നാണ്യവിളകള്‍(Cash Crops)

വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്ന വിളകള്‍. വികസിത രാജ്യങ്ങളില്‍ പൊതുവേ എല്ലാ കാര്‍ഷികവിളകളും ധനസമ്പാദനത്തിനുവേണ്ടി കൃഷിചെയ്യുമ്പോള്‍ അവികസിതരാജ്യങ്ങളില്‍ ഇവ പ്രധാനമായും ധനാഗമമാര്ഗമായിട്ടാണ് കരുതപ്പെടുന്നത്. കാര്‍ഷിക വ്യാവസായിക രംഗത്തും കയറ്റുമതിരംഗത്തും നാണ്യവിളകള്‍ അത്യധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലകളിലും സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ ചണം, കാപ്പി, കൊക്കോ, കരിമ്പ്, വാഴ, ഓറഞ്ച്, പരുത്തി എന്നിവയും ശൈത്യമേഖലകളില്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളില്‍ ധാന്യവിളകള്‍, എണ്ണക്കുരുക്കള്‍, പച്ചക്കറികള്‍ എന്നിവയും നാണ്യവിളകളായി പരിഗണിക്കപ്പെടുന്നു. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളില്‍ ചോളം, ഗോതമ്പ്, കഞ്ചാവ്, സോയാബീന്‍ എന്നിവയെയാണ് പ്രധാന നാണ്യവിളകളായി പരിഗണിക്കുന്നത്. എന്നാല്‍ കാപ്പി, തേയില, കമുക്, പരുത്തി, റബ്ബര്‍, ഏലം, കുരുമുളക്, കശുമാവ്, സോയാബീന്‍ മുതലായ കാര്‍ഷികവിളകളാണ് ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നത്.

കാപ്പി.

നമ്മുടെ സമ്പദ്വ്യവസ്ഥയില് ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന നാണ്യവിളകളില്‍ ഒന്നാണ് കാപ്പി. കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യയാണ്. 1695-ല്‍ ഇന്ത്യയിലാദ്യമായി കാപ്പിക്കൃഷി ആരംഭിച്ചു. 70 രാജ്യങ്ങളില്‍ മാത്രമേ കാപ്പി ഉത്പാദിപ്പിക്കുന്നുള്ളുവെങ്കിലും ഏതാണ്ട് 125 രാജ്യങ്ങളിലെ ജനങ്ങള്‍ ഒരു പാനീയമായി കാപ്പി ഉപയോഗിച്ചുവരുന്നു. ബ്രസീല്‍, അംഗോള, ഇന്ത്യ, ഇന്‍ഡോനേഷ്യ, കെനിയ, മെക്സിക്കോ, ഉഗാണ്ട, ശ്രീലങ്ക എന്നിവയാണ് ലോകത്തെ പ്രധാന കാപ്പി ഉത്പാദകരാജ്യങ്ങള്‍. ലോകത്തിലെ മൊത്തം കാപ്പിയുത്പാദനത്തിന്റെ വെറും 2 ശ.മാ.മാണ് ഇന്ത്യയുടെ സംഭാവന. കാപ്പിയുടെ കയറ്റുമതിയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. ഇന്ത്യയില്‍ കര്‍ണാടകം, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വന്‍തോതില്‍ കാപ്പി കൃഷി ചെയ്യുന്നത്. കുറഞ്ഞ താപനിലയും ധാരാളം ജൈവാംശമടങ്ങിയ ലോംമണ്ണും കാപ്പിക്കൃഷിക്ക് അനുപേക്ഷണീയമാണ്.

തേയില.

ചൈന, സിലോണ്‍, ജാവ, ആഫ്രിക്ക, റഷ്യ എന്നിവയാണ് തേയിലക്കൃഷിയുള്ള മുഖ്യരാഷ്ട്രങ്ങള്. മലേഷ്യ, മൌറീഷ്യസ്, കോംഗോ, ദക്ഷിണറൊഡേഷ്യ, എത്യോപ്യ, കാമറൂണ്‍സ്, ബ്രസീല്‍, പെറു, അര്‍ജന്റീന, കൊളംബിയ, ബൊളീവ്യ, മെക്സിക്കോ, ഇറാന്, ആസ്റ്റ്രേലിയ എന്നീ രാജ്യങ്ങളിലും തേയിലക്കൃഷി ധാരാളമായിട്ടുണ്ട്. ഇന്ത്യയില്‍ അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ തേയിലക്കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നു. നോ: തേയില

ലോകത്തില്‍ ഏറ്റവും പ്രചാരം നേടിയ പാനീയ വിളയാണ് തേയില (കമേലിയ സൈനന്‍സിസ്). ലോകജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗവും ഉപയോഗിക്കുന്ന തേയില ഏറ്റവും ചെലവ് കുറഞ്ഞ പാനീയവുമാണ്. തേയിലയുടെ ഉത്തേജക സ്വഭാവത്തിനു നിദാനം അതിലടങ്ങിയിരിക്കുന്ന കഫീന്‍ എന്ന പദാര്‍ത്ഥമാണ്. ഒരു കപ്പ് ചായയിലെ കഫീന്റെ അളവ് കാപ്പിയുടേതിനേക്കാള് മൂന്നരമടങ്ങ് കുറവാണ്. അതിനാല്‍ തന്നെ ഇതു കാപ്പിയോളം ഹാനികരമല്ല. ഇവ കൂടാതെ തേയിലയില്‍ ഉപയോഗപ്രദവും ആരോഗ്യദായകമായ ഫ്ളാവനോയ്ഡുകള്‍, ടാനിന്, വൊളറ്റയ്ല്‍ ഓയില്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിരിക്കുന്നു. പാന്റോത്തെനിക്ക് ആസിഡ്, കഫീന്‍, തിയോഫില്ലൈന്‍ എന്നീ ഘടകങ്ങള്‍ നാഡികളെ ഉത്തേജിപ്പിക്കുകയും ഹൃദയൗഷധമാവുകയും ചെയ്യുന്നു. പോളീഫിനോള്‍ ഘടകം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കാനും, മഞ്ഞപ്പിത്ത ചികില്‍സയ്ക്കും, രക്തസമ്മര്‍ദ്ദം, മൂത്രത്തില്‍ കല്ല് ഉണ്ടാകല് തുടങ്ങിയവയ്ക്കും പ്രതിവിധിയാണ്. തേയിലയിലെ ഉയര്‍ന്ന ഫ്ളൂറൈഡ് ഘടകം (50.2 ppm) ദന്തക്ഷയത്തെ ചെറുക്കുന്നു. കറുത്ത തേയില ബി കോംപ്ലക്സിനാലും ഫോളിക് ആസിഡിനാലും സമൃദ്ധവുമാണ്. അതിനാല്‍ ഇതിനു കാന്‍സര്‍, അള്‍സര്‍ (കുടല്പ്പുണ്ണ്) എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പച്ചതേയിലയില് അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ ആന്തരിക രക്തസ്രാവം, വാതം മൂലമുള്ള നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ രോഗങ്ങള്‍ (മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷന്) എന്നിവയെ തടയുന്നു.

ഉത്ഭവം

'ഇരാവതീ' നദീതടത്തിലുള്ള തെക്കു കിഴക്കന്‍ ഏഷ്യാ പ്രദേശങ്ങളിലാണ് തേയിലയുടെ ജന്മദേശം. ബിസി 2737മുതല്‍ തേയില ചൈനയില്‍ അറിയപ്പെട്ടിരുന്നു. ചൈനീസ് ഭാഷയിലെ തെയ് എന്ന പദത്തില്‍ നിന്നുമാണ് ടീ എന്ന പദത്തിന്റെ ഉത്ഭവം. തേയില ഇപ്പോള്‍ ഭൂമധ്യരേഖയില്‍നിന്ന് 27-43 ഡിഗ്രി വടക്കും, സമുദ്രനിരപ്പില്‍നിന്നും 2,500 മീ. ഉയരത്തിലുമുള്ള സ്ഥലങ്ങളില്‍ ആണ് കൃഷി ചെയ്യപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തേയില ഒരു പാനീയവിളയായി അറിയപ്പെട്ടിരുന്നു. അറേബ്യന്‍ സഞ്ചാരികളാണ് ഇതിനു കാരണമായത്. ഇന്ന് ഇന്ത്യ, ചൈന, ആഫ്രിക്ക, ശ്രീലങ്ക, ഇന്തോനേഷ്യ, ജപ്പാന്, റഷ്യ, മലേഷ്യാ, മൗറീഷ്യസ്, ആസ്ത്രേലിയ, അര്‍ജന്റീന എന്നിവിടങ്ങളിലേക്കു തേയില വ്യാപിച്ചിരിക്കുന്നു.

വിസ്തൃതിയും ഉല്‍പ്പാദനവും

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി 50 രാജ്യങ്ങളില്‍ തേയില വളരുന്നു. പ്രധാന തേയില ഉല്പ്പാദകരാഷ്ട്രങ്ങള് ഇന്ത്യ, ചൈന, ശ്രീലങ്ക, കെനിയ, റഷ്യ, ഇന്തോനേഷ്യ എന്നിവയാണ്. ഇന്ത്യയാണ് ലോക ഉല്‍പ്പാദനത്തിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് ലോക ഉല്‍പ്പാദനത്തിലുള്ള പങ്ക് വര്‍ഷംതോറും കുറഞ്ഞുവരുന്നുണ്ട്. എന്നിരുന്നാലും ഏറ്റവും വലിയ ഉല്‍പ്പാദക രാഷ്ട്രം എന്ന ബഹുമതി ലോക ഉല്‍പ്പാദനത്തിന്റെ 30%വും (2780 ദശലക്ഷം കി.ഗ്രാം) കൈയടക്കുന്ന ഇന്ത്യ നേടി. തേയിലയുടെ ധാരാളം ഇനങ്ങള്‍ കൃഷിചെയ്യുന്ന ഒരു രാജ്യമായ ഇന്ത്യയ്ക്ക് അഭിമാനിക്കാം. അഭിലഷണീയമായ സ്വഭാവഗുണങ്ങള്‍ കൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ച ചില തേയില ഇനങ്ങളാണ് ഡാര്‍ജലിംഗ്, അസാം, നില്‍ഗിരീസ് എന്നിവ. വിസ്തൃതിയില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യ 4.35 ലക്ഷം ഹെക്ടര്‍ സ്ഥലത്തുനിന്നും 870 ദശലക്ഷം കി.ഗ്രാം തേയില ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യയില്‍ തേയില കൃഷി ചെയ്യുന്ന സംസ്ഥാനങ്ങള്‍ അസാം, പശ്ചിമബംഗാള്‍, തമിഴ്നാട്, കേരളം എന്നിവയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളിലായി ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും കാര്യമായ ഒരു വര്‍ധന കാണുന്നുണ്ട്.
ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. ലോക ഉല്‍പ്പാദനത്തിന്റെ 24%വും ഇന്ത്യയിലെ ഉല്‍പ്പാദനത്തിന്റെ 75% ഉപയോഗിക്കുന്നത് ഇന്ത്യയിലാണെങ്കിലും ശരാശരി ആളോഹരി ഉപയോഗം (വര്‍ഷത്തില്‍ 660 ഗ്രാം) ലോകത്തിലെ ആളോഹരി ഉപയോഗവുമായി വിലയിരുത്തുമ്പോള്‍ ഏറ്റവും കുറവാണ്. ഇന്ത്യയില്‍നിന്നുള്ള തേയിലയുടെ കയറ്റുമതി 1953-ല്‍ 48% ആയിരുന്നത് 1998-ല്‍ 17% ആയി കുറഞ്ഞു എന്നിരുന്നാലും രൂപയുടെ കണക്കില്‍ കയറ്റുമതി വരുമാനം 1998-ല്‍ 21.56 കോടി രൂപയായി വര്‍ധിക്കുകയുണ്ടായി. തേയില ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ശ്രീലങ്കയാണ്. ഇത് ആഗോള ഉല്‍പ്പാദനത്തിന്റെ 10%വും ആഗോള കയറ്റുമതിയുടെ 22%വും ആണ്.

സസ്യശാസ്ത്രം

തേയില കമേലിയേസിയേ (അപരനാമം തിയേസിയേ) എന്ന കുടുംബത്തില്‍ പെട്ടതാണ്. ഈ കുടുംബത്തില്‍ നിത്യഹരിത സ്വഭാവമുള്ള കുറ്റിച്ചെടികളുടെ 45 സ്പീഷീസുകള്‍ അടങ്ങിയിരിക്കുന്നു. ഓരോ ഇനത്തിനുമുള്ള വ്യത്യാസങ്ങള്‍ പരിഗണിക്കാതെ തേയില ശാസ്ത്രീയമായി കമേലിയ സൈനെന്‍സിസ് എന്നാണറിയപ്പെടുന്നത്.
തേയിലയുടെ ശാസ്ത്രീയ വര്‍ഗ്ഗീകരണം. തേയില ഉല്‍പ്പാദിപ്പിക്കുന്ന വര്‍ഗങ്ങളെ ജാട്ടുകള്‍ എന്ന പേരില്‍ 3 ആയി തിരിച്ചിരിക്കുന്നു.

ചൈനാ ജാട്ട് (കമേലിയ സൈനന്‍സിസ്)

നേരേ വളരുന്ന ശാഖകളോടു കൂടിയ ചൈനാ ജാട്ട് 1 മുതല്‍ 3 മീ. വരെ ഉയരത്തില്‍ വളരുന്നു. ഇലകള്‍ കട്ടികൂടിയതും ചെറുതും, കടുംപച്ച നിറത്തില്‍ നേരേയുള്ളവയുമായിരിക്കും ഈ ഇനത്തില്‍ രണ്ട് ഉപവിഭാഗങ്ങളുണ്ട്

മാക്രോഫില്ല - ഇവയ്ക്ക് വീതിയും, നീളവുമുള്ള ഇലകളായിരിക്കും.

പാര്‍വിഫ്ളോറ - ഇവ ചെറിയ, വീതി കുറഞ്ഞ ഇലകളോടു കൂടിയവയാണ്. ഈ രണ്ടിനത്തിന്റെയും ഇലകളുടെ ഞെട്ടിന്റെ ഭാഗം ദീര്‍ഘവൃത്താകൃതിയിലും അഗ്ര ഭാഗം വീതി കൂടിയതുമാണ്. ഇലയുടെ അരികിന് ഈര്ച്ചവാളിന്റെ ആകൃതിയാണ്. ഇവയ്ക്ക് തണുപ്പിനോടും പ്രതികൂലകാലാവസ്ഥയോടും പ്രതിരോധശേഷി ഉണ്ടെങ്കിലും വിളവ് കുറവായിരിക്കും. പൂക്കള്‍ ഒറ്റയായിട്ടാണുണ്ടാവുന്നത്.

ആസ്സാം ജാട്ട് (കമേലിയ ആസാമിക്ക) - ഉഷ്ണമേഖല കാലാവസ്ഥയ്ക്കനുയോജ്യമായ സ്ഥലങ്ങളില്‍ 10-15മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ചെറിയ വൃക്ഷങ്ങളാണ് ഈ വിഭാഗത്തില്‍പ്പെട്ടത്. ഇലകള്‍ വലിപ്പവും തിളക്കവും ഉള്ളവയും താഴേക്കു തൂങ്ങിക്കിടക്കുന്നവയും ആണ്. വശങ്ങളിലെ ഞരമ്പുകള്‍ തെളിഞ്ഞു കാണപ്പെടുന്നു. ഇലപത്രങ്ങള്‍ വീതി കൂടി ദീര്‍ഘവൃത്താകൃതിയിലും അരിക് ദന്തുരവും ആണ്. ഇതില്‍ തന്നെ രണ്ട് ഇനങ്ങളുണ്ട്.

ആസ്സാം ടൈപ്പ്: ഇതിന് ഇളംപച്ച ഇലകളാണ്. ഇവയ്ക്ക് വിളവും ഗുണവും കൂടുതലായിരിക്കും.

മണിപ്പൂരി ടൈപ്പ്: ഇതിനു കടുംപച്ച ഇലകളും, വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ഉണ്ട് എങ്കിലും വിളവു കുറവാണ്. പൂക്കള്‍ 2-9 എണ്ണമടങ്ങിയ കുലകള്‍ ആയിട്ട് ഉണ്ടാവുന്നു.

കംബോഡ് സങ്കര ഇനം (കമേലിയ ആസാമിക ഉപസ്പീഷീസ് ലാസിയേ കാലിക്സ്): കംബോഡിനം 6-10മീ. ഉയരത്തില്‍ വളരുന്നതും കോണ്‍ ആകൃതിയിലുള്ളതുമായിരിക്കും. ചെരിഞ്ഞുവളരുന്നു. ആസ്സാം - ചൈന ഇനങ്ങളുടെ ഇടയ്ക്കായിരിക്കും ഇലകളുടെ വലിപ്പം. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളുടെ വശങ്ങളിലെ ഞരമ്പുകള്‍ കട്ടികുറഞ്ഞവയായിരിക്കും.

മിക്കവാറും തേയില ഇനങ്ങളില്‍, പ്രത്യേകിച്ചും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ജാട്ടുകളില്‍ ഡി പ്ലോയ്സ് ക്രോമോസോം സംഖ്യ 2n=30 ആണ്.
തേയില ഉല്‍പ്പാദിപ്പിക്കാത്ത സ്പീഷീസുകളായ കമേലിയ ഇരവാഡിയെന്‍സിസ്, കമേലിയ റെട്ടികുലേറ്റ, കമേലിയ സാരന്‍ക്വാ, കമേലിയ ല്യൂട്ടെസെന്‍സ്, കമേലിയ കസാലിയന്സിസ്, കമേലിയ ടാലിയെന്‍സിസ് എന്നിവയും മറ്റ് ബന്ധപ്പെട്ട ഇനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഇന്നു കൃഷിചെയ്യപ്പെടുന്ന തേയിലയിനങ്ങളുടെ മുന്‍ഗാമികളാണ്. തന്മൂലം ഇന്നത്തെ തേയിലശേഖരം ഉത്ഭവത്തിന്റെ അടിസ്ഥാനത്തില്‍ വളരെ വൈവിധ്യമുള്ളതാണ്. പോളിമോര്‍ഫിക് ആണ്. ഇതു തന്നെയാണ് തേയിലയിനങ്ങളിലെ ജനിതകവൈവിധ്യത്തിനു കാരണം.

വളര്‍ച്ചാരീതി: പ്രകൃത്യാല്‍ ഈ ചെടി 9 മീ. ഉയരം വരെ വളരുന്നു. എന്നാല്‍ കൃഷിചെയ്യപ്പെടുമ്പോള്‍ 0.5-1.0മീ. ഉയരത്തില്‍ വെട്ടി നിര്‍ത്തി ഒരു കുറ്റിച്ചെടിയായി വളര്‍ത്തുന്നു.

വേരുപടലം: തേയിലച്ചെടിക്കു നല്ല ഒരു തായ്വേരും പാര്ശ്വവേരുകളുമാണുള്ളത്. തന്മൂലം ഇത് ഉപരിതലത്തില്‍പോലെ രൂപപ്പെടുകയും പോഷകങ്ങളെ വലിച്ചെടുക്കുകയും ചെയ്യുന്നു. 60 സെ.മീ. വരെ ആഴത്തില്‍ ഉള്ള മണ്ണിന്റെ ഉപരിതല പാളികളിലാണ് ആഗീരണ മൂലങ്ങള്‍ കാണപ്പെടുന്നത്. വേരുകളില്‍ അന്നജം സംഭരിക്കപ്പെടുന്നു.

ഇലകള്‍: ഇലകള്‍ നിത്യഹരിതവും, കുത്തനെയോ ചരിഞ്ഞോ ആയി ഇലകള്‍ കാണ്ഡത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അണ്ഡാകൃതിയിലും ആയിരിക്കും. ഇവ തണ്ടില്‍ ഒന്നിടവിട്ട്, ഒറ്റയായി കാണപ്പെടുന്നു. ഇവയുടെ മുകള്ഭാഗം തിളക്കമുള്ളവയും അടിഭാഗം അവിടവിടെ രോമങ്ങളോടു കൂടിയതും ആയിരിക്കും. അരിക് ഈര്ച്ചവാളിന്റെ പോലെ ദന്തുരമായിരിക്കുന്നു. മുകുളങ്ങളും പര്‍വാന്തരങ്ങളും രോമാവൃതമായിരിക്കും. മുകളിലത്തെ ഇലകളിലും മുളയിലുമാണ് പോളിഫീനോള്‍ ഘടകം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. പിന്നീടുള്ള മൂപ്പെത്തിയ ഇലകളിലും ഞെട്ടുകളിലും ഇതിന്റെ അളവ് കുറഞ്ഞുവരുന്നു.

തണ്ട്: തേയിലച്ചെടിക്ക് രണ്ടുതരത്തിലുള്ള തണ്ടുകള്‍ ഉണ്ട്. തലപ്പുവെട്ടിയ തണ്ടുകളില്‍ നിന്നുമുണ്ടാകുന്ന ഇത്തരം തണ്ടുകളുടെ വളര്‍ച്ച തുടര്ച്ചയായുള്ളതായിരിക്കും. ഇത്തരം തണ്ടുകളിലെ ഇലയുടെ കക്ഷങ്ങളില്‍നിന്നും ഇടയ്ക്കിടെ ഉണ്ടാകുന്നതാണ് രണ്ടാമത്തെ വിഭാഗം. രണ്ടു സുപ്താവസ്ഥകള്ക്കിടയിലുള്ള അഗ്രമുകുളം വളര്‍ന്ന തളിരിലകള്‍ ഉണ്ടാകുന്നതിനെ 'ഫ്ളഷ്' എന്നു പറയുന്നു. തണ്ടിലെ മുകുളം വളര്‍ച്ചയുടെയും സുപ്താവസ്ഥയുടെയും ഇടവിട്ട കാലഘട്ടങ്ങളില്‍ കൂടി കടന്നുപോകുന്നു. നിദ്രാവസ്ഥയിലുള്ള കാലഘട്ടത്തെ ബഞ്ചിക്കാലങ്ങള്‍ എന്നു പറയുന്നു. ആദ്യം വിരിഞ്ഞ ഇലയേക്കാള്‍ പകുതി വലിപ്പം മാത്രമുള്ള സുഷുപ്താവസ്ഥയിലുള്ള അഗ്രമുകുളത്തെ ബഞ്ചിമുകുളം എന്നു പറയുന്നു.

ബഞ്ചിമുകുളം വളരെ ചെറുതും അഗ്രം ഉരുണ്ട് 5 മി.മീ. വലിപ്പത്തില്‍ കാണപ്പെടുന്നതുമായിരിക്കും. ഇത് 2 മേല്‍ പത്രങ്ങള്‍ അല്ലെങ്കില്‍ ജാനാം കൊണ്ട് മൂടിയിരിക്കുന്നു. ബഞ്ചി കാലത്ത് തണ്ടിലെ അഗ്രത്തിലെ ഇല പൂര്‍ണവലിപ്പം പ്രാപിച്ച് ബഞ്ചിമുകുളത്തെ മൂടുന്നു.
മുകുളത്തിനു വലിപ്പമുണ്ടാകുമെങ്കിലും ദീര്‍ഘകാലത്തേക്ക് അതു തുറക്കുന്നില്ല. പിന്നീട് പുറമേയുള്ള ശല്ക്കം പൊട്ടി മേല്‍പത്രം ഉണ്ടാവുകയും സാധാരണഗതിയില്‍ അതു കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ഇതേ തുടര്‍ന്നു രണ്ടാമത്തെ ശല്ക്കപത്രം (ജാനം/കാറ്റാഫില്‍) ഉണ്ടാവുന്നു. ഇതിനുശേഷം ശല്‍ക്കപത്രത്തേക്കാള്‍ വലുതും എന്നാല്‍ സാധാരണ ഫ്ളഷ് ഇലകളുമായി സൗമ്യമില്ലാത്തതുമായ മീനിലകള്‍ ഉണ്ടാവുന്നു. മീനില വലിപ്പം കുറഞ്ഞതും, മുനയില്ലാത്തതും, ദന്തുരമായ അരികില്ലാത്തവയും ആയിരിക്കും. മുകുളം വിരിയാന്‍ തുടങ്ങുമ്പോള്‍ ഫ്ളഷ് (തളിര്) ഇലകള്‍ ഉണ്ടാവുന്നു. ഇവയുടെ പര്വ്വാന്തരങ്ങള്ക്കു നീളം കൂടുതലായിരിക്കും. ഇങ്ങനെ 4-5സാധാരണ ഇലകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ തണ്ടു വീണ്ടും ബഞ്ചി കാലത്തേക്ക് (ഉറക്കം) പോകുന്നു. ഈ പ്രക്രിയ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ഫ്ളഷ് കമ്പുകളുടെ അഗ്രമുകുളം ആദ്യം തുറക്കുന്ന ഇലയുടെ പകുതിയിലധികം വലിപ്പമുണ്ടായിരിക്കും. ഇല നുള്ളാന്‍ പാകമായ ഒരു കമ്പ് കിട്ടുവാന്‍ 8-10 ആഴ്ചകള്‍ എടുക്കും. ഈ കമ്പുകളുടെ വളര്‍ച്ചാനിരക്ക് കാലാവസ്ഥ, ഉന്നതി, ജാട്ടുകള്‍, നുള്ളലിനും തലപ്പു വെട്ടലിനും ശേഷമുള്ള കാലാവധി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മഞ്ഞുകാലത്തു താഴ്ന്ന ഊഷ്മാവും കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും മൂലം തേയിലച്ചെടി സുപ്താവസ്ഥയില്‍ കിടക്കുന്നു.

പൂക്കള്‍: പുതുതായി ഉണ്ടായ കമ്പുകളുടെ ശല്ക്ക പത്രകക്ഷങ്ങളില്‍ ഉണ്ടാവുന്ന പൂക്കള്‍ ഒറ്റയായോ 2-4എണ്ണം അടങ്ങിയ കുലകളായോ കാണപ്പെടുന്നു. പൂവിന് 5 മുതല്‍ 7 വരെ ദളങ്ങളും വിദളവും ഉണ്ടായിരിക്കും. കേസരങ്ങള്‍ ധാരാളമുള്ള ഇവയ്ക്ക് 2-4 കോഷ്ടങ്ങളോടുകൂടിയ, ഞെട്ടിനുമുകളിലുള്ള അണ്ഡാശയമാണുള്ളത്.

ഫലം: ഫലം കട്ടികൂടിയ തണ്ടോടുകൂടിയ ഒരു സംപുടമാണ്. (ക്യാപ്സ്യൂള്‍). ഇത് 9-12 മാസംകൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുന്നു.

പരാഗണം: ഷഡ്പദങ്ങളാണ് പരാഗണം നടത്തുന്നത്. സ്വയംവന്ധ്യം ആയി കരുതപ്പെടുന്ന തേയില ച്ചെടിയുടെ വിത്തുകളില്‍ താഴ്ന്ന ഒരു ശതമാനം മാത്രമേ ജീവക്ഷമതയുള്ളവ ആയിരിക്കുകയുള്ളൂ. അസ്സാം ജാട്ടുകളില്‍ സ്വയം സംയോജനസ്വഭാവം കുറവും; എന്നാല്‍ ചൈനീസ്, ചൈനീസ്-അസ്സാം സങ്കരയിനങ്ങളില്‍ ഈ സ്വഭാവം ഇല്ലാതെയും ആണ് കാണുന്നത്.

പ്രവര്‍ദ്ധനം

കായികമായും വിത്തുവഴിയും തേയിലയുടെ പ്രവര്‍ദ്ധനം നടക്കുന്നു. വിത്തില്‍ നിന്നുണ്ടാകുന്ന ചെടികളെ ജാട്ടുകള്‍ എന്നു പറയുന്നു. ജാട്ടുകളില്‍ കാണപ്പെടുന്ന പ്രകടമായ വ്യതിയാനങ്ങള്‍ കായിക പ്രവര്‍ദ്ധന രീതിയിലേക്കു പിന്തിരിക്കാന് കര്‍ഷകരെ പ്രേരിപ്പിച്ചു. ഒരു മുട്ടോടുകൂടിയ കമ്പുകള്‍ കഴിഞ്ഞ 5 ദശകങ്ങളായി പ്രസിദ്ധിയാര്‍ജ്ജിച്ചും, സാര്‍വ്വത്രികമായി ഉപയോഗിച്ചും വരുന്നുണ്ട്.

വിത്തുവഴിയുള്ള പ്രവര്‍ദ്ധനം: പോളിക്ലോണലോ ബൈക്ലോണലോ ആയ തോട്ടങ്ങളില്‍ തെരഞ്ഞെടുത്തു വളര്‍ത്തിയ ചെടികളില്‍ നിന്നാണ് വിത്തുകള്‍ ശേഖരിക്കുന്നത്. ആരോഗ്യമുള്ളതും, പുതിയതുമായ വിത്തുവേണം ശേഖരിക്കുവാന്‍. പാകുന്നതിനുമുമ്പ് വിത്തുകള്‍ തരംതിരിക്കുന്നു. ഒന്നര സെ.മീ. വലയില്‍കൂടി കടന്നു പോകുന്നതും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതുമായ കായ്കള്‍ ഉപേക്ഷിക്കുന്നു. തേയില വിത്തുകളുടെ ജീവനശക്തി പെട്ടെന്നു നശിക്കുന്നു. എന്നാല്‍ വിത്തുകളുടെ ജീവനശക്തി കൂട്ടുവാനായി (9മാസം വരെ) 5-70c താപനിലയിലും, 100% ആര്‍ദ്രതയിലും സൂക്ഷിച്ച് വിത്തിന്റെ ആദ്യമുള്ള ഈര്‍പ്പം (40%) അങ്ങനെതന്നെ നിലനിര്‍ത്തിയാല്‍ മതിയാകും. വിത്തുകള്‍ 4-6 ആഴ്ചകള്‍ കൊണ്ട് 70%മുളയ്ക്കുന്നു. മുളച്ച വിത്തുകള്‍ പോളിത്തീന്‍ കവറുകളിലേക്കോ, തവാരണകളിലേക്കോ പറിച്ചു നടുന്നു. തവാരണകള്‍ക്കു നല്ല നീര്‍വാര്‍ച്ചയും മണ്ണ് ആഴത്തില്‍ കിളച്ചതും ആയിരിക്കണം. നീര്‍വാര്‍ച്ച ഉറപ്പുവരുത്താന്‍ ഉയരത്തില്‍ തവാരണയെടുത്ത്, വിത്തുകള്‍ 15 സെ.മീ. അകലത്തില്‍ നടുന്നു. പന്തലുകള്‍ കെട്ടി ആവശ്യത്തിനു തണല്‍ നല്കുന്നു. തോടുകള്‍ വഴിയോ മുകളില്‍നിന്നു വെള്ളം തളിക്കുക വഴിയോ ജലസേചനം നല്കുന്നു.

9 മുതല്‍ 12 മാസംകൊണ്ട് തൈകള്‍ പറിച്ചുനടാന്‍ പാകമാകുന്നു. തവാരണകളിലാണെങ്കില്‍ 15-18 മാസം വേണ്ടിവരും. സ്റ്റാമ്പ് അല്ലെങ്കില്‍ കാരറ്റ് നടീല്‍ രീതിയില്‍ തവാരണയില്‍ തൈകള്‍ 3 വര്‍ഷം വരെ വളരാന്‍ അനുവദിക്കുന്നു. അതിനുശേഷം അല്പം ഉയരത്തില്‍ തണ്ടു മുറിച്ചു മാറ്റുന്നു. ഇത് വരള്‍ച്ച ബാധിച്ച സ്ഥലങ്ങളില്‍ നടുവാന്‍ അനുയോജ്യമാണ്.

കായിക പ്രവര്‍ദ്ധനം: ഒരു മുട്ടുമാത്രമുള്ള തണ്ടുകളാണ് കായികപ്രവര്ദ്ധനത്തിന് ഉപയോഗിക്കുന്നത്. സൂര്യപ്രകാശത്തില്‍ വളര്‍ത്തിയ തലമുറിച്ച മാതൃസസ്യങ്ങളില്‍നിന്നും വേണം നടീല്‍വസ്തു എടുക്കുവാന്‍. ഇവ തേയില നുള്ളിയവയായിരിക്കരുത്. പ്രായമാകാത്ത തേയിലച്ചെടികളില്‍നിന്നാണ് നല്ല നടീല്‍ വസ്തു ലഭിക്കുന്നത്. ഇളം തണ്ടുകളും മൂപ്പുകൂടിയ തണ്ടുകളും നടാന്‍ നന്നല്ല. സാധാരണയായി ഒരു പ്രാഥമിക ശിഖരത്തില്‍നിന്നും മേല്‍ഭാഗവും താഴ്ഭാഗവും ഒഴിവാക്കി, 4-5 തണ്ടുകള്‍ മുറിച്ചെടുക്കാവുന്നതാണ്. പ്രായമായ ഒരു ചെടിയില്‍നിന്നും ഒരു വര്‍ഷം 250-300 തണ്ടുകള്‍ മുറിക്കാവുന്നതാണ്. പൊതുവായി പറഞ്ഞാല്‍ ഒരു ഹെക്ടറിനുള്ള നടീല്‍വസ്തുക്കള്‍ പ്രദാനം ചെയ്യാന്‍ 200-250 മാതൃസസ്യങ്ങള്‍ വേണ്ടിവരും.

നടീല്‍വസ്തുക്കള്‍ പ്രാഥമിക ശിഖരങ്ങളില്‍നിന്നും രണ്ടാമതായി വരുന്ന പാര്ശ്വശിഖരങ്ങളില്നിന്നും എടുക്കാം. ഇവയുടെ അഗ്രമുകുളം നിദ്രാവസ്ഥയിലായിരിക്കണം. രാവിലെയോ വൈകിട്ടോ ആണ് ഇവ ശേഖരിക്കേണ്ടത്. നടീല്‍വസ്തുക്കളുടെ നീളം 3-4 സെ.മീ. ആയിരിക്കണം. ഇവയ്ക്ക് തടിച്ച കക്ഷ്യമുകുളവും ഒരു ഇലയും (ഒരു മുട്ട്) ഉണ്ടായിരിക്കണം. നടീല്‍വസ്തുവിന്റെ അടിഭാഗം ഇലയ്ക്കു മുകളിലുള്ള ഭാഗത്തെക്കാള്‍ നീളമുള്ളതായിരിക്കണം. ഇത് NAA (200 PNM)ല്‍ 5 മിനിട്ട് മുക്കിവയ്ക്കുന്നു. ഇല വലുതാണെങ്കില്‍ മുറിച്ചു പകുതി വലിപ്പത്തില്‍ ആക്കാവുന്നതാണ്.
ഈ നടീല്‍വസ്തുക്കള്‍ കാലസിങ്ങിനുവേണ്ടി തവാരണകളില്‍ നട്ട് പോളിത്തീന്‍ കൂടുകളില്‍ മാറ്റിനടുകയോ അല്ലെങ്കില്‍ 30 സെ.മീ.× 10 സെ.മീ. പോളിത്തീന്‍ കൂടുകളിലേക്കു നേരിട്ട് നടുകയോ ചെയ്യുന്നു. കൂടിന് 150 ഗേജ് കട്ടിയുണ്ടാവണം. കൂടുകളുടെ അടിയില്‍ 20-22 സെ.മീ. വളര്‍ച്ചാമാധ്യമം നിറയ്ക്കുന്നു (മേല്‍മണ്ണും മണലും 3:1എന്ന അനുപാതത്തില്‍), അതിനു മുകളില്‍ 8-10 സെ.മീ. ഭാഗം വേരുപിടിക്കാന്‍ മാധ്യമം നിറയ്ക്കുന്നു (മണ്ണും മണലും 1:1 അനുപാതം). സ്ലീവുകളില്‍ മണ്ണുപിടിപ്പിക്കുകയോ, മധ്യഭാഗത്ത് ദ്വാരങ്ങളിട്ട് ഇല ഞെട്ട് മണ്ണില്‍ തൊടാത്തവിധം കമ്പ് നടും. ഇരുമ്പുകമ്പിയുപയോഗിച്ചുള്ള പോളിത്തീന്‍ ടെന്റുകൊണ്ടും 400 ഗേജ് സുതാര്യമായ പോളിത്തീന്‍ ഷീറ്റുകൊണ്ടും ഇതിന് ആവരണം കൊടുക്കുന്നു.
തവാരണയില്‍ ഒരേപോലെയുള്ളതും അരിച്ചിറങ്ങുന്നതുമായ പ്രകാശം ആവശ്യമാണ്. കൃത്രിമമായി തണല്‍ നല്കാന് 2 മീ. ഉയരത്തില്‍ പന്തല്‍ കെട്ടുന്നു. ഇതിനു മുകളില്‍ 6 ച.മി.മീ. കണ്ണിയകലമുള്ള ഇരട്ടനാരുമുള്ള കയര്‍മെത്ത വിരിച്ച് 67% തണല്‍ നല്കുന്നു.
കമ്പുകള്‍ 10-12 ആഴ്ചകൊണ്ട് വേരു പിടിക്കുന്നു. 80% കൂടുകളിലും വേരുപിടിച്ചു കഴിഞ്ഞാല്‍ ഘട്ടങ്ങളായി ടെന്റ് തുറക്കുക. തണ്ടുകളില്‍ പുതിയ രണ്ടിലകള്‍ വന്നുകഴിഞ്ഞാല്‍, 2 കി.ഗ്രാം യൂറിയ, 4 കി.ഗ്രാം അമോണിയം ഫോസ്ഫേറ്റ്, 1.5 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ 200 ലി. വെള്ളത്തില്‍ കലക്കി 45-60 ദിവസം ഇടവിട്ട് തളിച്ചു കൊടുക്കാവുന്നതാണ്. 8-10 പുതിയ ഇളകള്‍ വരുന്നതുവരെ ഇതു തുടരുന്നു. സിങ്ക് സള്‍ഫേറ്റ് അല്ലെങ്കില്‍ മഗ്നീഷ്യം സള്‍ഫേറ്റ് (1%) എന്നിവ 2-5 വട്ടം തളിക്കുന്നത് വളര്‍ച്ചയ്ക്കു നല്ലതാണ്. തോട്ടങ്ങളിലേക്കു പറിച്ചുനടുന്നതിന് 3-4 ദിവസം മുമ്പ് ചെടികള്‍ പൂര്‍ണ സൂര്യപ്രകാശത്തില്‍ വയ്ക്കുന്നു. ആര്‍ദ്രതയുള്ള കാലാവസ്ഥയില്‍ ഇതു പല ഘട്ടങ്ങളിലായി ചെയ്യേണ്ടതാണ്. പിന്നീട് 4-6 മാസം ചെടികളെ വെയിലത്ത് വയ്ക്കണം. സാധാരണയായി 12-18 മാസം പ്രായമായ ചെടികളാണ് നടാനുപയോഗിക്കുന്നത്.

