നെല്ക്കൃഷിയുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള് നെല്ക്കൃഷിയുടെ ഉത്ഭവം ഉത്ഭവം ലോകത്ത് വളരുന്ന രണ്ടു പ്രധാന നെല്ലിന്റെ ഇനങ്ങളാണ് ഒറൈസ സാറ്റൈവം ഇഡിക്കയും ഒറൈസ സാറ്റെവം ജാപനിക്കയും. ഒറൈസ സാറ്റെവം ഇഡിക്ക ആദ്യം വളർത്തിയത് വടക്കു കിഴക്കൻ ഇന്ത്യായിലാണെന്നാണ് ചരിത്രകാരൻമാരുടെ വിശ്വാസം. അവിടെ നിന്നും കൃഷി ബർമ്മ, തായ്ലാന്റ്, ലാവോസ്, വിയറ്റ്നാം തെക്കൻ ചൈന എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കാട്ടു നെല്ലിൽ നിന്നു തെക്കൻ ചൈനക്കാർ വളർത്തിയെടുത്തതാണ് ജാപ്പനിക്ക. അതാകട്ടെ ഗ്രീക്കുകാർക്കു മുൻപു തന്നെ ഇന്ത്യയിൽ എത്തുകയും ചെയ്തു. ചൈനയുടെ ചരിത്രരേഖകൾപറയുന്നത് നെൽകൃഷിക്ക് 4000 വർഷത്തെ പഴക്ക മുണ്ടെന്നാണ്. ചരിത്രം നെല്ലിനെകുറിച്ചുള്ള ആദ്യപരാമർശം യജുർവ്വ വേദത്തി (ക്രിസ്തുവിനു മുൻപ് -1500-1800 നൂറ്റാണ്ടുകൾക്കിടക്ക്) ലാണ് . പിന്നീട് പല സംസ്കൃത ഗ്രന്ഥങ്ങളിലും പലപ്പോഴായി പരാമർശമുണ്ട്. രണ്ടു സഹോദരൻമാർ നെൽമണി പോലെയായിരിക്കണം എന്നൊരു ചൊല്ലുതന്നെ ഭാരതത്തിലുണ്ട്. - വളരെ അടുത്തതും എന്നാൽ ഒട്ടിപിടിക്കാത്തതും ആയിരിക്കണം. ഉർവ്വരതയുടേയും സംഋദ്ധിയുടേയും പ്രതീകമായി നെൽമണിയെ കാണുന്നു. അതുകൊണ്ടാണ് നവ ദമ്പതികളെ അരിയെറിഞ്ഞ് സ്വീകരിക്കുന്നത്. ഇന്ത്യയിൽകുഞ്ഞുങ്ങൾ കട്ടിയാഹാരം കഴിച്ചു തുടങ്ങുമ്പോൾ ആദ്യം കൊടുക്കുന്നത് അരി ആഹാരമാണ്. വ്യാപനം ഇന്ത്യൻ ഉപ-ഭൂഖണ്ഡത്തിൽ നെൽകൃഷിയുടെ ആദ്യ തെളിവുകൾ വടക്കു കിഴക്കൻ മേഖലയിൽ 2000 ബി.സി മുതലാണ്. വർഷം മുഴുവൻ നിൽക്കുന്ന കാടൻ ഇനം ഇപ്പോഴും ആസ്സാമിലും നേപ്പാളിലും വളരുന്നുണ്ട്. 1400 ബി.സി യോടെയാണ് ഇത് കണ്ടെത്തിയത്. പിന്നീട് അത് ദക്ഷിണേന്ത്യയിലും കണ്ടുതുടങ്ങി. അവിടെ നിന്നും ഉർവ്വരമായ എല്ലാ നദീതട സമതലങ്ങളിലേക്കും അതു വ്യാപിച്ചു. കൃഷിയും പാചക രീതിയും പടീഞ്ഞാറു നിന്ന് വ്യാപിച്ചതായാണ് കരുതപ്പെടുന്നത്. ദക്ഷിണയൂറോപ്പുകാർ അരി വളരെ ഹൃദ്യമായ ഒരു ധാന്യമായി സ്വീകരിച്ചിരിക്കുന്നു. വിതരണം ഇന്ന് അന്റാർട്ടിക്ക ഒഴികെ (നെൽകൃഷി അസാധ്യമായ കാലാവസ്ഥ) എല്ലാ ഭൂഖണ്ഡങ്ങളിലും നെൽകൃഷിയുണ്ട്. - ഉത്പാദിപ്പിക്കപെടുന്ന നെല്ലിന്റെ സിംഹഭാഗവും വരുന്നത് ഇന്ത്യ, ചൈന , ജപ്പാൻ, ഇന്തോനേഷ്യ, തായ്ലാന്റ്, ബർമ, ബംഗ്ളാദേശ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന നെല്ലിന്റെ 92% വും ഉത്പാദിപ്പിക്കുന്നത് ഏഷ്യൻ കർഷകരാണ്.ആഗോളതലത്തിൽ 550 മില്യൺ ടൺ അരി/ നെല്ല് ഉത്പാദിപ്പിക്കുന്നു. കൃഷിചെയ്യുന്ന ആയിരക്കണക്കിന് നെല്ലിനങ്ങൾ ഇന്ന് നിലവിലുണ്ട്. സസ്യശാസ്ത്രപരമായ സവിശേഷത വേര് നെല്ലിന് കടക്കൽ നിന്നു വളരുന്ന ശാഖോപശാഖകളോടുകൂടിയ നാരു വേരു പടലമാണ്. നല്ല നനവുള്ള സമയത്താണ് വേരുകളുടെ ശരിക്കുള്ള വികാസവും വളർച്ചയും കാണുന്നതു. പറിച്ചുനട്ട ഉടനെ വേരിന്റെ വളർച്ച ഏറ്റവും കൂടിയിരിക്കും. പിന്നെ കുറഞ്ഞ് കതിരിടുന്ന സമയത്തോടെ മിക്കവാറും വളർച്ച നില്ക്കും. തണ്ട് താരതമ്യേന ഉറച്ച ഇട മുട്ടുകളോട് കൂടിയ പൊള്ളയായ തണ്ടുകളാണ് നെല്ലിന് . പരിചരണവും, ഇനവും അനുസരിച്ച് ഇതിന്റെ നീളം വ്യത്യാസപെട്ടിരിക്കും. വളർച്ചയുടെ കാലയളവാണ് തണ്ടിന് എത്ര ഇടമുട്ടുകൾ ഉണ്ട് എന്ന് നിശ്ചയിക്കുന്നത്. ( സാധാരണ-13-16) ഏറ്റവും മുകളിലെ ഇടമുട്ട് നീളം കൂടിയിരിക്കും. അതിലാണ് കൂമ്പുണ്ടാവുക. ഇലകൾ വളർച്ചയെത്തിയ ഒരിലക്ക് 4 പ്രധാന ഭാഗങ്ങൾ ഉണ്ടായിരികും. ഇലപ്പോള (ഇലത്തണ്ട്) ഇലപ്പരപ്പ്, ലിഗ്യൂൾ, ഓറിക്കിൾ. ഇതി൯ ഇല പോള തണ്ടിനെ പൊതിഞ്ഞിരിക്കും വളർച്ചയെത്തിയ ഇല പരന്നതായിരിക്കും, അതിന്റെ നീളവും വീതിയും പരിചരണവും ഇനവും അനുസരിച്ച് വ്യത്യാസപെട്ടിരിക്കുന്നു. പോളക്കും ഇലപരപ്പിനും ഇടയിലുള്ള ഭാഗമാണ് കോളർ. പോളയുടെ വീർത്ത അടിഭാഗം തണ്ടിനോട് ചേർന്നിരിക്കും. പുഷ്പം ഒരു സമ്പൂർണ്ണ പുഷ്പമാണ് നെല്ലിൽ പൂവ്. കതിരിന്റെ തുമ്പിൽ നിന്ന് തുടങ്ങി അടിയിലേക്ക് പുഷ്പിക്കൽ വ്യാപിപിക്കുന്നു. കാലാവസ്ഥക്കും ഇനങ്ങൾക്കുമനുസരിച്ച് പുഷ്പിക്കൽ 6-10 ദിവസം വരെ നീണ്ടു നിൽക്കുന്നു. നേരം പുലർന്നതിനു ശേഷവും ഉച്ചക്കു മുൻപായാണ് പുഷ്പിക്കൽ. സ്വയം പരാഗണമാണ് നെൽചെടിയിൽ, പരാഗരോണുക്കൾ പൂവിടരുന്നതിനു തൊട്ടുമുൻപോ വിടർന്ന ഉടനയോ പതിക്കുന്നു. മഴക്കാറുള്ളപ്പോഴോ, മഴയുള്ളപ്പോഴോ തണുത്ത കാലാവസ്ഥയിലോ സാധാരണ പുഷ്പിക്കൽ വൈകുകയോ നിന്നു പോവുകയോ ചെയ്യും. കതിർ തലനീട്ടി 30-40 ദിവസത്തിനുള്ളിൽ സാധാരണ മൂപ്പെത്തുന്നു. കതിർ എല്ലാ മുട്ടുകളും ഉണ്ടായി ഇടമുട്ടുകൾ വികാസം പ്രാപിച്ചതിനു ശേഷമാണ് കതിർ വരാൻ തുടങ്ങുന്നത്. കൃഷിയിടത്തിൽ കതിർ കാണാൻ തുടങ്ങുന്നതിന് 3-4 ആഴ്ചകൾക്കു മുൻപു തന്നെ കതിർ ഉണ്ടായി തുടങ്ങിയിരിക്കും. മിക്കവാറും എല്ലാ ഇനങ്ങളിലും നിറയെ നെൽമണികൾ ഉണ്ടാവുകയും കതിർ വളയുകയും ചെയ്യും. മണ്ണും കാലാവസ്ഥയും മണ്ണ് ഇന്ത്യയിൽ വ്യത്യസ്തതരം മണ്ണിൽ നെല്ല് വളരുന്നു. എന്നിരുനാലും വെള്ളം പിടിച്ചു നിർത്താൻ കഴിവുള്ള, കളിമണ്ണു കലർന്ന ജൈവാംശമുള്ള മണ്ണാണ് നെൽകൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണിന്റെ പി.എച്ച്. മൂല്യം 5.0-8.0ക്കും ഇടയിലാണ് സാധാരണ വളർച്ചക്ക് യോചിച്ചത്. ഊഷ്മാവ് (ചൂട്) നെൽകൃഷിയുടെ വിവിധ ഘട്ടത്തി൯ ശരിയായ വളർച്ചക്ക് അനുയോജ്യമായ ഊഷ്മാവ് ആവശ്യമാണ്. പുഷ്പിച്ച പരാഗണം നടക്കുന്ന സമയത്തെ ശരാശരി ഊഷ്മാവ് 16-20 ഡിഗ്രി സെൽഷസ് ആണ്. എന്നാൽ കതിർ മൂടുന്ന സമയത്ത് 18-32 ഡിഗ്രി സെൽഷ്യസ് ഇടയിലാവണം ഊഷ്മാവ്. 35ഡിഗ്രി സെൽഷസ് മുകളിലാണ് ഊഷ്മാവെങ്കിൽ അത് നെൽമണിയിൽ പാൽ നിറയുന്നതിനെ സാരമായി ബാധിക്കും. സൂര്യപ്രകാശം ചെടിയുടെ വളർച്ചക്കും വികാസത്തിനും സൂര്യപ്രകാശം അത്യന്താപേക്ഷിതമാണ്. സസ്യത്തിന്റെ ഊർജ്ജ ഉറവിടമാണ് സൂര്യപ്രകാശം. വിളവ് സൂര്യപ്രകാശത്തിന്റെ ലഭ്യതക്കനുസരിച്ചായിരിക്കും, പ്രത്യേകിച്ച് കതിർ പാകമാകുന്നതിന്റെ അവസാന 35-45 ദിവസം. മഴ വിജയകരമായ നെൽകൃഷിക്ക് ഏറ്റവും അത്യന്താപേക്ഷിതമായ കാലാവസ്ഥ ഘടകമാണ് മഴ. കൃത്യസമയത്തെ മഴ നെൽകൃഷിയിലെ വിളവ് വർദ്ധിക്കാനിടയാക്കും. എന്നാൽ അസമയത്തെ മഴ ഒരു പാട് കീടാക്രമണവും രോഗങൾകും ഇടയാക്കും. പരമ്പരാഗത അറിവുകള് മണ്ണും കാലാവസ്ഥയും സംബന്ധിച്ച് വിത അശ്വതി (ഏപ്രിൽ 4- മാർച്ച് 26) അല്ലെങ്കിൽ ഭരണി(ഏപ്രിൽ 27- മെയ് 10) ഞാറ്റുവേലയിൽ ക്രമീകരിക്കുന്നത് ഗാളീച്ചയെ പ്രതിരോധിക്കും മാമ്പൂകാണിക്കൽ അല്ലെങ്കിൽ മഞ്ഞുകൊള്ളിക്കൽ ഇത് വിത്തുണക്കൽ രീതിയാണ്. നടാനുള്ള വിത്ത് മൂന്നു രാത്രിയും പകലും തുടർച്ചയായി പുറത്തിടുന്നു. മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടത്. വെള്ളം കയറിയ പാടങ്ങളിൽ താറാവിൻ കൂട്ടം ഇറങ്ങിയാൽ ഞണ്ടുകളെ നിയന്ത്രിക്കാം. "കുണ്ടു്കൂട്ടൽ" മുളപ്പിച്ച ഞാറിനു നടീലിനു മുൻപ് നൽകുന്ന ഒരു പരിചരണമാണിത്. ഞാറിൽ കെട്ടുകൾ വേരുപിടിപ്പിച്ച ഭാഗം പുറത്തേകാക്കി ഒന്നിനു മുകളിൽ ഒന്നായി വൃത്തത്തിൽ ഒരു പിരമിഡുപോലെ വക്കലാണിത്. നെൽപാടത്ത് കെട്ടികിടക്കുന്ന വെള്ളത്തിൽ "കരിംചേറ്" ( ഹോളിഗർന നിഗ്രാ) ഇട്ടു വക്കുന്നു. ഒരേക്കറിന് 50 ചാക്ക് എന്ന തോതിൽ പറങ്കിമാവിന്റെ (അനാകാർഡിയം ഓക്സീഡെന്റൽ) ഇല ചോർത്ത് പാടം ഉഴവുന്നു. കാഞ്ഞിരം, വേങ്ങ, പാണൽ, മാവ് മുള എന്നിവയുടെ ഇല പച്ചിലവളത്തിൽ ചേർക്കുന്നത് പ്രാണികളേയും രോഗത്തേയും ചെറുക്കും. അവസാന ഉഴവിന്റെ കൂടെ ഇളം വാഴത്തട പശുവിന്റെ ചാണകത്തിൽ ചേർത്ത് കൊടുക്കുന്നു. കോഴിക്കാട്ടം വളമായി ചേർത്താൽ പ്രോണികളും രോഗങ്ങളും കുറയുന്നു. തണ്ടു തുരപ്പന്റെ ആക്രമണം തടയാൻ ജലസേചനത്തിനുള്ള ചാലിൽ വേപ്പിൻപിണ്ണാക്ക് നിറച്ച ചാക്ക് വെക്കുന്നത് നല്ലതാണ്. എരിക്കിന്റെയും കർപ്പൂര പച്ചയുടേയും ഇല പച്ചിലവളത്തിന്റെ കൂടെ ഇടുന്നത് തണ്ടു തുരപ്പന്റെ ആക്രമണത്തിന് പ്രതിവിധിയാണ്. നെൽപാടത്ത് എള്ള് തുടർ കൃഷിയാക്കുന്നത് കള നിയന്ത്രണത്തിന് നല്ലതാണ്. സസ്യസംരക്ഷണം പച്ച ചാണകവെള്ളം പാടത്ത് തെളിക്കുന്നത് നല്ലതാണ്. നാരങ്ങ പുല്ലിന്റെ നേർപ്പിച്ച എസൻസോ വെളുത്തുള്ളിയോ പാടത്ത് തെളിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി വെള്ളവും കായവും ചാണകവെള്ളത്തിൽ ചേർത്ത് തെളിക്കുക. അരൂതഇലയുടെ നീര് , കാഞ്ഞിരത്തിലയുടെ നീര്, തുളസി ഇലയുടെ നീര്, നാരകപുല്ലിന്റെ നീര് ഇവയിലേതെങ്കിലുമൊന്ന് തെളിക്കുക. വരമ്പിൽ ടയർ കത്തിക്കുന്നത് നല്ലതാണ്. കൈതപ്പഴം വടിയിൽ കെട്ടി പാടത്ത് നാട്ടുന്നത് നല്ലതാണ്. മുൾചെടിയുടെ കമ്പോ, കയറോ മണ്ണെണ്ണയിൽ മുക്കി പാടത്തൂടെ വലിക്കുന്നത് ഇലചുരട്ടിയുടെ ആക്രമണത്തെ പ്രതിരോധിക്കും. കശുവണ്ടി എണ്ണ പാടത്ത് പ്രയോഗിക്കുന്നത് ഇലചുരട്ടി പുഴുവിനെ തുരത്തും. തേരകത്തിന്റെ കൊമ്പ് പാടത്ത് വീശുന്നത് ഇലചുരട്ടിയുടെ ആക്രമണത്തിന് നല്ലതാണ്. വിത്ത് മുളകുട്ടയിൽ സൂക്ഷിച്ച് പശുവിൻ ചാണകം ഉപയോഗിച്ച് പൊതിയുന്നത് സംഭരണ സമയത്തെ കീടങ്ങളെ പ്രതിരോധിക്കും. വിത്തു നെല്ലിനെ ആക്രമിക്കുന്ന കീടങ്ങൾക്കെതിരെ കരിനൊച്ചിയുടെയോ ഉങ്ങിന്റെയോ ഇല ചാക്കുകൾക്കിടക്ക് വെക്കുന്നത് നല്ലതാണ്. സംഭരണ കീടങ്ങൾക്കെതിരായി ക്ളീറോഡെൻടോണിന്റെ തണ്ട് ഉണക്കി വിത്തു നെല്ലിന്റെ കൂടെ വയ്ക്കുന്നത് നല്ലതാണ്. കരിചേറിന്റെയോ കാട്ടുചേറിന്റെയോ വിത്തുകൾ നെല്ല് വിത്തിന്റെ കൂടെ ചേർത്ത് വെക്കുക. മാവില, പ്ളാവിലഞെട്ടി, നാരകപുല്ല്, എന്നിവ ചേർത്ത് നെൽ വിത്തിന് പുക കൊടുക്കുന്നത് നല്ലതാണ്. വിത്തു നെല്ല് സംഭരിച്ച കുട്ടയുടെ മുകളിൽ ബോഗൺവില്ല ഇലകൾ ഞാറ്റിയിടുക. വേപ്പിൻ പിണ്ണാക്ക് ഓരോ 25 ദിവസത്തിലും ചേർത്ത് കൊടുക്കുന്നത് ബാക്ടീരിയ മൂലമുള്ള ഇലപുളളി രോഗത്തിന് നല്ലതാണ്. പോള ചീയൽ ചെറുക്കാൻ കുമ്മായവും ചാരവും കലർത്തി വിതറുന്നത് നല്ലതാണ്. പുൽച്ചാടിയുടെ ഉപദ്രവം തടയാൻ ഫിനായിൽ, വേപ്പണ്ണ, മണ്ണെണ്ണ, സോപ്പ് എന്നിവ കൂട്ടിതെളിക്കുന്നത് നല്ലതാണ്. പുൽച്ചാടികളുടെ ഉപദ്രവം തടയാൻ പാടത്ത്നിന്ന് വെള്ളം കളഞ്ഞതിന് ശേഷം വേപ്പണ്ണയും സോപ്പും കലർത്തിയ മിശ്രിതം തെളിക്കുന്നത് നല്ലതാണ്. പുൽച്ചാടിക്കെതിരെ അറക്കപൊടി മണ്ണെണ്ണമുക്കി പാടത്ത് വിതറുന്നത് നല്ലതാണ്. കളനിയന്ത്രണത്തിന് ജലസേചന ചാലിൽ എരിക്കിലയിടുന്നത് നല്ലതാണ്. തേങ്ങാതൊണ്ട് കൃഷിയിടത്തിലിടുന്നത് കളനിയന്ത്രണത്തിന് നല്ലതാണ്. ഞാറുനടീൽ കാർത്തിക ഞാറ്റുവേല (മെയ്11 -മെയ്24) ലാണെങ്കിൽ കളനിയന്ത്രണത്തിന് നല്ലതാണ്. ഡൈഞ്ച (സെസ്ബാനിയ അക്യുലീറ്റ) ചേർത്ത് ഉഴവുന്നത് തുടർന്നു വരുന്ന വിളകളിൽ കളനിയന്ത്രണത്തിന് സഹായിക്കും. യൂറിയയും വേപ്പിൻ പിണ്ണാക്കും കലർത്തിയിടുന്നത് എലികളെ നിയന്ത്രിക്കും. കുപ്പിച്ചില്ല് പൊടിച്ച് അരിപൊടി കലർത്തി വെക്കുന്നത് എലികളെ നിയന്ത്രിക്കും. വരമ്പിൽ ചെത്തികൊടുവേലി പിടിപ്പിക്കുന്നത് എലികളെ തടയുന്നു. കൃഷിയിടത്തിൽ വിഷം വെക്കുന്നതോ കെണിവെക്കുന്നതോ വഋി എലികളെ തുരത്താം. പുഴുങ്ങിയ നെല്ലിൽ കീടനാശിനി ചേർത്ത് എലികളെ നിയന്ത്രിക്കാം. വരമ്പിൽ മണ്ണെണ്ണ തെളിക്കുന്നത് എലികളെ അകറ്റും. കൃഷിയിടത്തിൽ പനയോല നാട്ടുന്നത് എലികളെ നിയന്ത്രിക്കും. ഉണക്കച്ചെമ്മീൻതൊണ്ട് സിമന്റിൽ കുഴച്ച് ഇരയാക്കി കെണിവെച്ച് എലികളെ പിടിക്കാം. എലിമാളങ്ങൾ പുകച്ച് എലികളെ നശിപ്പിക്കാം. ഇല, വിത്തുകൾ, ധാന്യങ്ങൾ എന്നിവയെ ഇരയാക്കി എലികളെ പിടിക്കാം. വെളുത്തുള്ളി, കായം, പുകയില, ഇഞ്ചി, വേപ്പ് എന്നിവ ഒറ്റക്കോ കൂട്ടായോ സോപ്പിലും വെള്ളത്തിലും പച്ചമുളകും കലർത്തി തേക്കുക. ഫുറഡാൻ ലായനിവെച്ച് ഒരു തൊട്ടിയുടെ മുകളിൽ 200വാട്ട് ബൾബ് കത്തിച്ചിട്ടാൽ പ്രാണികൾ അതിലേക്ക് ആകർഷിക്കപ്പെടും. വിളവെടുപ്പും സംഭരണവും സംബന്ധിച്ച് പഴയതും ചീത്തയായതുമായ ഓഡിയോ / വീഡിയോ കാസറ്റുകളിലെ ടേപ്പുകൾ നാട്ടി പക്ഷികളെ തുരത്താം. നീണ്ട കമ്പുകളിൽ പ്ളാസ്റ്റിക് കവറുകൾ കെട്ടി കൃഷിയിടത്തിൽ നാട്ടുന്നത് പക്ഷികളെ തുരത്താൻ സഹായിക്കും. പ്രാധാന്യവും ഉപയോഗവും സാമ്പത്തിക പ്രാധാന്യം ചരിത്രാതീത കാലം മുതൽ വളർത്തിപ്പോരുന്ന ഒരു ഭക്ഷ്യധാന്യമാണ് നെല്ല്. ഇന്ന് ലോകജനതയെ നിലനിർത്തുന്നത് ഈ ധാന്യമാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ നിലനിർത്തുന്നു എന്നത് മാത്രമല്ല നെല്ല് ഈ സമൂഹങ്ങളുടെ സാംസ്കാരിക പൈതൃകവും ആയി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നു. ലോകത്തെമ്പാടും വിളയുന്ന നെല്ലിന്റെ അഞ്ചിൽ നാലും ഉത്പാദിപ്പിക്കുന്നത് ചെറുകിട കർഷകരാണ്. അത് പ്രാദേശികമായിത്തന്നെ ഉപയോഗിക്കപെടുകയും ചെയ്യുന്നു. ഏഷ്യയിലേയും ആഫ്രിക്കയിലേയും നൂറ് ദശലക്ഷം കുടുംബങ്ങളുടെ പ്രവൃത്തി മണ്ഡലവും വരുമാന മാർഗ്ഗമാണിന്ന് നെൽകൃഷി. പോഷക ഗുണങ്ങൾ നമ്മുടെ ശരീരത്തിന്റെ പ്രധാന ഊർജ്ജ ഉറവിടമായ കാർബോ ഹൈഡ്രേറ്റിന്റെ (അന്നജം) ഏറ്റവും വലിയ ഉറവിടം അരിയാണ്. അന്നജം വിഘടിച്ചാണ് ഗ്ളുക്കോസ് ഉണ്ടാകുന്നത്. അതാകട്ടെ നമ്മുടെ പ്രവൃത്തികൾക്ക് ആവശ്യമായ ഊർജ്ജമാവുകയും തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഇന്ധനവും ആയിത്തീരുന്നു. അരി ആരോഗ്യ ഭാഗമാണ്. അതിൽ കൊഴുപ്പില്ല, കൊളസ്ട്രോൾ ഇല്ല, സോഡിയമില്ല, കൊളസ്ട്രോളില്ലാത്ത സമീകൃത ആഹാരത്തിൽ പെടുത്താവുന്ന ഒരു നല്ല ഭക്ഷണമാണ് അരിയാഹാരം . ഹൈപ്പർ ടെൻഷൻ ഉള്ള ആളുകൾക്ക് സോഡിയം ഇല്ലാത്ത ഭക്ഷണമായി അരി ഉപയോഗിക്കാം.അരി ജീവകങ്ങളുടേയും ധാതുക്കളുടേയും നാരുകളുടേയും തയമിൻ, നിയാസിൻ റിബോഫ്ളാവിൻ, വിറ്റാമിൻ ഡി, കാത്സ്യം, എന്നിവയുടെ കലവറയാണ്. എട്ട് അമിനോ ആസിഡുകളും ഉൾചേർന്ന പ്രോട്ടിന്റെ ഒരു നല്ല ഉറവിടമാണത്.അരിയിൽ പഞ്ചസാരയുടെ അളവ് കുറവാണ്., ഗ്ളൂട്ടെൻ ഇല്ല. അതുകൊണ്ട് തന്നെ ഗ്ളൂട്ടെൻ ഒഴിവാക്കേണ്ട ആവശ്യമുള്ളവർക്ക് ഒരു ഭക്ഷണമാണ് അരി.അഡിറ്റീവ്സോ പ്രിസർവേറ്റീവ്സോ ഇല്ലാത്തത് കൊണ്ട് അരി ഒരു സംതുലിത ആഹാരമാണ് .വയറ്റിലെത്തിയതിനു ശേഷം മാത്രം ദഹിക്കുന്ന അന്നജമാണ് അരിയിലുള്ളത് എന്നതു കൊണ്ട് അത് ഗുണകാരികളായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപെടുത്തീ ആരോഗ്യം നൽകുന്നു. മാത്രമല്ല അലർജിക്ക് കാരണമാകുന്ന ഒന്നും അരിയിലില്ല.തവുടു കളയാത്ത അരിയിൽ (ബ്രൗൺ അരി) ലയിക്കാത്ത നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ചിലയിനം കാൻസറുകളെ തടയുന്നു. എന്നാണ് ശാസ്ത്രാഭിപ്രായം. ഔഷധഗുണം അരിക്ക് ഔഷധഗുണമുണ്ടെന്ന് ചില ആളുകൾ വിശ്വസിക്കുന്നു. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല. പല രാജ്യങ്ങളിലുള്ള ചില വിശ്വാസങ്ങൾഫിലിബെൻസ്- തവിട് വിറ്റാമിൻ ഡിയുടെ കലവറയാണ്. ഇത് ബെറി-ബെറി തടയാൻ ഉപയോഗിക്കുന്നു.മലേഷ്യ : മലയൻ ഔഷധ പുസ്തകത്തിൽ തിളപ്പിച്ച റൈസ് കണ്ണിന് ലോഷനായി ഉപയോഗിക്കുന്നു. അകത്തെ ശരീരകലകളിലെ നീരിനും ഇതു അനുയോജ്യമാണെന്നു കരുതപ്പെടുന്നു. കമ്പോഡിയ : പ്രായമായ നെല്ലിന്റെ ഉമി ഡിസൻട്രിക്കു മരുന്നായി ഉപയോഗിക്കുന്നു. മൂന്നുമാസം പ്രായമായ നെല്ലിന്റെ ഉമി ഡൈയൂറെറ്റിക് ആണെന്നു കരുതപ്പെടുന്നു.ചൈന : അരി ദഹനക്കേട് സുഖപ്പെടുത്തുമെന്നും, വിശപ്പു വർദ്ധിപ്പിക്കുമെന്നും ക്ഷീണിച്ച കുടലിനേയും സ്പ്ളീഹയേയും ശക്തി പെടുത്തുമെന്നും ചൈനക്കാർ വിശ്വസിക്കുന്നു.ഇന്ത്യ : ഇന്ത്യൻ വൈദ്യശാസ്ത്രത്തിൽ നീർവീക്കത്തിനും പൊള്ളലിനും ഒരു ലോപനം എന്ന നിലയിൽ കഞ്ഞിവെള്ളത്തെ പറയുന്നുണ്ട്.ഞവര നെല്ല് പല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. വാദരോഗത്തിന്റെ ഒരു പ്രധാന ചികിത്സയായ ഞവരക്കിഴി, ഭാരം കുറഞ്ഞവർക്കുള്ള ഭക്ഷണം, ആരോഗ്യ പാനിയം എന്നിങ്ങനെ. ഞവര നെല്ലിന്റെ ഔഷധഗുണം ഇപ്പോൾ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്ത ഗോൾഡൺ റൈസിൽ നിന്നും കരോട്ടീൻ സി പ്രൊവൈറ്റമിൻ-എ) ഉത്പാദിപ്പിക്കാം ഇത് ജീവകം എ യുടെ കുറവ് പരിഹരിക്കും. പലവിധ ഉപയോഗങ്ങൾ വളർത്തു മൃഗങ്ങളുടെ ഭക്ഷണമായ തവിട്, കഞ്ഞി, വൈക്കോൽ എന്നിവ വളരെ ഉപയോഗ പ്രദമാണ്.