ്സായ സ്ഥലങ്ങള്‍ എന്നിവ 30-40 മേഷ് വല കൊണ്ട് അടിക്കണം. കൂടാതെ മുരിക്കുള്ളില്‍ നിലത്തും ചുവരിലും പുറത്തും വേപ്പെണ്ണ സോപ്പ് മിശ്രിതം ആഴ്ചയില്‍ ഒരിക്കലെങ്കിലും തളിക്കണം.ഒരു കൃഷി കഴിഞ്ഞാല്‍ കൂണ് തടങ്ങള്‍ മാറ്റി കൂണ്‍മുറി പുകയ്ക്കണം. പുകയ്ക്കാന്‍ 2% ഫോര്മാലിനോ, ഫോര്‍മാലിന്‍ -പൊട്ടാസ്യം പെര്‍മംഗനെറ്റ് മിശ്രിതമോ ഉപയോഗിക്കാം. ചിപ്പിക്കൂണിന്റെ അഞ്ചു ഇനങ്ങള്‍ ഇവിടെ വിജയകരമായി വളര്‍ത്താം. വെളുത്ത നിറവും 18-22 ദിവസത്തിനുള്ളില്‍ ആദ്യ വിളവും ലഭിക്കുന്ന പ്ലൂറോട്ട്സ് ഫ്ലോറിഡ, 22-25 ദിവസം കൊണ്ട് വിളവു തരുന്ന ചാര നിറമുള്ള പ്ലൂറോട്ടസ് ഇയോസ്സയും പ്ലൂറോട്ടസ് ഒപ്പന്ഷ്യയും. ഇതില്‍ പ്ലൂറോട്ട്സ് ഫ്ലോറിഡ ആണ് കൂടുതല്‍ കൃഷി ചെയ്യുന്നത്.പാല്ക്കൂണിന്റെ മികച്ച ഇനങ്ങളാണ് കലോസിബ ജംബൊസയും കേരളത്തില്‍ തുടര്‍ കൃഷിക്ക് അനുയോജ്യമായ ഇനങ്ങളാണ്. ചീര കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് ചീര എങ്കിലും നല്ല മഴക്കാലത്ത് ചുവന്ന ചീര നടത്തിരിക്കുന്നതാണ് നല്ലത്. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.പല തരത്തിലുള്ള ചീരകള്‍ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വര്‍ഗ്ഗത്തില്‍പ്പെട്ടവയും ഉപയോഗിക്കാംവിവിധയിനം ചീരകള്‍ പെരുഞ്ചീര (ചില്ലി) വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്. ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനര്‍മ്മുരിങ്ങ) കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവര്‍ത്തിച്ചീര). ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്. മുള്ളന്‍ ചീര ചെഞ്ചീര (നെയ്ച്ചീര) തോട്ടച്ചീരനിലമൊരുക്കലും നടീലുംനിലം ഉഴുത് നിരപ്പാക്കിയതിനുശേഷം 30 – 35 സെ. മീ. വീതിയില്‍ ആഴം കുറഞ്ഞ ചാലുകള്‍ ഒരടി അകലത്തില്‍ എടുക്കുക. ഈ ചാലുകളില്‍ 20 മുതല്‍ 30 ദിവസം പ്രായമായ തൈകള്‍ 20 സെ. മീ. അകലത്തില്‍ നടാം. ഹെക്ടറിന് 50 ടണ്‍ ചാണകവും 50 : 50 : 50 കി. ഗ്രാം NPK യും അടിവളമായി നല്‍കണം. മേല്‍വളമായി 50 കി. ഗ്രാം നൈട്രജന്‍ തവണകളായി നല്‍കാം. ഓരോ വിളവെടുപ്പിനു ശേഷവും 1% യൂറിയ ലായനി തളിക്കുന്നത് ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും.രോഗങ്ങള്‍ / കീടങ്ങള്ചുവന്ന ചീരയില്‍ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടാകുന്നു. ക്രമേണ ഇലകള്‍ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തില്‍ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാല്‍ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാല്‍ രണ്ടിനങ്ങളും ഇടകലര്‍ത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികള്‍ നനയ്ക്കുന്നത് മണ്‍്പരപ്പിലൂടെ ആയാല്‍ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുന്നതിന് ഉപകരിക്കും. ഡൈത്തേണ്‍ എം 45 എന്ന രാസകീടനാശിനി വെള്ളത്തില്‍ കലക്കി ചെടി മുഴുവന്‍ നനയത്തക്കവിധം തളിക്കുകയും; പാല്‍കായം സോഡാപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളത്തില്‍ കലക്കി ഉപയോഗിക്കുകയുമാവാം. മുരിങ്ങ ഏതു മാര്‍ക്കറ്റിലും തനിമ നഷ്ടപ്പെടുത്താതെ വേറിട്ടുനില്‍ക്കുന്ന പച്ചക്കറിയാണ് മുരിങ്ങ. കിലോഗ്രാമിന് 250 രൂപവരെ വില ഉയരുന്നതും മുരിങ്ങക്കായുടെ മാത്രം പ്രത്യേകത. പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളില്‍ 'ശ്രിശു' എന്നറിയപ്പെടുന്ന മുരിങ്ങ പാശ്ചാത്യനാടുകളില്‍ എത്തുമ്പോള്‍ ഡ്രംസ്റ്റിക് ആകുന്നു. നമ്മുടെ നാട്ടില്‍ ജനിച്ച് മറ്റു രാജ്യങ്ങളിലേക്ക് വേരോടി വളര്‍ന്ന ചരിത്രം മുരിങ്ങയ്ക്ക് സ്വന്തം.നമ്മുടെ പറമ്പിൽ നിന്നുതന്നെ യഥേഷ്ടം ലഭിക്കുന്ന ഇലവർഗമാണ് മുരിങ്ങയില. ഇതിന്റെ ഗുണം വിലമതിക്കാനാവാത്തതുമാണ്. ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിട്ട് വച്ച് ഒരു മണിക്കൂർ കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിയ്ക്കാൻ സഹായിക്കും. ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് പ്രമേഹരോഗം നിയന്ത്രിക്കും. കാൽസ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാൽ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില നല്ലതു തന്നെ. ഇരുമ്പിന്റെ ഉറവിടമായതിനാൽ വിളർച്ച അകറ്റും. ധാരാളം നാരുകൾ അടങ്ങിയതിനാൽ ദഹനശേഷി വർദ്ധിപ്പിക്കാനും മുരിങ്ങയിലെ അത്യുത്തമമാണ് .കാരറ്റിന്റെ നാലിരട്ടി ജീവകം എ-യും പാലിന്റെ മൂന്നിരട്ടി കാത്സ്യവും നേന്ത്രക്കായുടെ മൂന്നിരട്ടി പൊട്ടാസ്യവും തൈരിന്റെ ഇരട്ടി മാംസ്യവും ഓറഞ്ചിന്റെ എട്ടിരട്ടി ജീവകം സി-യുമുള്ളതാണ് മുരിങ്ങയിലയുടെ മൂലധനം. മുരിങ്ങയിലയും മുരിങ്ങക്കായയും ഒരുപോലെ ഔഷധഗുണം നിറഞ്ഞതാണ്. പ്രോട്ടീനും മാംസ്യവും മാത്രമല്ല, പതിനാറിനം പോഷകങ്ങളാലും സമ്പന്നമാണ് മുരിങ്ങ. പോഷകങ്ങളുടെ തോതില്‍ മുരിങ്ങയിലതന്നെയാണ് കേമന്‍.വേനലിലും പ്രതികൂല സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള മുരിങ്ങ നല്ലവണ്ണം വെയില്‍കൊള്ളുന്ന സ്ഥലത്ത് മാത്രമേ നടാവൂ. നട്ട് ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയ്ക്ക് കായ്ക്കുന്ന ഒരാണ്ടന്‍ മുരിങ്ങ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഇനമാണ്. കായകള്‍ക്ക് നല്ല നീളവും മുഴുപ്പും മാംസളവുമായ പി.കെ.എം. 1-ഉം 2-ഉം തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഒന്നര മാസം പ്രായമായ തൈകള്‍ നടാന്‍ ഉപയോഗിക്കാം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 20 കിലോഗ്രംവരെ ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി കലര്‍ത്തി നിറച്ച് തൈ നടണം. മഴക്കാലത്തിനു മുമ്പ് ചെടിക്കുചുറ്റും തടമെടുത്ത് വെള്ളം വാര്ന്നുപോകാന് അനുവദിക്കാം.നടീലിനുശേഷം കാര്യമായ പരിചരണം നല്‍കാത്തത് ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. നട്ട് മൂന്നു മാസത്തിനുശേഷം 100 ഗ്രാം യൂറിയയും എല്ലുപൊടിയും 50 ഗ്രാം പൊട്ടാഷും ചേര്‍ക്കണം. ആറു മാസത്തിനപ്പുറം 15 കിലോഗ്രാം ചാണകപ്പൊടിയും 100 ഗ്രാം യൂറിയയും ചേര്‍ക്കാം. മുരിങ്ങയുടെ ചുവട്ടില്‍നിന്ന് രണ്ടടി മാറ്റി തടമെടുത്താണ് വളപ്രയോഗം നടത്തേണ്ടത്. നനച്ചതിനുശേഷം മാത്രമേ വളപ്രയോഗം നടത്താവൂ. ഒരാണ്ടന്‍ മുരിങ്ങ മൂന്നരയടി ഉയരത്തില്‍ എത്തുമ്പോള്‍ മണ്ട നുള്ളണം.പാര്‍ശ്വശാഖകള്‍ കൂടുതലായി ഉണ്ടാകാനും നന്നായി കായ്ക്കാനുമുള്ള എളുപ്പവഴിയാണ് മണ്ട നുള്ളല്‍. ഇലകള്‍ മഞ്ഞളിച്ച് പൊഴിയുന്നത് കണ്ടാല്‍ മാഗ്നീഷ്യം സള്‍ഫേറ്റ് ചേര്‍ത്തുകൊടുക്കാം.