ഗ്രാഫ്റ്റിംഗ്: ക്ലെഫ്റ്റ് രീതിയില്‍ ഒട്ടിക്കുന്ന രീതി തേയിലയില്‍ വിജയകരമാണ്. പ്രതിരോധശേഷിയുള്ള (ഉപാസി 02) ക്ലോണുകളെ സ്റ്റോക്കു തൈകളായും നല്ല വിളവുള്ള ചെടിയുടെ കമ്പുകളെ (ഉപാസി-3, ഉപാസി-17) ഒട്ടുകമ്പായും ഉപയോഗിച്ച് ഒട്ടുതൈകള്‍ തയാറാക്കാവുന്നതാണ്.

മണ്ണും കാലാവസ്ഥയും

നല്ല ഇളക്കമുള്ളതും, കുറഞ്ഞത് 90 സെ.മീ. ആഴവുമുള്ള മണ്ണിലാണ് തേയില വളരുന്നത്. നല്ല ഇളക്കവും വായുസമ്പര്ക്കവും ഉള്ള മണല്‍ മണ്ണുമുതല്‍, എക്കല്‍ മണ്ണുവരെ കൃഷിക്കനുയോജ്യമായ. ചെടികള്‍ ദീര്‍ഘകാലം വെള്ളക്കെട്ടുള്ള അവസ്ഥയില്‍ വളരാന്‍ സാധിക്കാത്തതിനാല്‍ ആവശ്യമായ നീര്‍വാര്‍ച്ച ഉറപ്പു വരുത്തേണ്ടതാണ്. വേനല്‍ക്കാലത്ത് കുറഞ്ഞത് 15% എങ്കിലും ഈര്‍പ്പം പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള മണ്ണാണ് നല്ലത്. മണ്ണിന്റെ അമ്ലക്ഷാര സൂചിക 3.2 - 6.2 ഇടയ്ക്കായിരിക്കണം.
തേയിലയുടെ വാണിജ്യോല്പാദനം ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ 440 വടക്കും 3.40 തെക്കും ഇടയ്ക്കുള്ള അക്ഷാംശ മേഖലകള്‍ക്കിടയിലുമാണ്. സമുദ്രനിരപ്പില്‍നിന്നും 700 മീ. മുതല്‍ 2500 മീ. വരെ ഉയരമുള്ള സ്ഥലങ്ങളും യോജിച്ചതാണ്. ചെടികളുടെ വളര്‍ച്ച വ്യത്യസ്തങ്ങളായ കാലാവസ്ഥ പരിസ്ഥിതിക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. 20-270C താപനിലയാണ് കൃഷിക്കനുയോജ്യം. അന്തരീക്ഷത്തിലെ താപനില 350C നു മുകളില്‍ പോകാന്‍ പാടില്ല. തണല്‍മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതു വേനല്‍ചൂടില്‍നിന്നും ചെടിയെ സംരക്ഷിക്കുന്നു. 300C നു മുകളിലും 120C നു താഴെയും ഉള്ള കാലാവസ്ഥയില്‍ വളരുന്നത് തടയപ്പെടുന്നു. ശൈത്യകാലം നേരത്തെതന്നെ ഉണ്ടാവുന്ന അക്ഷാംശ പ്രദേശങ്ങളില്‍ ചെടി ദീര്‍ഘകാലം നിദ്രാവസ്ഥയിലായിരിക്കും. 150 സെ.മീ. എന്ന തോതില്‍ എല്ലാ മാസവും നന്നായി വ്യാപിച്ച വാര്‍ഷിക മഴ ചെടിക്ക് നല്ലതാണ്. ചൂടും ആര്‍ദ്രതയുമുള്ള കാലാവസ്ഥയാണ് ചെടിക്കു നല്ലത്. അന്തരീക്ഷത്തിലെ ആര്‍ദ്രത 60% ല്‍ താഴെയാവാന്‍ പാടില്ല. പുതിയ തളിരുകള്‍ ഉണ്ടാകാന്‍ ആവശ്യമുള്ള പകല്‍ ദൈര്‍ഘ്യം 11 മണിക്കൂര്‍ 15 മിനിട്ട് ആണ്. സൂര്യപ്രകാശത്തിന്റെ ആഗീരണ തീവ്രത 0.3-1.0 കലോറി/സെ.മീ./മിനിട്ട് ആണ്. കാറ്റ് തോട്ടങ്ങളിലെ ചൂടു കുറവ് ബാഷ്പീകരണത്തേയും സ്വേദനത്തേയും ബാധിക്കുന്നു. എന്നാല്‍ കാറ്റിന്റെ വേഗം കൂടിയാല്‍ ചെടിക്ക് ഉപദ്രവമുണ്ടാകുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാറ്റിനെ പ്രതിരോധിക്കുന്ന ചെടികള്‍ നടേണ്ടതാണ്. മഞ്ഞുവീഴ്ചയും, അതിശൈത്യവും ചെടിക്കു നല്ലതല്ല. മഞ്ഞുവീഴ്ച ബാധിച്ച ചെടികളില്‍ നിന്നും കിട്ടുന്ന ഇലകള്‍ കുറവായിരിക്കും. ദക്ഷിണേന്ത്യയില്‍ മഞ്ഞുവീഴ്ച ഏറ്റവും കൂടുതലായ കൂനൂര്‍ പ്രദേശത്ത് തോട്ടത്തിന്റെ അതിരുകളില്‍ ഉയരമുള്ള ചെടികള്‍ വച്ചു പിടിപ്പിച്ച് ഈ ഉപദ്രവം കുറയ്ക്കുന്നു.

പുതിയ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍

സങ്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഗുണമേന്മ, ജൈവികവും (ബ്ലിസ്റ്റര്‍ ബ്ലൈറ്റ്) അജൈവികവുമായ (വരള്‍ച്ച) പ്രതിബന്ധങ്ങളെ ചെറുക്കാനുള്ള പ്രതിരോധശക്തി ഇവ ഒരു ചെടിയില്‍ സംയോജിപ്പിച്ചെടുക്കുക എന്നതാണ്.

ക്ലോണ്‍ തെരഞ്ഞെടുക്കല്‍: പരപരാഗണം നടത്തി ലഭിച്ച തൈകളിലെ ജനിതക വൈവിധ്യ സ്വഭാവം ഉപയോഗിച്ച് തേയിലയുടെ ഇനങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതാണ് പ്രധാന നടപടി. മാതൃസസ്യത്തിന്റെ അഭിലഷണീയ ഗുണങ്ങള്‍ നല്ല തൂക്കമുള്ള കൊളുന്തുകള്‍, കൊളുന്തുന്ന ഭാഗത്തെ ഇലകളുടെ സാന്ദ്രത, ചെരിഞ്ഞുവളരുന്ന ശാഖകള്‍, ആരോഗ്യമുള്ളതും തടിച്ചതുമായ നുള്ളല്‍ സ്ഥാനങ്ങള്‍ എന്നിവയാണ്. ചായയുടെ ഗുണനിലവാരം, ഇളംപച്ച ഇലകള്‍, ശാഖകളിലെ രോമവളര്‍ച്ച എന്നിവയും പ്രധാനമാണ്. ചെടിയില്‍നിന്നുള്ള ശരാശരി വിളവ്, കൃഷിത്തോട്ടത്തിലെ യൂണിറ്റ് വിസ്തൃതിയില്‍നിന്നുള്ള വിളവ് എന്നിവയെ ആശ്രയിച്ചാണ് മാതൃസസ്യത്തിന്റെ ഉല്‍പ്പാദനക്ഷമത കണക്കാക്കപ്പെടുന്നത്. രണ്ടു കവാത്തുകള്ക്കിടയിലുള്ള വിളവ് കൂടുന്നതായി കണ്ടാല്‍ ഉല്‍പ്പാദനക്ഷമത നല്ലതാണെന്നു കരുതാം. ക്ലോണുകള്‍ വളര്‍ത്തിയെടുക്കുന്നതിലെ അടുത്ത ഘട്ടങ്ങള്‍ നഴ്സറിയിലെ വേരുപിടിത്തം, തവാരണയിലെ നിരീക്ഷണം, തോട്ടത്തില്‍ ചെടി വളര്‍ത്തിയെടുക്കല്‍, ചെടിക്ക് വരള്‍ച്ചയോടുള്ള പ്രതിരോധശേഷി, വിളവ് നല്‍കാനുള്ള കഴിവ്, ജൈവികവും, അജൈവികവുമായ പ്രതിബന്ധങ്ങളോടുള്ള ചെറുത്തുനില്‍പ്പ് എന്നിവയെ ആശ്രയിച്ചാണ്. ഇവ നോക്കി നല്ല ക്ലോണുകള്‍ തെരഞ്ഞെടുക്കുന്നു. അതിനുശേഷം തേയില വളരുന്ന വിവിധ പ്രദേശങ്ങളില്‍ ഇവ വളര്‍ത്തുന്നു. വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വാണിജ്യപരമായ കൃഷിക്കുവേണ്ടി മെച്ചപ്പെട്ട ക്ലോണുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. മാതൃസസ്യം തെരഞ്ഞെടുക്കുന്നതു മുതല്‍ ക്ലോണുകള്‍ പുറത്തിറക്കുന്നതുവരെയുള്ള ഈ പ്രക്രിയയ്ക്ക് 10-12 വര്‍ഷം എടുക്കുന്നു. ഇതിനു വേണ്ടിവരുന്ന ദീര്‍ഘമായ കാലയളവ് ഈ രംഗത്തെ ഒരു പരിമിതിയാണ്. അതിനാല്‍ ഈ സമയദൈര്‍ഘ്യം കുറയ്ക്കാനുള്ള രീതികള്‍ ആവിഷ്കരിച്ചെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും ക്ലോണുകളുടെ തെരഞ്ഞെടുക്കല്‍ മൂലം തേയിലകൃഷി ചെയ്യുന്ന വിവിധ പ്രദേശങ്ങളിലേക്കുള്ള ധാരാളം ഇനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ തോട്ടം ഉടമകളുടെ ഐക്യവേദി (ഉപാസി) 28ഇനങ്ങളോളം പുറത്തിറക്കിയിട്ടുണ്ട്.

കരുതല്‍ (അടിസ്ഥാന) വിത്ത് വികസിപ്പിച്ചെടുക്കാന്‍: ജനിതക അടിസ്ഥാനം ചുരുങ്ങി പോകുമെന്നതിനാല്‍ ഒരു ക്ലോണ്‍ മാത്രമായോ; കുറച്ചു ക്ലോണുകള്‍ മാത്രമായോ ഉപയോഗിക്കുന്നത് അപകടകരമാണ്. രോഗകീടങ്ങള്‍ക്ക് ചെടി വേഗം വശംവദമാകാന്‍ ഇതു കാരണമാകുന്നു. അതിനാല്‍ ജനിതക അടിസ്ഥാനം വിപുലമാക്കുവാനായിട്ടാണ് സീഡ് സ്റ്റോക്കുകള്‍ വളര്‍ത്തിയെടുക്കുന്നത്. കരുതല്‍ (വിത്ത്) സ്റ്റോക്ക് ഉണ്ടാക്കുവാനായി അഭിലഷണീയ ഗുണങ്ങളോടുകൂടിയ മാതൃസസ്യം തെരഞ്ഞെടുത്ത് ശരിയായ ഗണിതശാസ്ത്ര രൂപരേഖയോടുകൂടെ ഒറ്റപ്പെട്ട സ്ഥലത്ത് വളര്‍ത്തി, പ്രകൃത്യാലുള്ള പരപരാഗണം അനുവദിച്ച് അവയില്‍നിന്നും വിത്തുകള്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്. രണ്ടില്‍ അധികം ക്ലോണുകള്‍ ഉള്‍പ്പെടുന്ന സങ്കരണങ്ങളില്‍നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വിത്തുകളെ പോളിക്ലോണല്‍ വിത്തുകള്‍ എന്നു പറയുന്നു. എന്നാല്‍ രണ്ടു ക്ലോണുകളെ ഉള്‍പ്പെട്ടിട്ടുള്ളൂ എങ്കില്‍ അതിനെ ബൈക്ലോണല്‍ വിത്ത് എന്നു പറയുന്നു. ബാഹ്യരൂപത്തില്‍ തൈകള്‍ താരതമ്യേന കൂടുതല്‍ സാദൃശ്യം കാണിക്കുന്നതിനാല്‍ പോളിക്ലോണല്‍ വിത്തുകളേക്കാള്‍ ബൈക്ലോണല്‍ വിത്തുകളാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ ബൈക്ലോണല്‍ വിത്തുകളുപയോഗിച്ചാണ് പുതിയ ഇനങ്ങള്‍ ഉണ്ടാക്കുന്നത്.

സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരണം: വിവിധ സ്പീഷീസുകള്‍ തമ്മിലുള്ള സങ്കരണം വഴിയും, ബന്ധമില്ലാത്ത ചെടികള്‍ തമ്മിലുള്ള സങ്കരണം വഴിയുമുണ്ടാവുന്ന ചെടികള്‍ സാധാരണയായി കൂടുതല്‍ കരുത്തുറ്റവ ആയിരിക്കും. ഇവ പരിസ്ഥിതി പ്രതിബന്ധങ്ങളോട് പ്രതിരോധശേഷി കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവ മിക്കപ്പോഴും താഴ്ന്ന ഗുണനിലവാരം പുലര്‍ത്തുന്നതുമൂലം ഇവ വാണിജ്യപരമായി കൃഷിചെയ്യപ്പെടുന്നില്ല.

ടിഷ്യുകള്‍ച്ചര്‍: ജൈവസാങ്കേതികവിദ്യ ഉപയോഗിച്ച് തേയിലയിലെ സവിശേഷ മാതൃസസ്യങ്ങളുടെ പ്രവര്‍ദ്ധനം (മൈക്രോ പ്രൊപ്പഗേഷന്‍), ക്ലോണുകളുടെ സ്വഭാവ നിര്‍ണയത്തിനും വേണ്ടി മോളിക്യുലാര്‍ മാര്‍കേഴ്സിന്റെ ഉപയോഗം ബ്ലിസ്റ്റര്‍ ബ്ലൈറ്റിന് പ്രതിരോധശേഷിയുള്ള ജനങ്ങള്‍ ജനിതക എന്‍ജിനീയറിംഗിലൂടെ വികസിപ്പിച്ചെടുക്കല്‍, താഴ്ന്ന കഫീന്‍ ഉള്ള തേയില കണ്ടെത്തി അവയുടെ ജീന്‍ മാറ്റിവയ്ക്കല്‍ എന്നീ മേഖലകളില്‍ വികസനം നടത്താവുന്നതാണ്.

മൈക്രോ പ്രൊപ്പഗേഷന്‍, കായിക ഭ്രൂണോത്ഭവം, എന്ക്യാപ്സുലേഷന് എന്നിവയ്ക്കുള്ള പ്രോട്ടോകോളുകള്‍ വികസിപ്പിച്ചെടുക്കപ്പെട്ടിട്ടുണ്ട്. ബീജപത്ര തണ്ടിന്റെ കടലാസില്‍നിന്നു തേയില തൈകള്‍ വിജയകരമായി വളര്‍ത്തിയെടുത്തിട്ടുണ്ട്. മുട്ടുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉപയോഗിച്ചാണ് തണ്ടുകളും മുകുളങ്ങളും ഉല്‍പ്പാദിപ്പിച്ചത്. ടിഷ്യൂ കള്‍ച്ചര്‍ വഴിയുണ്ടാകുന്ന ചെടികള്‍, പരമ്പരാഗത കായിക പ്രവര്‍ദ്ധന രീതിയില്‍ ഉണ്ടാക്കുന്ന ചെടിയേക്കാള് ശക്തിയുള്ളവയാണ്. തലപ്പുവെട്ടല്‍, നുള്ളല്‍ എന്നിവയ്ക്കുശേഷം ഇവയില്‍ ധാരാളം പാര്‍ശ്വശാഖകള്‍ ഉണ്ടാകുന്നു.
ഉപാസി 3 ക്ലോണുപയോഗിച്ച് വരള്‍ച്ചയ്ക്കു പ്രതിരോധശക്തിയുള്ള സോമാ ക്ലോണുകള്‍ വികസിപ്പിച്ചെടുക്കുവാനായി വിഗിരണം, രാസരൂപാന്തരീകരണ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. നല്ല കടുപ്പമുള്ള അസ്സാം തേയിലയ്ക്ക് ചൈനാക്ലോണിന്റെ ഡാര്‍ജിലിംഗ് തേയില

കമുക്.

ശ്രീലങ്ക, മലയ, സിംഗപ്പൂര്‍, തെക്കുകിഴക്കന്‍ ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കമുക് ധാരാളമായി കൃഷിചെയ്യുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം.

പരുത്തി.

ഇന്നു കൃഷിചെയ്യപ്പെടുന്ന നാണ്യവിളകളില്‍ ഏറ്റവും പഴക്കമുള്ള ഒന്നാണ് പരുത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പരുത്തി കൃഷിചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. പരുത്തിയുടെ മൊത്തം ആഗോള ഉത്പാദനത്തിന്റെ 30 ശ.മാ. അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ഇന്ത്യ 10 ശ.മാ. മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. മെക്സിക്കോ, ആസ്റ്റ്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പരുത്തിക്കൃഷി ധാരാളമായിട്ടുണ്ട്. കേരളത്തില്‍ പരുത്തി പ്രധാനമായും കൃഷിചെയ്യുന്നത് കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ്. നമ്മുടെ രാജ്യത്തിന് വളരെയധികം വിദേശനാണ്യം നേടിത്തരുവാന്‍ ഈ നാണ്യവിളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിദത്തമായ പരുത്തി നാരുകളാണ് തുണിവ്യവസായരംഗത്തെ പ്രധാന അസംസ്കൃത വസ്തു. അമേരിക്കയാണ് അസംസ്കൃത പരുത്തിയുടെ കയറ്റുമതിയില്‍ മുന്‍പന്തിയില്‍. 2007-ലെ കണക്കനുസരിച്ച് ചൈന 25.3 മില്യണും ഇന്ത്യ 20.5 മില്യണും അമേരിക്ക 19.2 മില്യണും, പാകിസ്താന് 11.7 മില്യണും, ബ്രസീല്‍ 7.2 മില്യണും, ഉസ്ബക്കിസ്താന് 5.5 മില്യണും ടര്‍ക്കി 3.2 മില്യണും, സിറിയ 1.2 മില്യണും കയറ്റുമതി ചെയ്യുകയുണ്ടായി. നോ: പരുത്തി

കഞ്ചാവ്.