പോളിഷ് ചെയ്ത നേർത്ത വൈക്കോൽ തൊപ്പിയും ചെരുപ്പും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. വൈക്കോലും ഉമിയും നല്ല പാക്കിംങ്ങ് വസ്തുക്കളാണ്വസ്ത്രങ്ങൾക്ക് പശമുക്കാൻ ഉപയോഗിക്കുന്ന സ്റ്റാർച്ച് അരിയിൽ നിന്നെടുക്കുന്നതാണ്. ജപ്പാനിൽ നെല്ലിൽ നിന്നെടുക്കുന്ന മദ്യം പ്രിയങ്കരമാണ്. ഇനങ്ങളുടെ തെരഞ്ഞെടുപ്പ് വെറയ്റ്റി സെലക്റ്റർ:: നിങ്ങളുടെ പ്രാഥമിക ആവശ്യത്തെ മുൻനിർത്തി ആവശ്യത്തിനനുയോജിച്ച ഇനങ്ങൾ തെരഞ്ഞെടുക്കാൻ സഹായം ലഭ്യമാക്കുന്നു. ആതിര അശ്വതി ഭദ്ര ഭാരതി ചെന്നെല്ലു ചെറ്ററ്റുവെലിയന് ചൊമാലാ ദീപ്തി ഗന്ദകശാല IR 8 ജയ ജീരകശാല കല്ലാദിയാന് കായമ്മ മഷൂരി മുള്ളന് പുന്ച നവര പല്തൊന്ദി ശബരി തെക്കന്ചീര തൊന്ദി വല്ലിചുരി വെലിയന് WND 1 WND 2 നെല്ക്കൃഷി: നടീല് പ്രവർത്തനങ്ങൾ ഗുണനിലവാരമുള്ള വിത്തുത്പാദനം വിത്തിന്റെ പ്രാധാന്യം നല്ല ഗുണനിലവാരമുള്ള വിത്ത് വിളവ് 5-20% വരെ വർദ്ധിപ്പിക്കും. ഈ വർധനവ് വിത്തിന്റെ ഗുണനിലവാരത്തിന് നേർ അനുപാതത്തിലായിരിക്കും. കൃഷിയുടെ തുടക്കമാണ് വിത്ത് എന്നതുകൊണ്ട് വിത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. വിത്ത് ഉൽപാദനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിത്തിന്റെ പുനരുത്പാദനത്തിന് മുൻപ് അത് ഏതെങ്കിലും ഗവേഷണ കേന്ദ്രത്തിൽ നിന്നോ, ഗവൺമെന്റ് ഫാമിൽ നിന്നോ, അതുമല്ലെങ്കിൽ അംഗീകരിക്കപ്പെട്ട വിത്തുത്പാദകരിൽ നിന്നോ ആണെന്ന് ഉറപ്പു വരുത്തുക വിത്തുൽപാദനത്തിന് മുൻപ് ആ കൃഷിയിടത്തിൽ മറ്റിനം നെല്ല് കൃഷിചെയ്തിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. ജനിതക ശുദ്ധിക്കുവേണ്ടി മറ്റിനങ്ങൾ വളരുന്നത് മിനിമം 3 മീറ്ററെങ്കിലും അകലത്തിലായിരിക്കണം. വിളവെടുക്കുമ്പോൾ മൂന്നുമീറ്റർ അരികുകൾ വിട്ടതിനു ശേഷം വേണം വിത്ത് ശേഖരിക്കാൻ. സസ്യസംരക്ഷണത്തിനും മേൽനോട്ടത്തിനും വരിയായി നടീൽ പ്രയോജനപ്പെടും മൂന്നുമീറ്റർ നീളത്തിൽ 30 സെന്റീമീറ്റർ അകലത്തിൽ നടുന്നതാണ് ഉചിതം. വിളവെടുപ്പു സമയത്ത് എല്ലാം ഒരേ മൂപ്പായിരിക്കാൻ വിളവെടുപ്പിനു മുൻപ് വെള്ളം ചോർത്തിക്കളയണം. കതിരിലെ 80% മണികളും പാകമായാൽ വിളവെടുക്കാം. വേനൽ മാസങ്ങളിൽ നെൽച്ചെടിക്ക് പാലുറക്കുന്ന സമയം തുടങ്ങി പാകമാകുന്നത് വരെ ആവശ്യത്തിന് ജലം ലഭ്യമാക്കണം. കൊയ്ത ദിവസം തന്നെ കറ്റമെതിക്കുക കറ്റ കൂട്ടിയിട്ടതിന് ശേഷം മെതിച്ചെടുക്കുന്ന വിത്തുകൾ ശരിയായ ഫലം തരുന്നില്ല. വിത്തു നന്നായി ഉണക്കി 13% കൂടുതൽ ഈർപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തണം. വേനൽ മാസങ്ങളിൽ ഹ്രസ്വകാല ഇനങ്ങൾ കൂടുതൽ ഉണക്കുന്നത് നല്ലതല്ല. ഉണക്കി സംഭരിക്കുന്ന സമയത്ത് മുറ്റത്ത് നിന്നോ, കുട്ട , ബാഗ് എന്നിവയിൽ നിന്നോ അണുബാധയുണ്ടാകാതെ നോക്കണം. വിത്ത് സംഭരിക്കുമ്പോൾ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാനുള്ള സാധ്യത ഒഴിവാക്കണം. ഇത് കൂടുതൽ കാലം കേടാവാതിരിക്കാൻ സഹായിക്കും. എഴുന്നൂറ് ഗണ്ണിന്റെ പോളിത്തീൻ ബാഗുകളോ ടെബിൾഗെണ്ണി ബാഗുകളോ ആണ് സംഭരണത്തിന് അനുയോജ്യം. വെറും തറയിൽ ഒരിക്കലും വിത്ത് സൂക്ഷിക്കാൻ പാടില്ല. അര ബഞ്ചുകളോ, പല്ലറ്റുകളോ ഉപയോഗിക്കുക. ചുമരിൽ നിന്നും തറയിൽ നിന്നും 30 സെന്റീമീറ്റർ അകലത്തിലായിരിക്കണം ബഞ്ചുകൾ. ആവശ്യമായ വായു സഞ്ചാരത്തിന് അത് അത്യാവശ്യമാണ്. ഒരു തട്ടിൽ 8 `ി൯ കൂടുതൽ ബാഗുകൾ അടുക്കാൻ പാടില്ല. നെൽമണികൾ കൂടുതൽ ഉണങ്ങാനുണ്ടെങ്കിൽ 3 ബാഗായി നിജപ്പെടുത്തണം. വിത്ത് സൂക്ഷിക്കുന്ന സ്ഥലത്ത് സസ്യസംരക്ഷണ രാസ വസ്തുക്കളോ കളനാശിനികളോ കീടനാശിനികളോ സൂക്ഷിക്കാൻ പാടില്ല. പഴുതുകളും ദ്വാരങ്ങളും അടച്ച് എലികളെ തടയണം. ഗോടൗണിൽ നെല്ല് സംരക്ഷിക്കുന്നതിന് മുൻപ് മേലത്തിയോൺ തെളിക്കുക. കീടങ്ങളെ തുരത്താൻ ഒരു തുണികഷണം വേപ്പണ്ണയിൽ മുക്കി ചാക്കുകൾക്കിടയിൽ വെക്കുകയോ വേപ്പിൻപ്പിണ്ണാക്ക് തുണിയിൽകെട്ടി വിത്ത് നിറച്ച് ചാക്കിൽ നിക്ഷേപിക്കുകയോ വേണം. എട്ട് മാസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടി വരുമ്പോൾ ഒരോ മാസവും വിത്ത് മുളക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഹ്രസ്വകാല വിളകളുടെ വിത്തുകൾ കുറച്ച് കാലം കൂടി കേടുകൂടാതെയിരിക്കാൻ നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് തണലത്ത് ഉണക്കുക. ആകെ ഭാരത്തിന്റെ 13% മാത്രമേ ഈർപ്പമുണ്ടാകാൻ പാടുള്ളു. വിരിപ്പ് വിളയുടെ ഹ്രസ്വകാല ഇനങ്ങളായ ജ്യോതി, ത്രിവേണി എന്നിവ വിളവെടുപ്പിന് ശേഷം 9-10 ദിവസം കൊണ്ട് ഈ ലവലിൽ എത്തും. മുണ്ടകൻ വിളവെടുപ്പിന് ശേഷം 8-9 മാസം വരെ നല്ല രീതിയിൽ സംരക്ഷിച്ചാൽ കേടാകാതെയിരിക്കും. വിത്തുമുളപ്പിക്കല് ഞാറ്റടിയിൽ വിത്തുമുളപ്പിക്കൽ ഞാറ്റടി തയ്യാറാക്കൽ ഞാറ് പറിച്ചുനട്ടോ നേരിട്ട് വിതച്ചോ കൃഷിചെയ്യാം. കർഷകൻ ഞാറ് നട്ട് കൃഷിചെയ്യാൻ തീരുമാനിച്ചാൽ ആദ്യപടി ഞാറ്റടി തയ്യാറാക്കലാണ്. മൂന്നു രീതികളാണ് ഞാറ്റടി തയ്യാറാക്കുന്നതിൽ സ്വീകരിച്ചു കാണുന്നത്. തെരഞ്ഞെടുപ്പ് പ്രധാനമായും ജലലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. നീർഞ്ഞാറ്റടി രണ്ടാം വിളക്കാലത്ത് ജലലഭ്യതയുള്ള പ്രദേശത്താണ് ഈ രീതി സ്വീകരിക്കുക. നീർ ഞാറ്റടിയിലെ ഞാറ് നട്ടാൽ ഒരാഴ്ച മുൻപേ കൊയ്ത്ത് നടത്താം. ഞാറ്റടി മുൻപേ തയ്യാറാക്കിയാൽ മുളപ്പിച്ച നെൽവിത്ത് സമയത്തിന് വിതക്കാൻ കഴിയും. ജലലഭ്യതയും ഒഴുക്കികളയാൻ സൗകര്യമുള്ളതുമായ ഫലഫൂയിഷ്ഠമായ നിലമാണ് ഞാറ്റടി തയ്യാറാക്കാൻ തെരഞ്ഞെടുക്കേണ്ടത് നല്ല സൂര്യ പ്രകാശം കിട്ടുന്നു എന്നും ഉറപ്പു വരുത്തുക. വെള്ളമുള്ള ഞാറ്റടിയിൽ വിത്ത് മുളപ്പിക്കൽനിലം രണ്ടോ മൂന്നോ പ്രാവശ്യം നല്ലവണ്ണം ഉഴുത് വെള്ളം നിർത്തി നിരപ്പാക്കുക. 5-10 സെ.മി ഉയരത്തിൽ, 1-1.5 വീതിയിൽ സൗകര്യ പ്രദമായ നീളത്തിൽ ഞാറ്റടി തയ്യാറാക്കുക. ഓരോ ഞാറ്റടിക്കുമിടയിൽ വെള്ളം പോകാനുള്ള ചാലുകൾ ഇടുക.പറിച്ചുനടേണ്ട ഓരേ ഹെക്ടറിനും 1000 ചതുരശ്ര മീറ്ററിൽ ഞാറ്റടി ഉണ്ടാവണം. ചതു.മീ.ന് 1കി.ഗ്രാം എന്ന അളവിൽ കംപോസ്റ്റോ കാലിവളമോ നന്നായി ചേർത്തിളക്കി ഞാറ്റടി തയ്യാറാക്കുക. വിത്ത് പരിചരണം.നനച്ചവിത്ത് ചൂടും ഈർപ്പമുള്ള സ്ഥലത്ത് വക്കുക. ഉണങ്ങാൻ അനുവദിക്കാതെ ഇടക്കിടക്ക് നനച്ചുകൊണ്ടിരിക്കുക. മൂന്നുദിവസത്തിന് ശേഷം മുളച്ച വിത്ത് വിതക്കുക. വൈകിക്കുന്നത് ഞാറിന്റെ ഗുണം കുറക്കും.വിതച്ചതിനു ശേഷം 5-ാം നാൾ മുതൽ നനച്ച് 7-ാം നാൾ വരെ തുടരുക (5സെ.മി ജലം) ഈ കാലത്തിനുശേഷം 5സെ.മി വെള്ളം നിർത്തി നനതുടരുന്നത് കളകൾ നിയന്ത്രിക്കും. ചെറിയ വേരുള്ള ഊർജ്ജസ്വലമായ ഞാറ് ഉണ്ടാവാൻ ഇടക്കിടക്ക് വെള്ളം ചോർത്തിക്കളയുക. ധാരാളം വെള്ളം നീണ്ടകാലം നിർത്തുന്നത് ഉയരം കൂടിയ ആരോഗ്യമില്ലാത്ത ഞാറുണ്ടാവാൻ കാരണമാകും. പറിച്ചുനട്ടാൽ പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാൻ അവക്ക് ബുദ്ധിമുട്ടാണ്. നൈട്രജന്റെ കുറവ് ശ്രദ്ധയിൽ പെട്ടാൽ യൂറിയ 100 ചതു.മീ.ന് / 1കി.ഗ്രം എന്ന അളവിൽ ഞാറു പറിക്കുന്നതിന് 10 ദിവസം മുൻപ് വിതറികൊടുക്കുക. (ഇനത്തിന്റെ കാലാവധി അനുസരിച്ച്) ഉണങ്ങിയ നിലത്തെ ഞാറ്റടി നടീൽ നിശ്ചിതകാലത്ത് അല്ലാതിരിക്കുകയും ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ഈ രീതിയാണ് പിൻ തുടരുന്നത്. ആദ്യവിളക്കാലത്ത് മഴലഭ്യതയെ ആശ്രയിച്ച് നടീൽ നടത്തുന്നയിടങ്ങളിൽ ഈ രീതി സ്വീകരിക്കാം എന്നാതാണ് ഒരു മേന്മ.നിലം നന്നായി ഉഴുത് ഒരുക്കി 1-1.5 സെ.മി വീതിയൽ 15 സെ.മി ഉയരത്തിൽ സൗകര്യപ്രദമായ നീളത്തിൽ ഞാറ്റടി തയ്യാറാക്കുക. കംപോസ്റ്റും കാലിവളവും 1കി.ഗ്രാം ചതു.മീ.ന് എന്ന തോതിൽ മണ്ണിൽ ചേർത്തിളക്കി നിലമൊരുക്കുക. ഡ്രൈസീഡ് പരിചരണരീതി ഉപയോഗിച്ച് വിത്ത് പരിചരിച്ച് വിത്തുകൾ ഞാറ്റടിയിൽ ഒരേ ക്രമത്തിൽ വിതക്കുക. മഴയുടെ ലഭ്യതയനുസരിച്ച് ഞാറ്റടി നനക്കുക. ഡാപോഗ് രീതി മണ്ണു കുറഞ്ഞ ഞാറ്റടി എന്നു വിളക്കുന്ന ഈ രീതി ഫിലിപ്പൈൻസിൽ നിന്നും സ്വീകരിച്ചതാണ്. മണ്ണിൽ നേരിട്ട് ബന്ധമില്ലാത്ത കനം കൂടിയ സ്റ്റാൻഡാണ് ഈ രീതിക്കാവശ്യം. പൊതുവെ പറഞ്ഞാൽ ഞാറുകൾ 12-14 ദിവസങ്ങൾക്കുള്ളിൽ പറിച്ചുനടാനാവും. കൃഷിയിടത്തിനുള്ളിലോ സമീപത്തായോ മാറ്റ് നഴ്സറി തയ്യാറാക്കാൻ അനുയോജ്യമായ ഒരു സ്ഥലം തെരഞ്ഞെടുത്ത് വെള്ളം നിർത്തുകവെള്ളം കയറ്റിയ ഞാറ്റടി 5 സെ.