ഒരാണ്ടന്‍ മുരിങ്ങയില്‍ വല്ലപ്പോഴും രോമപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന മണ്ണെണ്ണ - സോപ്പ്ലായനി തളിച്ച് രോമപ്പുഴുക്കളെ നശിപ്പിക്കാം. ഇതിനായി 50 ഗ്രാം ബാര്‍സോപ്പ് 450 മില്ലിഗ്രാം വെള്ളത്തിലിട്ട് തിളപ്പിച്ച് ലയിപ്പിക്കുക. തണുത്തതിനുശേഷം 900 മില്ലി മണ്ണെണ്ണ ഒഴിച്ച് നന്നായി ഇളക്കിയെടുത്താല്‍ മണ്ണെണ്ണ - സോപ്പ്ലായനി തയ്യാര്‍. ഇത് 15 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചതിനുശേഷം തളിക്കാനുപയോഗിക്കാം. ഒരു മരത്തില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 15 കിലോഗ്രാം കായകള്‍. ഇതാണ് ഒരാണ്ടന്‍ മുരിങ്ങയുടെ ഉത്പാദനരീതി.ഒരു പിടി മുരിങ്ങയില കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് പിഴിഞ്ഞെടുക്കുന്ന സത്തില്‍ ഒരു നുള്ള് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് തയ്യാറാക്കുന്ന മുരിങ്ങയില സൂപ്പ് ദിവസവും കഴിച്ചാല്‍ ഇന്ന് കാണുന്ന എല്ലാവിധ ജീവിതശൈലീരോഗങ്ങള്‍ക്കുമുള്ള പ്രതിരോധമായി. വെണ്ട കൃഷി വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്‍ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്‍പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്‍പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്‍ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്‍കുന്നതിന് മുന്‍പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന് കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍. പടവലം വളരെ പെട്ടെന്ന് കായ്കള്‍ പിടിക്കുന്ന ഒരു പച്ചകറി വിളയാണ് പടവലം. വിറ്റാമിന്‍ എ , ബി സി എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. വിത്ത്കൃഷിസ്ഥലത്ത് നേരിട്ട് പാകിയാണ് പടവലം കൃഷി ചെയ്യുന്നത്. പോളിത്തീന്‍ കൂടുകളില്‍ പാകി മുളപ്പിച്ച തൈകള്‍ വേരിനു കോട്ടം തട്ടാതെ ബ്ലേഡ് കൊണ്ട് കൂട് കീറി മാറ്റിയ ശേഷം കൃഷിയിടത്ത് നടാവുന്നതാണ്. വേഗത്തില്‍ മുളയ്കുന്നതിനായി വിത്ത് പാകുന്നതിനു മുന്‍പ് വെള്ളത്തില്‍ മുക്കി വച്ചു കുതിര്‍ക്കുന്നത് നല്ലതാണ്. സെപ്റ്റംബര്‍ , ഡിസംബര്‍, ജനുവരി , ഏപ്രില്‍, കാലങ്ങളാണ് ഇവ കൃഷി ചെയ്യാന്‍ പറ്റിയ സമയം. രണ്ടടി വലിപ്പവും 1 അടി ആഴവുമുള്ള കുഴികളെടുത്ത് അതില്‍ മേല്‍ മണ്ണും ചാണകമോ ജൈവവളമോ ചേര്‍ത്ത് കുഴി നിറയ്ക്കുക. രണ്ടു - മൂന്ന് വിത്ത് വീതം ഈ തടങ്ങളില്‍ നടാം. തടങ്ങള്‍ തമ്മില്‍ 2 മീറ്റര്‍ അകലം നല്‍കാം ഇടയിലാക്കള്‍, ജലസേചനം, കളഎടുക്കല്‍ ഇവയാണ് പ്രധാന കൃഷിപ്പണികള്‍. ചെടി വള്ളിവീശാന്‍ ആരംഭിക്കുമ്പോള്‍ അവയ്ക്ക് പടരാനായി പന്തലോ മരക്കൊമ്പുകള്‍ അടുപ്പിച്ചു കുത്തി നിര്‍ത്തി താങ്ങുകലോ കയര്‍ നീളത്തില്‍ വരിഞ്ഞു കെട്ടി വേലിയോ ഉണ്ടാക്കണം.വളപ്രയോഗം : അടിവളമായും വല്ലിവീശുംപോലും പൂവിടുംപോലും വളപ്രയോഗം നടത്തണം. സെന്റിന്കി മുപ്പതു കിലോ എന്നാ തോതില്‍ കംപോസ്ടോ നല്‍കാം. മണ്ണിര കമ്പോസ്റ്റ് ആണെങ്കില്‍ സെന്റിന് പതിനഞ്ചു കിലോ മതിയാകും . മഴക്കാലത്ത് മണ്ണ് കൂട്ടിക്കൊടുക്കുക. പച്ചില, ചകിരിചോര്‍ കമ്പോസ്റ്റു , തൊണ്ട്, വൈക്കോല്‍, എന്നിവ ഉപയോഗിച്ചു പുതയിടം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോ പച്ച ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി രണ്ടു - മൂന്ന്ദി വസത്തെ ഇടവേളകളില്‍ തളിച്ചു കൊടുക്കുക. വിത്ത് പാകി രണ്ടു മാസമെത്തുംപോള്‍ പടവലം വിളവെടുപ്പിനു പാകമാകും. കായ്കള്‍ പറിച്ചെടുക്കാന്‍ വൈകുകയോ കൂടുതല്‍ മൂക്കുവാനായി നിര്‍ത്തുകയോ ചെയ്താല്‍ പൂക്കളുടെ ഉത്പാദനത്തെയും വിളവിനെയും അത് പ്രതികൂലമായി ബാധിക്കും.ജലസേചനം : വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ 2-3 ദിവസം ഇടവിട്ടും പൂവും കായും ഉള്ള സമയത്ത് ഒന്നിടവിട്ടും നനയ്ക്കുക.സംരക്ഷണം: മത്തന്‍ വണ്ട് എപ്പിലാക്ന വണ്ട് എന്നിവയാണ് പടവലത്തെ ആക്രമിക്കുന്ന കീടങ്ങള്‍.. ഇലയുടെ അടിയില്‍ നിന്നും നീരൂറ്റിക്കുടിക്കുന്ന തുള്ളന്‍ പ്രാണികളും സാധാരണ കണ്ടു വരുന്നു. ഇല ചുരുണ്ട് മഞ്ഞ നിറമായി ഉണങ്ങി പോകുന്നതിനു വേപ്പെണ്ണ മരുന്ന് തളിച്ചാല്‍ സാധാരണ kaanunna കീടങ്ങളെ എല്ലാം നിയന്ത്രിക്കാവുന്നതാണ്.പടവലക്രിഷിയെ ബാധിക്കുന്ന മറ്റൊരു കീടമാണ് കായീച്ച. കടലാസ് കൊണ്ടോ പോളിത്തീന്‍ കൊണ്ടോ കായ്കള്‍ പൊതിയുക.ചെറു പ്രായത്തില്‍ കായ കുത്തി അതില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ കായയുടെ ഉള്ളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം കായ്കള്‍ മഞ്ഞനിറം പൂണ്ടു ചീഞ്ഞു പോകും. ഇ കായ്കള്‍ പറിച്ചു തീയിലിട് നശിപ്പിക്കണം. നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിയില്‍ നൂറു ഗ്രാം എന്നാ തോതില്‍ വേപ്പിന് പിണ്ണാക്ക് ഇടണം. മുഞ്ഞ വെള്ളീച്ച മണ്ടരി ഇവയെ അകറ്റുന്നതിന് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.ഇലയും പൂവും തിന്നു നശിപ്പിക്കുന്ന പുഴുക്കളെ ശേഖരിച്ചു നശിപ്പിക്കുക. പത്ത് ഗ്രാം കാന്താരി മുളക് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്ത് ലായനി തയാറാക്കി അതില്‍ ഒന്‍പതു ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചു കീടങ്ങളെ നശിപ്പിക്കവുന്നതാണ്. കോവയ്ക്ക - എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന ഒരു പച്ചക്കറിയാണ് കോവല്‍ , ഒന്ന് പിടിച്ചു കിട്ടിയാല്‍ കുറെ കാലത്തേക്ക് കുശാല്‍ ആയി . കോവയ്ക്ക ഉപയോഗിച്ച് രുചികരമായ മെഴുക്കുപുരട്ടി / ഉപ്പേരി , തോരന്‍ ഇവ തയ്യാറാക്കാംകോവല് കൃഷി രീതികളും അതിന്റെ പരിചരണവും മറ്റു വിവരങ്ങളുംപച്ചക്കറി കൃഷി ആരംഭിക്കാന്‍ താല്പര്യം ഉള്ള ഒരാള്‍ക്ക് ഏറ്റവും ആദ്യം തിരഞ്ഞെടുക്കാവുന്ന ഒന്നാണ് കോവല്‍ കൃഷി. ഏറ്റവും എളുപ്പവും ലളിതവും ആണ് കോവല്‍ കൃഷിയും അതിന്റെ പരിപാലനവും. സ്വാദിഷ്ട്ടമായ കോവക്ക നമുക്ക് എളുപ്പത്തില്‍ കൃഷി ചെയ്തു എടുക്കുവാന്‍ സാധിക്കും. സാധാരണയായി കോവലിന്റെ തണ്ട് മുറിച്ചാണ് നടുന്നത്, നല്ല കാഫലം ഉള്ള കോവലിന്റെ തണ്ട് തിരഞ്ഞെടുക്കുക. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു ഇതിന്റെ നല്ലത്. നിലം നന്നായി കിളച്ചു കട്ടയും കല്ലും മാറ്റി കോവലിന്റെ തണ്ട് നടാം അല്ലെങ്കില്‍ കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം. നടുമ്പോള്‍ കോവല്‍ തണ്ടിന്റെ രണ്ടു മുട്ട് മണ്ണിനു മുകളില്‍ നിലക്കാന് ശ്രദ്ധിക്കുക. നല്ല വെയില് ഉള്ള ഭാഗത്താണ് നടുന്നതെങ്കില്‍ ഉണങ്ങിയ കരിയിലകള്‍ മുകളില്‍ വിതറുന്നത് നന്നായിരിക്കും. ആവശ്യത്തിനു മാത്രം നനച്ചു കൊടുക്കുക.അര മീറ്റര്‍ താഴ്ചയുള്ള കുഴികള്‍ എടുക്കുന്നത് നല്ലതാണു, അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിന് പിണ്ണാക്ക് ഇവ വേണമെങ്കില്‍ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളില്‍ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായകള്‍ പറിക്കാന്‍ പാകത്തില്‍ പന്തല്‍ ഇട്ടു അതില്‍ കയറ്റുന്നതാണ് ഉചിതം. വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണു. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. വേനല്‍ ക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സാധിക്കും. കോവക്ക അധികം മൂക്കുന്നതിനു മുന്‍പേ വിളവെടുക്കാന്‍ ശ്രദ്ധിക്കുക.കോവക്ക ഉപയോഗിച്ചു സ്വദിഷ്ട്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി , തോരന്‍ , തീയല്‍ തുടങ്ങിയവ ഉണ്ടാക്കാം . അവിയല്‍ , സാംബാര്‍ തുടങ്ങിയ കറികളില്‍ ഇടാനും കോവക്ക നല്ലതാണ് . വി എഫ് സി കെ യിലും ചില കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കോവല്‍ തണ്ടുകള്‍ വിലപ്പനയ്ക്ക് വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ , വിഷലിപ്തമായ പച്ചക്കറികള്‍ ഒഴിവാക്കാന്‍ ഇന്ന് തന്നെ തീരുമാനിക്കുക, നിങ്ങളുടെ ആദ്യ കൃഷി പരീക്ഷണം കോവലില്‍ തന്നെ ആകട്ടെ. ഇതുമായി ബന്ധപെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക.'കോവയ്ക്കയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും സഹായിക്കും. കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിക്കാൻ കോവയ്ക്ക കഴിച്ചാൽ മതി. വൈറ്റമിൻ എ, ബി 1, ബി 2, വൈറ്റമിൻ സി എന്നീ പോഷകാംശങ്ങൾ കോവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാകം ചെയ്യാതെ തന്നെ കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. വീട്ടിൽ തന്നെ വലിയ അദ്ധ്വാനമില്ലാതെ കൃഷി ചെയ്യാം എന്ന മെച്ചവുമുണ്ട്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്. വണ്ണം കുറയ്ക്കാൻ നല്ലതാണ് ഈ പച്ചക്കറി. വെള്ളരി വെള്ളരി കൃഷി രീതിയും പരിചരണവുംനമുക്ക് ഏറ്റവും പരിചയം ഉള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വർണ്ണനിറത്തിലുള്ള വെള്ളരിയാണ് കണിവെള്ളരി. ജനുവരി – മാര്‍ച്ച്, ഏപ്രില്‍ – ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ – ഡിസംബര്‍ ആണ് വെള്ളരി കൃഷി ചെയാന്‍ സാധിക്കുന്ന സമയം. അതില്‍ തന്നെ ഫെബ്രുവരി – മാര്‍ച്ച് ആണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം. മുടിക്കോട് ലോക്കല്‍, സൌഭാഗ്യ , അരുണിമ ഇവ ചില മികച്ചയിനം വെള്ളരിയിനങ്ങള്‍ ആണ്. വിത്തുകള്‍ പാകിയാണ് വെള്ളരി നടുന്നത്. വി എഫ് പി സി കെ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ വഴി നല്ല വിത്തുകള്‍ വാങ്ങാം.വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി അടിവളവും നല്‍കുക. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം.കുഴിയൊന്നിന് 50 ഗ്രാം എല്ലുപൊടി കൂടി നല്‍കണം.രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികളില്‍ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. രാവിലെയും വൈകുന്നേരവും മിതമായി നനച്ചു കൊടുക്കണം. വിത്തുകള്‍ പാകി 3-4 ദിവസം കഴിയുബോള്‍ മുളക്കും. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള മൂന്നുതൈ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് ഉത്പാദകവര്‍ധനയ്ക്ക് സഹായിക്കും വഴുതന എല്ലാ വിധ കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയാണ് വഴുതന. നന്നായി മൂത്ത് പഴുത്ത വഴുതനയുടെ വിത്തുകള്‍ ഉണക്കിയാണ് നടാനുപയോഗിക്കുന്നത്. വിത്തുകള്‍ പാകി ദിവസവും നനച്ചു കൊടുക്കണം. വഴുതന വിത്ത് മുളച്ചു തൈകള്‍ക്ക് 5-6 ഇലകള്‍ വന്നാല്‍ പറിച്ചു നടാം. മേല്‍മണ്ണ്, കമ്പോസ്റ്റും, ഉണങ്ങിയ ചാണക പൊടിയുമായി കൂട്ടി കലര്‍ത്തി നടാനുള്ള കുഴികളിലോ, ചട്ടിയിലോ, പ്ലാസ്റ്റിക് ചക്കുകളിലോ നിറച്ചു തൈകള്‍ നടാവുന്നതാണ്. പ്രത്യേക പരിചരണങ്ങള്‍ ആവശ്യമില്ലാത്ത വഴുതനയ്ക്ക് ദിവസവും നനച്ചു കൊടുക്കണം. ഇല തീനി പുഴുക്കളുടെ ശല്ല്യം ഉണ്ടാകാറുണ്ട്. ഇതിനായി വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം നല്ലതാണ്. നന്നായി നനച്ചു വളം ചെയ്താല്‍ 3 വര്‍ഷത്തോളം വിളവു ലഭിക്കും.വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിൻ എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ച തടയും. പ്രതിരോധശേഷി നൽകാൻ കഴിവുള്ള വഴുതനങ്ങ തലച്ചോറിനു പറ്റിയ ഭക്ഷണവുമാണ്. ഫ്രീ റാഡിക്കലുകളിൽ നിന്നും തലച്ചോറിന് സംരക്ഷണം നല്കി ബുദ്ധിവികാസത്തിന് സഹായിക്കുന്ന വഴുതനങ്ങ ഹൃദയധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടാതെ സഹായിക്കും . ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. പ്രമേഹരോഗികൾക്ക് ഉപകാരിയാണ്. ഇതിലെ അലിഞ്ഞു പോകുന്ന കാർബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്ക്കിടെ കഴിയ്ക്കുന്നത് പ്രമേഹം വരുന്നത് തടയും. ഇനങ്ങള്‍: സൂര്യ: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കായ്കള്‍ക്ക് ശരാശരി വലുപ്പം, വയലറ്റു നിറം, മുള്ളുകളില്ല. ശ്വേത: ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. കുറ്റിയായി വളരുന്നു. കായ്കള്‍, വെള്ളനിറം, ശരാശരി വലുപ്പം. നീണ്ടകായ്കള്‍ ഹരിത: ബാക്ടീരിയല്‍ വാട്ടം, കായ ചീയല്‍ എന്നിവ പ്രതിരോധിക്കുന്നു. ഇളംപച്ച കായ്കള്‍. നീലിമ: ഹൈബ്രിഡ് ഇനം. ബാക്ടീരിയല്‍ വാട്ടം പ്രതിരോധിക്കുന്നു. വയലറ്റുനിറം, കോഴിമുട്ടയുടെ ആകൃതി. അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നടീല്‍ സമയം : ഏപ്രില്‍ മാസം ആവശ്യമായ വിത്ത് : ഒരു ഹെക്ടര്‍ സ്ഥലത്തിന് 375- 500 ഗ്രാം നേഴ്സറിയിലെ വളര്‍ച്ച: തുറസ്സായ സ്ഥലത്ത് മണ്ണില്‍ വിത്തിട്ട് തൈകള്‍ 8-10 സെ.മീറ്റര്‍ ഉയരം വരുമ്പോള്‍ പറിച്ചുനടണം. നടീല്‍ അകലം: തൈകള്‍ തമ്മില്‍ 60 സെ.മീ. ഉം വരികള്‍ തമ്മില്‍ 75 സെ.മീ. ഉം അകലത്തില്‍ നടുക. വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവ വളവും, പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ 37.5,40, 12.5 കി.ഗ്രാം. വീതവും നല്‍കണം. 20 കി.ഗ്രാം. പാക്യജനകവും, 12.5 കി.ഗ്രാം. ക്ഷാരവും ഒരു മാസത്തിനു ശേഷവും, 12.5 കി.ഗ്രാം. പാക്യജനകം രണ്ടുമാസത്തിനു ശേഷവും മണ്ണില്‍ ചേര്‍ക്കണം. കീട നിയന്ത്രണം: കായ്/തണ്ടുതുരപ്പന്‍: 5% വീര്യമുള്ള വേപ്പിന് കുരുസത്ത് തയ്യാറാക്കി ഉപയോഗിക്കുക. അമ വണ്ട്: വണ്ടുകളെയും മുട്ടകളെയും നശിപ്പിക്കുക. 2 മില്ലി എക്കാലക്സ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലയുടെ ഇരുവശങ്ങളിലും തളിച്ചുകൊടുക്കുക. മുഞ്ഞ: പുകയില കഷായം ഇലയുടെ അടിഭാഗത്ത് അടിക്കുക. പച്ചത്തുള്ളന്‍: വേപ്പെണ്ണ ഇമല്ഷന് 2.5 % വീര്യത്തിലുള്ള ലായനി ആക്കുക. ഇതില്‍ ഓരോലിറ്റര്‍ ലായനിയും 20 ഗ്രാം വെളുത്തുള്ളി അരച്ചു ചേര്‍ത്ത് അരിച്ചെടുത്ത് തളിക്കുക. രോഗ നിയന്ത്രണം : വാട്ടരോഗം: ഫൈറ്റോലാന്‍ 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തയ്യാറാക്കി ചെടിയുടെ മണ്ണ് നനയുന്നതു പോലെ ഒഴിക്കുക. തൈചീയല്: 1 % വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക. വിളവ്: ഒരു ഹെക്ടറില്‍ നിന്നും 60-65 ടണ്‍ അമരപ്പന്തല് വീട്ടുമുറ്റത്തൊരു അമരപ്പന്തല് ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ.അമരക്കൃഷി ചെയ്യാന്‍ ചെറുതടങ്ങള്‍ എടുത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് വിത്തുകള്‍ നടാം. ഇടവിട്ട് മഴ ലഭിക്കുന്ന സമയമാണ് കൂടുതല്‍ അനുയോജ്യം. തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മുളച്ച് വള്ളി വീശിതുടങ്ങുമ്പോള്‍ പടര്‍ന്നുവരാന്‍ പന്തല്‍ ഒരുക്കണം. വീടിനു മുകള്‍പ്പരപ്പില്‍ ചാക്കുകളിലും അമര വളര്‍ത്താം. വീടിനു സമീപം നട്ട് ടെറസിന് മുകളിലേക്ക് പടര്‍ത്തുകയുമാകാം. മഴക്കാലം അവസാനിച്ച് മഞ്ഞ് പരക്കുന്നതോടെ അമരപ്പയര്‍ പൂത്തുതുടങ്ങും. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് കറിവെക്കാം. വള്ളികളുടെ മുകള്‍ ഭാഗം നുള്ളിക്കളഞ്ഞാല്‍ കൂടുതല്‍ തലപ്പുകള്‍ വളര്‍ന്ന് ദീര്‍ഘനാളേക്ക് അമരയില്‍ നിന്ന് പയര്‍ ലഭിക്കുകയും ചെയ്യും. കുമ്പളം ശരീരത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള്‍ അത്യാവശ്യം. പ്രായപൂര്‍ത്തിയായ ഒരാള്‍ പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കേണ്ടതാണ്. എന്നാല്‍ നമ്മുടെ ഉപയോഗത്തോത് 23 ഗ്രാം മാത്രവും.പച്ചക്കറികളുടെ കൂട്ടത്തില്‍ ഇന്ന് പ്രകൃതിചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്ത വിധം കുമ്പളം വളര്‍ന്നിരിക്കുന്നു. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം.മഴക്കാലവിളയായി മെയ്-ആഗസ്ത് മാസങ്ങളില്‍ കുമ്പളം കൃഷി ചെയ്യാം. നമ്മുടെ നാട്ടില്‍ നന്നായി വിളവ് തരുന്ന രണ്ടിനങ്ങളാണ് കെ.എ.യു. ലോക്കലും ഇന്ദുവും. പത്ത് സെന്റ് കുമ്പളം കൃഷിയില്‍ നിന്നും ഒന്നര ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം.രണ്ടടി വലിപ്പവും ഒന്നരയടി ആഴവുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും കാലിവളവും ചേര്‍ത്ത് കുഴികളില്‍ നിറയ്ക്കണം. പത്ത് സെന്റിലേക്ക് അര ടണ്‍ ചാണകവളം മതിയാകും. കുഴിയൊന്നിന് അഞ്ച് വിത്ത് വരെ പാകാം. മുളച്ച് രണ്ടാഴ്ചക്കുശേഷം ഒരു തടത്തില്‍ നല്ല മൂന്നു തൈകള്‍ നിര്‍ത്തിയാല്‍ മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ചാണകവളമോ മണ്ണിര കമ്പോസ്റ്റോ ചേര്‍ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല്‍ ഒരു കിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്ത ലായനി പത്ത് ദിവസത്തെ ഇടവേളകളില്‍ തളിച്ചുകൊടുക്കുന്നത് വിളവ് കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചപ്പുചവറുകള്‍ എന്നിവ ചെടികള്‍ പടര്‍ന്നു തുടങ്ങുമ്പോഴേയ്ക്കും വിരിച്ചുകൊടുക്കണം.ജൈവ കീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാര്‍ മിശ്രിതം പത്ത് ശതമാനം വീര്യത്തില്‍ തയ്യാറാക്കി തളിക്കാം. പത്ത് ഗ്രാം കാന്താരി മുളക് അരച്ച് ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ ചേര്‍ത്തു തയ്യാറാക്കുന്ന ലായനിയില്‍ 9 ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം. കറിവേപ്പില കറിയിലും മറ്റുമുള്ള കറിവേപ്പില ചുമ്മാ എടുത്തെറിയുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ വളരെയേറെ ഔഷധഗുണമുള്ള ഒന്നാണ് കറിവേപ്പില.രുചി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആഹാരത്തിലെ വിഷാംശം കളയാനും ദഹനശക്തി വര്‍ദ്ധിപ്പിക്കുവാനും കറിവേപ്പില സഹായിക്കും. കറിവേപ്പിന്റെ ഇലയ്ക്ക് പുറമെ തൊലി, വേര് എന്നിവയും ഔഷധഗുണമുള്ളതാണ്.കറിവേപ്പില ഇഞ്ചിയും ഉപ്പും ചേർത്തരച്ച് ഉപയോഗിക്കുന്നത് ദഹനക്കേട് ശമിപ്പിക്കുന്നു. ത്വക്ക് രോഗങ്ങളിൽ കറിവേപ്പില മഞ്ഞളും ചേർത്തരച്ച് കഷായ രൂപത്തിലുപയോഗിക്കാം.ഇത് അലർജിക്കും ശമനം നൽകും. വയറുകടി വിട്ടുമാറാൻ കറിവേപ്പിന്റെ തളിരില കടിച്ച് ചവച്ച് നീരിറക്കുന്നതു ശീലമാക്കുക. മലത്തിലൂടെ രക്തം പോകുന്നത് തടയുന്നതിനും ഇതു നല്ലതാണ്. കറിവേപ്പില ഭക്ഷണത്തോടൊപ്പം ധാരാളം കഴിക്കുന്നതും കറിവേപ്പില നീര് ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നതും തലമുടി തഴച്ചുവളരാനും അകാലനര ശമിപ്പിക്കാനും നല്ലതാണ്. കറിവേപ്പിലക്കായയും ഉലുവയും കൂട്ടിയരച്ച് തലയിൽ തേച്ചുപിടിപ്പിക്കുന്നതു താരന് നല്ലതാണ്. കറിവേപ്പിലയും മഞ്ഞളും ചേർത്തുകാച്ചിയ മോരുകൂട്ടി ഊണുകഴിക്കുന്നതു നല്ല ദഹനശക്തി ഉണ്ടാക്കും. ഇങ്ങനെ കാച്ചിയ മോരിൽ അഷ്ടചൂർണം ചേർത്തുകൊടുക്കന്നത് കുഞ്ഞുങ്ങൾക്കു നല്ല വിശപ്പുണ്ടാകും. ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. കറിവേപ്പില അരച്ച് മോരിൽ കലക്കി കഴിക്കുന്നതു ശീലമാക്കിയാൽ നല്ല ശബ്ദമാധുര്യം ലഭിക്കും. അമിതവണ്ണം കുറയ്ക്കാൻ താല്പര്യം ഉള്ളവർ ഭക്ഷണത്തിൽ മറക്കാതെ ചേർക്കേണ്ടതാണ് കറിവേപ്പിലകരളിലെ കോശങ്ങളെ സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മുറിവ് , വ്രണം എന്നിവ വളരെ പെട്ടെന്ന് ഉണക്കുകയും രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന കറിവേപ്പില കൊണ്ട് വേറെയും കുറേ ഗുണങ്ങളുണ്ട്.ഔഷധപ്രയോഗങ്ങള്‍* അതിസാരം ശമിക്കുവാനായി മോരില്‍ കറിവേപ്പില ചതച്ചിട്ട് കുടിക്കാവുന്നതാണ്.* ക്ഷുദ്രജീവികള്‍ കടിച്ചുണ്ടാകുന്ന വിഷം ഇല്ലാതാക്കാനായി കറിവേപ്പില ചതച്ചിട്ട വെള്ളം കുടിക്കുക.* പത്ത് കറിവേപ്പില വീതം മൂന്നു മാസം തുടര്‍ച്ചയായി കഴിക്കുന്നത് പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.* ചര്‍മ്മരോഗങ്ങള്‍ക്ക് കറിവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച മിശ്രിതം പുരട്ടുന്നത് നല്ലതാണ്.* ഗ്യാസ് , വയറുവേദന, നെഞ്ചെരിച്ചില്‍ എന്നിവ ഇല്ലാതാക്കാനായി കറിവേപ്പില ചതച്ചതും ഇഞ്ചിനീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്.* കറിവേപ്പിലയിട്ടു കാച്ചിയെടുത്ത വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും മുടിക്ക് കറുത്ത നിറമേകുകയും അകാലനര തടയുകയും ചെയ്യും . കാബേജ് കാബേജ് ഒരു ശീതകാല വിളയാണ്. കാബേജ് ഹെഡ് (ഇതാണ് കാബേജ് ആകുന്നത്) വിരിയാന്‍ തണുപ്പ് ആവശ്യം ആണ്. കോളി ഫ്ലവര്‍ നടീല്‍ രീതി മുന്‍പേ പോസ്റ്റ് ചെയ്തല്ലോ. അത് ഒന്ന് പരിശോധിക്കുക. ഇവ രണ്ടിന്റെയും കൃഷി രീതി ഒരേ പോലെ ആണ്. ഒരു കാബേജ് ചെടിയില്‍ നിന്നും ഒരു കാബേജ് മാത്രമേ ലഭിക്കു. പത്തു മൂട് നട്ടാല്‍ പത്തു കാബേജ് കിട്ടും.