ഇന്ത്യ, അഫ്ഗാനിസ്താന്, പാകിസ്താന് എന്നീ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്തുവരുന്ന നാണ്യവിളയാണ് കഞ്ചാവ്. ജൈവാംശമടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം. നോ: കഞ്ചാവ്

ചണം.

കാര്‍ഷിക വ്യാവസായികരാജ്യങ്ങളില്‍ പരുത്തികഴിഞ്ഞാല്‍ പ്രാധാന്യമര്‍ഹിക്കുന്ന നാരുവിളയാണ് ചണം. ഇന്ന് ഇന്ത്യയുടെ വിദേശനാണ്യസമ്പാദനത്തില്‍ ചണത്തിന് സുപ്രധാനമായ പങ്കുണ്ട്. ചണം പ്രധാനമായി കൃഷിചെയ്യുന്നത് ആഫ്രിക്ക, അമേരിക്ക, ആസ്റ്റ്രേലിയ, ചൈന, ഫോര്‍മോസ, ഇന്ത്യ, സിലോണ്‍, ജപ്പാന്, മലയ, ജാവ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. വടക്കേ ഇന്ത്യന്‍ പ്രദേശങ്ങളിലാണ് ഇന്ത്യയില്‍ ചണം കൃഷിചെയ്യുന്നത്. കേരളത്തിലെ ചിലഭാഗങ്ങള്‍ ചണക്കൃഷിക്ക് അനുയോജ്യമാണെങ്കിലും ഇത് ഇവിടെ തീരെ പ്രചാരത്തില്‍ വന്നിട്ടില്ല. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് ചണക്കൃഷിക്ക് ഏറ്റവും അനുയോജ്യം. നോ: ചണം

പുകയില.

പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയില്‍ പുകയില കൊണ്ടുവന്നത്. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യപ്പെടുന്ന നിക്കോട്ടിയാന ടബാക്ക, നിക്കോട്ടിയാന റസ്റ്റിക്ക എന്നിവയാണ് പ്രധാനപ്പെട്ട സ്പീഷീസുകള്‍. മിക്ക ലോകരാഷ്ട്രങ്ങളിലും പുകയില കൃഷിചെയ്യുന്നുണ്ട്. അമേരിക്ക, ചൈന, ഇന്ത്യ എന്നിവയാണ് പുകയില ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യങ്ങള്‍. ബ്രസീല്‍, ജപ്പാന്, പാകിസ്താന്, ടര്‍ക്കി, റൊഡേഷ്യ, ഈസ്റ്റിന്‍ഡീസ് എന്നിവിടങ്ങളിലെല്ലാം പുകയില ഒരു പ്രധാനവിളയാണ്. പുകയിലക്കൃഷിചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണത്തിലും ഉത്പാദനത്തിലും അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം. ഇന്ത്യയില്‍ പുകയിലക്കൃഷി ഏറ്റവും കൂടുതലുള്ളത് ആന്ധ്രപ്രദേശിലും ഗുജറാത്തിലുമാണെങ്കിലും ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലും ഈ ചെടി കൃഷിചെയ്യുന്നുണ്ട്. പുകയില ഒരു ഉഷ്ണമേഖലാ സസ്യമാണെങ്കിലും ഉപോഷ്ണമേഖല, ശീതോഷ്ണമേഖല എന്നിങ്ങനെ ഏതുകാലാവസ്ഥയിലും ഇത് കൃഷിചെയ്യാം. ഇന്ത്യയില്‍ ഏറിയപങ്കും കൃഷിചെയ്യപ്പെടുന്ന പുകയിലയിനം ടബാക്കം സ്പീഷീസാണ്. നോ: പുകയില

കൊക്കോ.

തെക്കേ അമേരിക്കയിലെയും മധ്യഅമേരിക്കയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വനാന്തരങ്ങളിലാണ് കൊക്കോയുടെ ഉദ്ഭവം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ആഫ്രിക്കയാണ്. അമേരിക്കയ്ക്കാണ് രണ്ടാംസ്ഥാനം. കൊക്കോയുടെ ആഗോള വാര്‍ഷിക ഉത്പാദനം ഏതാണ്ട് 15ലക്ഷം ടണ്ണാണ്. ഘാനാ, ഐവറികോസ്റ്റ്, നൈജീരിയ, ബ്രസീല്‍, കൊളംമ്പിയ, ഇക്വഡോര്‍, മെക്സിക്കോ, വെനിസ്വേല, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ന്യൂഗിനി, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ ഈ നാണ്യവിള വ്യാപകമായി കൃഷിചെയ്യുന്നു. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന പ്രദേശമാണ് കൊക്കോ കൃഷിക്ക് ഏറ്റവും അനുയോജ്യം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ, ഏറണാകുളം എന്നീ ജില്ലകളില്‍ മഴയെമാത്രം ആശ്രയിച്ച് ചെറിയതോതില്‍ കൊക്കോക്കൃഷി ചെയ്യുന്നുണ്ട്. ജൈവാംശം ധാരാളം അടങ്ങിയിട്ടുള്ള വളക്കൂറുള്ള മണ്ണില്‍ കൊക്കോ സുലഭമായി വളരും. നോ: കൊക്കോ

തിയോബ്രോമ കൊക്കാവൊ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കൊക്കോയുടെ കുരു, കൊക്കോ വെണ്ണയുടെയും കൊക്കോ മാസ്സിന്റെയും (കുഴമ്പ്) ഉറവിടമാണ്. വാണിജ്യാടിസ്ഥാനത്തില്‍ മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

ഉല്പത്തിയും വ്യാപനവും

കൊക്കോയില്‍ ഏറ്റവും അധികം വൈവിധ്യം കാണുന്ന വടക്കേ അമേരിക്കയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ആമസോണ്‍ നദീതടങ്ങളാണ് ഇവയുടെ വൈവിധ്യത്തിന്റെ പ്രാഥമിക കേന്ദ്രം. കൊക്കോ കൃഷി തുടങ്ങി 200വര്‍ഷം പിന്നിടുന്ന മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍ വൈവിധ്യത്തില്‍ രണ്ടാമത്തെ സ്ഥാനം കയ്യാളുന്നു. ക്രയോളോ കൊക്കോയാണ് മധ്യ അമേരിക്കയിലുള്ളത്. സ്പെയിന്‍കാരുടെ വരവോടുകൂടി അമേരിക്ക ഉപഭൂഖണ്ഡത്തില്‍ കൊക്കോ വേഗത്തില്‍ പ്രചരിച്ചു. ട്രിനിഡാഡ്, ജമൈക്ക, ഹെയ്റ്റി തുടങ്ങിയ മറ്റു ദ്വീപുകള്‍ എന്നിവിടേക്കെല്ലാം കൊക്കോ കൊണ്ടുപോകപ്പെട്ടു. ആമസോണിലെ ഫൊറാസ്റ്റീറോയുടെ നടീല്‍വസ്തുക്കള്‍ ട്രിനിഡാഡിനു ലഭിച്ചതു കിഴക്കേ വെനിസ്വലയില്‍ നിന്നുമായിരിക്കണം എന്നു കരുതപ്പെടുന്നു. ഫൊറാസ്റ്റിറോയുടെയും ക്രയോളയുടെയും ജനിതകസമ്മിശ്രീകരണം മൂലമാണ് ഭിന്നജാതീയമായ (Heterogenous) ട്രിനിറ്റാരിയോ രൂപപ്പെട്ടത്. വടക്കു കിഴക്കേ ഏഷ്യ, ഉഗാണ്ട, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ് കൊക്കോ പിന്നീട് സന്നിവേശിക്കപ്പെട്ടത്.

വിസ്തൃതിയും ഉല്പാദനവും

ഉഷ്ണമേഖലയിലുള്ള വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊക്കോ കൃഷിചെയ്യുന്നത്. ഇതില്‍ ആഫ്രിക്കന്‍ രാജ്യമായ കോട്ട്ഡി ഐവോര്‍ത്ത് ആണ് കൊക്കോയുടെ ലോകവ്യാപാരത്തില്‍ അമേരിക്കന്‍ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ എങ്ങും തന്നെയില്ല. കൊക്കോയുടെ പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ വരുന്നത് ഉഷ്ണമേഖലാ പ്രദേശത്തുനിന്നാണെങ്കിലും മിതോഷ്ണമേഖലയിലെ രാജ്യങ്ങളില്‍ നിന്നുമാണ്.
ഭാരതത്തില്‍ കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊക്കോ കൃഷി ചെയ്യുന്നത്. 1998-99ലെ കണക്കനുസരിച്ച് 14,193 ഹെക്ടറില്‍നിന്നുള്ള ഉല്‍പ്പാദനം 5,562 ടണ്ണും ശരാശരി ഉല്‍പ്പാദനക്ഷമത ഒരു ഹെക്ടറില്‍നിന്നും 560 കിലോയുമാണ്. ഭാഗികമായ തണല്‍ ആവശ്യമുള്ളതുകൊണ്ടുതന്നെ ജലസേചന സൗകര്യമുള്ള തെങ്ങിന്‍തോപ്പുകള്‍ക്കും കവുങ്ങിന്‍തോപ്പുകള്‍ക്കും യോജിച്ച ഒരു ഇടവിളയാണ് കൊക്കോ.
പരമ്പരാഗതമായി കൊക്കോ കൃഷിചെയ്യുന്ന പ്രദേശങ്ങള്‍ കൂടാതെ ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, പോണ്ടിച്ചേരി, ഒറീസ്സ, പശ്ചിമ ബംഗാള്‍ എന്നിവിടെയും കൊക്കോ കൃഷിക്കു വലിയ സാധ്യതയുണ്ട്. വര്‍ഷത്തില്‍9.7 കോടി രൂപവരെ (1997-98) വിദേശ നാണ്യം നേടിത്തരുവാന്‍ കഴിവുള്ള വലിയ കയറ്റുമതി സാധ്യതയുള്ള കൊക്കോ ഉല്‍പ്പന്നങ്ങളാണ് ചോക്കലേറ്റുകള്‍, മധുരപലഹാരങ്ങള്‍, കൊക്കോ, വെണ്ണ, കൊക്കോ പൊടി തുടങ്ങിയവ. വര്‍ധിക്കുന്ന ആവശ്യമനുസരിച്ച് ഇന്ത്യയിലെ കൊക്കോ ഉല്പാദനത്തിന്റെ ഗതിവേഗത്തില്‍ മാറ്റമില്ലെന്നു മാത്രമല്ല, വര്‍ഷം തോറും ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കൂടിവരികയുമാണ്. രാജ്യത്തിനകത്തുനിന്നുള്ള ഉല്‍പ്പാദനം നമ്മുടെ ആവശ്യങ്ങള്‍ക്കു തികയാതെ 1995 മുതല്‍ വരുന്നതുമൂലം വ്യവസായസ്ഥാപനങ്ങള്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൊക്കോയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരത്തെക്കുറിച്ച് 2000-ല്‍ ഒരു പഠനം നടത്തിയപ്പോള്‍ 10,000 ടണ്ണിന്റെ കുറവാണ് കാണാന്‍ കഴിഞ്ഞത്.

സസ്യശാസ്ത്രം

കൊക്കോ (തിയോബ്രോമ കൊക്കാവോ) എന്ന ഇനം മാത്രമാണ് ഇതിന്റെ വിവിധ സ്പീഷീസുകളില്‍ വച്ചു കൃഷി ചെയ്യുന്നത്. സ്റ്റെര്‍ക്കുലേസിയേ കുടുംബത്തിലെ ഒരംഗമാണ് കൊക്കോ.
തീയോബ്രോമ എന്ന വാക്കിന് 'ദൈവത്തിന്റെ ഭക്ഷണം' എന്നാണ് അര്‍ത്ഥം. തിയോബ്രോമ ബൈകളര്‍, തി.ഗ്രാന്റിഫ്ളോറ എന്നിവയാണ് കൊക്കോയുടെ അറിയപ്പെടുന്ന മറ്റ് രണ്ട് സ്പീഷീസുകള്‍. പൂങ്കുലകള്‍ പുതിയ ഇലകളുടെ കവരകളില്‍ ഉണ്ടാകുകയും, കായ്കള്‍ പാകമാകുന്നതോടെ ശിഖരങ്ങള്‍ താഴോട്ടു ചായുന്നതും തിയോബ്രോമ ബൈകളറിന്റെ പ്രത്യേകതകളാണ്. ഇവയുടെ വിത്ത് മായം ചേര്‍ക്കുവാനായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൃഷി ചെയ്യുന്ന ഇനമായ തിയോബ്രോമ കക്കാവോയ്ക്കു കാണ്ഡത്തില്‍ മേല്‍തന്നെ ഉണ്ടാകുന്ന പൂങ്കുലകളാണുള്ളത്.
ക്രോമസോം സംഖ്യ 2n=20 ആയ തിയോബ്രോമ കൊക്കാവോയെ വീണ്ടും രണ്ട് സബ് സ്പീഷീസുകളായി തരംതിരിച്ചിട്ടുണ്ട്. മധ്യവടക്കേ അമേരിക്കയിലെ ക്രയോളോ ഗണം ഉള്‍പ്പെടുന്ന തി. കൊക്കാവോssp കൊക്കാവോയും; ഫൊറാസ്റ്റിറോ, ട്രീനിറ്റാരിയോ എന്നീ ഗണങ്ങള്‍ ഉള്‍പ്പെടുന്ന തി. കൊക്കാവോssp സ്ഫീറോ കാര്‍പ്പയും ആണിവ.

വളര്‍ച്ചാരീതി

സാധാരണയായി 6-8 മീറ്റര്‍ (ചിലപ്പോള്‍ 12-14 മീ. വരെ) ഉയരം വരുന്ന ഒരു ചെറിയ മരമാണ് കൊക്കോ.

വേരുപടലം

നല്ല വായുസഞ്ചാരമുള്ള മണ്ണില്‍ മരത്തിന്റെ തായ് വേരുകള്‍ 2 മീറ്റര്‍ ആഴത്തില്‍ താഴേക്കു വളരാന്‍ കഴിവുള്ളവയാണ്. എന്നാല്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ന്ന പ്രദേശങ്ങളിലും ഇളക്കമില്ലാത്ത തറഞ്ഞ മണ്ണിലും വേരിന്റെ വളര്‍ച്ച കുറവാണ്. തായ്വേരും കാണ്ഡവും ചേരുന്ന ഭാഗത്തു പ്രത്യേകമായ പട്ടതന്നെയുണ്ട്. ഇതിനു തൊട്ടുതാഴെയാണ് മേല്മണ്ണില് കേന്ദ്രീകരിച്ചിരിക്കുന്ന ആഗീകരണ വേരുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ മേഖല (വെള്ളവും വളവുമെല്ലാം വലിച്ചെടുക്കുന്ന ചെറുവേരുകള്‍ ഉള്ള ഭാഗം) കാണുന്നത്. അനുകൂല സാഹചര്യങ്ങളില്‍ ഈ വേരുപടലം 15-20 സെ.മീ. വരെ ആഴത്തില്‍ കാണും. മേല്‍ഭാഗത്തുള്ള വേരുപടലം ആകയാല്‍ തീരെ ആഴമില്ലാത്ത സ്ഥലത്തും മേല്മണ്ണില് വച്ചുനടക്കുന്ന കൃഷിപ്പണികളും മരത്തിനു ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്.

തായ്ത്തടിയും ശിഖരങ്ങളും:

രണ്ടു തരത്തിലുള്ള ശിഖരങ്ങളുണ്ടാക്കുന്ന ഒരു മരമാണ് കൊക്കോ. തൈ വളര്‍ന്നുണ്ടാകുന്ന പ്രധാന തായ്മരം (ചുപ്പോണ്‍) 1-2 മീ. ഉയരത്തില്‍വരെ വളരുന്നു. അതിനുശേഷം അഗ്രം വിഘടിച്ചു മൂന്നുമുതല്‍ അഞ്ചു വരെ ശാഖകള്‍ ഉണ്ടാകുന്നു. ഇവയില്‍നിന്നും തിരശ്ചീനമായി വളരുന്ന (പ്രലാജിയോ ട്രോപ്പിക് ഫാന്‍) ശിഖരങ്ങള്‍ ഉണ്ടാകുന്നു. പ്രധാന ശിഖരം വിഘടിച്ച് ശാഖകളായി തിരിയുന്ന ഭാഗത്തെ ജോര്‍ക്വറ്റ് എന്നു വിളിക്കുന്നു. പിന്നീട് ഈ ജോര്‍ക്വറ്റിന് തൊട്ടുതാഴെനിന്നും നേരേ മുകളിലേക്കു രണ്ടാമത്തെ തട്ടിനുള്ള ചുപ്പോണ്‍ ശിഖരം വളരുന്നു. ഈ ചുപ്പോണുകള്‍ ഫാന്‍ ശിഖരങ്ങള്‍ക്ക് ഇടയിലൂടെ വളര്‍ന്നു വീണ്ടും വിഘടിച്ച് അടുത്ത തട്ട് (ജോര്‍ക്വറ്റ്) ഉണ്ടാക്കും. അങ്ങനെ രണ്ടാമത്തെ തട്ടിലായി വശങ്ങളിലേക്കുള്ള ശാഖകള്‍ വളരുന്നു.
ഇത്തരത്തില്‍ അനേകം ചുപ്പോണുകള്‍ ഉണ്ടാകുകയും ഓരോന്നും ഓരോ നില ശിഖരങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ജോര്‍ക്വറ്റിനു താഴെയുള്ള ചുപ്പോണുകള്‍ തായ്തടിയുമായി രൂപത്തില്‍ സാമ്യമുള്ളതും വളര്‍ച്ച അഥവാ ഉയരം നിശ്ചയിക്കപ്പെട്ടതും ആയിരിക്കും. എന്നാല്‍ ജോര്ക്വറ്റില്നിന്നും പുറപ്പെടുന്ന ഫാന്‍ ശിഖരങ്ങള്‍ അനന്തമായി വളരുന്ന ഫാന്‍ ശിഖരങ്ങള്‍ തന്നെ ഉല്‍പ്പാദിപ്പിക്കും. ചുപ്പോണില്‍ 3/8 പിരികളിലായാണ് ഇലകള്‍ കാണുന്നതെങ്കില്‍ ഒന്നിടവിട്ട രീതിയിലാണ് ഫാന്‍ ശിഖരങ്ങളില്‍ ഇല കാണുന്നത്. കൊമ്പു കോതുമ്പോഴോ മറ്റ് മുറിവുണ്ടാകുമ്പോഴോ ഫാന്‍ ശിഖരങ്ങളില്‍നിന്നും മുകളിലേക്കു വളരുന്ന ചുപ്പോണുകള്‍ ഉണ്ടാകാറുണ്ട്. കായിക പ്രവര്‍ദ്ധനത്തിന് ഉപയോഗിക്കുന്നത് ഫാന്‍ ശിഖരങ്ങളോ ചുപ്പോണുകളോ എന്നതിനെ ആശ്രയിച്ചിരിക്കും മരത്തിന്റെ വളര്‍ച്ചാ രീതി. രണ്ടിലും പൂക്കളും കായ്കളും ഉണ്ടാകും.