മി ഉയർത്തി നല്ലവണ്ണം നിരപ്പാക്കുക രണ്ടിൽ കൂടുതൽ നിരയായി മാറ്റ് ഇടുന്നതിന് ഓരോന്നിന്റെയും വീതി 1.2 മീ ആയിരിക്കുന്നതാണ് നല്ലത്.500 സെ.മി അകലത്തിൽ ചാനലുള്ള 20 മീ നീളവും 75 മീ വീതിയും ഉള്ള ഞാറ്റടികൾ ഒരു ഹെക്ടർ നിലത്തിന് ആവശ്യമായ ഞാറുതയ്യാറാക്കാൻ ആവശ്യമാണ്.നിരപ്പാക്കി ഉയർത്തിയ ഞാറ്റടികളിൽ പ്ളാസ്റ്റിക് ഷീറ്റ് എല്ലായിടത്തും ഒരു പോലെ വിരിക്കുക.മണ്ണും ഫാംയാർഡ് മാന്വറും ചേർത്ത് കുഴമ്പു രൂപത്തിലാക്കുക.ഡി.ആർ.ആർ ഡിസൈൻ ചെയ്ത മാറ്റ് ഫ്രെയിം പ്ളാസ്റ്റിക് ഷീറ്റിനു മുകളിൽ വക്കുക. (19 x 50 x 2 സെ.മി ബ്ളോക്ക് ) കുഴമ്പ് മിശ്രിതം ഫ്രെയിമിനുള്ള ഇട്ട് പരത്തുക.നന്നായി ഉറച്ചു കഴിഞ്ഞാൽ ഫ്രെയിം നീക്കം ചെയ്ത് മാറ്റ് മാത്രമാക്കുക. ഒരു സമയം ഇങ്ങിനെ 5 മാറ്റുകൾ ഉണ്ടാക്കാം.100-110 ഗ്രാം കുതിർത്ത വിത്ത് തയ്യാറാക്കിയ മാറ്റിൽ ഒരേ അളവിൽ വിതക്കുക. സമാധാനം അമർത്തി കൊടുക്കുക. ഒരു ഹെക്ടർ പ്രധാന കൃഷിയിടത്തിന് 500-600 മാറ്റുകൾ ആവശ്യമാണ്.ഈ പ്രക്രിയ മറ്റെല്ലാ മാറ്റിലും ആവർത്തിക്കുക വൈകുന്നേരം മാറ്റിനു മുകളിൽ പ്ളാസ്റ്റിക് ഷീറ്റോ , പുല്ലോ പരത്തി നേരം വെളുക്കുമ്പോൾ എടുത്തു മാറ്റുക.മാറ്റ് തയ്യാറാക്കി ഒരാഴ്ചക്കുള്ളിൽ മഴ പെയ്യുയാണെങ്കിൽ മൂടിയ വസ്തുക്കൾ മാറ്റേണ്ടതില്ല. സ്പ്രിംഗ്ളർ ഉപയോഗിച്ച് നനച്ച് മാറ്റുകളിൽ ഈർപ്പം നിലനിർത്തുകഒരാഴ്ചക്കു ശേഷം നഴ്സറി പച്ചനിറമായിത്തുടങ്ങുമ്പോൾ ചാനൽവഴി മാറ്റിന്റെ അടിയിലേക്ക് ജലസേചനം നടത്തുക.7-10 ദിവസത്തിനു ശേഷം ഒരു ലിറ്റർ വെള്ളത്തിന് 30 ഗ്രാം എന്ന തോതിൽ ഡി എ പി വള പ്രയോഗം നടത്തി ഹാൻഡ് സെപ്രയർ ഉള്ള സ്പ്രിംഗളർ ഉപയോഗിച്ച് നനക്കുക.15-20 ദിവസത്തിനു ശേഷം നെൽച്ചെടി 12-15 സെ.മി ഉയരം വച്ചാൽ ഞാറ്റടിയിൽ നിന്നും ഞാറ് പറിച്ചു നടാവുന്നതാണ്. നടീലിന് നിലമൊരുക്കല് കാർഷിക വൃത്തികൾ അവസാന വിളവെടുപ്പിനു ശേഷമുള്ള ആദ്യ നിലമുഴുവലോടെ കാർഷിക പ്രവർത്തനങ്ങൾ ആരംക്കുകയായി. സാധാരണഗതിയിൽ വിളവെടുപ്പു കഴിഞ്ഞ ഉടനയോ തൊട്ടടുത്ത മഴക്കാലാത്തിന്റെ തുടക്കത്തിലോ ആണ് ഇത് ചെയ്യാറ് നിലമൊരുക്കൽ വിതക്കാനുള്ള നിലം തയ്യാറക്കലാണ് അടുത്തപടി. പാടത്തേക്ക് വെള്ളം കയറ്റി ഒന്നോ രണ്ടോ ആഴ്ച നിർത്തണം. കളകളുടെ വിത്തുകൾ ഇതിനിടയിൽ മുക്കുന്നു. കളകൾ മണ്ണിൽ ഇളക്കിച്ചേർത്ത് അടിസ്ഥാനവളം ചേർത്ത് നന്നായി വെള്ളം നിർത്തണം. വെള്ളം നിൽക്കുന്നത് പാടം കൃത്യമായി രണ്ട് വ്യത്യസ്ഥ തലങ്ങൾ - മുകളിലത്തേത് ഓക്സീകരിച്ചത് (2.5സെ.മി), താഴെ കുറവ് ഓക്സീകരിച്ചത് (5-7സെ.മി)- ആവാൻ സഹായിക്കും. താഴത്തെ ലെയർ മണ്ണിലെ പോഷണം നഷ്ടപെടാതെയിരിക്കാൻ സഹായിക്കും വിത്ത് വിതയ്ക്കലും/ ഞാറ് നടീലും കാർഷിക വൃത്തികൾ നെൽ കൃഷിയിൽ നേരിട്ടു വിതക്കലും, മുളപ്പിച്ച ഞാറ് പറിച്ചുനടലും സാധാരണ സ്വീകരിക്കാറ്. പ്രത്യേകം തയ്യാറാക്കിയ നിലത്ത് വിത്തു പാകി മുളപ്പിച്ച് ഞാറ് പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടലും ഉണങ്ങിയതോ, നനവുള്ളതോ ആയ പ്രധാന കൃഷിയിടത്തിൽ വിത്ത് നേരിട്ടു വിതക്കുന്നതുമാണ് ഇവതമ്മിലുള്ള വ്യത്യാസം.ലേബർ ചാർജ് കുറക്കാം എന്നതാണ് നേരിട്ട് വിതക്കുന്നതിന്റെ ഒരു ലാഭം ഇതിൽ വിത്തു വിതക്കാനുള്ള നിലമൊരുക്കൽ, മുളപ്പിച്ച ഞാറുകളുടെ സംരക്ഷണം., ഞാറുപറിക്കൽ, നടീൽ എന്നിവയെല്ലാം ഒഴിവാക്കാം. കൂലികൂടുതലുള്ള സ്ഥലങ്ങളിൽ ഉത്പദന ചിലവ് ഗണ്യമായി കുറക്കാം. നേരിട്ടു വിതക്കുന്നതിനേക്കാൾ പറിച്ച് നടുന്നവ 7-10 ദിവസം മുൻപേ പാകമാകും. പലവിളകൾ ഇറക്കുന്ന പാടങ്ങളിൽ ഈ 7-10 ദിവസം ലാഭിക്കുന്നതിൽ പ്രാധാന്യമുണ്ട്. നേരിട്ടുള്ള വിത വിത്ത് നിരക്ക്60-85 കി / ഹെക്ടർ (പറിച്ചുനടാൻ)നേരിട്ട് വിത 80-100 കി/ ഹെക്ടർഡിബ്ബിംങ്ങ് - 80 90 ഗ്രാം/ ഹെക്ടർമുകളിൽ പറഞ്ഞിരിക്കുന്ന നിരക്ക് മിനിമം 80% മുളക്കും എന്ന അടിസ്ഥാനത്തിലാണ്. വിത്ത് പരിചരണംഡ്രൈമെതേഡ് വിത്ത് വിതക്കുന്നതിന്റെ തലേദിവസം താഴെ പറയുന്ന കുമിൾ നാശിനിപുരട്ടി വക്കുക. (12-16മണിക്കൂർ മുൻപ്)പൈറോക്യൂയിലോൺ (ഫോൻ ഗോറിൻ 50 WP) 2ഗ്രാം/ 1 കി.ഗ്രാം വിത്ത്.കാർബെൻഡാസിൻ (ബാവിസ്റ്റിൻ-50 WP) 2ഗ്രാം/ 1 കി.ഗ്രാം വിത്ത്ട്രൈസൈക്ളാസോൾ (ബീം75 WP) 2 ഗ്രാം/ 1കി.ഗ്രാം വിത്ത് വെറ്റ് മെതേഡ്താഴെ പറയുന്ന ഏതെങ്കിലും കുമിൾ നാശിനിലായനിയിൽ വിതക്കുന്നതിനു മുൻപ് (12-16 മണിക്കൂർ) മുക്കിവക്കുക.0.2% വീര്യമുള്ള ഫോൻഗോറിൻ 50 WP 2ഗ്രാം/ 1കി.ഗ്രാം വിത്ത്/ 1ലിറ്റർ ജലം0.20% ബാവിസ്റ്റിൻ 50 WP 2ഗ്രാം/ 1 കി.ഗ്രാം വിത്ത് / 1ലിറ്റർ വെള്ളം.ഈ കുമിൾ നാശിനി പരിചരണം (വെറ്റ്/ ഡ്രൈ) വിതച്ചതിനുശേഷം 30-60 ദിവസത്തേക്ക് ബ്ളാസ്റ്റ് രോഗത്തിന് പ്രതിവിധിയാണ്.ചില പ്രത്യേക പ്രദേശത്ത് ഞാറിനുണ്ടാകുന്ന ബ്ളാസ്റ്റു രോഗത്തിനും ഈ കുമിൾ നാശിനി പ്രയോഗം നിർദ്ദേശിക്കപ്പെടുന്നു.നെൽ വിത്തുകൾ 1 % വീര്യമുള്ള കോപ്പർ സൾഫേറ്റ് ലായനിയിലോ സിങ്ക് സൾഫേറ്റ് ലായനിയിലോ 24 മണക്കൂർ മുക്കിവെക്കുക. ഒരു കി.ഗ്രാം.വിത്ത് കുതിർക്കാൻ ഒരു ലിറ്റർ സൂക്ഷമ പോഷണ ലായനി ആവശ്യമാണ്. പറിച്ചുനടീൽ ഞാറിന് 4-5 ഇലകൾ വന്നാൽ ഞാറ് പറിക്കാവുന്നതാണ്. ഹ്രസ്വകാല ഇനമാണെങ്കിൽ വിതച്ച് 18 ദിവസങ്ങൾകുശേഷവും മീഡിയം ഇനമാണെങ്കിൽ 20-25 ദിവസത്തിനു ശേഷവും പറിക്കാം. ശരിയായ വെള്ളം ലഭിക്കാത്ത അവസ്ഥയാണെങ്കിൽ ദീർഘകാല ഇനങ്ങളായ പങ്കജ്, ജഗനാഥ്, ഐ.ആർ.5.എന്നിവ 30 ദിവസങ്ങൾക്കു ശേഷമേ പറിക്കാനാവൂ.30 ദിവസത്തിനു ശേഷമാണ് പറിച്ചു നടുന്നതെങ്കിൽ പ്രായം കുറഞ്ഞ ഞാറുകളെ അപേക്ഷിച്ച് സാവധാനത്തിലേ ആരോഗ്യ നില വീണ്ടെടുക്കൂ. പ്രത്യേകിച്ച് വേരിനും തണ്ടിനും പരിക്കു പറ്റിയിട്ടുണ്ടെങ്കിൽ. എന്നിരുന്നാലും വിരിപ്പ് സീസണിൽ, മീഡിയം ഇനങ്ങളുടെ ഞാറുകൾക്ക് 35 ദിവസം വരെയും ഹ്രസ്വകാല ഇനങ്ങൾക്ക് 25 ദിവസം വരെയും മൂപ്പാകാവുന്നതാണ്്. ഞാറിന് അൽപം വളർച്ച കൂടുതലുണ്ടെങ്കിൽ ഇട ദൂരം കുറച്ച് മൂന്നോ, നാലോ ഞാറുകൾ ഒരുമിച്ച് നട്ട് 5 കി.ഗ്രാം നൈട്രജൻ ഒരു ഹെക്ടറിന് എന്ന തോതിൽ അധിക വളമായി നൽകുക. സീസൺ കാലാവധി ഇടസ്ഥലം ഞാറ്/ ച.മി ആദ്യവിള മീഡിയം ഹ്രസ്വ 20 cm x 15 cm 15 cm x 10 cm 33 67 രണ്ടാവിള മീഡിയം ഹ്രസ്വ 20 cm x 10 cm 15 cm x 10 cm 50 67 മൂന്നാവിള മീഡിയം ഹ്രസ്വ 20 cm x 10 cm 15 cm x 10 cm 50 67 കേരളത്തിലെ നെൽകൃഷി വളരുന്ന സീസണുകൾ കാർഷിക കാലാവസ്ഥകൾ സീസൺ കാലാവധി From To ജനറൽ വിരിപ്പ് (ആദ്യവിള-ശരത്കാലം ഏപ്രിൽ- മെയ് സെപ് - ഒക്ടോ മുണ്ടകൻ (രണ്ടാം വിള- മഞ്ഞുകാലം) സെപ്റ്റ-ഒക്ടോ ഡിസം- ജനു പുഞ്ച ( മൂന്നാം വിള - വേനൽകാലം) ഡിസം- ജനു മാർച്ച്- ഏപ്രിൽ- ഓണാട്ടുകര വിരിപ്പ് (ആദ്യവിള-ശരത്കാലം ഏപ്രിൽ ആഗ മുണ്ടകൻ (രണ്ടാം വിള- മഞ്ഞുകാലം) ആഗ- സെപ്റ്റ് ഡിസം- ജനു കുട്ടനാട് അകവിള മെയ്-ജൂൺ ആഗ- സെപ്റ്റ് പുഞ്ച ഒക്ടേ-നവം ഫെബ്- മാർച്ച് കോൾ (ഒരുപ്പു നിലങ്ങൾ) മുണ്ടകൻ (കടും കൃഷി) ആഗ- സെപ്റ്റ് ഡിസം- ജനു പൊക്കാളി വിരിപ്പ് (ആദ്യവിള-ശരത്കാലം മെയ്-ജൂൺ സെപ്റ്റ-ഒക്ടോ ഊരു മുണ്ടകൻ ആഗ- സെപ്റ്റ് ഡിസം- ജനു കയ്പാട് മുണ്ടകൻ (രണ്ടാം വിള- മഞ്ഞുകാലം) സെപ്റ്റ-ഒക്ടോ ഡിസം- ജനു പുഞ്ച ( മൂന്നാം വിള - വേനൽകാലം) ഡിസം- ജനു മാർച്ച്- ഏപ്രിൽ ഹൈഞ്ചേ്( പൊക്കനിലം) നഞ്ച മെയ്- ജൂൺ ഒക്ടേ-നവം പുഞ്ച ഡി-ജനു ഏപ്രിൽ-മെയ് നട്ടതിനുശേഷമുളള പരിചരണം വളങ്ങൾ നേരിട്ട് വിതയ്ക്കുന്ന നീർ നിലങ്ങളിലും മോഡൺ കൃഷിനടത്തുന്ന ഉയർന്ന നിലത്തിലും നൈട്രജൻ വളങ്ങൾ 3 തുല്ല്യ ഭാഗങ്ങളാക്കി ആദ്യത്തേത് അടിവളമായും രണ്ടാമത്തേത് മുളച്ച് മൂന്നാഴ്ചകഴിഞ്ഞും മൂന്നാമത്തേത് കതിരിടുന്ന സമയത്തും ചേർത്ത് കൊടുക്കുക. ഫോസ്ഫറസ് വളങ്ങളുടെ മുഴുവൻ അളവും നിലമൊരുക്കുന്ന സമയത്ത് തന്നെ അടിവളമായി ചേർത്ത് കൊടുക്കുക. പൊട്ടാസ്യം ഒറ്റഡോസായി അടിവളമായോ രണ്ട് ഭാഗങ്ങളാക്കി അടിവളമായും കതിരിടുന്ന സമയത്തും ചേർത്ത് കൊടുക്കുക. പൊടിമണ്ണിലും ഉറവ കൂടുതലുള്ള തരിമണ്ണിലും നൈട്രജൻ വളങ്ങൾ ചേർക്കുന്ന പൊതുരീതി മൂന്നോ നാലോ ഭാഗങ്ങളാക്കി വിളയുടെ കാലാവധി അനുസരിച്ച് ചേർത്ത് കൊടുക്കുക എന്നതാണ്. ആദ്യ വിളയിൽ തുടർച്ചയായ മഴയുണ്ടാകുമെന്നത് കൊണ്ട് നൈട്രജൻ അടിസ്ഥാന വളമായി ചേർക്കാൻ കഴിയില്ല. അത് നടീലിന് 15 ദിവസങ്ങൾ ശേഷം ചേർക്കാവുന്നതാണ്. മസ്സൂരി ഇനത്തിന് രാസവളപ്രയോഗം 50 :25 : 25 /ഹെക്ടർ എന്ന അനുപാതത്തിൽ നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യം എന്നിവ മതിയാവും. നൈട്രജൻ മൂന്നു തുല്ല്യ ഭാഗങ്ങളാക്കി ആദ്യത്തേത് അടിസ്ഥാനവളമായും വിത കഴിഞ്ഞ് 45 ദിവസമാകുമ്പോൾ രണ്ടാം ഡോസും 85 ദിവസം കഴിയുമ്പോൾ മൂന്നാം ഡോസും കൊടുക്കാം. കുമ്മായം ചേർക്കൽ മണ്ണിന്റെ പി.