മുന്‍പ് സൂചിപിച്ച പോലെ നമ്മുടെ നാടിനു ഇണങ്ങുന്ന തൈകള്‍ തിരഞ്ഞെടുക്കുക. സീസണ് ആകുമ്പോള്‍ വി എഫ് പി സി കെ എല്ലാ ജില്ലകളിലും കാബേജ്, കോളി ഫ്ലവര്‍ തൈകള്‍ വിലപ്പനയ്ക്ക് വെയ്ക്കാറുണ്ട്. ഒരു തൈ രണ്ടു രൂപ നിരക്കില്‍ ലഭിക്കും. നടീല്‍ രീതി:ഒരു ചെറിയ കുഴിയെടുത്തു അതില്‍ കുറച്ചു എല്ല് പൊടി, വേപ്പിന് പിണ്ണാക്ക്, ചാണകപ്പൊടി ഇവ ഇട്ടു കുഴി മൂടി കാബേജ് തൈകള്‍ നട്ടു. ആദ്യതെ കുറച്ചു ദിവസം തണല്‍ കൊടുത്തു. ദിവസവും മിതമായ നിരക്കില്‍ നനച്ചു. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ചാണകപ്പൊടി ഇട്ടു കൊടുത്തു. മണ്ണ് കയറ്റി കൊടുത്തു. രാസവളം ഉപയോഗിച്ചതെ ഇല്ല. കടല പിണ്ണാക്ക് പുളിപ്പിച്ചത്, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ ദ്രാവക രൂപത്തിലുള്ള വളം മാത്രം നല്കി.കീട ബാധയും പ്രതിവിധിയും - തടത്തില്‍ വേപ്പിന് പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോള്‍ വിതറുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ കാന്താരി മുളക് ലായനി നേര്‍പ്പിച്ചു സ്പ്രേ ചെയ്യുക. സ്യുടോമോണാസ് രണ്ടാഴ്ച കൊടുമ്പോള്‍ ഇരുപതു ശതമാനം വീര്യത്തില്‍ ഒഴിച്ച് കൊടുക്കുന്നത് കട ചീയല്‍ , അഴുകല്‍ രോഗങ്ങളെ പ്രതിരോധിക്കും. തക്കാളി ഉഷ്ണകാലസസ്യമായ തക്കാളി തഴച്ചുവളരാന്‍ സൂര്യപ്രകാശം ധാരാളമായി കിട്ടണം. താപനിലയുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.തക്കാളിയുടെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വര്‍ണരൂപവത്കരണത്തേയും സൂര്യപ്രകാശം വളരെയധികം സ്വാധീനിക്കും. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി നന്നായി വളരുന്നത്. ഏതാനും വര്‍ഷം ഫലം തരുന്ന തക്കാളി വാര്‍ഷികസസ്യമായിട്ടാണ് വളര്‍ത്തി വരുന്നത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് തീരെ നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണുതാനും.മണലും കളിമണ്ണും കലര്‍ന്ന പശിമരാശി മണ്ണാണ് തക്കാളികൃഷി ചെയ്യാന്‍ അനുയോജ്യം. വര്‍ഷത്തില്‍ രണ്ടുതവണ കൃഷിയിറക്കാം. ശരത്, വര്‍ഷകാല വിളകള്‍ക്കായി ജൂണ്‍,ജൂലൈ മാസങ്ങളിലും വസന്തകാലവേനല്‍ക്കാല വിളകള്‍ക്കായി നവംബര്‍മാസത്തിലും വിത്തുവിതയ്ക്കുന്നു. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 400 ഗ്രാം വിത്ത് ആവശ്യമാണ്. ഒരു ഗ്രാം വിത്തില്‍ ഏതാണ്ട് 300 വിത്തുകളുണ്ടായിരിക്കും. വിത്തുപാകി മുളപ്പിച്ച തക്കാളിത്തൈകള്‍ ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. തൈകള്‍ കുറച്ചുമതിയെങ്കില്‍ ചട്ടിയില്‍ മുളപ്പിക്കാം. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്തുപാകണം. വിത്തുപാകി കിളിര്‍ത്ത് ഒരുമാസം കഴിയുമ്പോള്‍ തൈകള്‍ നടാന്‍ പാകമാകും. തക്കാളിത്തൈകളുടെ തണ്ടിന് നല്ല ബലം ഉണ്ടായതിനുശേഷമേ പറിച്ചുനടാവൂ.വെളളം കെട്ടിക്കിടക്കാത്ത സ്ഥലത്ത് 75 സെന്റീമീറ്റര്‍ അകലത്തില്‍ ചാലുകള്‍ എടുത്തുവേണം തൈകള്‍ നടാന്‍. തൈകള്‍ തമ്മില്‍ അറുപത് സെന്റീമീറ്റര്‍ അകലമാകാം. തൈ നടുന്നതിനു മുമ്പ് ഒരു സെന്റിന് 325ഗ്രാം യൂറിയ 875 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈ നട്ട് ഒരുമാസം കഴിയുമ്പോള്‍ 165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ക്കണം. തൈനട്ട് ഒരുമാസം കഴിയുമ്പോള്‍165 ഗ്രാം യൂറിയ 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ മേല്‍വളമായി ഇടാവുന്നതാണ്.തൈകള്‍ അന്തരീക്ഷാവസ്ഥയില്‍ തുറസ്സായി വളര്‍ത്തുകയും ഇടക്കിടെ ജലസേചനം നടത്താതിരിക്കുകയും ചെയ്താല്‍ തണ്ട് ബലമുള്ളതായിത്തീരും. തൈകള്‍ പറിച്ചുനടുമ്പോഴും നടീലിനു ശേഷവും വളരെവേഗം ആഗിരണം ചെയ്യാനാകുന്ന സസ്യപോഷകങ്ങള്‍ നല്‍കണം. നൈട്രജന്‍, ഫോസ്ഫറസ് വളങ്ങള്‍ മണ്ണില്‍ ചേര്‍ക്കുന്നതും നേര്‍ത്ത ലായനി ഇലകളില്‍ തളിക്കുന്നതും ഗുണകരമാണ്. ക്രമമായ രീതിയിലുള്ള ജലസേചനം തക്കാളിക്കൃഷിക്ക് നിര്‍ബന്ധമാണ്.ഇടയ്ക്കിടെ ഇടയിളക്കുകയും കളകള്‍ നീക്കം ചെയ്യുകയും വേണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കുന്നതിനും രോഗനിയന്ത്രണത്തിനും കളനിയന്ത്രണത്തിനും ആദായകരമായ കായ്ഫലം ലഭിക്കുന്നതിനും ഫലത്തിന്റെ മേന്മ വര്‍ദ്ധിക്കുന്നതിനും മണ്ണില്‍ വയ്ക്കോലോ അതുപോലുള്ള പദാര്‍ഥങ്ങളോ കൊണ്ട് ആവരണമിടുന്നത് നന്നായിരിക്കും.തക്കാളിക്കുണ്ടാകുന്ന പ്രധാന രോഗം ബാക്ടീരിയല്‍ വാട്ടമാണ്. നിലമൊരുക്കുമ്പോള്‍ മണ്ണില്‍ കുറച്ചു കുമ്മായം ചേര്‍ക്കണം. വാട്ടത്തെ ചെറുക്കാന്‍ കഴുവുളള ശക്തി എന്ന ഇനം തക്കാളിയാണ് കൃഷിക്ക് നല്ലത്. പുഴുകുത്തിയ കായ്കള്‍ നശിപ്പിച്ചുകളയണം. വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍ എന്നിവ തക്കാളിയെ ബാധിക്കാറുണ്ട്.പുകയില മൊസേക്ക് വൈറസ്, ഇലച്ചുരുള്‍ വൈറസ് തുടങ്ങിയവയും രോഗങ്ങളുണ്ടാക്കുന്ന വിവിധയിനം കീടങ്ങളും തക്കാളിച്ചെടിക്കു ഭീഷണിയായിത്തീരാറുണ്ട്. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവം കണ്ടു തുടങ്ങിയാല്‍ മീനെണ്ണ കലര്‍ത്തിയ സോപ്പുലായനി തളിച്ചാല്‍ ഒരുപരിധി വരെ നിയന്ത്രിച്ചുനിര്‍ത്താം. നാരകം പുതിയ ഇനം ഫലവര്‍ഗ ചെടികളുടെ കടന്നുവരവോടെ നമ്മുടെ തൊടികളില്നിന്ന് അന്യമായി മറഞ്ഞുപോയ നാടന്‍ചെടിയാണ് ഒടിച്ചുകുത്തി നാരകം. ഇവയുടെ കമ്പുകള്‍ മുറിച്ചു മണ്ണില്‍ നട്ടാല്‍ വേരുകള്‍ പിടിച്ച് പുതിയൊരു സസ്യമായി സ്വഭാവികമായി വളരുന്നതിനാലാണ് ഈ പേര് ലഭിച്ചത്.ചെറുവൃക്ഷമായി പടര്‍ന്നു പന്തലിച്ച് താഴേക്ക് ഒതുങ്ങിയ ശാഖകളോടെ വളരുന്ന ഇവയുടെ തണ്ടില്‍ ചെറുമുള്ളുകളും കാണാം. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക് നേര്‍ത്ത ഗന്ധവുമുണ്ടാകും. കായ്കള്‍ ചെറുതാണ്. പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒടിച്ചുകുത്തി നാരങ്ങയുടെ നീരെടുത്ത് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ദാഹശമനിയായി ഉപയോഗിക്കാം. ഇവ അച്ചാറിനും ഉപയോഗിക്കാം. ഇരുമ്പ്, മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവ അടങ്ങിയ നാരാങ്ങാനീര് ദഹനത്തെ സഹായിക്കുകയും വിരശല്യം, ചുമ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. ചാണകം, ചകിരിച്ചോറ്, മണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം കൂടകളിലോ ചെറുചട്ടികളിലോ നിറച്ച് ഇടത്തരം മൂപ്പെത്തിയ ഒടിച്ചുകുത്തി നാരകക്കമ്പുകള്‍ നട്ടുനനച്ചാല്‍ പെട്ടെന്നുതന്നെ കിളിര്‍ത്തു തുടങ്ങും. ഈ ചെടികള്‍ മഴക്കാലാരംഭത്തില്‍ തോട്ടത്തിലേക്കോ വലിയ ചെടിച്ചട്ടികളിലേക്കോ മാറ്റി നടാം. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവര്‍ ഒടിച്ചുകുത്തി നാരകത്തിനും സ്ഥാനം നല്കിയാല് അതിഥികള്‍ എത്തുമ്പോള്‍ 'ഫാം ഫ്രഷ്' ശീതളപാനീയം നല്‍കാനാവും.