ഇലകള്‍

കടും പച്ചനിറത്തിലുള്ള മൂപ്പെത്തിയ ഇലകള്‍ വലുതും ഒരു ഇതള്‍ മാത്രമുള്ളവയുമാണ്. ഇലഞെട്ട് 1-4 സെ.മീ. നീളമുള്ളതും ചുപ്പോണിലുള്ള ഇലഞെട്ട് നീളം കൂടി രോമാവൃതവുമാണ്. ഇലയുടെ ഞെട്ട് കമ്പിയോട് ചേരുന്ന ഭാഗം വീര്‍ത്തിരിക്കുന്നു. അടിഭാഗം പരന്ന് അഗ്രഭാഗം കൂര്‍ത്ത് രോമാവൃതമായ അനുപര്‍ണ്ണങ്ങള്‍ വേഗത്തില്‍ കൊഴിയുന്നു. അടിഭാഗം ഉരുണ്ട്, അഗ്രഭാഗം കൂര്‍ത്തിരിക്കുന്ന ദീര്‍ഘവൃത്താകൃതിയിലുള്ള പത്രഫലകത്തിനു നല്ല മിനുസമുണ്ട്.
ഫാന്‍ ശിഖരങ്ങളില്‍ തുടര്‍ച്ചയായ കൂട്ടത്തോടെയാണ് പുതിയ നാമ്പും ഇലകളും ഉണ്ടാക്കുന്നത്. അഗ്രമുകുളം 3-4ഇലകള്‍ ഉല്‍പ്പാദിപ്പിച്ച് വേഗത്തില്‍ വളരുന്നു. മാര്‍ദ്ദവമുള്ള ഈ ഇലകള്‍ക്ക് ഇളംപച്ച നിറമോ ചുവപ്പുനിറമോ ആണ്. ഇവ ആദ്യം കുത്തനെ തൂങ്ങിക്കിടക്കുകയും മൂപ്പെത്തുന്നതോടെ നിവരുകയും ചെയ്യും. പുതുനാമ്പുകള്‍ വിരിഞ്ഞശേഷവും അഗ്രമുകുളം കാലാവസ്ഥയനുസരിച്ച് കുറച്ചുകാലം കൂടി സുഷുപ്താവസ്ഥയില്‍ ഇരിക്കും. ഇതിനുശേഷം വീണ്ടും പുതിയ തളിരിലകള്‍ ഉണ്ടാക്കുന്നു. പുതിയ നാമ്പുകളും ഇലയും ഉണ്ടാകുമ്പോള്‍ ആവശ്യമായ പോഷകങ്ങള്‍ക്കു താഴെയുള്ള ഇലകളില്‍നിന്നും സംവേദനം വഴി ലഭ്യമാകുന്നു.

പൂങ്കുല

കൊക്കോ മരം കോളിഫ്ളോറസാണ്. അതായത് പൂക്കളും കായ്കളും പ്രധാന തായ്ത്തടിയിലും ഫാന്‍ (പാര്‍ശ്വ) ശിഖരങ്ങളിലുമാണ് ഉണ്ടാകുന്നത്. പുതിയ നാമ്പുകളിലോ ചെറുശിഖരങ്ങളിലോ അല്ല. കക്ഷമുകുളത്തില്‍നിന്നും വരുന്ന ചെറിയ ഞെട്ടില്ലാത്ത ഇലകളാണ് പ്രൊഫില്ലുകള്‍ . ഇവയുടെ കവരയില്‍ നിന്നുമാണ് ശാഖകള്‍ കുറഞ്ഞ ഡൈക്കേഷ്യല്‍ സൈം ഇനത്തില്‍ പെട്ട ഞെരുങ്ങിയ പൂങ്കുല ഉണ്ടാകുന്നത്. മുറ്റിയ തടിയുടെ തൊലിപ്പുറത്തുള്ള ചെറിയ മുഴകള്‍പോലുള്ള ഭാഗത്തു പുഷ്പങ്ങള്‍ ഉണ്ടാകുന്നു. ഈ ചെറിയ മുഴകളെ കുഷന് എന്നു വിളിക്കുന്നു. ഇതില്‍ ഒരു സീസണില്‍ 50 പുഷ്പങ്ങള്‍ വരെ ഉണ്ടാകും. പൂക്കുലത്തണ്ടും കവചവും രോമാവൃതമാണ്. പൂങ്കുലയ്ക്ക് വിച്ചസ് ബ്രൂം എന്ന രോഗം ബാധിക്കുമ്പോള്‍ കുഷന് വളര്‍ന്ന് ഇലകളോടുകൂടിയ തണ്ടായോ മാറുന്നു.

പൂക്കള്‍

അഞ്ച് ദളങ്ങളുള്ള ദ്വിലിംഗ പുഷ്പങ്ങളാണ് കൊക്കോയുടേത്. 1-2 സെ.മീ. നീളം വരുന്ന പച്ചയോ വെള്ളയോ ചുവന്നതോ ആയ പൂഞെട്ടില്‍ അങ്ങിങ്ങു രോമങ്ങളുണ്ട്. പൂഞെട്ട് കൊഴിഞ്ഞു പോകുന്ന വളയ ഭാഗത്ത് അടുത്തായി ഇടുങ്ങിയ ഒരു ഭാഗമുണ്ട്. പൂക്കളില്‍ പിങ്കോ/വെളുപ്പോ നിറത്തോടുകൂടിയ ത്രികോണാകൃതിയിലുള്ള മാംസളമായ 5വിദളങ്ങള്‍ വാല്‍വേറ്റ് രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദളങ്ങള്‍ക്ക് അടിഭാഗം വീതി കുറവും മുകളറ്റത്ത് കപ്പിന്റെ ആകൃതിയിലുള്ള സഞ്ചിയും ഉണ്ട്. ഈ സഞ്ചി വീതിയുള്ള ഒരു അഗ്രത്തോടുകൂടി അവസാനിക്കുന്നു.
ബാഹിക മണ്ഡലത്തില്‍ 5 വന്ധ്യകേസരങ്ങളും ആന്തരിക മണ്ഡലത്തില്‍ 5 കേസരങ്ങളും യോജിച്ച് ഒരു ചെറിയ കുഴലായി രൂപപ്പെട്ടിരിക്കുന്നു. കുത്തനെ നില്ക്കുന്ന കൂര്‍ത്ത വന്ധ്യകേസരങ്ങള്‍ക്കു പര്‍പ്പിള്‍ നിറത്തോടുകൂടിയ മധ്യഭാഗവും വെളുത്ത് രോമാവൃതമായ അരികും ഉണ്ട്. ഇത് പരാഗണ സ്ഥലത്തിനു ചുറ്റുമായി കാണുന്ന ദളങ്ങള്‍ക്കു വിപരീതമായി നില്ക്കുന്ന പുഷ്കല കേസരങ്ങള്‍ക്കു പൂമ്പൊടി വഹിക്കുന്ന നാല് സഞ്ചികളുണ്ട്. ഇവ നെടുകെ പിളര്‍ന്നാണ് പൂമ്പൊടി പുറത്തു വരുന്നത്. കേസരങ്ങള്‍ ദളത്തിന്റെ സഞ്ചിപോലുള്ള ഭാഗത്ത് മറഞ്ഞിരിക്കാന്‍ വേണ്ടി തന്തകം താഴോട്ട് വളഞ്ഞിരിക്കുന്നു. ഒരു കേന്ദ്ര അക്ഷത്തിനു ചുറ്റുമായി കാണുന്ന 5 അണ്ഡപര്‍ണ്ണങ്ങളും അനേകം അണ്ഡങ്ങളുമുള്ള അണ്ഡാശയം ഊര്‍ധ്വര്‍ത്തിയാണ്. പരാഗണസ്ഥലം ഭാഗകമായി മുറിഞ്ഞിരിക്കുന്നതും5 ശാഖകളോട് കൂടിയതുമാണ്. ചുറ്റുമുള്ള വന്ധ്യകേസരങ്ങളെ അപേക്ഷിച്ച് ഈ ലോബുകള്‍ ചെറുതാണ്.

പഴം/കായ്

കൊക്കോയുടെ കായിനെ പോട് എന്നാണ് അറിയപ്പെടുന്നത്. 10-32 സെ.മീ. വരെ നീളം വരുന്ന ഇത് പല വലിപ്പത്തിലും ഉണ്ടാകാം. ഏകദേശം ദീര്‍ഘവൃത്താകൃതിയുള്ള ഈ കായ് കൂര്‍ത്തതോ/ഉരുണ്ടതോ മാര്‍ദ്ദവമുള്ളതോ/പരുപരുത്തതോ ആകാം. 5-10 വരെ തിട്ടുകളോ ചാലുകളോ ഇവയുടെ പ്രതലത്തില്‍ കാണാറുണ്ട്. വെള്ള /പച്ച /ചുവപ്പ് നിറത്തോടുകൂടിയ ചെറിയ കായ്കള്‍ പാകമാകുമ്പോള്‍ മഞ്ഞയോ ചുവന്നതോ പര്‍പ്പിള്‍ നിറത്തിലുള്ളതോ ആകുന്നു. കായുടെ പുറംതൊണ്ട് സാധാരണയായി മാംസളവും മധ്യകഞ്ചുകം വിവിധ അളവില്‍ ലിഗ്നിന്റെ നിക്ഷേപം ഉള്ളതുമാണ്. ബീജസങ്കലനത്തിനുശേഷം 4-5 മാസത്തെ വളര്‍ച്ചകൊണ്ട് കായ്കള്‍ പൂര്‍ണമായ വലിപ്പമെത്തുകയും പിന്നീട് ഒരു മാസംകൊണ്ട് പഴുക്കുകയും ചെയ്യും. നിറം മാറുന്നതിനെ ആസ്പദമാക്കിയാണ് കായ് പാകമായെന്നു മനസ്സിലാക്കുന്നത്.

വിത്ത്

ബീന്‍സ് എന്നു വിളിക്കുന്ന വിത്തുകള്‍ ഒരു കായയില്‍ 20-60 എണ്ണം വരെ ഉണ്ടാകും. ഫെറാസ്റ്റിറോ ഇനത്തില്‍ ക്രയോളയേക്കാള്‍ കൂടുതല്‍ ബീന്‍സ് ഉണ്ടായിരിക്കും. അഞ്ച് നിരകളിലായി അടുക്കി വച്ചിരിക്കുന്ന ഈ വിത്തുകള്‍ക്കു പല വലിപ്പമാണ് ഉണ്ടാകുക. ദീര്‍ഘ വൃത്താകൃതിയിലുള്ള ഇവയ്ക്കു വെള്ള മുതല്‍ കടുത്ത പര്‍പ്പിള്‍ നിറം വരെയുള്ള ബീജപത്രങ്ങള്‍ (പരിപ്പ്) ഉണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു വിത്തില്‍ 2 വലിയ ബീജപത്രവും ഒരു ചെറിയ ബീജാങ്കുരവും ആന്തരിക കഞ്ചുകത്തിന്റെയും ബീജാങ്കുരത്തിന്റെയും കനം കുറഞ്ഞ പാടയുമാണ് ഉണ്ടായിരിക്കുക. പഴുത്ത കായ്കള്‍ മരത്തില്‍നിന്നും അടര്‍ന്നു വീഴുകയോ കായ് പൊട്ടി വിത്ത് പുറത്തുവരികയോ ചെയ്യുന്നില്ല. അണ്ണാന്, കുരങ്ങുകള്‍, എലികള്‍ എന്നിവ വഴിയാണ് സ്വാഭാവികമായി വിത്തിന്റെ വ്യാപനം നടക്കുന്നത്. ഈ ജന്തുക്കള്‍ കായ്കളുടെ തൊണ്ട് കരണ്ടു മുറിച്ചു വിത്തിനെ പൊതിഞ്ഞ മധുരമുള്ള മാംസളഭാഗം തിന്നശേഷം രുചിയില്ലാത്ത വിത്ത് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുന്നു.

പരാഗണം

അനേകം ചെറുപ്രാണികള്‍ കൊക്കോയുടെ പരാഗണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫോര്‍സിപ്പോറിയജിനസില്‍ വരുന്ന പേന്‍ പോലുള്ള മിഡ്ജുകളാണ്. ഉറുമ്പ്, മുഞ്ഞ, പഴയീച്ച തുടങ്ങി അനേകം പ്രാണികളെയും കൊക്കോയുടെ പുഷ്പത്തില്‍ കാണാറുണ്ട്.

വര്‍ഗ്ഗീകരണം

വെനിസുലിയന്‍ നാമങ്ങളെ ആസ്പദമാക്കി, പൊതുവെ അംഗീകരിച്ചിരിക്കുന്ന വര്‍ഗ്ഗീകരണത്തില്‍ കൊക്കോയെ മൂന്നായി തരംതിരിച്ചിട്ടുണ്ട് ക്രയോളോ, ഫൊറാസ്റ്റിറോ, ട്രിനിറ്റാരിയോ.

ക്രയോളോ

പാകമാകുമ്പോള്‍ മഞ്ഞയോ ചുവപ്പോ നിറത്തോടുകൂടിയ കായ്കളില്‍ സാധാരണയായി 10 ചാലുകള്‍ വരെ കാണാറുണ്ട്. ഉപരിതലം പരുപരുത്ത ഇവയുടെ അറ്റം കൂര്‍ത്തതും തൊലി കനം കുറഞ്ഞതുമാണ്. അതുകൊണ്ട് കൈകൊണ്ട് ഞെക്കിയാല്‍ പോലും കായ് ഞെങ്ങിപ്പോകും. വിത്ത് വലുതും മാംസളവും ഏകദേശം വൃത്താകൃതിയോടു കൂടിയതുമാണ്. ബീജപത്രങ്ങള്‍ വെളുത്തതോ ഇളംവയലറ്റ് നിറത്തോടു കൂടിയതോ ആണ്. ക്രയോള ബീന്സുകള് (കുരു) വേഗത്തില്‍ പുളിക്കുമെങ്കിലും വിളവ് താരതമ്യേന കുറവാണ്. ഏറ്റവും നല്ല കൊക്കോ ഇനമാണ് ക്രയോള. ഇതിന്റെ ലോകവിപണിയില്‍ ലഭ്യത വളരെ കുറവാണ്. ശിഖരങ്ങള്‍ക്കു ബലവും ജോര്‍ക്വറ്റുകളും ക്രയോളോക്കു കുറവാണ്. ഉണ്ടെങ്കില്‍ തന്നെ ചെറിയ ഇലകളോടുകൂടിയ ശരാശരി 3 ഫാന്‍ ശിഖരങ്ങളേ ഉണ്ടാകാറുള്ളൂ. കൊക്കോ സ്വള്ളന്‍ ഷൂട്ട് വൈറസ് വിച്ചസ് ബ്രൂം, ബാര്‍ക്ക് കാങ്കര്‍ എന്നീ രോഗങ്ങള്‍ ക്രയോളോ കൊക്കോയെ എളുപ്പത്തില്‍ ബാധിക്കാറുണ്ട്. ക്രയോളോയെ പൊതുവായി രണ്ടായി തരംതിരിക്കാം.

മധ്യ അമേരിക്കന്‍ ക്രയോള: പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുന്നതോടെ മഞ്ഞ നിറമാകുന്നു.

വെനിസ്വലിയന്‍ ക്രയോളോ; കായയുടെ നിറത്തിലും വലിപ്പത്തിലും ആകൃതിയിലും ഈ ഇനത്തിന്റെ മരങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം കാണുന്നു. ഇവയുടെ പാകമായ കായ്കള്‍ ചുവപ്പു നിറത്തിലായിരിക്കും.

ഫൊറസ്റ്റിറോ: കൃഷി ചെയ്യുന്നതും ഭാഗികമായും പൂര്‍ണമായും വന്യവുമായ അനേകം കൊക്കോഗണങ്ങള്‍ ഫൊറസ്റ്റിറോയില്‍ വരും. ഇതില്‍ തന്നെ അലൈണാഡോ എന്ന ഗണമാണ് ഏറ്റവും വ്യാപകമായി വളര്‍ത്തുന്നത്. വെളുത്തതോ പച്ചയോ ആയ കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. വ്യക്തമല്ലാത്ത തിട്ടുകളോടും ചാലുകളോടും കൂടിയ ഇവയുടെ പ്രതലം മൃദുലവും അഗ്രഭാഗം കൂര്‍ത്തതുമാണ്. കായുടെ തൊലിക്കു നല്ല കട്ടിയുണ്ട്. വിത്തുകള്‍ പരന്നതാണ്. നല്ല നിറമുള്ള ബീജപത്രങ്ങള്‍ക്കു പരിച്ഛേദത്തില്‍ ഇരുണ്ട വൈലറ്റ് നിറമാണ്. ചവര്‍പ്പുള്ള ഒരു ഉല്പന്നമാണ് ഇതില്‍നിന്നും ലഭിക്കുന്നത്. ക്രയോളോയെ അപേക്ഷിച്ച് ഫൊറാസ്റ്റിറോ തഴച്ചു വളരുന്നതും കൂടുതല്‍ വിളവ് തരുന്നതും കരുത്തുറ്റതുമായ ഇനമാണ്.

ട്രിനിറ്റാരിയോ: ക്രയോളോയുടെയും ഫൊറാസ്റ്റിറോയുടെയും സ്വാഭാവിക സങ്കരഫലമായുണ്ടായ സങ്കര ഇനമാണ് ട്രിനിറ്റാരിയോ. ഭിന്ന സ്വഭാവങ്ങള്‍ കാണിക്കുന്ന ഇവ തമ്മില്‍ ബാഹ്യരൂപത്തിലും ശാസ്ത്രപരമായും അനേകം വ്യത്യാസങ്ങളുണ്ട്. മൂപ്പെത്താത്ത കായ്കള്‍ വെള്ള, പച്ച, ചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. ഇവ തമ്മില്‍ ആകൃതിയിലും പുറന്തോടിന്റെ കനത്തിലും വ്യത്യാസമുണ്ട്. മൃദുലമായതു മുതല്‍ പരുപരുത്തതുവരെയുള്ള പ്രതലങ്ങള്‍ വരെ കായ്കളില്‍ കാണാം. ബീന്സുകള് വീര്‍ത്തതോ പരന്നതോ ആണ്. വെളുപ്പ് മുതല്‍ കറുപ്പുവരെ നിറഭേദങ്ങള്‍ ബീജപത്രങ്ങള്‍ക്കുണ്ട്. ട്രിനിറ്റാരിയോ വര്‍ഗ്ഗം ക്രയോളോയെ അപേക്ഷിച്ച് ഏതു പ്രതികൂല കാലാവസ്ഥയേയും നേരിടുവാന്‍ കെല്‍പ്പുള്ളതും കൂടുതല്‍ ഉല്‍പ്പാദനക്ഷമവുമാണ്. നല്ല ക്ലോണുകളില്‍ ആമസോണിയന്‍ ഇനങ്ങളുടെ കരുത്തും ക്രയോളയോയുടെ നല്ല ഗുണങ്ങളും ചേര്‍ന്നിട്ടുണ്ടെങ്കില്‍ മറ്റു ചില ക്ലോണുകള്‍ വളരെ താണ നിലവാരവും കാണിക്കുന്നുണ്ട്.