എച്ച്. മൂല്യം 5.5 ൽ താഴെയാണെങ്കിൽ കുമ്മായം ചേർക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് 5.5 നും 6.5നും ഇടയിലാണെങ്കിൽ കുമ്മായം ചേർക്കുന്നതാണ് നല്ലത്.നേരിട്ട് വിതക്കുന്ന ആദ്യവിളയാണെങ്കിൽ 600കി.ഗ്രാം/ ഒരു ഹെക്ടറിന് എന്ന തോതിൽ രണ്ടു തുല്യ ഭാഗങ്ങളാക്കി ചേർക്കുക. 350 കി.ഗ്രാം അടിസ്ഥാന വളമായി ആദ്യ ഉഴവലിന്റെ കൂടെയും 250 ഗ്രാം വിത കഴിഞ്ഞ് ഒരു മാസത്തിനു ശേഷവും ചേർക്കുക. പറിച്ചു നടുന്ന വിളയാണെങ്കിൽ 600 കി.ഗ്രാം/ ഹെക്ടർ എന്നതോതിൽ രണ്ടു ഭാഗങ്ങളായി നൽകുക. ആദ്യ ഡോസ് 350 കി. ഗ്രാം അടിസ്ഥാനവളമായും 250 ഗ്രാം നടീലിനു ശേഷം ഒരു മാസത്തിനു ശേഷവും ചേർക്കുക.വളവും കുമ്മായവും ചേർക്കുന്നതിന് ഒരാഴ്ചത്തെ ഇടവേള കൊടുക്കാം. പച്ചിലവളങ്ങളും, ജൈവവളങ്ങളും പച്ചില വളം കമ്പോസ്റ്റായോ പച്ചിലകളായോ കാലിവളമായോ അഞ്ച് ടൺ 1ഹെക്ടർ എന്ന തോതിൽ ഉഴവുമ്പോൾ മണ്ണിൽ ചേർത്ത് കൊടുക്കുക. ഫോസ് ഫറസ് വളങ്ങൾ മുഴുവനും ഇതോടൊപ്പം ചേർത്ത് കൊടുക്കുക. ഇടവിളയായി വെള്ളമില്ലാത്ത പാടങ്ങളിൽ പയറുചെടി (കൗപീ) 12.5 കി.ഗ്രാം വിത്ത് 1 ഹെക്ടറിന് എന്ന നിരക്കിൽ നെല്ലിനോടൊപ്പം വിതച്ച് കൊടുത്താൽ അത് പച്ചിലവളമാക്കാം. തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നെൽപാടത്തിൽ വെള്ളം കയറുമ്പോൾ ആറാഴ്ച പ്രായമായ പയർചെടികൾ ചീഞ്ഞഴുകി മണ്ണിൽ പച്ചിലവളമായി ചേർന്നു കൊള്ളും. ഈ രീതിയിൽ പയർ വളർത്തുന്നത് കള ശല്യം കുറയ്ക്കും. കാര്ഷിക യന്ത്രവല്കരണം മാന്വൽ റൈസ് ട്രാൻസ് പ്ളാന്റർ ( ഞാറു പറിച്ചുനടാൻ ഉപയോഗിക്കുന്നത്). മറൈൻ പ്ളൈവുഡുകൊണ്ട് നിർമ്മിച്ച ഫ്ളോട്ടുകൾ, മാറ്റ് ടൈപ്പ് തവാരണകളിൽ ഉപയോഗിക്കുന്ന ഞാറ്റു തട്ട്, (സീഡ്ലിംക്ക് ട്രെ) ഇത് ഉയർത്താനുള്ള ഉപകരണം, ഞാറു നടാനുള്ള പിക്കറുകൾ എന്നിവ ഈ ഉപകരണത്തിൽ അടക്കിയിരിക്കുന്നു. ഓപ്പറേഷൻ ഉപകരണം പ്രവർത്തിപ്പിക്കുമ്പോൾ പിക്കറുകൾ രണ്ടോ മൂന്നോ ഞാറുകൾ ഒരുമിച്ച് എടുത്ത് ഒരുക്കിയ കണ്ടത്തിൽ നടുന്നു. നിരകൾ തമ്മിലുള്ള അകലം 20 cm ആണ്. മാറ്റ് ടൈപ്പ് തവാരണകളിൽ നിന്നും കുതിർത്ത വയലിലേക്ക് ഞാറ് പറിച്ചുനടാനാണ് ഈ ഉപകരണം ഉപയോഗിക്കുന്നു. ആറു നിരയായി നടാം. സെല്ഫ് പ്രോപ്പൻസ് റൈസ് ട്രാൻസ് പ്ളാന്റർ (തനിയെ തിരിയുന്ന നടീൽ യന്ത്രം) ഒരു ഡീസൽ എഞ്ചിനിൽ ഘടിപ്പിച്ചിരിക്കുന്ന ഒറ്റചക്രമാണിത്. ഒറ്റപാസ്സിൽ 8 വരിയിൽ നടാൻ കഴിയുന്ന ഉരുട്ടികൊണ്ടുപോകാവുന്ന ഒരു ഞാറു നടീൽ യന്ത്രമാണ്. ബെൽട്ടും കോൺക്ളാച്ചും ഗീർബോക്സും ഉപയോഗിച്ച് എൻജിനിൽ നിന്നും ഉള്ള പവർ ഉപയോഗിച്ചാണ് വീൽ തിരിയുന്നത്. ഫ്ളോട്ടിനുമുകളിലുള്ള നടീൽ സംവിധാനത്തിലേക്ക് ഗീയർ ബോക്സിലെ പ്രൊപ്പല്ലർ ഷാഫ്റ്റ് പവർ എത്തിക്കുന്നു. തിരിയുന്ന ഷാഫ്റ്റ് സംവിധാനം കൊണ്ട് ഗീർ, ഷാഫ്റ്റ് കപ്പി എന്നിവയിലെ വർത്തുള ചലനത്തെ ദീർഘചലനമാക്കി മാറ്റ് തവാരണയിലെ ഞാറ്റുതട്ടുകളിലെ ഞാറുകൾ 8 വരിയിൽ നടാൻ കഴിയുന്നു. ഈ ചലനം പിന്നോട്ട് ആവുമ്പോൾ യന്ത്രം പൂർവ്വ സഥിതിയിലായി പ്രവർത്തനം ആവർത്തിക്കുന്നു. മാറ്റ് തവാരണയിലെ ഞാറ് പറിച്ചു നടാനാണ് പ്രധാനമായും ഈ യന്ത്രം ഉപയോഗിക്കുന്നത്. സെല്ഫ് പ്രൊപ്പൽസ് റൈസ് ട്രാൻസ് പ്ളാന്റർ 2 മാറ്റ് തവാരണയിലെ ഞാറു പറിച്ചു നടാൻ ഉപയോഗിക്കുന്ന ഒരു 6 വരി നടീൽ യന്ത്രമാണിത്. ഒരു നടീലിലെ ഞാറുകളുടെ എണ്ണം, നടീലിന്റെ ആഴം, രണ്ടു നടീൽ തമ്മിലുള്ള അകലം എന്നിവയെല്ലാം ക്രമീകരിക്കാനുള്ള സംവിധാനം ഇതിലുണ്ട്. നടീൽ സമയത്ത് ഉടനീളം നടീലിന്റെ ആഴം സ്ഥിരമായി നിർത്തുന്നു. വരിയകലം 30 മി. മീ ആണ്. ഞാറുകൾ തമ്മിലുള്ള അകലം 120 220 മി.മീ വരെ 5 രീതിയിൽ ക്രമീകരിക്കാൻ കഴിയും. ഇടയിൽ ഞാറു നിറക്കുന്നതിനായി 6 ട്രേകൾ അധികമായുണ്ട്. പവർസ്റ്റിയറിംഗ് ഉള്ള 15 ഒജ എയർ കൂൾ പെട്രോൾ എഞ്ചിനാണ് യന്ത്രത്തിനുള്ളത്. നടീലിന്റെ ആഴം 15 - 45 മി.മീ. ഒരെ ക്രമീകരിക്കാവുന്നതാണ്. ട്രാക്ടർ മൗൺടസ് ഡിറക്ട് റൈസ് സീഡർ ട്രാക്ടറിൽ ഉറപ്പിച്ച നേരിട്ടുള്ള വിതയന്ത്രം ഉണക്കിയ നിലത്ത് നേരിട്ട് നെല്ല് വിതക്കാൻ ഉപയോഗിക്കുന്ന ഈ ഉപകരണം ട്രാക്ടറിൽ ഉറപ്പിക്കാൻ കഴിയും. സീഡ് ബോക്സ്, സീഡ് മീറ്ററിംഗ് ഡിസ്ക്, ഗ്രൗണ്ട് വീൽ, കൾട്ടി വേറ്റർ ഷൗവൽ ഫറോക്ളോസർ, ക്ളച്ച് റിവർ, പൗവർ ഡ്രൈവ് സിസ്റ്റം, ഫ്രെയിം എന്നിവ അടങ്ങിയതാണ് സൈറക്ട് സീഡഋ. സീഡ് മീറ്ററിംങ്ങ് സംവിധാനത്തിൽ അതിന്റെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന ഡിസ്ക്കുകളും കപ്പുകളുംമുണ്ട്. യന്ത്രം പ്രവർത്തിപ്പിക്കുമ്പോൾ ഡിസ്ക്കുകൾ തിരിഞ്ഞ് കപ്പിൽ നെൽമണി നിറഞ്ഞ് ഔട്ട് ലെറ്റിൽ ഇടുന്നു. ട്രാക്ടറിൽ ഘടിപ്പിക്കുന്ന ഈ ഉപകരണം വിപണിയിൽ ലഭ്യമാണ്. ഉണങ്ങിയ നിലത്ത് നേരിട്ടുള്ള വിതക്കാണ് ഇതുപയോഗിക്കുന്നത്. വളപ്രയോഗം ഫെര്ട്ടിലൈസര് അഡ്വൈസര്: ഒരു ഡയറ്റീഷ്യൻ എന്നതുപോലെ വളപ്രയോഗത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. വളം എപ്പോൾ, ഏതളവിൽ എങ്ങിനെ നൽകണം എന്ന് പറയുന്നു. വളപ്രയോഗം സിസ്റ്റം ഓഫ് റൈസ് ഇണ്റ്റന്സിഫിക്കേഷന് ജലസേചനം ജലസേചന സഹായി: ജല പ്രയോഗരീതി, സമയക്രമം, അളവ് എന്നിവ സംബന്ധിച്ച് വിവരങ്ങൾ ഇവിടെ ലഭ്യമാകും. സേവനതിന് താഴെയുള്ള കോളങ്ങൾ പൂരിപ്പി്ക്കുക. ജലസേചനം നെല്ക്കൃഷിയുടെ ഇടക്കാല സംരക്ഷണം കളനിയന്ത്രണം നെൽപാടത്തെ സാധാരണ കളകൾ A. പുല്ലുവർഗ്ഗം വരിനെല്ല് ( ഒറൈസ റൂഫിപോകൻ) കവട (എക്കിനോക്ളോവ ക്രൂസ്ഗെല്ലി) കവട (എക്കിനോക്ളോവ കോളോണ) കവട (എക്കിനോക്ളോവ സ്റ്റാഗ്നീന) പൊള്ള (സെക്കോലെപ്പിസ് ഇന്ററക്ട) ചൊവ്വരിപുല്ല് , നരിങ്ങ(ഇസാക്നേ മീലിയേസ) B. സെഡ്ജസ് മഞ്ഞകോര, ചെങ്കോൽ (സൈപ്രസ് ഇറിയ) തലേക്കട്ടൻ (സൈപ്രസ് ഡിഫോർമിസ്) മുങ്ങായി (ഫിബ്രിസ്റ്റയിലിസ് മിലിയേസിയ) C. വലിയ ഇലകളുള്ള കളകൾ നിലോല്പലം (മോണോകോറിയ വാഗ്നാലിസ്) നീർഗ്രാമ്പു (ലുഡ്വിജിയ പെരന്നിസ്) നാഗപ്പോള (ലിംനോകാരിസ് ഫ്ളാവ) നെല്ലിചീര (അമ്മാനിയ ബാക്സിഫറ) D. ഫേൺസ് ( ചണ്ടികൾ) ആഫ്രിക്കൻ പായൽ (സാൽവിനിയ മൊളസ്റ്റ) നാലിലകൊടിയൻ (മാഴ്സിലിയ ക്വാഡ്രിഫോളിയ) അസോള (അസോള പിന്നേറ്റ) D. ആൽഗകൾ ചണ്ടി (ചാറ സ്പീഷിസുകൾ) പായൽ(സ്പൈറോഗൈറാ സ്പീഷിസുകൾ കള നിയന്ത്രണം ഡ്രൈ സീഡഡ് റൈസ് താഴെ പറയുന്ന ഏതെങ്കിലും കളനാശിനികൾ മുളകാണുന്ന ദിവസമോ മുളച്ച് ആറ് ദിവസങ്ങൾ കുള്ളിലോ തെളിക്കുക. ബൂട്ടാക്ളോർ 1.5 കി.ഗ്രാം/ ഹെക്ടർ ഓക്സീഫ്ളോർഫിൻ .0.5 കി.ഗ്രാം/ ഹെക്ടർ പെൻഡി മെഥാലിൻ1.5 കി.ഗ്രാം/ ഹെക്ടർ പ്രെറ്റില ക്ളോർ 0.5 കി.ഗ്രാം/ ഹെക്ടർ വെറ്റ് സീഡഡ് റൈസ് താഴെ പറയുന്ന ഏതെങ്കിലും കളനാശിനികൾ വിതച്ച് 15-18 ദിവസങ്ങൾക്കുള്ളിൽ തെളിക്കുക. ബ്യൂട്ടാക്ളോർ1.5 കി.ഗ്രാം/ ഹെക്ടർ പ്രെട്ടിലക്ളോർ + സെഫിനർ 0.45 കിലോഗ്രാം ai ഹെക്ടർ 3-5 ദിവസങ്ങൾക്കുള്ളിൽ തെളിക്കുക. തുടർന്ന് 2,4 D @ 0.8 കി.ഗ്രാം ഹെക്ടറിന് 20 ദിവസങ്ങൾകുള്ളിൽ തെളിക്കുക. പെട്രിലാക്ളോർ (സൈഹേലോഫോപ്) ബ്യൂട്ടൈൽ 0.08 കി.ഗ്രാം / ഹെക്ടർ എന്ന നിരക്കിൽ വിതച്ച് 15 -18 ദിവസങ്ങൾക്കുള്ളിൽ തെളിക്കുന്നത് കവട നിയന്ത്രിക്കാൻ നല്ലതാണ്. 10-12 ദിവസങ്ങൾ വെള്ളം നിർത്തുന്നത് കാട്ടുനെല്ല് മുളക്കാതിരിക്കാൻ സഹായിക്കും. പാടത്ത് നിന്ന് വെള്ളം ഒഴുക്കി കളഞ്ഞ് നിർദ്ദേശിക്കപ്പെട്ട അളവിൽ സോഡിയം പൊട്ടാസ്യം വളങ്ങൾ ചേർക്കുന്നത് ഞാറ് അതിവേഗം വളരാൻ സഹായിക്കും.