ഏതുതരം മണ്ണിലും കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഒടിച്ചുകുത്തി നാരകം സീസണില്ലാതെ സമൃദ്ധമായി ഫലങ്ങള്‍ നല്‍കും കാന്താരി മുളക് ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര് പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല, ഇന്നത്തെ മനോരമയില്‍ വന്നത്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി , ഹ്ര്യുദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.ഇന്ത്യയില്‍ നിന്നുള്ള മുളക് നിരോധിച്ച വാര്‍ത്ത വായിച്ചല്ലോ, ഇനി നമുക്ക് നമ്മുടെ ആവശ്യത്തിനു പച്ച മുളക് കൃഷി ചെയ്യുന്ന കാര്യത്തെ പറ്റി ആലോചിക്കാം. പച്ച മുളക് നടാന്‍ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇപ്പോള്‍, മെയ് - ജൂണ്‍. ഉജ്വല എന്നൊരിനം മുളക് ഉണ്ട്, കൃഷി ഭവന് , വി എഫ് പി സി കെ ഇവയില്‍ അന്വേഷിച്ചാല്‍ ഇതിന്റെ വിത്ത് ലഭ്യമാണ്. ഇനി വിത്തുകള്‍ കിട്ടാന്‍ തീരെ ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളക് എടുക്കാം. നല്ല ആരോഗ്യമുള്ള ഒരു മുളക് കീറി അതിലെ വിത്തുകള്‍ എടുക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിര്‍ത്തു വെക്കുന്നത് വളരെ നല്ലതാണ്. അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 3-4 ദിവസം കൊണ്ട് വിത്ത് മുളക്കും. ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്‍ത്തു വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം പാലക്ക് സംരക്ഷിത ആഹാരമെന്ന നിലയില്‍ ഇലക്കറികള്‍ക്കു ഭക്ഷണക്രമത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ചീരയാണ് ഇലക്കറി വിളകളില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന പച്ചക്കറി വിള. ചീരയ്ക്കൊപ്പമോ അതിലേറെയോ പോഷകസമ്പന്നമായ ഇലക്കറി വിളയാണ് പാലക്ക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്. താരതമ്യേന തണുത്ത കാലാവസ്ഥയില്‍ വളരുന്ന ശീതകാല പച്ചക്കറിവിളയാണ് പാലക്ക്. ഈ ഇലക്കറിവിളയുടെ ഉഷ്ണമേഖലാ ഇനങ്ങള്‍ നാട്ടിന് പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചു വരെ മാസങ്ങളില്‍ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളര്‍ത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന ഇലക്കറിയാണ് പാലക്ക്. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ് ഈ ഇലക്കറി. ഊട്ടിപോലെ തണുത്ത കാലാവസ്ഥയുള്ള മലമ്പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ഇതിനു പ്രചാരം കുറവാണ്. എന്നാല്‍ അനുയോജ്യമായ ഉഷ്ണമേഖലാ, ഇനങ്ങള്‍ ലഭ്യമായതോടെ കാബേജും കോളിഫ്ളവറുമെല്ലാം കൃഷി ചെയ്യുന്ന സീസണില്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഇനിമുതല്‍ പാലക്കും കൃഷിചെയ്തു തുടങ്ങാം. ഓള് ഗ്രീന്‍, ഹരിതശോഭ തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനങ്ങളാണ്. ഓള് ഗ്രീന്‍ ഗ്രീന്‍ഹൗസുകളില്‍ ആണ്ടുമുഴുവന്‍ കൃഷിചെയ്യാം.ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുന്‍നിരയിലാണ് പാലക്കിന്റെ സ്ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്കു തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഉയര്‍ന്നതോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.ഇളംതണ്ടുകള്‍ക്കും മൃദുവായ പച്ചയിലകള്‍ക്കും വേണ്ടിയാണ് പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകള്‍ സലാഡുകളില്‍ പച്ചയായി ചേര്‍ത്തോ വേവിച്ചു പാചകം ചെയ്തോ ഭക്ഷിക്കാം. പനീര്‍, ഉരുളകിഴങ്ങ്, കോളിഫ്ളര്‍, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളില്‍ രുചി കൂട്ടുന്ന ചേരുവയായും പാലക്ക് ഉപയോഗിക്കാം. വിത്തു പാകി മുളപ്പിച്ചാണ് പാലക്ക് കൃഷി ചെയ്യുന്നത്. ട്രേകളിലോ പ്ലാസ്റ്റിക് ചട്ടികളിലോ ഗ്രോബാഗുകളിലോ വളര്‍ത്താം. ആഴത്തില്‍ പോകാനും വേരുകളുള്ളതിനാല്‍ എവിടെയും ഇത് ആയാസഹരിതമായി വളര്‍ത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്കു അനുയോജ്യം. മണ്ണിന് നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. തുടര്‍ച്ചയായി നനച്ചുകൊടുത്താല്‍ വളര്‍ച്ചയുണ്ടാകും. ചട്ടികളിലോ ഗ്രോബാഗുകളിലോ വളര്‍ത്തുകയാണെങ്കില്‍ മണ്ണ്, മണല്‍, കമ്പോസ്റ്റ്, കൊക്കോപീറ്റ്, എന്നിവ തുല്യഅളവില്‍ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന് ഒരു രാത്രി മുഴുവനും വെള്ളത്തില്‍ മുക്കിവെക്കണം. വിത്തുകള്‍ നട്ട് പത്താംദിവസം മുഴുവന്‍ നനച്ചു തുടങ്ങണം.വെള്ളത്തില്‍ ലയിക്കുന്ന 19:19:19 എന്‍.പി.കെ. മിശ്രിതം രണ്ടു മുതല്‍ അഞ്ചുഗ്രാം വരെ ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ആഴ്ചയില്‍ ഒരിക്കല്‍ ചെടികള്‍ക്കു തളിച്ചുകൊടുക്കണം. ജൈവവളം മാത്രം നല്‍കിയും പാലക്കു കൃഷിചെയ്യാം. ജൈവവളമാണ് നല്കുന്നതെങ്കില് അടിവളമായി എല്ലുപൊടിയും മേല്‍വളമായി വേപ്പിന് പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയും ചേര്‍ത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താല്‍ വിളവുകൂടും. സ്യൂഡോമോണാസ് ലായനി രണ്ടാഴ്ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുത്താല്‍ രോഗബാധനിയന്ത്രിക്കാം. വിത്തു നട്ട് ഒരു മാസത്തിനുള്ളില്‍ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പില്‍ നിന്നും അഞ്ചു സെന്റിമീറ്റര്‍ ഉയരത്തില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് തണ്ടോടെ മുറിച്ചെടുക്കണം. വിളവെടുത്തതിനുശേഷം രാസവളങ്ങളോ, ജൈവവളങ്ങളോ ചേര്‍ത്തുകൊടുക്കണം. രണ്ട്, മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ വിളവെടുക്കാം. വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാല്‍ ഇലകള്‍ കേടായിപ്പോകും. കൊടുംചൂടുള്ള കാലാവസ്ഥ പാലക്കിന്റെ വളര്‍ച്ചക്കു ഹാനികരമാണ്. തണുപ്പുള്ള മലമ്പ്രദേശങ്ങളില്‍ ഇത് ആണ്ടു മുഴുവന്‍ കൃഷിചെയ്യാം. നാട്ടിലെ കാലാവസ്ഥയില്‍ മറ്റു പ്രദേശങ്ങളില്‍ സെപ്തംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള മാസങ്ങളില്‍ കൃഷിചെയ്യാം. കാപ്സിക്കം കാപ്സിക്കം എന്ന ജനുസിലുള്ള വളരെ വലിയതും എരിവ് കുറവുള്ളതുമായ ബെൽ പെപ്പർ (Bell pepper) സ്വീറ്റ് പെപ്പർ (sweet pepper) പെപ്പർ (pepper) എന്നീ പേരുകളിലറിയപ്പെടുന്ന ഒരു തരം മുളകിനെ ഇന്ത്യയിലും ആസ്ത്രേലിയയിലും ന്യൂസിലാന്റിലും കാപ്സിക്കം (Capsicum) എന്ന് പറയുന്നു.എല്ലാ മുളക് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് കാപ്സിക്കം വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് . ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും, കൊളസ്റ്റിറോള്‍ നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കുന്നതിനും കാപ്സിക്കം നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ബ്രോങ്കിയല്‍ ആസ്ത്മ, കാറ്ററാക്ട് എന്നിവയെ തടയുന്നതിനും കാപ്സിക്കം ഭക്ഷണത്തില്സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ് .മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന് എന്ന പദാര്‍ത്ഥം വേദനസംഹാരിയായും ഉപയോഗിക്കാം.ക്യാന്‍സര്‍ തടയുന്നതിന് കാപ്സൈസിന് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാര്‍സിനോജനിക് പദാര്‍ത്ഥങ്ങള്‍ ഡി.എന്‍ .എ യുമായി കൂടിച്ചേരുന്നത് തടയുകയാണ് യഥാര്‍ത്ഥത്തില്‍ കാപ്സൈസിന്റെ ധര്‍മ്മം. ഭക്ഷണ പദാര്‍ത്ഥങ്ങളിലെ രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനും കാപ്സൈസിനു കഴിയും. ചില്ലി ഒരു ലാക്സേറ്റീവ് കൂടിയാണ് . പ്രമേഹ രോഗമുള്ളവര്‍ സ്ഥിരമായി കാപ്സിക്കം കഴിക്കുന്നത് നല്ലതാണ് .ഭക്ഷ്യ, ആരോഗ്യ മേഘലകളിലുള്ള ഉപയോഗത്തിന് പുറമേ മറ്റനേകം വ്യാവസായിക ഉപയോഗങ്ങളും ചില്ലിക്കുണ്ട്. കാപ്സൈസിന് കലര്‍ന്ന 'പെപ്പര്‍' സ്പ്രെകള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും, സ്വയരക്ഷയ്ക്കും മറ്റും ഉപയോഗിക്കുന്നുണ്ട്. ഇക്വഡോറിൽ മുളകു ആദ്യമായി കൃഷിചെയ്യപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പാണെന്ന് പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ് മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ് വിളിക്കുന്നത്. ക്രിസ്തുവിന് 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന് പല പേരാണുള്ളത്. മലബാറിൽ ഇതിന് പറങ്കി എന്നും പറയാറുണ്ട്. മല്ലിയില സസ്യഭുക്കുകളും മാംസഭുക്കുകളും ഒരുപോലെ ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന സസ്യവ്യഞ്ജനമാണ് മല്ലി. കൊറിയാൻഡർ എന്ന ആംഗലേയ നാമമുള്ള മല്ലിക്ക്, കൊറിയാൻഡ്രം സറ്റൈവം(Coriandrum Sativum) എന്നാണ് ശാസ്ത്രീയനാമം. ധ്യാന്യകം എന്നു സംസ്കൃതത്തിലും ഹരധാന്യ എന്നു ഹിന്ദിയിലും പച്ച കൊത്തമല്ലിയിലയ്ക്ക് പേരുണ്ട്.കൊറിയാൻഡർ എന്ന പേർ ലാറ്റിൻപദമായ കൊറിയാൻഡ്രം എന്ന വാക്കിൽ നിന്നാണ് വന്നത്. കൊറിയാൻഡ്രം എന്ന പദമാകട്ടെ (corys-bed bug;andrem-resembling) എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് വന്നത്. ഈ പേരു നൽകിയത് ഗ്രീക്ക് ഫിലോസഫർ ആയ പ്ലിനിയാണ്. അമേരിക്കയിൽ സിലാന്ദ്ര എന്ന പേരിലും ചൈനീസ് പാഴ് സ്ലി എന്നു ചൈനയിലും, മെക്സിക്കൻ പാഴ് സ്ലി എന്ന് മെക്സികോയിലും അറിയപ്പെടുന്നു. അമേരിക്കയിലെ സിലാന്ദ്ര എന്ന ചെടിക്ക് മല്ലി ഇലയോളം രൂക്ഷ ഗന്ധമില്ല.മനുഷ്യൻ ഏറ്റവും ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആയിരുന്നെന്നു കരുതുന്നു. ബി.സി. 5000 മുതലുള്ള പാചകചരിത്രത്തിനു ഉടമയാണ് മല്ലിയില. പഴയനിയമത്തിലും മല്ലിയിലയെ കുറിച്ച് പരാമർശമുണ്ട്. ഹിപ്പോക്രാറ്റിസും മല്ലിയില ഉപയോഗിച്ചിരുന്നു. ഒരു സുഗന്ധ ഉത്തേജകകാരിയായാണ് അദ്ദേഹം ഇതിനെ ശുപാർശ ചെയ്തത്. ഗ്രീക്ക്, റോമൻ സംസ്കാരത്തിലും മല്ലിയും മല്ലിയിലയും ഉപയോഗിച്ചിരുന്നു. റോമാക്കാർ ഇത് റൊട്ടി സ്വാദിഷ്ടമാക്കാനും മാംസം കേട് കൂടാതെ സൂക്ഷിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.7000 വർഷങ്ങൾക്കു മുൻപുതന്നെ ഇന്ത്യയിൽ മല്ലി പ്രചാരത്തിൽ ഉണ്ടായിരുന്നു. 1670-ൽ അമേരിക്കയിൽ എത്തിയ മല്ലിയാണ് അവിടെ ആദ്യം കൃഷി ചെയ്തു തുടങ്ങിയ വ്യഞ്ജനങ്ങളിൽ ഒന്ന്. യൂറോപ്യൻ വിഭവങ്ങളിൽ മാത്രമാണ് മല്ലി ഇലയ്ക്ക് പ്രസക്തി. ബ്രിട്ടണിൽ വയലുകളിൽ കളയായോ, കൃഷി ചെയ്യാതെ ഉപേക്ഷിച്ച കിഴക്കൻ ബ്രിട്ടണിൽ കാട്ട് ചെടിയായോ മല്ലിച്ചെടി ചുരുക്കമായി കണ്ടുവരുന്നു.മെഡിറ്ററേനിയൻ പ്രദേശമാണ് മല്ലിയുടെ ജന്മദേശമെന്നും, അതല്ല മദ്ധ്യ അമേരിക്ക ആണെന്നും രണ്ടഭിപ്രായമുണ്ട്. ഏതായാലും ഇന്നു ഇന്ത്യ, ഹംഗറി, ചെക്കോസ്ലോവാക്യ, യു.എസ്.എ. എന്നിവിടങ്ങളിൽ വ്യവസായികാടിസ്ഥാനത്തിൽ മല്ലി ഇല കൃഷി ചെയ്തു വരുന്നു. ഇന്ത്യയിലാണ് ഇതിന്റെ കൃഷി വിപുലമായ തോതിൽ നടന്നുവരുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് ഒരു ഉപവിളയായി കൃഷി ചെയ്യുന്നു. 330 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും, ചതുപ്പ് സ്ഥലങ്ങളിലും ഒരു വാർഷിക സസ്യമായ ഇത് 30-50 സെ.മീറ്റർ ഉയരത്തിൽ വളരും. ചെറിയ വെള്ള പൂക്കൾ ഇതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഇലയ്ക്കു വേണ്ടി വളർത്തുമ്പോൾ പൂവിടാൻ തുടങ്ങുന്നതിനും വളരെ മുൻപ് നാലഞ്ച് ഇഞ്ച് ഉയരം വെയ്ക്കുമ്പോൾ തന്നെ തണ്ടുകൾ മുറിച്ചെടുക്കുകയോ,ചെടി പിഴുതു മാറ്റുകയോ ചെയ്യുന്നു. ചെടിക്ക് കൂടുതൽ ജലസേചനം ആവശ്യമില്ല. ചെടിച്ചട്ടികളിലോ,തടിപ്പെട്ടികളിലോ മല്ലിയില വളർത്താം. ഇല കൂടെകൂടെ മുറിച്ചെടുത്താൽ നല്ല വിള കിട്ടും.മല്ലിയുടെ ഗന്ധത്തിന് മല്ലി ഇലയുടെ സുഗന്ധവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ മല്ലിക്ക് പകരം മല്ലി ഇലയൊ ഇലയ്ക്ക് പകരം മല്ലിയൊ ഉപയോഗിക്കാനാവില്ല. രണ്ടിനും വ്യത്യസ്തമായ രുചിയും ഗന്ധവുമാണ്. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് മല്ലിയുടെ പ്രധാന ഉപയോഗം. തെക്കേ അമേരിക്കയിലെ പെറുവിൽ മല്ലിയില ചേർക്കാത്ത ഒരു വിഭവവുമില്ല. തായ്ലൻഡിലും ഈജിപ്തിലും ഇത് സൂപ്പിലുപയോഗിക്കുന്നു. വിയറ്റ്നാമിലും ചൈനയിലും അരിഞ്ഞ മല്ലിയില പല വിഭവങ്ങളിലും പാചകത്തിന് ശേഷം ചേർക്കുന്നു. മലേഷ്യയിലും ഇൻഡോനേഷ്യയിലും മല്ലിയില പ്രചാരത്തിലില്ല.നമ്മുടെ നാട്ടിലും പ്രധാനമായും വിഭവങ്ങൾ രുചികരമാക്കുവാൻ ഉപയോഗിക്കുന്നു. ഫ്രൈഡ് റൈസ്, ബിരിയാണി, മസാല ദോശ, രസം, സാമ്പാർ തുടങ്ങിയവയിലും മാംസ വിഭവങ്ങളിലും സസ്യക്കുറുമയിലും മല്ലിയില ഒഴിവാക്കാൻ പറ്റാത്ത ഇനമാണ്. വേപ്പിലക്കട്ടി എന്ന ചട്നിയിലെ പ്രധാന ഇനം മല്ലിയിലയാണ്. വിഭവങ്ങളെ അലങ്കരിക്കാനും മല്ലിയില ഉപയോഗിക്കുന്നു.പ്രധാനമായും ഭക്ഷണം അലങ്കരിക്കാനാണു മല്ലിയില ഉപയോഗിക്കുന്നത്. അലങ്കാരത്തിനും സുഗന്ധത്തിനുമപ്പുറം ഔഷധഗുണവും ധþരാളമുണ്ടിതിൽ. ചെറിയ തോതിൽ മല്ലിയിലയെ ഔഷധമായും ഉപയോഗിക്കാറുണ്ട്. മല്ലിയില ദഹനത്തെ സഹായിക്കുകയും ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ആമാശഭിത്തികളെ ബലപ്പെടുത്തുകയും ദഹനസ്രവത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നിത്യവും രാവിലെ ഒരു ടിസ്പൂൻ മല്ലിച്ചാറും അത്രതന്നെ തേനും ചേർത്ത് കഴിച്ചാൽ രോഗപ്രതിരോധശക്തി ഏറുമെന്ന് കാണുന്നു[അവലംബം ആവശ്യമാണ്]. ആസ്ത്മ, അലർജി, ക്ഷയം, ഓർമ്മക്കുറവ് തുടങ്ങിയവയ്ക്കും ആശ്വാസം കിട്ടുമെന്നും കരുതപ്പെടുന്നു.