മണ്ണ്

പലതരം മണ്ണില്‍ കൊക്കോ വളരെ വിജയകരമായി വളര്‍ത്താം. ഫലഭൂയിഷ്ഠമായ, വെള്ളം കെട്ടിനില്‍ക്കാത്ത, അമ്ലാവസ്ഥയ്ക്കും നിഷ്പക്ഷാവസ്ഥയ്ക്കും ഇടയിലുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. കുറഞ്ഞത് 1.5 മീ. എങ്കിലും മണ്ണിനു താഴ്ച ഉണ്ടാകണം. പരുപരുത്ത മണല്‍ നിറഞ്ഞ മണ്ണ് ഇവയ്ക്കനുയോജ്യമല്ല. ഇന്ത്യയില്‍ കൊക്കോ കൃഷി ചെയ്യുന്ന മണ്ണ് ജലഗ്രഹണശേഷിയിലും ഫലഭൂയിഷ്ഠിതയിലും വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ ശരിയായ ജലസേചനം, വളപ്രയോഗം എന്നിവ കൃഷിയെ ലാഭകരമാക്കും.

കാലാവസ്ഥ

സമുദ്രനിരപ്പില്‍നിന്നും 900 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കൊക്കോ വളരുന്നത്. ശക്തമായ കാറ്റ്, വരള്‍ച്ച, അന്തരീക്ഷ ഊഷ്മാവില്‍ പെട്ടെന്ന് ഉണ്ടാകുന്ന തണുപ്പ് എന്നിവ ഇവയ്ക്കു താങ്ങാനാവില്ല. താപനില100 cനും-380cനും ഇടയിലുള്ള പ്രദേശങ്ങളില്‍ കൊക്കോ നന്നായി വളരും. 100-150 സെ.മീ. എങ്കിലും വാര്‍ഷിക വര്‍ഷപാതം ക്രമമായ രീതിയില്‍ ലഭിക്കേണ്ടത് ആവശ്യമാണ്.

പൊരുത്തമില്ലായ്മ

ഒരേ ചെടിയില്‍നിന്നുള്ള പൂമ്പൊടി വഴിയോ മറ്റ് ചെടിയില്‍നിന്നുള്ള പൂമ്പൊടി വഴിയോ കായ്പിടിക്കാതെ വരുന്ന അവസ്ഥയാണ് പൊരുത്തമില്ലായ്മ. ഇതില്‍ സ്വയം പൊരുത്തമില്ലായ്മ കൊക്കോയില്‍ കണ്ടുവരുന്നു. പരാഗമാണെങ്കില്‍ കൂടി കൊക്കോയില്‍ പരാഗനാളത്തിന്റെ വളര്‍ച്ച സാധാരണ ഗതിയിലാണ്. ഈ ഇനത്തിന്റെ അണ്ഡവുമായി കേസരം യോജിക്കുന്നില്ല. ബീജസങ്കലനം നിയന്ത്രിക്കുന്ന അലീലുകള്‍ ഇവിടെ പ്രകടസ്വഭാവമോ സ്വതന്ത്ര അപവ്യൂഹനമോ കാണിക്കുന്നു. പരാഗണം നടക്കുന്ന മരങ്ങളുടെ ജനിതക ഘടനയനുസരിച്ച് ബീജങ്ങള്‍ തമ്മിലുള്ള സംയോഗം കാല്‍ഭാഗമോ പകുതിയോ പൂര്‍ണമായോ നടക്കാതിരിക്കാം. കാല് ഭാഗമെങ്കിലും ബീജസങ്കലനം നടക്കാതിരുന്നാല്‍ പോലും പൂവ് കൊഴിയും. അണ്ഡാശയം പിന്നീട് വളരുന്നില്ല. കൊക്കോയിലെ ബീജങ്ങളുടെ സംയോഗത്തെ നിയന്ത്രിക്കുന്ന ഒരു ജനിതക സംവിധാനം തന്നെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അഞ്ച് അലീലുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഈ അലീലുകള്‍ കൊക്കോ ഇനങ്ങളിലെ സ്വയം പരാഗണത്തെയും പരപരാഗണത്തെയും നിയന്ത്രിക്കുന്നു.

ആമസോണ്‍ ഇനങ്ങളെല്ലാം സ്വയംപരാഗണത്തിലൂടെയും പരപരാഗണത്തിലൂടെയും വിജയകരമായി കായ് പിടിക്കുന്നവയാണ്. എന്നാല്‍ അമലാനാഡോ വര്‍ഗത്തില്‍ പൂര്‍ണമായും സ്വയംപരാഗണത്തിലൂടെ മാത്രമേ കായ്പിടിത്തം നടക്കുന്നുള്ളൂ. ഇവയില്‍ സെല്‍ഫ് ഇന്കോമ്പാറ്റിബിളായ ഇനങ്ങളുമായി പരാപരാഗണം നടക്കുന്നില്ല. എന്നാല്‍ സ്വയംപരാഗണത്തില്‍ വിജയിക്കുന്ന ഇനങ്ങളില്‍നിന്നും പൂമ്പൊടി സ്വീകരിക്കുകയും ചെയ്യും.
കൊക്കോയിലെ ജനിതക പഠനത്തിനും സങ്കരവിത്ത് ഉല്‍പ്പാദനത്തിനും സ്വയംപരാഗണം പരാജയപ്പെടുന്ന അവസ്ഥയ്ക്കു വലിയ പ്രാധാന്യമുണ്ട്. മാതൃസസ്യമോ പിതൃസസ്യമോ സ്വയംപരാഗണത്തില്‍ പരാജയപ്പെടുന്നു എങ്കില്‍ സങ്കരവിത്തിന്റെ ഉല്‍പ്പാദനം നടത്തുന്നതിന് ഇതേ വര്‍ഗത്തിലുള്ള മരങ്ങളില്‍നിന്നും നിശ്ചിത ദൂരപരിധിയില്‍ പരപരാഗണ സാധ്യതയുള്ള ഇനങ്ങള്‍ വളര്‍ത്തണം. പരാഗണം വിജയിക്കുന്ന ചെടികള്‍ക്ക് ഇടയ്ക്കായി സ്വയംപരാഗണം നടക്കാത്ത ഇനങ്ങള്‍ വരിയായി നടേണ്ടതാണ്. സ്വയംപരാഗണം നടക്കാത്ത വരിയിലെ ചെടിയില്‍നിന്നും ലഭിക്കുന്ന വിത്ത് തീര്‍ച്ചയായും പരപരാഗണം നടന്ന സങ്കരവിത്തായിരിക്കും. മാതൃവൃക്ഷവും പിതൃവൃക്ഷവും സ്വയംപരാഗണം നടക്കാത്തതാണെങ്കില്‍ എല്ലാ കായ്കളും വിത്ത് ശേഖരണത്തിന് ഉപയോഗിക്കാം.

ജനിതക വൈവിധ്യശേഖരം/സസ്യശേഖരം

രണ്ട് നൂറ്റാണ്ടിലധികമായി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തുവരുന്ന കൊക്കോ അതിന്റെ ജന്മനാടായ വടക്കേ അമേരിക്കയില്‍നിന്നും പടിഞ്ഞാറേ അമേരിക്ക, ഫാര്‍ ഈസ്റ്റ്, ഓഷേനിയ എന്നിവിടങ്ങളിലേക്കു വ്യാപിക്കപ്പെട്ടിട്ടുണ്ട്. മിതോഷ്ണമേഖലയിലെ തന്നെ ഒരു പ്രധാന വിളയാണ് കൊക്കോ. വളരെ ചെറിയ ജനിതക അടിത്തറയുള്ള ഇനങ്ങളില്‍നിന്നും വ്യവസായികാടിസ്ഥാനത്തില്‍ നടീല്‍വസ്തുക്കള്‍ എടുക്കുന്നത് കൊക്കോയുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കാന്‍ കാരണമാകുന്നു. ജനിതക അടിത്തറയുള്ള ഇനങ്ങളില്‍നിന്നും വ്യവസായികാടിസ്ഥാനത്തില്‍ നടീല്‍വസ്തുക്കള്‍ എടുക്കുന്നതു കൊക്കോയുടെ ഉല്‍പ്പാദനക്ഷമത കുറയാന്‍ കാരണമാകുന്നു. ജനിതക വൈവിധ്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് കാട്ടു കൊക്കോ ഇനങ്ങളെ അവയുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍നിന്നും ശേഖരിക്കാനായി ശാസ്ത്രീയമായ സാഹസിക യാത്രകള്‍ വരെ നടത്തിയിട്ടുണ്ട്.
ഇങ്ങനെ ശേഖരിച്ച ലഭ്യമായ സസ്യശേഖരം മധ്യ വടക്കേ അമേരിക്കയിലെയും കരീബിയയിലേയും ദേശീയ-അന്തര്‍ദ്ദേശീയ ജനിതക സസ്യശേഖരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. സെന്‍ട്രല്‍ അഗ്രോണമിക് ട്രോപ്പിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് എന്‍സെനാന്‍സ് കോസ്റ്റാറിക്ക, ഇന്റര്‍ നാഷണല്‍ കൊക്കോ ജീന്‍ ബാങ്ക് ട്രിനിഡാഡ് എന്നിവിടങ്ങളില്‍ കൊക്കോയുടെ പ്രാഥമിക ശേഖരങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവ ജനിതക ശാസ്ത്രജ്ഞന്മാര്ക്കു പരീക്ഷണങ്ങള്‍ക്കായി ലഭ്യമാണ്. ഇത്തരം അന്താരാഷ്ട്ര ജനിതക ശേഖരണ കേന്ദ്രങ്ങളില്‍നിന്നും ഉപഭോഗരാജ്യങ്ങളിലേക്കുള്ള കൈമാറ്റം നടത്തുന്നത് രണ്ടുവര്‍ഷത്തെ ക്വാറന്റൈന് നിയമങ്ങളെ മുന്‍നിറുത്തിക്കൊണ്ടാണ്. ഇതിനുവേണ്ടി ബ്രിട്ടനിലെ റീഡിങ് സര്‍വ്വകലാശാലയിലെയും മോങ് പെല്ലിയര്ഫ്രാന്സിലെയും സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കൊക്കോയില്‍ ദീര്‍ഘകാല ജനിതക പരീക്ഷണങ്ങള്‍ നടത്താനായി 1993-ല്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഫോര്‍ ദി ജനിറ്റിക് ഇംപ്രൂവ്മെന്റ് ഓഫ് കൊക്കോ സ്ഥാപിക്കുകയുണ്ടായി.

കൊക്കോ ജനിതകശേഖരത്തിലെ പ്രധാനപ്പെട്ട പിതൃലൈനുകള്‍

ഇംപീരിയല്‍ കോളജ് ഓഫ് ട്രോപ്പിക്കല്‍ അഗ്രിക്കള്‍ച്ചര്‍ ട്രിനിഡാഡില്‍ നിന്നുള്ള  ICS നിര്‍ദ്ധാരണം.

അപ്പര്‍ ആമസോണ്‍ മാതൃപിതൃ ലൈനുകളായ IMC, NA, PA, SCA എന്നിവ.

പടിഞ്ഞാറെ ആഫ്രിക്കയില്‍ ഉത്ഭവിച്ച അമിലെണാഡോ

ഇന്ത്യയില്‍ കൊക്കോയുടെ ജനിതക സസ്യശേഖരം കൂടുതല്‍ പഠനങ്ങള്‍ക്കായി CPCRI പ്രാദേശിക കേന്ദ്രമായ വിറ്റലിലും (137 ഇനങ്ങള്‍) കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരയിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലും (300 ഇനങ്ങള്‍) സൂക്ഷിച്ചിരിക്കുന്നു.
ഇപ്പോള്‍ എല്ലാ ജനിതക സസ്യശേഖര ഇനങ്ങളും കൃഷിയിടങ്ങളില്‍ തന്നെ തൈ ആയോ ക്ലോണുകളായോ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഏറ്റവും അനുയോജ്യമായ ക്ലോണല്‍ പ്രവര്‍ദ്ധനമാര്‍ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഫലമായി വിവിധ കേന്ദ്രങ്ങളില്‍ ഈ ഇനങ്ങളുടെ പ്രവര്‍ദ്ധനത്തിനും രക്ഷയ്ക്കുമായി വലിയ തോതിലുള്ള ഗവേഷണങ്ങളാണ് നടക്കുന്നത്.

വിള മെച്ചപ്പെടുത്തല്‍

കൊക്കോയുടെ ജനികത ശേഖരം പുതിയ മെച്ചപ്പെട്ട ഇനങ്ങള്‍ ഉണ്ടാക്കുവാന്‍വേണ്ടി പലതരത്തില്‍ ഉപയോഗിക്കാറുണ്ട്.

നിരീക്ഷണവും നിര്‍ദ്ധാരണവും വഴി ഉയര്‍ന്ന ക്ലോണുകളില്നിന്നും പ്രാദേശികതയ്ക്കു യോജിച്ച ഇനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ബീന്‍സിന്റെ ലഭ്യതക്കൂടുതലും വിവിധ പ്രതികൂല സാഹചര്യങ്ങളെ ചെറുത്ത് നില്‍ക്കാനുള്ള കഴിവും അനുസരിച്ചാണ് ഈ തിരഞ്ഞെടുപ്പു നടത്തുന്നത്. ഇവയുടെ വിളവിന്റെ താരതമ്യപഠനത്തിലൂടെ ഉത്തമ ക്ലോണില്‍നിന്നും പുതിയ ക്ലോണുകള്‍ വളര്‍ത്തിയെടുക്കുന്നു.

ഉയര്‍ന്ന വിളവു തരുന്ന സ്വയംപരാഗണം നടക്കാത്തവയുടെ ഒന്നാം തലമുറയിലെ സങ്കരങ്ങളെ ഉല്‍പ്പാദിപ്പിച്ച് അവയുടെ ഗുണവിശേഷങ്ങള്‍ വിലയിരുത്തിക്കൊണ്ട്, നിര്‍ദ്ധാരണം വഴി ഉയര്‍ന്ന സങ്കരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കറുത്ത കായ്രോഗം, വാസ്കുലര്‍ സ്ട്രീക്ക്, ഡൈബാക്ക് എന്നിവയ്ക്കെതിരെയുള്ള പ്രതിരോധശേഷിയാണ് പ്രധാന ജൈവിക ഘടകമായി കണക്കാക്കുന്നതെങ്കില്‍ വരള്‍ച്ചയെ ചെറുത്തുനില്ക്കാനുള്ള കഴിവാണ് അജീവിക ഘടകം.

ഇനങ്ങള്‍

ഇന്ത്യ, ഇന്തോനേഷ്യ, ട്രിനിഡാഡ്, കോസ്റ്ററൈക്ക എന്നിവിടങ്ങളില്‍ നിന്നുമായി ഉയര്‍ന്ന വിളവുതരുന്ന അനേകം ഇനങ്ങളും സങ്കരങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഇന്ത്യ

പ്രാദേശികവും വിദേശീയവുമായ ശേഖരങ്ങളില്നിന്നും ഏകസസ്യനിര്ദ്ധാരണം വഴി കേരള കാര്‍ഷിക സര്‍വ്വകലാശാല, കാഡ്ബറി കൊക്കോയുടെ സംയുക്ത ഗവേഷണപദ്ധതിയുടെ ഭാഗമായി 5 ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്ലാ ക്ലോണുകളും വാസ്കുലര്‍ സ്ട്രീക്ക് ഡൈ ബാക്ക് എന്ന രോഗത്തിനെതിരെ ചെറുത്തു നില്ക്കാന് കഴിവുള്ളവയാണ്.

CCRP-I : ഇവയുടെ പച്ചനിറത്തിലുള്ള ഇടത്തരം വലുപ്പത്തിലുള്ള കായ്കള്‍ പഴുക്കുന്നതോടെ മഞ്ഞയായി മറുന്നു. അധികം ആഴത്തിലല്ലാത്ത തിട്ടുകളും ചാലുകളും പ്രതലത്തില്‍ ഉള്ള ഇവയുടെ അഗ്രഭാഗം ഇടുങ്ങിയതും ഉരുണ്ടതുമാണ്. മരങ്ങള്‍ സ്വയംപരാഗണം കാണിക്കുന്നുണ്ട്. ശരാശരി 46 ബീന്‍സുള്ള പാകമായ ഒരു കായ്ക്ക് 385 ഗ്രാം തൂക്കവും ഉണങ്ങിയ വിത്തിന് 8 ഗ്രാം തൂക്കവും ഉണ്ടാകും. ഒരു മരത്തില്‍നിന്നുമുള്ള പരമാവധി വിളവ് 72 ഉം ശരാശരി വിളവ് 56 കായ്കളുമാണ്.

CCRP-IV: പര്‍പ്പിള്‍ നിറത്തോടുകൂടിയ വലിയ കായ്കളാണ് ഇവയ്ക്കുള്ളത്. പാകമാകുന്നതോടുകൂടി കായ് മഞ്ഞനിറമാകും. കായയുടെ അഗ്രഭാഗം കൂര്‍ത്തമുനയുള്ളതും ഞെട്ടിനോടു ചേര്‍ന്ന ഭാഗം ഇടുങ്ങിയതോ ചെറുതായി മാത്രം ഇടുങ്ങിയതോ ആണ്. പുറന്തോട് ആഴത്തിലുള്ള തിട്ടുകളോടും ചാലുകളോടും കൂടിയതാണ്. മരങ്ങള്‍ സ്വയംപരാഗണം നടക്കുന്നവ അല്ല. പാകമായ കായ്കള്‍ക്ക് 402 ഗ്രാം തൂക്കവും 45 വിത്തുകളും ഉണ്ടായിരിക്കും. ഉണങ്ങിയ വിത്തിന് 1.1 ഗ്രാം തൂക്കം വരും. 93 കായ്കള്‍വരെ നല്കാന് ശേഷിയുള്ള ഒരു മരത്തില്‍നിന്നും ശരാശരി 66 കായ്കളെങ്കിലും ഒരു വര്‍ഷം ലഭിക്കും.

CCRP V: ഈ ഇനത്തിന്റെ കായ്കള്‍ വലുതും ദീര്‍ഘവൃത്താകൃതിയുള്ളതുമാണ്. പച്ചനിറമുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. അഗ്രഭാഗം കൂര്‍ത്ത ഇവയുടെ പ്രതലത്തില്‍ സാമാന്യം ആഴത്തിലുള്ള തിട്ടുകളും ചാലുകളുമുണ്ട്. മരങ്ങള്‍ സ്വയംപരാഗണത്തില്‍ പരാജയം കാണിക്കുന്നവയാണ്. ശരാശരി 45വിത്തുള്ള പാകമായ കായ്കള്‍ക്ക് 425 ഗ്രാം തൂക്കം വരും. ഉണങ്ങിയ വിത്തിന്റെ തൂക്കം 8 ഗ്രാം വരും. ശരാശരി വിളവ് 38 കായ്, ഒരു വര്‍ഷം ഒരു മരത്തില്‍നിന്നും പരമാവധി വിളവ് 55 കായ്.