വെള്ളം ചോർത്തി കളയുന്നത് വരെ എരണ്ട ശല്യം ഉണ്ടെങ്കിൽ പക്ഷികളെ തുരത്താനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണം. ട്രാൻസ് പ്ളാന്റഡ് റൈസ് താഴെ പറയുന്ന ഏതെങ്കിലും കളനാശിനികൾ നടീലിനു ശേഷം 6 ദിവസങ്ങൾക്കുള്ളിൽ പ്രയോഗിക്കുക. പെൻഡി മെഥാലിൻ1.5കി.ഗ്രാം/ഹെക്ടർ ബൂട്ടാക്ളോർ 1.25 കി.ഗ്രാം/ ഹെക്ടർ വലിയ കളകൾ കൂടുതലുണ്ടെങ്കിൽ 2,4D 1കി.ഗ്രാം/ ഹെക്ടർ എന്ന തോതിൽ നടീലിനു ശേഷം 25 ദിവസങ്ങൾക്കുള്ളിൽ പ്രയോഗിക്കുക.വെള്ളമുള്ള പാടത്ത് നടീലിന് ഒരാഴ്ച മുന്മ്പ് ആഫ്രിക്കൻ പായൽ നിയന്ത്രിക്കണം. ആഫ്രിക്കൻ പായലിന്റെ രാസ നിയന്ത്രണത്തിന് പാരക്വാറ്റ് 0.75 കി.ഗ്രം/ ഹെക്ടറിന് എന്ന തോതിൽ പ്രയോഗിക്കുക. സംരക്ഷിക്ക പെട്ട കുടിവെള്ളം ഉള്ള സ്ഥലങ്ങളിൽ മാത്രമേ കള നാശിനികൾ പ്രയോഗിക്കാവൂ. കള നാശിനികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നെൽപാടങ്ങൾ 45ദിവസത്തേകെങ്കിലും കള വിമുക്തമായിരിക്കണം. കള പറിച്ചുകളയുകയോ കളനാശിനികൾ ഉപയോഗിക്കുകയോ ചെയ്യാം. കള നാശിനികൾ ഉപയോഗിക്കുകയാണെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം നിർദ്ദേശിക്കപ്പെട്ട സമയത്തും ഡോസിലും കള നാശിനി പ്രയോഗം നടത്തുക. കളനാശിനികൾ പ്രയോഗിക്കും മുന്മ്പ് തന്നെ പാടത്ത് വെള്ളം കളയുക. മുളച്ച കളകളെ നശിപ്പിക്കുന്ന മരുന്നുകളാണുപയോഗിക്കുന്നതെങ്കിൽ 48 മണിക്കൂറിന് ശേഷം വീണ്ടും പാടത്ത് വെള്ളം കയറ്റുക. ഇത് വീണ്ടും കള മുളക്കാതിരിക്കാൻ സഹായിക്കും. മുളക്കുന്നതിന് മുൻമ്പാണ് മരുന്ന് പ്രയോഗം നടത്തുന്നതെങ്കിൽ ഒരാഴ്ച വെള്ളം കയറ്റാതിരിക്കണം. കള നാശിനി പ്രയോഗത്തിനായി കളനാശിനി നോസിൽ ഉപയോഗിക്കുക. (ഫ്ളഡ്ജറ്റ്/ ഫ്ളഡ് ഫാൻ) കളനാശിനി പ്രയോഗിക്കുമ്പോൾ ഓരേ അളവിലാകാൻ ശ്രദ്ധിക്കണം. സ്ഥലം വിടാതെയും ഒന്നിനു മുകളിൽ മറ്റൊന്നാകാതെയും ശ്രദ്ധിക്കണം. ഒരു ഹെക്ടറിന്300-400 ലിറ്റർ വെള്ളം കളനാശിനി പ്രയോഗിക്കാൻ ഉപയോഗിക്കണം. വളപ്രയോഗം പച്ചിലവളങ്ങളും, ജൈവവളങ്ങളും പച്ചില വളം കമ്പോസ്റ്റായോ പച്ചിലകളായോ കാലിവളമായോ അഞ്ച് ടൺ 1ഹെക്ടർ എന്ന തോതിൽ ഉഴവുമ്പോൾ മണ്ണിൽ ചേർത്ത് കൊടുക്കുക. ഫോസ്ഫറസ് വളങ്ങൾ മുഴുവനും ഇതോടൊപ്പം ചേർത്ത് കൊടുക്കുക. ഇടവിളയായി വെള്ളമില്ലാത്ത പാടങ്ങളിൽ പയറുചെടി (കൗപീ) 12.5 കി.ഗ്രാം വിത്ത് 1 ഹെക്ടറിന് എന്ന നിരക്കിൽ നെല്ലിനോടൊപ്പം വിതച്ച് കൊടുത്താൽ അത് പച്ചിലവളമാക്കാം. തെക്ക് പടിഞ്ഞാറൻ മൺസൂണിൽ നെൽപാടത്തിൽ വെള്ളം കയറുമ്പോൾ ആറാഴ്ച പ്രായമായ പയർചെടികൾ ചീഞ്ഞഴുകി മണ്ണിൽ പച്ചിലവളമായി ചേർന്നു കൊള്ളും. ഈ രീതിയിൽ പയർ വളർത്തുന്നത് കള ശല്യം കുറയ്ക്കും. കുമ്മായം ചേർക്കൽ മണ്ണിന്റെ പി.എച്ച്. മൂല്യം 5.5ൽ താഴെയാണെങ്കിൽ കുമ്മായം ചേർക്കേണ്ടത് വളരെ അത്യാവശ്യമാണ്. അത് 5.5 നും 6.5 നും ഇടയിലാണെങ്കിൽ കുമ്മായും ചേർക്കുന്നതാണ് നല്ലത്.നേരിട്ട് വിതക്കുന്ന ആദ്യവിളയാണെങ്കിൽ 600കി.ഗ്രാം/ ഒരു ഹെക്ടറിന് എന്ന തോതിൽ രണ്ടു തുല്യ ഭാഗങ്ങളാക്കി ചേർക്കുക. 350 കി.ഗ്രാം അടിസ്ഥാന വളമായി ആദ്യ ഉഴവലിന്റെ കൂടെയും 250ഗ്രാം വിത കഴിഞ്ഞ് ഒരു മാസത്തിനു ശേഷവും ചേർക്കുക.പറിച്ചു നടുന്ന വിളയാണെങ്കിൽ 600 കി.ഗ്രാം/ ഹെക്ടർ എന്നതോതിൽ രണ്ടു ഭാഗങ്ങളായി നൽകുക. ആദ്യ ഡോസ് 350 കി. ഗ്രാം അടിസ്ഥാനവളമായും 250 ഗ്രാം നടീലിനു ശേഷം ഒരു മാസത്തിനു ശേഷവും ചേർക്കുക.വളവും കുമ്മായവും ചേർക്കുന്നതിന് ഒരാഴ്ചത്തെ ഇടവേള കൊടുക്കാം. രാസവളപ്രയോഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ രാസവളപ്രയോഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ കി.ഗ്രാം/ ഹെക്ടർ ഭൂമിയുടെ പ്രത്യേകത/ പ്രദേശം ഇനങ്ങൾ N P2O5 K2O പൊക്കനിലം (മോഡൻ) പി.ടി.ബി 28, 29, 30 40 20 30 പൊക്കനിലം (മോഡൻ) ഉയർന്ന വിളവു തരുന്ന ഹ്രസ്വകാല ഇനം 60 30 30 നീർനിലം (എല്ലാ പ്രദേശവും ഉയർന്ന വിളവു തരുന്ന ഹ്രസ്വകാല ഇനം 70 35 35 നീർനിലം (എല്ലാ പ്രദേശവും ഉയർന്ന വിളവു തരുന്ന മീഡിയം ഇനം 90 45 45 നീർനിലം (എല്ലാ പ്രദേശവും പ്രാദേശിക ഇനങ്ങ 40 20 20 നീർനിലം (എല്ലാ പ്രദേശവും എച്ച് 4 70 45 45 നീർനിലം (എല്ലാ പ്രദേശവും മസൂരി 50 25 25 കോൾ നിലങ്ങൾ *ഹ്രസ്വകാല ഇനങ്ങൾ 90 35 45 കോൾ നിലങ്ങൾ *മീഡിയം കാലാവധിയുള്ള ഉൽപാദന ശേഷി കൂടിയ ഇനങ്ങൾ 110 45 45 കാട്ടു കാമ്പാൽ, പൊന്നാനി കോൾ നിലങ്ങൾ *മീഡിയം കാലാവധിയുള്ള ഉൽപാദന ശേഷി കൂടിയ ഇനങ്ങൾ 110 45 55 *Location specific recommendations. Strict surveillance of pests and diseases is a must under such situations നേരിട്ട് വിതയ്ക്കുന്ന നീർ നിലങ്ങളിലും മോഡൺ കൃഷിനടത്തുന്ന ഉയർന്ന നിലത്തിലും നൈട്രജൻ വളങ്ങൾ 3 തുല്ല്യ ഭാഗങ്ങളാക്കി ആദ്യത്തേത് അടിവളമായും രണ്ടാമത്തേത് മുളച്ച് മൂന്നാഴ്ചകഴിഞ്ഞും മൂന്നാമത്തേത് കതിരിടുന്ന സമയത്തും ചേർത്ത് കൊടുക്കുക. ഫോസ് ഫറസ് വളങ്ങളുടെ മുഴുവൻ അളവും നിലമൊരുക്കുന്ന സമയത്ത് തന്നെ അടിവളമായി ചേർത്ത് കൊടുക്കുക. പൊട്ടാസ്യം ഒറ്റഡോസായി അടിവളമായോ രണ്ട് ഭാഗങ്ങളാക്കി അടിവളമായും കതിരിടുന്ന സമയത്തും ചേർത്ത് കൊടുക്കുക. ഫോസ്ഫറസ് വളങ്ങൾ മുഴുവൻ നിലമൊരുക്കുന്ന സമയത്ത് തന്നെ അടിസ്ഥാന വളമായി ചേർത്ത് കൊടുക്കുക. പൊട്ടാസ്യം വളങ്ങൾ ഒറ്റഡോസായി അടിസ്ഥാനവളമായോ രണ്ട് ഭാഗങ്ങളാക്കി ഒന്ന് അടിസ്ഥാന വളമായും, രണ്ടാമത്തേത് കതിരിടുന്ന സമയത്തും ചേർത്ത് കൊടുക്കാവുന്നതാണ്. പൊടിമണ്ണിലും ഉറവ കൂടുതലുള്ള തരിമണ്ണിലും നൈട്രജൻ വളങ്ങൾ ചേർക്കുന്ന പൊതുരീതി മൂന്നോ നാലോ ഭാഗങ്ങളാക്കി വിളയുടെ കാലാവധി അനുസരിച്ച് ചേർത്ത് കൊടുക്കുക എന്നതാണ്. ആദ്യ വിളയിൽ തുടർച്ചയായ മഴയുണ്ടാകുമെന്നത് കൊണ്ട് നൈട്രജൻ അടിസ്ഥാന വളമായി ചേർക്കാൻ കഴിയില്ല. അത് നടീലിന് 15 ദിവസങ്ങൾക് ശേഷം ചേർക്കാവുന്നതാണ്. മസ്സൂരി ഇനത്തിന് രാസവളപ്രയോഗം 50 :25 : 25 /ഹെക്ടർ എന്ന അനുപാതത്തിൽ നൈട്രജൻ : ഫോസ്ഫറസ് : പൊട്ടാസ്യം എന്നിവ മതിയാവും. നൈട്രജൻ മൂന്നു തുല്ല്യ ഭാഗങ്ങളാക്കി ആദ്യത്തേത് അടിസ്ഥാനവളമായും വിത കഴിഞ്ഞ് 45 ദിവസമാകുമ്പോൾ രണ്ടാം ഡോസും 85 ദിവസം കഴിയുമ്പോൾ മൂന്നാം ഡോസും കൊടുക്കാം. രാസവളപ്രയോഗരീതികൾ നടീലിന് മുമ്പാണ് വളപ്രയോഗം എങ്കിൽ അവസാനം ഉഴവലിനോടൊപ്പം ചേർത്ത് കൊടുക്കുക. ജലലഭ്യതയുള്ള നെൽപാടങ്ങളിൽ താല്കാലികമായി വളപ്രയോഗത്തിന് ഒരു ദിവസം മുമ്പ് വെള്ളം കളഞ്ഞ് വളപ്രയോഗത്തിന് 12 മണിക്കൂറുകൾക്ക് ശേഷം വീണ്ടും വെള്ളം കയറ്റാം. യൂറിയ കൂടുതൽ ബലപ്രദമാവാൻ യൂറിയയുടെ ആറിരട്ടി ഈർപ്പമുള്ള മണ്ണ് ചേർത്ത് കുഴച്ചതിന് ശേഷം 24-28 മണിക്കൂറുകൾക്ക് ശേഷം ചേർത്ത് കൊടുക്കുക. എണ്ണക്കുരു പിണ്ണാക്കുകളായ പുന്നപ്പിണ്ണാക്ക്, വേപ്പിൻപ്പിണ്ണാക്ക് എന്നിവയും യൂറിയയോടൊപ്പം ചേർത്താൽ കൂടുതൽ ബലപ്രദമാണ്. ഈ രീതി അടിസ്ഥാന വളത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും ബലപ്രദമാണ്. വെള്ളകെട്ടോ, വരൾച്ചയോ ഉള്ള പ്രത്യേക അവസ്ഥകളിൽ നൈട്രജൻ സ്പ്രേ ചെയ്യാവുന്നതാണ്. യൂറിയ ഒന്നുങ്കിൽ പവർ സ്പ്രെയർ ഉപയോഗിച്ച് പതിനഞ്ച് ശതമാനം ഘാടതയിലോ ഹൈവോളിയം സ്പ്രെയർ ഉപയോഗിച്ച് 5 ശതമാനം ഘാടതയിലോ തെളിക്കാം. ഒറ്റത്തവണയിൽ 15 കി.ഗ്രാം 1 ഹെക്ടറിന് എന്ന അളവിൽ നിയന്ത്രിക്കണം. നടീലിന് ശേഷം 20 ദിവസങ്ങൾക്കുള്ളിൽ കാർബോ ഫൂറാൻ തെളിക്കേണ്ടി വരികയാണെങ്കിൽ 10 കി.ഗ്രാം നൈട്രജൻ യൂറിയയുടെ രൂപത്തിൽ ചേർത്ത് കൊടുക്കുന്നത് ഗുണകരമാണ്. കാർബോ ഫൂറാന്റെ അളവ് 0.75 കി.ഗ്രാം ഹെക്ടറിന് എന്ന തോതിലായിരിക്കണം. സിങ്കിന്റെ കുറവ് ശ്രദ്ധയിൽ പെടുകയാണെങ്കിൽ 20 കി.