ചേരുമരത്തിന്റെ നീർ ദേഹത്തു വീണു തടിപ്പും വേദനയുമുണ്ടായാൽ മല്ലി ഇലയുടെ നീരു് പുരട്ടിയാൽ മതി. ലവൻങ്ങാദ്യം മോദകം വടകത്തിൽ ഒരു ഘടകമാണു്.[2]ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മല്ലിയില വളരെ നüല്ലതാണ്. വേവിക്കാതെ ഉപയോഗിക്കുന്നതാണു നല്ലത്. കറികൾ തയാറാക്കിയശേഷവും ചട്നി, മോരുംവെള്ളം, സാലഡ് എന്നിവയിലും മല്ലിയില ചേർക്കാം.ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ മല്ലിയിലയിലെ ക്വാർസിറ്റിൻ എന്ന ആന്റിഓക്സിഡന്റ് രോഗപ്രതിരോധത്തിനു സഹായിക്കുന്നു. ആഫ്രിക്കന്‍മല്ലി / ശീമ മല്ലി മല്ലിയുടെ തന്നെ അല്പം കൂടെ തീവ്രമായ ഗന്ധവും രുചിയും പ്രധാനം ചെയ്യാന്‍ കഴിവുള്ള ആഫ്രിക്കന്‍മല്ലി എന്ന ശീമമല്ലി കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും മല്ലിയുടെ നറുമണവും സ്വാദും പകരും. മല്ലിയോടുള്ള അപാരമായ സാമ്യം നിമിത്തം ഇതിനെ നീളന്‍ കൊത്തമല്ലി അഥവാ ലോങ് കൊറിയാന്‍ഡര്‍ എന്നും വിളിക്കുന്നു മെക്സിക്കന്‍മല്ലി എന്നും ഇതിനു പേരുണ്ട്.കറികള്‍ക്കും ഭക്ഷ്യവിഭവങ്ങള്‍ക്കും ആകര്‍ഷകമായ ഗന്ധവും രുചിയും പകരുക മാത്രമല്ല ആഫ്രിക്കന്‍ മല്ലിയുടെ പ്രത്യേകത. ഇത് ഇരുമ്പ്, കരോട്ടിന്‍, റിബോഫ്ളേവിന്, കാത്സ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ്. വിശേഷതയുള്ള ചില തൈലങ്ങള്‍ (എസന്‍ഷ്യല്‍ ഓയില്‍സ്) കൂടെ അടങ്ങിയിരിക്കുന്നും.മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ആഫ്രിക്കന്‍മല്ലി നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. നാട്ടുവൈദ്യത്തിന്റെ അവിഭാജ്യഘടകമായിരുന്ന ഇതിന്റെ ഇലകള്‍ കൊണ്ടു തയ്യാറാക്കുന്ന കഷായം നീര്‍വീക്കത്തിന് ഉള്ളില്‍ സേവിക്കാന്‍ നല്ലതാണ്. ആഫ്രിക്കന്‍മല്ലിച്ചായ ജലദോഷം, വയറിളക്കം, പനി, ഛര്‍ദ്ദി, പ്രമേഹം, മലബന്ധം എന്നിവയുടെ ചികിത്സയില്‍ ഉപയോഗിച്ചിരുന്നു. വേരില്‍ നിന്നും തയ്യാറാക്കുന്ന കഷായം വയറുവേദനക്ക് ഉത്തമപരിഹാരമാണ്. നിത്യവഴുതിന ഇന്നത്തെ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത, പടര്‍ന്നുവളരുന്ന പച്ചക്കറിയാണ് 'നിത്യവഴുതിന'. ഇവയുടെ വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളന്‍ഞെട്ടുപോലെ തോന്നും. ഇവ കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളോളം നിത്യേനയെന്നോണം വിളവെടുപ്പ് നടത്താന്‍ കഴിയുന്നതിനാലാണ് 'നിത്യവഴുതിന' എന്ന പേര് ലഭിച്ചത്. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കണമെന്നുമാത്രം. കായ്കളില്‍ ഫൈബര്‍, വൈറ്റമിന്‍-സി, പൊട്ടാസ്യം. കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുമുണ്ട്. എല്ലാകാലത്തും കൃഷിചെയ്യാവുന്ന നിത്യവഴുതിനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്കിയാല് സമൃദ്ധമായി കായ്ക്കും.സൂര്യപ്രകാശം ലഭിക്കുന്ന, പന്തലൊരുക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് ജൈവവളങ്ങള്‍ ചേര്‍ത്ത് തടമൊരുക്കി വിത്തുകള്‍ നടാം. വള്ളികള്‍ നീണ്ടുവരുമ്പോള്‍ കമ്പുകള്‍നാട്ടി കയറ്റിവിട്ട് മുകളില്‍ പടരാന്‍ കയറുപയോഗിച്ച് പന്തല്‍ നിര്‍മിക്കാം. തൊടിയിലൊരു നിത്യവഴുതിന വളര്‍ത്തിയാല്‍ കറിവെക്കാനുള്ള വക എപ്പോഴും അടുത്തുണ്ടാകുമെന്നാണ് വീട്ടമ്മമാരുടെ വിശ്വാസം പാവൽ ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. (ശാസ്ത്രീയനാമം: Momordica charantia). ഇതിന്റെ ഫലം പാവയ്ക്ക, കൈപ്പക്ക എന്നീ പേരുകളിൽ അറിയപ്പെടുന്നു. ചെടിയുടെ തണ്ടിന്റെ ഇരുവശത്തുമായി കൈപ്പത്തിയുടെ രൂപത്തിലുള്ള ഇലകളുണ്ടാകുന്നു. ആൺ പൂവും പെൺ പൂവും വെവ്വേറെ കാണുന്നു. പൂക്കൾക്ക് മഞ്ഞനിറവും, കായ്കളുടെ ഉപരിതലം മുള്ളുകൾ പോലെയുള്ളതുമാണ്. ഈ ഭാഗമാണ് ഭക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. കായ്കളുടെ ഉൾഭാഗം പഞ്ഞി പോലെ കാണപ്പെടുന്നു. ഇതിനുള്ളിലാണ് പരന്ന വിത്തുകൾ കാണപ്പെടുന്നത്. പഴുത്ത ഫലത്തിനുള്ളിലെ നിറം ചുവപ്പായിരിക്കും.കാരവേല്ലം എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയ്ക്ക് വെള്ളരിക്കയുടെ ആകൃതിയും, കുറഞ്ഞ കയ്പുമാണുള്ളത്. കാരവല്ലി എന്നറിയപ്പെടുന്നതിന് കൂടുതൽ കയ്പ്പും, രൂപം ഉരുണ്ടോ അണ്ഡാകൃതിയോ ആയിരിക്കും. കാരവല്ലിയെ കാട്ടുപാവൽ എന്നും വിശേഷിപ്പിക്കുന്നു.രോഗങ്ങൾപാവലിനെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനം മൊസൈക് രോഗമാണ്. ഇതിനെ പ്രധാന ലക്ഷണങ്ങൾ ഇലകളുടെ ഞരമ്പുകളിലെ പച്ച നിറം നഷ്ടപ്പെട്ട് മഞ്ഞനിറമാകുകയും ക്രമേണ കുരടിക്കുകയും ചെയ്യും. ഇങ്ങനെ യുള്ള രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതു മാറ്റി നശിപ്പിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ വഴി.കുമിൾ രോഗവും പാവലിനെ ബാധിക്കുന്ന ഒരു രോഗമാണ്. ഇലകളുടെ അടിഭാഗം അഴുകുകയും മേൽഭാഗം മഞ്ഞനിറത്തിൽ പൊട്ടുകൾ പോലെ കാണപ്പെടുകയും ചെയ്യുന്ന മൃദുരാമപൂപ്പൽ (ഡൗണി മിൽഡ്യൂ), ഇലകളിൽ പൊടി തൂകിയതുപോലെ ആദ്യം കാണുകയും പിന്നീട് ഇലകൾ മുഴുവനും അഴുകി നശിക്കുകയും ചെയ്യുന്ന ചൂർണ്ണപൂപ്പ് (പൗഡറി മിൽഡ്യൂ) എന്നിവയാണിവ. ഇവയെ നിയന്ത്രിക്കുന്നതിനായി ഇൻഡോഫിൽ എം.45, അക്കോമിൻ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചത് എന്നീ രാസകീടനാശിനികളും ഉപയോഗിക്കാവുന്നതാണ്.കീടങ്ങൾപാവലിന്റെ ശത്രുക്കളിൽ മുൻനിരയിലുള്ളത് കായീച്ചകളാണ്. മുട്ടകൾ വിരിഞ്ഞിറങ്ങുന്ന കായീച്ചയുടെ പുഴുക്കൾ കായ്കൾ തുരന്നു കയറി പൂർണ്ണമായും തിന്ന് നശിപ്പിക്കുന്നവയാണ്. പെൺ കായീച്ചയെ നശിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം പഴക്കെണിയാണ്. ഇതിലേയ്ക്കായി ചിരട്ടയിൽ പാളയംകോടൻ പഴം ഞെരടി അതിൽ ഫൂരിഡൻ തരികൾ വിതറി ഒന്നിടവിട്ടുള്ള വരികളിൽ തൂക്കിയാൽ മതിയാകും. കൂടാതെ ഓരോ ദിവസം ഇടവിട്ട് നനയ്ക്കുകയും വേണം.ആൺ കായീച്ചകളെ നശിപ്പിക്കുന്നതിനായി മഞ്ഞനിറമുള്ള ബക്കറ്റിന്റെ വശങ്ങളിൽ ദ്വാരങ്ങൾ ഇട്ട് അതിൽ കീടനാശിനി ചേർത്ത വെള്ളം നിറച്ച് നടുക്ക് ഫിറമോൺ കാർഡ് തൂക്കിയിടുന്നതാണ് ഏറ്റവും നല്ല വഴി. ഫിറമോൻ കാർഡിൽ ആകർഷിക്കുന്ന കായീച്ചകൾ കീടനാശിനി ചേർത്ത വെള്ളത്തിൽ വീണ് നശിക്കുകയും ചെയ്യും.ഇലകളുടെ നീര് ഊറ്റിക്കുടിച്ച് കുരടിപ്പുണ്ടാക്കുകയും മാർദ്ദവം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന വെള്ളീച്ച, ജാസിഡ് എന്നീ ചെറുകീടങ്ങളെ നശിപ്പിക്കുന്നതിനായി വെളുത്തുള്ളി ചതച്ച് തളിക്കുകയും ചെയ്യാം.ഉപയോഗങ്ങൾപാവലിന്റെ കായും ഇലയും വേരും ഉപയോഗിക്കുന്നു. കായുടെ കഴമ്പും, ഇല പിഴിഞ്ഞ നീരും ആമാശയത്തിലെ കൃമി ശല്യത്തിന് കായുടെ നീര് വായ്പ്പുണ്ണിന് ഇല മുലപ്പാൽ വർദ്ധനയ്ക്ക് ഇലയുടെ നീര് രാക്കണ്ണ് കുറയ്ക്കും ചൊറി മൂലക്കുരു കുഷ്ഠവൃണങ്ങൾ പച്ചക്കറിസങ്കരയിനങ്ങൾ പ്രിയ പ്രീതി പ്രിയങ്ക