CCRP VI: വളരെ കായ്കള്‍ ഉണ്ടാക്കുന്ന CCRP VIന്റെ പുറന്തോടിനു കട്ടിയും കൂടുതലാണ്. കായ്കള്‍ക്കു ദീര്‍ഘവൃത്താകൃതിയാണ്. ഇവയുടെ പച്ചനിറം കായ് പാകമാകുമ്പോള്‍ മഞ്ഞയായി മാറും. അഗ്രഭാഗം കൂര്‍ത്ത കായ്കളുടെ കീഴ്ഭാഗം ഇടുങ്ങിയതല്ല. കായുടെ തൂക്കം 895 ഗ്രാം, വിത്തിന്റെ എണ്ണം 48, ഉണങ്ങിയ വിത്തിന്റെ തൂക്

ചോളം.

നാണ്യവിളകളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം ചോളത്തിനുണ്ട്. മധ്യഅമേരിക്കയിലോ മെക്സിക്കോയിലോ ആയിരിക്കാം ചോളത്തിന്റെ ഉദ്ഭവമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ചോളം ഇന്ത്യയില്‍ എത്തി. ലോകത്താകെ പത്തുകോടിയോളം ഏക്കര്‍ സ്ഥലത്ത് ചോളം കൃഷിചെയ്തുവരുന്നു. ആകെയുള്ള വാര്‍ഷികോത്പാദനം 75 ലക്ഷം ടണ്ണാണ്. ചോളക്കൃഷിയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം അമേരിക്കന്‍ ഐക്യനാടുകള്ക്കാണ്. ഇന്ത്യയില്‍ 57 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ചോളം കൃഷിചെയ്തുവരുന്നു. ഇന്ത്യയില്‍ പഞ്ചാബ്, ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ചോളം കൃഷിയില്‍ മുന്നില്‍.

സമുദ്രനിരപ്പില്‍നിന്നും 300 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഏതുസമയത്തും ചോളം കൃഷി ചെയ്യാം. എന്നിരുന്നാലും 600 മുതല്‍ 900 മില്ലീമീറ്റര്‍ മഴ ലഭിക്കുന്ന പ്രദേശങ്ങളാണ് ഏറ്റവും അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയും, വളക്കൂറും ഉള്ളതും, 6 നും 7നും ഇടയില്‍ അമ്ല-ക്ഷാരാവസ്ഥ ഉള്ളതുമായ മണ്ണാണ് ഇതിന്റെ കൃഷിക്ക് ഏറ്റവും യോജിച്ചത്.
മഴയെ ആശ്രയിച്ചുള്ള കൃഷി ജൂണ്‍ - ജൂലൈയിലോ, ആഗസ്റ്റ് - സെപ്റ്റംബറിലോ തുടങ്ങാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ ജനുവരി – ഫെബ്രുവരി മാസങ്ങളില്‍ കൃഷിയിറക്കാം.
ഇനങ്ങള്‍
സങ്കരയിനങ്ങള്‍:- ഗംഗാ ഹൈബ്രിഡ്-1, ഗംഗാ ഹൈബ്രിഡ്-101, ഡക്കാണ് ഹൈബ്രിഡ്, രഞ്ജിത്, ഹൈസ്റ്റാര്ച്ച്
കമ്പോസിറ്റ് ഇനങ്ങള്‍:- കിസാന്‍, കമ്പോസിറ്റ്, അംബര്‍, വിജയ്, വിക്രം, സോനാ, ജവഹര്‍
ഒരു ഹെക്ടറില്‍ വിതക്കാന്‍ 20 കിലോ.ഗ്രാം വിത്ത് വേണ്ടി വരും.
നിലമൊരുക്കലും വിതയും
മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നിലം മൂന്നു നാല് തവണ ഉഴുതതിനു ശേഷം 60x23 സെ.മീ അകലത്തില്‍ വിത്തിടാം. ചെടികള്‍ വളരുന്നതോടെ മണ്ണ് കൂട്ടികൊടുക്കണം.
നിലമൊരുക്കുന്ന സമയത്ത് കാലിവളമോ/കമ്പോസ്റ്റോ ഹെക്ടറൊന്നിന് 25 ടണ്‍ എന്ന തോതില്‍ ചേര്‍ക്കാം. രാസവളം ശുപാര്‍ശ ചെയ്യുന്നത് 135:65:15 കി.ഗ്രാം എന്ന ക്രമത്തിലാണ്. പാക്യജനകത്തിന്റെ 1/3 യും, ഭാവകം, ക്ഷാരം എന്നിവ മുഴുവനും അടിവളമായി ചേര്‍ക്കണം. ബാക്കി 1/3 പാക്യജനകം, വിതച്ച് 30-40 ദിവസമാകുമ്പോഴും പിന്നീടുള്ള 1/3 ഭാഗം 60-70 ദിവസത്തിനു ശേഷവും ചേര്‍ക്കാം. വിതച്ച് ഇരുപത്തിയൊന്നാം ദിവസവും നാല്പത്തിഅഞ്ചാം ദിവസവും ഇടയിളക്കലും, കളനിയന്ത്രണവും ആവശ്യമാണ്. വിതച്ച അന്നും മൂന്നാം ദിവസവും നനയ്ക്കണം. പിന്നീട് 10-15 ദിവസം ഇടവിട്ട് നനച്ചു കൊടുക്കാം. കീടശല്യം നിയന്ത്രിക്കാന്‍ കാര്‍ബാറില്‍ എന്ന കീടനാശിനി ആവശ്യാനുസരണം പ്രയോഗിക്കാം.
ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവും മണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.
• മക്കച്ചോളം
"സിയാമേയ്സ്” എന്നതാൺ മക്കച്ചോളത്തിൻറെ ശസ്സ്ത്രീയ നാമം. ചെടിയുടെ പൊക്കം, മൂപ്പെത്താണുള്ള സമയം, ധാന്യത്തിൻറെ നിറം എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൃഷിച്ചെയ്യുന്നത്
ചോളം ആരോഗ്യം പ്രധാനം ചെയ്യുകമാത്രമല്ല നിങ്ങളെ സുന്ദരിയാക്കുകയും ചെയ്യുമെന്ന് പുതിയ പഠനം. പോഷക ഗുണമുള്ള ഒരു ഭക്ഷണമെന്നതിലുപരി ധാരാളം ധാതുക്കളുടെ കലവറ തന്നെയാണ് ചോളം. ഇതില്‍ ആന്റി ഓക്സിഡന്റുകള്‍, മഗ്നീഷ്യം, അയേണ്‍, കോപ്പര്‍, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണിവ.
ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചോളം നല്ലതാണ്.
ഇവയിലെ ആന്റി ഓക്സിഡന്റുകള്‍ ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കും. ചെറുപ്പം നില നിര്‍ത്തും. കോണ്‍ ഓയില്‍ ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്. ഇതിലെ ലിനോലെയിക് ആസിഡ് ചര്‍മത്തിന് തിളക്കം നല്‍കും. ചര്‍മത്തിലെ പാടുകള്‍ അകറ്റാന്‍ കോണ്‍ സ്റ്റാര്‍ച്ച് ഉപയോഗിക്കാറുണ്ട്.
ചോളത്തില്‍ ധാരാളം ഇരുമ്പടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് എന്നിവയും ഇവയിലുണ്ട്. ഇത് വിളര്‍ച്ച തടയാന്‍ സഹായിക്കും. ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. കുഞ്ഞിന് ആവശ്യമായ തൂക്കം ലഭിക്കാനും വിളര്‍ച്ച തടയാനും ചോളം സഹായിക്കും.
ഗര്‍ഭിണികള്‍ ചോളം കഴിയ്ക്കുന്നത് കുഞ്ഞിന്റെ മാത്രമല്ലാ, അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മലബന്ധം കുറയ്ക്കാനും ഇത് സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാനും ചോളം നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, കരോട്ടനോയ്ഡുകള്, ബയോഫ്ളേവനോയ്ഡുകള് എന്നിവയാണ് എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കുന്നത്.
പ്രധാനമായി ഫ്ളിൻറാൺ. പോപ്പ് ഇനം പോപ്പ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മക്കച്ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ പാചകത്തിൻ ഉപയോഗിക്കുന്നു.
• മണിച്ചോളം
മണിച്ചോളത്തിൻറെ ശാസ്ത്രനാമം “സോർഗം വൾഗേർ“ എന്നാൺ. ഇംഗ്ലിഷിൽ ‘സൊർഗം‘ എന്നും ഹിന്ദിയിൽ ‘ജോവാർ ‘എന്നും പറയുന്നു. വെള്ളച്ചോളം, പച്ചച്ചോളം, പെരിയമഞ്ചൽ ചോളം, ഇറുംഗുചോളം, തലൈവിരിച്ചാൻ ചോളം തുടങ്ങിയ ഇനങ്ങൾ മണിച്ചോളത്തിൽ പെടും.

ബേബി കോണ്‍ അഥവാ പിഞ്ചുചോളം. കാഴ്ച വടക്കേ ഇന്ത്യയില്‍ നിന്നല്ല . ആലപ്പുഴ മണ്ണാഞ്ചേരിയില്‍ നിന്ന്. പിഞ്ചുചോളം ഒരുഗ്രന്‍ ഭക്ഷണമാണ്.പച്ചക്കറി പോലെ പച്ചക്കും പാകം ചെയ്തും കഴിക്കാം. പോഷക സമൃദ്ധം. മുന്തിയ ഹോട്ടലുകളിലും ഷോപ്പിങ് മോളുകളിലും വേഗം വിറ്റു പോകുന്ന ഇനമാണിത്. കുമരകം കാര്‍ഷിക ഗവേണ കേന്ദ്രതിതന്റെ പിന്തുണയോടെ പിഞ്ചു ചോളം കൃഷി ചെയ്യാന്‍ മണ്ണഞ്ചേരിയിലെ ചെറു സംഘം തീരുമാനിച്ചത് വെറും കൗതുകം കൊണ്ട് മാത്രമല്ല

ചോളം മൂപ്പെത്താന്‍ നില്‍ക്കാതെ ഇളംപ്രായത്തില്‍ പറിച്ചാല്‍ പിഞ്ചു ചോളമായി. എങ്കിലും ബേബി കോണിനായി പ്രത്യേകം വികസിപ്പിച്ച ജി 5417 എന്ന ഇനമാണ് ഇവിടെ നട്ടത്.അറുപത് സെന്റ് സ്ഥലത്തായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി. എഴുപത് ദിവസമാണ് ഒരു വിള കൃഷിയുടെ ആയുസ്സ്. ഒരു ചെടിയില്‍ നിന്ന് മൂന്ന് പിഞ്ചു ചോളങ്ങള്‍ കിട്ടും

ചോളത്തിന് ആണ് പൂക്കളും പെണ് പൂക്കളും വെവ്വേറെയുണ്ടാകും. ഇതില്‍ പെണ് പൂക്കളാണ് കായായി മാറുന്നത്. വളരെ വേഗം മൂപ്പെത്താനിടയുള്ളതു കാരണം രണ്ടു മൂന്നു ദിവസത്തിലൊരിക്കല്‍ വിളവെടുപ്പ് നടത്തേണ്ടതുണ്ട്. ഇവിടെ വിളവ് നന്നാകാന്‍ കാരണം കൃഷിക്കുപയോഗിച്ച ജൈവ വളമാണ്. രാസവളം ഉപയോഗിക്കില്ലെന്ന കാര്യത്തില്‍ ഇവര്‍ക്ക് നിര്‍ബന്ധമുണ്ട്

ഇനി പിഞ്ചു ചോളത്തിന്റെ സാന്പത്തിക വശം. ഒരു കിലോ കിട്ടാന്‍ ശരാശരി 10 ബേബി കോണ്‍ വേണം. മണ്ണിന്റെ വിളവും കാലാവസ്ഥയും അനുസരിച്ച് വിളവില്‍ വ്യത്യാസം വന്നേക്കും. കിലോക്ക് 60 രൂപ കിട്ടും. ഉല്‍പ്പന്നം ജൈവകൃഷി വഴിയായതു കൊണ്ടാണ് ഇത്രയും വില. ഒരു സെന്റില്‍ 500 ചെടികള്‍ നടാം. അതായത് ഒരു സെന്റില്‍ നിന്ന് 9000 രൂപ വരെ നേടാം. അതും എഴുപത് ദിവസത്തിനുള്ളില്‍.

ഇപ്പോള്‍ പിഞ്ചു ചോളക്കൃഷിക്ക് ഉപദേശം തേടി ധാരാളം പേര് ഈ പാടത്തെത്തുന്നുണ്ട്. ജൈവകൃഷിയുടെ പ്രചാരണത്തില്‍ താല്പര്യമുള്ള ഇവര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാറുമുണ്ട്. പിഞ്ചു ചോളകൃഷിയില്‍ നടീല്‍ മുതല്‍ നല്ല ശ്രദ്ധ വേണം. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി മുഴുവന്‍ സമയ കര്‍ഷകനായി മാറിയ ദിലീപിനെയും ശശിയേട്ടനെയും കൂടാതെ സജീവ് എന്ന സുഹൃത്തും ഈ കൂട്ടായ്മയിലുണ്ട്. ശശിയേട്ടനാണ് പ്രായം കൊണ്ടും കൃഷിയറിവുകൊണ്ടും നേതൃത്വം

ഇവരുടെ കൂട്ടായ്മക്ക് നാലേക്കറില്‍ പച്ചക്കറിയും വാഴയുമൊക്കെ കൃഷിയിറക്കുന്നുണ്ട്. പാട്ടത്തിനെടുത്താണ് കൃഷി.നാലു മാസം പിന്നിടുന്നു ഇവിടത്തെ കൃഷിഇനിയും എന്തും ചെയ്യാന്‍ ഇവര്‍ റെഡി

വിലാസം ദിലീപ് കുമാര്‍ നന്പേഴത്ത്, മണ്ണഞ്ചേരി പി ഒ ആലപ്പുഴ ഫോണ്‍ 8547568923

വാഴ.

മധ്യഅമേരിക്കയിലെ ജമൈക്ക, ഗ്വാട്ടിമാല, ഹോണ്ടുറാസ്, കോസ്റ്റാറിക്ക, പനാമ തുടങ്ങിയ രാജ്യങ്ങളില്‍ വാഴ വ്യാപകമായി കൃഷിചെയ്യുന്നു. ഇന്ത്യയില്‍ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് വാഴക്കൃഷിയില്‍ മുന്നില്‍. വര്‍ഷത്തില്‍ 23,37,000 ടണ്‍ വാഴപ്പഴം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതായി കണക്കാക്കപ്പെടുന്നു. ലോകത്തില്‍ ആകെയുത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ 60 ശ.മാ. കേന്ദ്രീകരിച്ചിരിക്കുന്നത് മധ്യ അമേരിക്കയിലാണ്. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന വാഴപ്പഴത്തിന്റെ മുഖ്യപങ്കും ഇവിടെത്തന്നെ ഉപയോഗിക്കുന്നു. ഇന്ത്യയില്‍ മുഖ്യമായും ചെറുകിടതോട്ടങ്ങളായാണ് വാഴക്കൃഷി ചെയ്യുന്നത്. രസകദളി, പൂവന്, ചെങ്കദളി, നേന്ത്രന്, പാളയംകോടന് തുടങ്ങിയ ഇനങ്ങളാണ് ഇവിടെ മുഖ്യമായും കൃഷി. കേരളത്തില്‍ ആകെ 10000 ഹെക്ടര്‍ സ്ഥലത്തു ആണ്ടുതോറും നേന്ത്രവാഴക്കൃഷി നടത്തുന്നുണ്ട്

കരിമ്പ്.

കരിമ്പിന്റെ ജന്മദേശം ഇന്ത്യയാണെന്നാണ് കരുതപ്പെടുന്നത്. ബ്രസീല്‍, ചൈന, ഇന്ത്യ, ക്യൂബ, മെക്സിക്കോ, പാകിസ്താന്, ഇന്‍ഡോനേഷ്യ, കൊളംബിയ, അമേരിക്ക, ഫിലിപ്പൈന്‍സ് മുതലായ രാജ്യങ്ങളില്‍ കരിമ്പുകൃഷി വന്‍തോതിലുണ്ട്. ഇന്ത്യയില്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, മൈസൂര്‍, ആന്ധ്രപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കരിമ്പ്കൃഷിയില്‍ മുന്നിട്ടുനില്‍ക്കുന്നു. നോ: കരിമ്പ്

റബ്ബര്‍.

പ്രകൃതിദത്തമായ റബ്ബര്‍ ഉത്പാദനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണുള്ളത്. മലേഷ്യ, തായ്ലന്റ്, ഇന്‍ഡോനേഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് റബ്ബര്‍ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍. ഫിലിപ്പൈന്‍സ്, വിയറ്റ്നാം, ശ്രീലങ്ക, നൈജീരിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും റബ്ബര്‍ക്കൃഷി ധാരാളമായിട്ടുണ്ട്. ഇന്ത്യയില്‍ കര്‍ണാടക, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, മണിപ്പൂര്‍, അസം, നാഗാലാന്‍ഡ്, ഗോവ, ഒറീസ്സ, കേരളം തുടങ്ങിയ പ്രദേശങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് റബ്ബര്‍ക്കൃഷി വ്യാപകമായിട്ടുള്ളത്. നോ: റബ്ബര്‍

ഏലം.

ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏലക്കൃഷി വ്യാപകമായിട്ടുള്ളത്. ലോകത്തിലാകെയുത്പാദിപ്പിക്കുന്ന ഏലത്തിന്റെ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നാണ് ലഭിക്കുന്നത്. കിഴക്കന്‍ദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്ന കേരളത്തിലെ പ്രധാന നാണ്യവിളകളിലൊന്നായ ഇത് ഒരു പ്രധാന തോട്ടവിളകൂടിയാണ്. ജൈവാംശമടങ്ങിയ മണ്ണാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം. നോ: ഏലം

കുരുമുളക്.

ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന നാണ്യവിളയാണ് കുരുമുളക്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളമാണ് കുരുമുളക് ഉത്പാദനത്തില്‍ ഏറ്റവും മുന്നില്‍. കര്‍ണാടകം, തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാള്‍, അസം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കുരുമുളകുകൃഷി ധാരാളമായിട്ടുണ്ട്. കേരളത്തില്‍ 60,000 ഹെക്ടര്‍ സ്ഥലത്താണ് കൃഷി. കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് കുരുമുളകുകൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തിലെയും കര്‍ണാടകത്തിലെയും മലഞ്ചരിവുകളിലെ ജൈവാംശമടങ്ങിയ മണ്ണാണ് കുരുമുളക് കൃഷിക്കു ഉത്തമം. നോ: കുരുമുളക്കുരുമുളക് കൊടി വളര്‍ത്തിയെടുക്കാത്ത വീട്ടുപറമ്പുകള്‍ കാണില്ല. ഇവ മാവിലും പ്ലാവിലും തെങ്ങിലും കവുങ്ങിലും വരെ പടര്‍ന്നു കയറുന്നുണ്ട്. കുരുമുളകിന്റേതു മാത്രമായ തോട്ടങ്ങളുമുണ്ട്. എന്നാല്‍ ഒരു കാലത്തു വമ്പിച്ച നേട്ടം ഉണ്ടാക്കിത്തന്ന കറുത്ത പൊന്നെന്ന് ചെല്ലപ്പേരുള്ള സുഗന്ധദ്രവ്യങ്ങളുടെ ഈ രാജാവ് ഇന്ന് സാമ്പത്തിക മാന്ദ്യത്താല്‍ ക്ഷീണിതനാണ്. രോഗങ്ങള്‍ മൂലമുള്ള ഉല്‍പ്പാദനക്കുറവും ആഗോളവിപണിയില്‍ നേരിടുന്ന കടുത്ത മല്സരവുമാണിതിനു കാരണം.