ഗ്രാം ഹെക്ടറിന് എന്ന അളവിൽ സിങ്ക് സൾഫേറ്റ് ചേർത്ത് കൊടുക്കണം. വളരെ നേരത്തെ ഉള്ള സിങ്ക് ശോഷണത്തിന്റെ തെളിവായി ഇലഞരമ്പുകളുടെ നിറവ്യത്യാസമോ ഇലയുടെ മധ്യഞരമ്പിന്റെ വിളറലോ ഇലയുടെ ഇളം മഞ്ഞപ്പോ കാണാവുന്നതാണ്. മൂത്ത ഇലകളിൽ തവിട്ടു നിറത്തുലുള്ള തുരുമ്പു പുള്ളികൾ കാണപ്പെടുകയും പെട്ടെന്ന് പൊട്ടിപോകുകയും ചെയ്യും. സിങ്ക് സൾഫേറ്റും പൊട്ടാസ്യവും ഒരു കാരണവശാലും ഒറ്റദിവസം ചേർക്കാൻ പാടില്ല. വെള്ളത്തിൽ ലയിക്കുന്ന ഫോസ്ഫറസ് വളങ്ങൾ രണ്ട് തുല്യഭാഗങ്ങളാക്കി ഒന്ന് അടിസ്ഥാന വളമായും, രണ്ടാം ഭാഗം വളർച്ചയുടെ പാരമ്യത്തിലും ചേർത്ത് കൊടുക്കുന്നത് കൂടുതൽ വിളവിനും കൂടുതൽ വൈക്കോൽ ഉത്പാദനത്തിനും വളരെ ഫലപ്രദമാണ്. ഇത് ഒറ്റത്തവണ അടിസ്ഥാന വളമായി ചേർത്ത് കൊടുക്കുന്നതിനേക്കാൾ പല അവസ്ഥകളിലും മികച്ചതാണെന്ന് തെളിഞ്ഞിട്ടുണ്ട്. നെൽ കൃഷിയിൽ വളം ചേർക്കലിന്റെ വ്യത്യസ്ത ഘട്ടങ്ങൾ നിലം/ പ്രദേശം ഇനം വളപ്രയോഗഘട്ടങ്ങൾ നിർദ്ദേശങ്ങൾ N P K BA ** AT API BA AT API BA ** AT API ** നേരിട്ട് വിതക്കുന്ന വിളയാണെങ്കിൽ വിത കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഉയർന്ന നിലം PTB 28, 29, 30 1/3 1/3 1/3 Full 1/2 * 1/2 * മുഴുവൻ വളവും ഒറ്റഡോസായി അടിസ്ഥാനവളമായും നിർദ്ദേശിക്കുന്നു HY ഹ്രസ്വകാലം 1/3 1/3 1/3 Full 1/2 * 1/2 *മുഴുവൻ വളവും ഒറ്റഡോസായി അടിസ്ഥാനവളമായും നിർദ്ദേശിക്കുന്നു നീർനിലം, നേരിട്ടുള്ള വിത പൊതുവായ 1/3 * 1/3 1/3 Full 1/2 * 1/2 * നനച്ച വിത്താണ് വിതക്കുന്നതെങ്കിൽ ആദ്യഡോസ് വിതക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ്. ഉണങ്ങിയ വിത്താണെങ്കിൽ മുളവന്നതിന് ശേഷം. മസ്സൂരി 1/3 1/3 * 1/3 ** Full 1/2 1/2 ** * 45 DAS, ** 85 DAS നീർനിലത്തിൽ പറിച്ചു നട്ടതിന് ശേഷം HY ഹ്രസ്വകാലം 2/3 1/3 * Full 1/2 1/2 * കതിരിടുന്നതിന് 5-7 ദിവസങ്ങൾക്ക് മുൻപ് HY, മീഡിയം കാലാവധി 1/2 1/2 * Full 1/2 1/2 * *കതിരിടുന്നതിന് 5-7 ദിവസങ്ങൾക്ക് മുൻപ് മസ്സൂരി 1/2 1/4 * 1/4 ** Full 1/2 1/2 ** * 40 DAP, ** 60 DAP ഒണാട്ടുകര പൊതുവായ 1/2 1/4 1/4 Full 1/2 1/2 നൈട്രജനും പൊട്ടാഷും 5 തുല്ല്യ ഭാഗങ്ങളാക്കി ഇടുക. വയനാട്, കുന്നിൻ പ്രദേശം ദീർഘകാല പറിച്ചുനട്ട ഇനം 1/2 1/2 Full * 1/2 1/2 * Along with first application of N & K നേരിട്ട് വിതച്ചത് 1/2 * 1/2 Full ** 1/2* 1/2 * വിതച്ച 45 ദിവസത്തിന് ശേഷം, നൈട്രജൻ പൊട്ടാഷ് വളങ്ങളുടെ ആദ്യ ഡോസിനൊപ്പം. പൊക്കാളി പൊതുവായ Full* Full* * മുഴുവൻ അളവും കട്ടയുടക്കുമ്പോൾ ചേർക്കു കൂട്ടു മുണ്ടകൻ ആദ്യവിള 1/2 1/2 Full 1/2 1/2 രണ്ടാം വിള Full* Full* Full* *ആദ്യവിള വിളവെടുത്ത ഉടനെ മുഴുവൻ അളവും ഒറ്റത്തവണയായി. ജലസേചനം ജലസേചന തത്ത്വങ്ങൾ നടീൽ സമയത്ത് ജലനിരപ്പ് 1.5സെ.മി ആയി നിലനിർത്തണം. അതിനു ശേഷം അത് കുറെശ്ശെ കൃഷിയുടെ പുരോഗതി അനുസരിച്ച് ഉയർത്തികൊണ്ടുവന്ന് 5സെ.മി ആക്കുക. വിളവെടുപ്പിന് 13 ദിവസം മുൻപ് പാടത്തുനിന്നും വെള്ളം കളയുക.ജലസേചനത്തിന് ജലം ലഭ്യമാണെങ്കിൽ, മണ്ണിലെ അമ്ളഗുണം അധികമായ സ്ഥലങ്ങളിൽ ഓരോ 15 ദിവസത്തിലും വെള്ളം ഒഴുക്കി കളഞ്ഞ് വീണ്ടും നിറക്കേണ്ടതാണ്. വെള്ളം നിറഞ്ഞ പാടത്ത് മൂപ്പുകൂടിയ മസ്സൂരി ഞാറുകളോ, മറ്റു വെള്ളക്കെട്ടുള്ള പ്രദേശത്ത് നിർദ്ദേശിക്കപ്പെട്ട ഇനങ്ങളോ നടുക. പാടത്തെ വെള്ളത്തിന്റെ നിലയനുസരിച്ച് നടീൽ നേരത്തെ ആക്കുകയോ നീട്ടിവക്കുകയോ ആവാം.വടക്കു കിഴക്കൻ മൺസൂണിനു മുണ്ടകൻ വിളയിൽ ജലനിരപ്പ് തുടർച്ചയായി 5 സെ.മി നിലനിർത്തേണ്ടതില്ല. ജലം ലഭ്യമാണെങ്കിൽ 6 ദിവസത്തിൽ ഒരിക്കൽ 5സെ.മി ജലസേചനം മതിയാവും.വേനൽക്കാല വിളയിൽ ( ഭൂഗർഭ ജലനിരപ്പ് 1 മീറ്ററിലും താഴെ ആയിരിക്കുമ്പോൾ) പാടത്തു നിന്ന് വെള്ളം വറ്റി രണ്ടു ദിവസങ്ങൾക്കു ശേഷം 5സെ.മി ജലസേചനം നടത്തികൊണ്ടിരിക്കുക. തുടർച്ചയായി 5സെ.മി വെള്ളം പാടത്ത് നിർത്തേണ്ട ആവശ്യമില്ല. ജലലഭ്യത കുറഞ്ഞ നെൽപാടത്തെ ജലസേചനം നിശ്ചിത ജലലഭ്യതയുള്ള വേനൽക്കാല വിളകളിൽ ഘട്ടംഘട്ടമായ പ്രത്യേക ജലസേചന രീതി അവലംബിച്ചുകൊണ്ട് ഉത്പാദനം കുറയാതെ തന്നെ ജലം ലഭിക്കാവുന്നതാണ്.20-30% വരെ കൂടുതൽ പ്രദേശം ഇങ്ങിനെ ജലസേചനം നടത്താൻ കഴിയും.താഴെ കാണുന്ന പട്ടികയനുസരിച്ച് ജലസേചനം നടത്തുകയാണെങ്കിൽ ആവശ്യമായ 5സെ.മി വിളമുഴുവൻ ജലസേചനം നടത്തുകയും 24-36% വരെ ജലം ലഭിക്കുകയും ചെയ്യാം. ഈ രീതിയിൽ ഉത്പാദനകുറവ് വെറും 0.1% -1.6% വരെ മാത്രമാണ്. നെൽകൃഷിയിലെ ജലസേചന രീതി Schedule വിവധ ഘട്ടങ്ങൾ വേരു പിടിക്കുന്ന സമയം മുതൽ പരമാവധി വളർച്ച വരെ പരമാവധി വളർച്ചാഘട്ടം മുതൽ കതിര് (തല) വരുന്നതുവരെ കതിരു വരുന്നതു തുടങ്ങി പാകമാകുന്നതുവരെ വിഭാഗം-1 തുടർച്ചയായി വെള്ളം നിർത്തുക കരിക്കും പരമാവധി നനക്കുക കരിക്കും പരമാവധി നനക്കുക വിഭാഗംII കരിക്കും പരമാവധി നനക്കുക തുടർച്ചയായി വെള്ളം നിർത്തുക തുടർച്ചയായി വെള്ളം നിർത്തുക വിഭാഗംIII തുടർച്ചയായി വെള്ളം നിർത്തുക തുടർച്ചയായി വെള്ളം നിർത്തുക ഉപരിതലത്തിൽ വര വീഴൽ ( വിണ്ടുപോകുന്നതുവരെ) വിഭാഗംIV ഉപരിതലത്തിൽ വര വീഴൽ ( വിണ്ടുപോകുന്നതുവരെ) തുടർച്ചയായി വെള്ളം നിർത്തുക ഉപരിതലത്തിൽ വര വീഴൽ ( വിണ്ടുപോകുന്നതുവരെ) *മാർക്കു ചെയ്തിരിക്കുന്നിടത്ത് 5 സെ.മി നിർബന്ധമായും നനക്കണം. സംയോജിത കീടനിയന്ത്രണം സംയോജിത കീടനിയന്ത്രണത്തിന്റെ പ്രാധാന്യം വിവേചനമില്ലാത്ത കീടനാശിനി ഉപയോഗം പരിസ്ഥിതിക്കു നാശമുണ്ടാക്കും. കീടങ്ങളുടെ പുനരുജീവനം, കീടാക്രമണം പൂർവ്വാധികം ശക്തിയോടെ പൊട്ടിപ്പുറപ്പെടൽ, വിഷബാധ, പരിസ്ഥിതി മലിനീകരണം എന്നിവയെല്ലാം ഇതിന്റെ ഫലങ്ങളാണ്. ഇതെല്ലാം കൂടുതൽ ഊന്നുന്നത് സംയോജിത കീടനിയന്ത്രണത്തിലേക്കാണ്. പാരിസ്ഥിതികവും, സാമ്പത്തികവും സാമൂഹികവും ആയ സ്വീകാര്യമായ ഫലങ്ങളാണ്. സംയോജിത കീടനിയന്ത്രണ പരിപാടി മുന്നോട്ടു വക്കുന്നത്. കീടനിയന്ത്രണത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു നല്ല ഐ.പി.എം പരിപാടിയുടെ ഘടകങ്ങൾ ശരിയായ നിരീക്ഷണമാർഗ്ഗങ്ങൾ, ശരിയായ കീടനിർണ്ണയം, സാമ്പത്തികമായ നേട്ടം, പ്രകൃത്യാ ഉള്ള ജൈവനിയന്ത്രണ ഉപാധികളുടെ സംരക്ഷണം എന്നിവയാണ്. നെൽകൃഷിയിലെ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ ഏറ്റവും ഒഴിവാക്കാനാവാത്ത അവസരങ്ങളിലൊഴികെ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു.സംയോജിത കീടനിയന്ത്രണത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകം കൂടുതൽ കീട പ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ ഉപയോഗമാണ്. ചെടികളുടെ സാന്ദ്രത നിയന്ത്രിക്കുക, നടീലിന്റെയും വിതയുടേയും സമയം ക്രമീകരിക്കുക, കൂട്ടുകൃഷിരീതി കൈകൊള്ളുക, കൃഷിരീതി ഉപയോഗിച്ചുകൊണ്ട് തന്നെ കീടങ്ങളെ നിയന്ത്രിക്കുക. സമഗ്ര പോഷണ മാനേജ്മെന്റ്, കളനീക്കം ചെയ്യൽ, (സസ്യ) ജൈവകീടനാശിനി ഉപയോഗിക്കുക. ശത്രു കീടങ്ങളെ സംരക്ഷിക്കുക എന്നിവ ഇതിന്റെ ഘടകങ്ങളാണ്. ശത്രു കീടങ്ങളെ സംരക്ഷിക്കുന്നതിന് അവയുടെ മുട്ടകൾ ശേഖരിച്ച് നെൽപാടത്ത് നിക്ഷേപിച്ച് മിത്രകീടങ്ങളെ വളർത്താം. പ്രതിരോധ ശേഷിയുള്ള ഇനം കൃഷി ചെയ്യുക. ആഴ്ചയിലൊരിക്കലെങ്കിലും പാടത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുക. കീടനാശിനി പ്രയോഗത്തെകുറിച്ച് തീരുമാനം എടുക്കാൻ ശത്രു കീടങ്ങളുടേയും മിത്രകീടങ്ങളുടേയും എണ്ണം നിരീക്ഷിച്ചുകൊണ്ടിരിക്കണം. പ്രത്യുല്പാദന സമയത്ത് കീടനാശിനി പ്രയോഗം ഒഴിവാക്കുക. ഭീകരമായ ആക്രമണമുള്ള സ്ഥലത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തി കീടങ്ങൾ പടരാതെ നോക്കാം. മാത്രമല്ല മിത്രകീടങ്ങളെ സംരക്ഷിക്കുകയും ചെയ്യാം. സാധാരണ കീടങ്ങൾക്കെതിരായ പ്രകൃത്യാ ഉള്ള ശത്രു കീടങ്ങൾ തിരിച്ചറിയുകയും നെൽകൃഷി പരിസ്ഥിതിയിൽ ജൈവ നിയന്ത്രണ കീടങ്ങളുടെ സംരക്ഷണവും. നെൽകൃഷിയിലെ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ നെൽകൃഷിയിലെ സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങൾ പേര് സവിശേഷതകൾ ആക്രമിക്ക കീടങ്ങൾ A. ഇര പിടിയൻമാർ 1. ചെന്നായ ചിലന്തി2. ലിൻകസ് ചിലന്തി3. ചാട്ടക്കാരൻ ചിലന്തി4. കുള്ളൻ ചിലന്തി5. ഓർബ് ചിലന്തി പെൺഎട്ടുകാലി 200-300 മുട്ടകൾ ജീവിതകാലമായ 3-4 മാസം കൊണ്ടിടുന്നു. ലാർവ്വകളുംമുതിർന്ന പ്രാണിയും ഇലപ്രാണികളുംപുൽച്ചാടികൾഇലതിന്നുന്ന പുഴുക്കൾതണ്ടുതുരപ്പൻ പ്രാണി തുമ്പികൾ(സൂചിത്തുമ്പിയും മ്പ്രാഗൺ ഫ്ലൈയും) വ്യത്യസ്ത നിറങ്ങളിൽ സുതാര്യമായ വീതികുറഞ്ഞ് ചിറകുളള ലാർവ്വകൾ വെള്ളത്തിൽ ജീവിക്കുന്നു. എന്നാൽ ഭക്ഷണത്തിനുവേണ്ടി തണ്ടുതുരപ്പൻപുൽച്ചാടി മറ്റു പറക്കുന്ന പ്രാണികൾ മിരിഡ് ബഗ്സ് പ്രായപൂർത്തിയായ പ്രാണി പച്ച നിറത്തിൽ തവിട്ടു നിറത്തിലുള്ള ഷോൾഡറോടുകൂടിയിരിക്കും. ലാർവ്വ പച്ചനിറത്തിലായിരിക്കും. ഒരു ദിവസം 7-10 മൂട്ടകളോളം 1-5 പുൽച്ചാടികളേയോ ഭക്ഷിക്കും. പുൽച്ചാടി വർഗ്ഗത്തിലെ പ്രാണികൾ ജല മൂട്ടകൾ ചിറകുള്ളതോ ഇല്ലാത്തതോ ആ വീതിയുള്ള ഷോർഡറുള്ള ഒരു മൂട്ടയാണിത്. പെൺമൂട്ട 20-30 വരെ മുട്ടകൾ നെല്ലിൽ തങ്ങിൽ ജലനിരപ്പിനു മുകളിലായി ഇടുന്നു. 