ഇനങ്ങളും കാട്ടിലും നാട്ടിലും

നൂറോളം കുരുമുളകിനങ്ങളുണ്ടെങ്കിലും സാമാന്യമായി നല്ല വിളവു തരുന്നവ കരിമുണ്ട, കൊറ്റനാടന്‍, കുതിരവാലി, പൂഞ്ഞാര്മുണ്ട്, കല്ലുവള്ളി, പന്നിയൂര്‍ 1,2,3,4 എന്നിവയാണ്.

പുതുതായി വള്ളിനടുമ്പോള്‍

പുതുതായി കുരുമുളകു കൊടി നടുന്നത് വേരുപിടിപ്പിച്ച കൊടിത്തലകള്‍ വാങ്ങിയതോ തെരഞ്ഞെടുത്ത തോട്ടത്തിലെ വള്ളികളില്‍നിന്നുണ്ടായ ചെന്തലകള്‍ നട്ടിട്ടോ ആണ്. തുടര്‍ച്ചയായി നല്ല വിളവുതരുന്നതും നീണ്ട തിരികളോടു കൂടിയതും രോഗബാധ ഏല്ക്കാത്തതുമായ കൊടികളില്‍നിന്നു വേണം ചെന്തലകള്‍ തെരഞ്ഞെടുക്കാന്‍. ചെന്തലകള്‍ കൊടിയുടെ ചുവടുഭാഗത്ത് 30 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ ഉണ്ടാകാം. ഇവ മണ്ണില്‍ പടര്‍ന്നു വേരുപിടിക്കാതിരിക്കാന്‍ അവ ചുരുട്ടി കെട്ടിവെച്ചിരിക്കണം. ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കം ചെയ്ത് രണ്ടോ മൂന്നോ മുട്ടുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളിലോ പോളിത്തീന്‍ കൂടുകളിലോ നട്ടു നനച്ച് വേരുപിടിപ്പിച്ചെടുക്കണം. മൂന്നു വര്‍ഷത്തിനും 12 വര്‍ഷത്തിനും ഇടയ്ക്കു പ്രായമായ കൊടികളില്‍ നിന്നുള്ള ചെന്തലകളാകും ഏറെ നന്നാകുക.
വേരുപിടിപ്പിച്ച വള്ളികള്‍, മാവ്, പ്ലാവ് എന്നിവയിലൂടെ പടര്‍ത്തുമ്പോള്‍ ചുവട്ടില്‍നിന്നും30 സെ.മീ. വിട്ട് 50 സെ.മീ. ആഴത്തിലും ചതുരത്തിലുമെടുത്ത കുഴികളില്‍ ജൈവവളമിട്ട് മണ്ണിട്ടു മൂടി നടണം. വള്ളികള്‍ തിരുവാതിര ഞാറ്റുവേലക്കാലത്ത് നടുന്നതാണ് നല്ലത്. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. വള്ളികള്‍ മുളപൊട്ടി വളരുന്നതോടെ താങ്ങുമരങ്ങളുമായി ചേര്‍ത്തു കെട്ടിവയ്ക്കണം.
കുരുമുളകിന്റേതു മാത്രമായ ഒരു തോട്ടം തുടങ്ങാനാണാഗ്രഹമെങ്കില്‍ താങ്ങുമരങ്ങളായ മുരിക്ക്, കിളിഞ്ഞില്, അണ്ണക്കര, അമ്പഴം എന്നിവയുടെ 2 മീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മഴ തുടങ്ങുന്നതോടു കൂടി നട്ടിരിക്കണം. താങ്ങുമരങ്ങള്‍ നാട്ടുന്നത് മൂന്നു മീറ്റര്‍ അകലത്തിലാകണം. ചുവട്ടില്‍നിന്നും 15 സെ.മീ. വിട്ട് താങ്ങുമരങ്ങളുടെ വടക്കുഭാഗത്തായി രണ്ടോ മൂന്നോ തലകള്‍ നടാം. കൊടിത്തലകള്‍ വെയിലടിക്കാതെ ഓലകൊണ്ടു പൊതിയുകയും ഉണക്കില്‍ വേണ്ടിവന്നാല്‍ നനയ്ക്കുകയും വേണം. താങ്ങുമരങ്ങളുടെ ഉയരം 6 മീറ്ററില്‍ കവിയാത്ത വിധം ആണ്ടിലൊരിക്കല്‍ കമ്പു കോതുകയും തണല്‍ ഒഴിവാക്കുകയും വേണം.

മൂന്നാം കൊല്ലം അമ്മിയേറും, നാലാം കൊല്ലം നഗരം കാണും

കുരുമുളകിനെ പറ്റിയുള്ള ഈ ചൊല്ല് ശരിയാകണമെങ്കില്‍ മുറയ്ക്കുള്ള വളം ചേര്‍ക്കല്‍, വെയിലില്‍നിന്നുള്ള സംരക്ഷണം, നന, സമഗ്രമായ സസ്യസംരക്ഷണ നടപടികള്‍ എന്നിവ കൂടിയേ തീരൂ.
കൊടിച്ചുവട്ടില്‍നിന്ന് അര-മുക്കാല്‍ മീറ്റര്‍ വിട്ട് വട്ടത്തില്‍ 10-15 സെ.മീ. താഴ്ചയില്‍ എടുത്ത തടങ്ങളില്‍ ആണ്ടിലൊരിക്കല്‍ വള്ളിയൊന്നിന് 10 കി.ഗ്രാമെന്ന തോതില്‍ പച്ചിലവളമോ ചാണകപ്പൊടിയോ ചേര്‍ക്കണം. ഒന്നിടവിട്ട കൊല്ലങ്ങളില്‍ മഴയുടെ തുടക്കത്തില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്.
തുടര്‍ച്ചയായ വിളവെടുപ്പും ഇടവിളകളുടെ കൃഷിയും മൂലമുള്ള ഉല്‍പ്പാദനക്കമ്മി പരിഹരിക്കാന്‍ സന്തുലിതമായ രാസവളപ്രയോഗവും കൊടികള്‍ക്കു കൂടിയേ തീരൂ. മൂന്നു വര്ഷത്തിനുമേല് പ്രായമായ കൊടി ഒന്നിന് ഒരാണ്ടില്‍ ആകെ വേണ്ടത് 110 ഗ്രാം യൂറിയ,250 ഗ്രാം മസൂരിഫോസ് 250 ഗ്രാം പൊട്ടാഷ് എന്നിവയാണ്. ഇവയില്‍ ഓരോന്നിന്റെയും മൂന്നിലൊന്നു കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ ജൈവവളമിട്ടതിന്റെ മേലും ബാക്കി മൂന്നില്‍ രണ്ടുഭാഗം തുലാവര്‍ഷം ആരംഭിക്കുന്നതോടെയും മണ്ണില്‍ ചേര്‍ക്കാം. പന്നിയൂര്‍ 1ഇനങ്ങള്‍ക്ക് നവംബര്‍-ഡിസംബര്‍ തുടങ്ങി മാര്‍ച്ച് അവസാനം വരെ നനച്ചു കൊടുക്കാന്‍ കഴിഞ്ഞാല്‍ അമ്പതു ശതമാനത്തിലധികം മുളകുണ്ടാക്കാമെന്നാണ് ഗവേഷണം തെളിയിച്ചിട്ടുള്ളത്.

രോഗകീടനിയന്ത്രണം

കേരളത്തില്‍ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ കുരുമുളകുകൃഷിക്കു നാശം സംഭവിച്ചത് രോഗകീടബാധയാലാണ്. രോഗങ്ങളില്‍ പ്രധാനമായത് വേരും തണ്ടും അഴുകല്‍ എന്ന ദ്രുതവാട്ടവും പൊള്ളു രോഗവുമാണ്. പൊള്ളുവണ്ടും ഇലപ്പേനുമാണ് മുഖ്യ കീടങ്ങള്‍.
ദ്രുതവാട്ടരോഗത്തിനു കാരണം മണ്ണില്‍ വളരുന്ന ഫൈറ്റോഫ്തോറ എന്ന കുമിളാണ്. ഈ കുമിള്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കൊക്കോ തുടങ്ങിയ മറ്റനേകം വിളകളിലേയും രോഗത്തിനു കാരണമാകുന്നുണ്ട്. കൊടിയുടെ വേരും തണ്ടും അഴുകുക, ഇലകളില്‍ കറുത്തതോ ചാരനിറത്തിലോ ഉള്ള വലിയ പാടുകളുണ്ടാകുക, തിരിയും മണിയും കൊഴിയുക, ക്രമേണ വള്ളി അപ്പാടെ ഉണങ്ങി നശിക്കുക എന്നിവയാണ് ദ്രുതവാട്ടരോഗ ലക്ഷണം. രോഗനിയന്ത്രണത്തിന് ആദ്യം ചെയ്യേണ്ടത് രോഗബാധയേറ്റ ഇലയും തണ്ടുമെല്ലാം കൊടിയുടെ ചുവട്ടില്‍നിന്നും എടുത്തുമാറ്റി കത്തിച്ചു കളയുകയാണ്. പുറമേ കൊടിയുടെ ചുവട്ടിലെ മണ്ണു കുതിരത്തക്കവണ്ണം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒഴിക്കുകയും കൊടിച്ചുവടുഭാഗത്തെ തണ്ടുകളില്‍ 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുകയും വേണം. മണ്ണില്‍ ബോര്‍ഡോമിശ്രിതം ഒഴിക്കുന്നത് കാലവര്ഷാരംഭത്തിലും തുലാവര്‍ഷാരംഭത്തിലുമാകണം. കൊടിയുടെ ഒരു മൂട്ടില് അഞ്ചാറു ലിറ്റര്‍ മിശ്രിതമെങ്കിലും ഒഴിക്കേണ്ടിവരും. ദ്രുതവാട്ടത്തിനു കാരണമായ കുമിളിനെ നശിപ്പിക്കുന്ന ചില എതിര്കുമിളുകളെ മണ്ണില്‍ വളര്‍ത്തിയും രോഗനിയന്ത്രണം നടത്താം.
പൊള്ളുരോഗവും, പൊള്ളുവണ്ടിന്റെ ഉപദ്രവവും മൂലം ഒരു തിരിയിലെ ഏതാനും മണികളോ മുഴുവന്‍ തന്നെയോ ഉണങ്ങി ചുക്കിച്ചുളിഞ്ഞു ഞെക്കിയാല്‍ പൊടിയുന്നതായി കാണാം. പൊള്ളുരോഗബാധയാല്‍ തിരികള്‍ അപ്പാടെ കറുത്തുണങ്ങി കൊഴിഞ്ഞു പോയെന്നും വരാം. രോഗനിയന്ത്രണത്തിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതമോ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം ഫോള്‍ട്ടാഫ് എന്ന മരുന്നു കലക്കിയ ലായനിയോ തളിക്കാം. മരുന്നുതളി കൊടി തളിരിടുമ്പോഴും തിരികളില്‍ മണി പിടിക്കുമ്പോഴും നടത്തിയിരിക്കണം. കുമിള്‍നാശിനിയോടൊപ്പം എക്കാലക്സ് (ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മി.ലി.) എന്നിവയിലേതെങ്കിലുമൊന്ന് ചേര്‍ത്തു തളിക്കുന്നത് പൊള്ളുവണ്ടിനെ നിയന്ത്രിക്കാനും സഹായകമാണ്.
വേരുപിടിക്കാനായി വള്ളിത്തലകള്‍ മണ്ണിലോ പോളിത്തീന്‍ കവറുകളിലോ വളരുമ്പോള്‍ അഴുകുന്ന രോഗലക്ഷണം കാണിക്കാറുണ്ട്. നനകൂടിയാലും മണ്ണിലെ കുമിളിന്റെ ആക്രമണത്താലും ഇതുണ്ടാകാം. നന നിയന്ത്രിക്കുക, ബോര്‍ഡോമിശ്രിതമോ തൈറൈഡ് എന്ന മരുന്നു കലക്കിയ ലായനിയോ (ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാം) ചെടിയിലും മണ്ണിലും വീഴത്തക്കവണ്ണം കുതിര്‍ത്തു തളിക്കുക എന്നിവ അഴുകല്‍ രോഗത്തെ നിയന്ത്രിക്കാം.

മുളകുപറിക്കലും സംസ്കരണവും

തീരദേശത്ത് ഡിസംബര്‍-ജനുവരി മാസങ്ങളിലും മലമ്പ്രദേശത്ത് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലും മുളകു പറിക്കാന്‍ പാകമാകും. ഒരു കൊടിയിലെ ഏതാനും തിരികളിലെ ഒന്നോ രണ്ടോ മണികള്‍ പഴുത്തു തുടങ്ങുമ്പോള്‍ എല്ലാ തിരികളും പറിച്ചെടുക്കുകയാണ് പതിവ്. പൂവിടുന്ന സമയത്തിലുള്ള മാറ്റം മൂലം ഇതെപ്പോഴും ശരിയാകണമെന്നില്ല. ഒരേ മൂപ്പില്‍ വിളവെടുക്കാത്തപക്ഷം ആകെ തൂക്കം കുറയും. ഈ നഷ്ടം ഒഴിവാക്കാന്‍ മൂപ്പനുസരിച്ച് ഒന്നോ രണ്ടോ തവണയായി മുളകുപറിക്കുന്നതാണ് നല്ലത്. പച്ചമുളകിന്റെ തൂക്കത്തിന്റെ 30-33 ശതമാനം ഉണക്കമുളക് കിട്ടണം. ഒരു ലിറ്റര്‍ ഉണങ്ങിയ കുരുമുളകിന് ഏകദേശം 600-800 ഗ്രാം തൂക്കമുണ്ടായാല്‍ ഏറ്റവും നല്ലതാണ്. പറിച്ചെടുത്ത തരികള്‍ ഒരു ദിവസം ചാക്കില്‍ കെട്ടിവെച്ചോ തറയില്‍ കൂട്ടിവെച്ച് മൂടിയശേഷം പിറ്റേന്നോ കൊഴിച്ചാല്‍ മണികള്‍ വേഗത്തില്‍ കൊഴിഞ്ഞുകിട്ടും. ഉണക്കാന്‍ സിമന്റ് തറയോ കറുത്ത പോളിത്തീന്‍ ഷീറ്റോ ഉപയോഗിക്കാം.

കുറ്റിക്കുരുമുളക്

മരത്തില്‍ പടര്‍ന്നുകയറാതെ നിലത്തും ചട്ടികളിലും വളര്‍ന്നു മുളകു തരാന്‍ കുറ്റിക്കുരുമുളകിന് കഴിയും. സ്ഥലസൗകര്യം കുറഞ്ഞവര്‍ക്ക് പ്രത്യേകിച്ച് ടെറസ് മാത്രമുള്ള നഗരവാസികള്‍ക്ക് ഈ രീതി സ്വീകാര്യമാണ്.
കുരുമുളകുകൊടിയുടെ കുത്തനെ വളരുന്ന പ്രധാന തണ്ടുകളില്നിന്നുമുണ്ടാകുന്ന പാര്‍ശ്വശാഖകള്‍ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളകുണ്ടാക്കുന്നത്. ഈ പാര്‍ശ്വശാഖകള്‍ മുറിച്ച് പോളിത്തീന്‍ ബാഗുകളില്‍ വളര്‍ത്തി മണ്തടങ്ങളില് കുഴിയെടുത്ത് ജൈവവളം ചേര്‍ത്ത് നടുകയോ പോട്ടിംഗ് മിശ്രിതം നിറച്ച വലിയ ചട്ടികളില്‍ നടുകയോ ചെയ്യാം. ഓരോ സ്പൂണ്‍വീതം രാസവളമിശ്രിതം നിറച്ച വലിയ ചട്ടികളില്‍ നടുകയും ചെയ്യാം. രണ്ടാം വര്‍ഷം മുതല്‍ മുളക് പറിച്ചെടുക്കാം. മരത്തില്പ്പടരുന്ന വള്ളികളുടെ ആയുസ് ഇവയ്ക്കുണ്ടാകുകയില്ലെന്നോര്ക്കണം.

കശുമാവ്.

കശുമാവിന്റെ ജന്മദേശം ബ്രസീലാണ്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ സുപ്രധാനമായ കശുവണ്ടി വ്യവസായം രണ്ട് വിധത്തിലാണ് പ്രാധാന്യമര്‍ഹിക്കുന്നത്. ഒന്നാമത്, ഇന്ത്യയുടെ മൊത്തത്തിലുള്ള സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ട് രാജ്യത്തിന് ഗണ്യമായ തോതില്‍ വിദേശനാണ്യം നേടിത്തരുന്നു. രണ്ടാമത്, കേരളത്തിലെ ബഹുഭൂരിപക്ഷം തൊഴിലാളി കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമാണത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടിപ്പരിപ്പ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍നിന്നുള്ള മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും കേരളത്തില്‍നിന്നാണ്. കശുവണ്ടി കയറ്റുമതിയുടെ കാര്യത്തില്‍ മാത്രമല്ല, കശുമാവ് കൃഷിയുടെയും തോട്ടണ്ടി ഉത്പാദനത്തിന്റെയും കാര്യത്തിലും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്‍പന്തിയിലാണ്. കേരളത്തില്‍ കശുവണ്ടിവ്യവസായം ആരംഭിച്ചിട്ടു ഏകദേശം 50-വര്‍ഷത്തിലേറെ ആയിട്ടുണ്ട്. ലോകത്തില്‍ പ്രധാനമായും ഇന്ത്യ, മൊസംബിക്ക്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് കശുമാവ് കൃഷി വന്‍തോതിലുള്ളത്. കേരളത്തിലെ മിക്ക ജില്ലകളിലും വ്യാപകമായും കശുമാവ് കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ കശുമാവു കൃഷിയുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. നോ: കശുമാവ്

സോയാബീനുകള്‍.

ലോകരാഷ്ട്രങ്ങളില്‍ ബ്രസീല്‍, അര്‍ജന്റീന, പരാഗ്വേ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് സോയാബീന്‍ ഉത്പാദനത്തില്‍ മുന്നില്‍. ചൈന, ജപ്പാന്, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ കാര്‍ഷിക വിളകളില്‍ പ്രഥമസ്ഥാനം സോയാബീനാണ്. നോ: സോയാബീനുകള്‍, തോട്ടവിളകള്‍

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഭദ്രമാക്കുന്നതില്‍ നാണ്യവിളകളുടെ ഉത്പാദനം, കയറ്റുമതി എന്നിവ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.