1-2 മാസം വരെയാണ് ജീവിതകാലം. നെൽച്ചെടി ഉണങ്ങുമ്പോൾ ചിറകുള്ള പ്രാണികൾ അപ്രത്യക്ഷമാകും. ഓട്ടർട്രീഡേഴ്സ് ഒറ്റക്ക് ഇരതേടുന്നവരാണ് തണ്ടുതുരപ്പന്റെ ലാർവ്വയേ പുൽച്ചാടികളോ ജലോപരിതലത്തിൽ വീണാൽ ഇവ ഭക്ഷിക്കും. ഓട്ടർടഡ്രെഡേഴ്സ് ഒരോ ഡ്രൈഡറും 5-10 പ്രാണികളെ ഒരു ദിവസം ഭക്ഷിക്കും. 1-1.5 മാസം ജീവിക്കും 10-30 വരെ മുട്ടകൾ ഇടും. നെലച്ചാടികൾനിശാശലഭങ്ങളുടെ ലാർവ്വകൾ ഗ്രൗണ്ട് ബീറ്റിൽ (നിലത്തെവണ്ട്) കട്ടിയുള്ള പുറം തോടാണ് ലാർവ്വകൾ തിളങ്ങുന്ന കറുപ്പുനിറം. പ്രാണികൾ ചുവപ്പുകലർന്ന തവിട്ടുനിറം . ഊർജ്ജസ്വലരായ ഇരപിടിയൻമാരാണ്. 3-5 വരെ ലാർവ്വകളെ ഒരു ദിവസം ഭക്ഷിക്കും. പുൽച്ചാടികൾ റോവ് ബിറ്റിൻ 7 മി.മി നീളത്തിൽ വയറിന്റെ അടിഭാഗം നീലനിറം നെൽച്ചാടിയിൽ വെള്ളത്തിൽ, പാടത്ത് എല്ലാം കാണുന്നു. രാത്രിയാണ് ഇരപിടിക്കുന്നത്. ഇലച്ചാടികൾപുൽച്ചാടികൾതണ്ടുതുരപ്പന്റെ ലാർവ്വകൾരോമപ്പുഴുക്കൾ ലേഡിബർഡ് ബീറ്റിൾ പകൽ സമയത്ത് ഇരപിടിക്കുന്നു. നെൽച്ചെടികളുടെ നിരപ്പിന് താഴെയായി കാണപ്പെടുന്നു. ചെറിയ പതുക്കെ സഞ്ചരിക്കുന്ന പ്രാണികളെതിന്നുന്നു. പ്രായ പൂർത്തിയായവയേക്കാൾ ചെറിയവ കൂടുതൽ ആർത്തിയോടെ ഭക്ഷിക്കുന്നു. 5-10 വരെ ഇരപിടിക്കുന്നു. 150-200 സന്തതികളെ 6-10 ആഴ്ചക്കാലത്തെ ജീവിത ചക്രത്തിൽ ഉത്പാദിപ്പിക്കുന്നു. പുൽച്ചാടികൾ ചീവിട് വാൾവാലൻ ചീവിട് മുട്ട ഭക്ഷിക്കുന്നു പുള്ളി തുരപ്പൻ, ഇലതുരപ്പൻപട്ടാളപ്പുഴുപുൽച്ചാടി, ഇലച്ചാടി എന്നിവയുടെ ലാർവ്വകൾ പുൽച്ചാടികൾ സാധാരണ പുൽച്ചാടിയിൽ നിന്നും അതിന്റെ നീണ്ട സ്പർശിനിയാലെ വ്യത്യാസപെട്ടിരിക്കും. ശരീര നീളത്തിന്റെ ഇരട്ടിയായിരിക്കും അത്. രാത്രികാലങ്ങളിൽ പാകമായ പാടത്ത് ധാരാളം ഉണ്ടാവും. ഒരു ദിവസം 3-4 മഞ്ഞ ഇലത്തുരപ്പന്റെ മുട്ടക്കൂട്ടം ഭക്ഷിക്കും. നെൽബഗ്ഗിന്റെ മുട്ടകൾ, തണ്ടുത്തുരപ്പന്റെ മുട്ടകൾ, പുൽച്ചാടി ലാർവ്വ ഇലച്ചെടി ലാർവ്വ എന്നിവപരാദങ്ങൾ B. പരാദങ്ങൾ 1 മുട്ട പരാദങ്ങൾ ട്രൈക്കോഗ്രമ്മ സ്പീഷീസ്ടെലിനോമസ് സ്പീഷീസ് ടെട്രാസ്റ്റൈക്കസ് സ്പിഷീസ് കറുത്ത നിറത്തിലുള്ള ചെറിയ പ്രാണികൾആഥിതേയ ജീവികളുടെ മുട്ടയിൽ മുട്ടയിടുന്നു. അുട്ടയിൽ നിന്നും പൂർണ്ണ ജീവിയിലേക്കുള്ള വളർച്ച 10 മുതൽ 40 ദിവസങ്ങളാണ്. തണ്ട്തുരപ്പൻ ഇലചുരുട്ടിപ്പുഴു ഗോണാറ്റോസെറസ് സ്പിഷീസ് അനാഗ്രിസ് സ്പിഷീസ് ബ്രൗൺ നിറത്തിലോ കടുത്ത മഞ്ഞ നിറത്തിലോ ഉള്ള തീരെ ചെറിയ പ്രാണികൾഇണച്ചേരാതെതന്നെ പെണ്ണിന് പ്രത്യുൽപാദന ശേഷിയുണ്ട്.പൂർണ്ണ വളർച്ചയെത്തിയ ജീവി 6-7 ദിവസം ജീവിക്കും. ഒരുദിവസം ശരാശരി 8 മുട്ടകളിൽ പരാദമായി ജീവിക്കും. പുൽച്ചാടി വർഗ്ഗം 2. ലാർവ പരാദങ്ങൾ കൊട്ടേസ്യാ സ്പീഷീസ് സ്റ്റനോബ്രാകോൺ സ്പിഷീസ് ഇരുണ്ട നിറത്തിലെ പ്രാണികൾ4-7 ദിവസം വരെ ജീവിക്കുന്നു. തണ്ട്, ഇല ചെടിയുടെ മറ്റ് ഭാഗങ്ങൾ എന്നിവ ലാർവ ഭക്ഷിക്കുന്നു. കാര്ഷിക യന്ത്രവല്കരണം ഇടക്കാല കാർഷിക പ്രവർത്തനങ്ങൾക്കുള്ള യന്ത്രങ്ങൾ നാപ് സാക്ക് സ്പ്രെയർ 9 -22.5 ലിറ്റർ ടാങ്കിൽ സ്ഥിരമായി ഉറപ്പിച്ച ഒരു എയർ ചേമ്പറും ഒരു പമ്പും അടങ്ങിയതാണ് നാപ് സാക്ക് സ്പെയർ. ഓപ്പറേറ്ററുടെ ചുമലിനു മേലോക്കോ, കൈക്കു താഴെ ആയോ നീണ്ടു നിൽക്കുന്ന ഹാന്റിൽ ഇതിനുണ്ട്. ഇതു മൂലം ഒറ്റ കൈകൊണ്ട് പ്രവർത്തിപ്പിക്കാൻ കഴിയുന്നു. ഒരേ അളവിൽ മർദ്ദം നിലനിർത്താൻ കഴിയുന്നതുകൊണ്ട് പമ്പ് തുടർച്ചയായി പ്രവർത്തിപ്പിക്കാനാവും. ഠമാട്ടോ റൈസ്ഡ് നാപസാക്ക് മിസ്റ്റ് ബ്ളോവർ ഒരു സെൻട്രിഫ്യൂഷൻ ഫാൻ ഘടിപ്പിച്ച 35 സിസി ഉള്ള ഒരു ചെറിയ 2 സ്ട്രോക്ക് പെട്രോൾ / മണ്ണെ എഞ്ചിനാണിതിന്. സ്പ്രെ ടാങ്കിന് ഇന്ധനം നിറക്കാനുള്ള ഒരു കംപാർട്ട്മെന്റ് ഉണ്ട്. എൻജിൻ ഫാൻ ഒരു സാധാരണ ഫ്രെയിമിൽ ഉറപ്പിച്ച് ഓപ്പറെറ്ററുടെ പിന്നിലായി ഘടിപ്പിക്കുന്നു. ടാങ്ക് പ്ളാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയതാണ്. ഗുരുത്വാകർഷണം കൊണ്ട് ദ്രാവകം ഒഴുകുകയും നോസിലിൻ എത്തുന്നത് കാറ്റിലെത്തുകയും ചെയ്യും. നെല്ല്: വിളവെടുപ്പും സംഭരണവും കൊയ്ത്ത് നെൽ കൃഷിയുടെ വിളവെടുപ്പ് വിളവെടുപ്പ് എന്നാൽ മൂപ്പെത്തിയ നെല്ല് പാടത്തു നിന്നും ശേഖരിക്കുന്ന പ്രക്രിയയാണ്. കൊയ്ത്ത്, മെതി, വൃത്തിയാക്കൽ , ചാക്കിലാക്കൽ എന്നീ ജോലികൾ ഇതിൽ ഉൾപ്പെടുന്നു. കൃത്യസമയത്തെ വിളവെടുപ്പ് നെൻമണിയുടെ ഗുണവും വിപണി മൂല്യവും ഉറപ്പു വരുത്തുന്നു. വളരെ നേരത്തെയുള്ള വിളവെടുപ്പ് മണികൾ കൂടുതൽ പതിരാവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മാത്രമല്ല മൂപ്പെത്താത്ത മണികൾ മില്ലിൽ പൊടിഞ്ഞുപോകുകയും ചെയ്യും. വളരെ വൈകിയുള്ള കൊയ്ത്തും ധാന്യ ലഭ്യതയിൽ ഗണ്യമായ കുറവും വരുത്തുന്നു. കൃത്യ സമയത്തുള്ള കൊയ്ത്ത് നെൽവിത്തുകളുടെ മുളക്കാനുള്ള കഴിവ് വർദ്ധിപ്പിക്കും. വിളവെടുപ്പ് സമയം 80-85% കതിരുകൾ വൈക്കോൽ നിറം (മഞ്ഞ) ആകുമ്പോൾ കതിരുകൾ മുറിച്ചെടുക്കണം. നെൻമണികൾ പല്ലുകൾക്കിടയിൽ വച്ചമർത്തുമ്പോൾ ഉറച്ചതായിരിക്കണം എന്നാൽ പൊട്ടിപ്പോകാൻ പാടില്ല. 20-25% വരെ ഈർപ്പം ഉണ്ടായിരിക്കുന്നതാണ് നല്ലത്. വിള വളരെയധികം ഉണങ്ങിയാൽ മില്ലിൽ പൊടിഞ്ഞുപോകും. വരണ്ട കാലാവസ്ഥയിൽ കതിർ വന്ന് 25-35 ദിവസങ്ങൾ കഴിഞ്ഞാൽ കൊയ്ത്ത് നടത്താം. എന്നാൽ വർഷക്കാലത്താണെങ്കിൽ കതിരുവന്ന് 32-38 ദിവസത്തിനു ശേഷമാണ് കൊയ്ത്ത് നടത്തേണ്ടത്. വിളവെടുപ്പ് രീതി കൊയ്ത്ത് ( മനുഷ്യാധ്വാനം ഉപയോഗിച്ച്)സാമ്പ്രാദായിക ഉപകരണങ്ങളായ അരിവാൾ, ചവിട്ടു-മെതിയന്ത്രം, മൃഗങ്ങൾ എന്നിവ ഉപയോഗിച്ചുള്ള വിളവെടുപ്പ്. മെതിയന്ത്രംഒരു റീപ്പർ ഉപയോഗിച്ച് കറ്റകൾ അരിഞ്ഞ് നിരയായി ഇടുന്നു. ഇത് ആളുകൾ ശേഖരിച്ച് മെതിക്കുകയോ മെഷീൻ ഉപയോഗിച്ച് മെതിക്കുകയോ ചെയ്യും. കംപയിൻ വിളവെടുപ്പ് എല്ലാ ജോലികളും കൊയ്ത്ത്, കെട്ട്, മെതി, വൃത്തിയാക്കൽ കംപയിൻ ഹാർവസ്റ്റർ ഉപയോഗിച്ച് ചെയ്യുന്നു കറ്റ മെതിക്കല് മെതിയുടെ പ്രാധാന്യം നെല്ല് ഈർപ്പം വലിച്ചെടുത്ത് പൊട്ടി പോകാതിരിക്കാൻ കൊയ്ത്ത് കഴിഞ്ഞ് എത്രയും വേഗം മെതിക്കണം. ഉണങ്ങിയ കറ്റകൾ പാടത്തു വച്ചു തന്നെയോ കൊയ്ത്തിനു ശേഷം ഉണങ്ങാത്ത കറ്റയിൽ നിന്നോ ഈർപ്പം വലിച്ചെടുക്കാം. കൊയ്തെടുത്ത മെതിക്കാത്ത കറ്റകളിൽ നിന്നു 1-2% ഈർപ്പം പാടത്ത് വച്ച് നഷ്ടപെടുന്നു. പാടത്തു വച്ച് തന്നെ ഉണക്കുന്നത് അതിവേഗം ഉണങ്ങി ഈർപ്പത്തിന്റെ അളവ് 20% കുറയാൻ കാരണമാകുന്നു. യന്ത്രം ഉപയോഗിച്ച് മെതിക്കുമ്പോൾ നെൻമണികൾ കൂടുതൽ ചിതറി പോകാനിടയാക്കുന്നു. എന്നാൽ 25% അധികമാണ് ഈർപ്പമെങ്കിൽ കതിരിൽ നിന്ന് മണികൾ നീക്കം ചെയ്യാൻ ബുദ്ധി മുട്ടുണ്ടാകുകയും യന്ത്ര മെതിയിൽ കേടു പാടുകൾ വരികയും ചെയ്യും. വിളവെടുപ്പിലെ പ്രാധമിക നഷ്ടങ്ങൾ കൊയ്ത്തിനു ശേഷമുള്ള ജോലികളിൽ വളരെയധികം സമയ നിഷ്ട പാലിക്കേണ്ടതും നെൻമണിയുടെ ഈർപ്പത്തിന്റെ അളവിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. ജോലികൾ ആവശ്യമായ ഈർപ്പത്തിന്റെ അളവ് നഷ്ടം കെയ്ത്ത് 20-25 % കൂടുതൽ ഉണങ്ങിയാൽ നെൽമണികൾ ചിതറി തെറിച്ചു പോകും. മെതി 20-25%യന്ത്രം ഉപോഗിച്ച് മെതിക്കുമ്പോൾ <20 % ആളുകൾ മെതിക്കുമ്പോൾ അപൂർണ്ണമായ മെതി മണികൾക്ക് കേട് സംഭിക്കുന്നു, പൊട്ടിപൊടിയുന്നു. ഉണക്കൽ അവസാന ഈർപ്പത്തിന്റെ അളവ് 14% കൂടുതൽ കേടുംവരും, പൂപ്പൽ ബാധ/ കുമിൾബാധ നിറവ്യത്യാസം സംഭരണം 14% ധാന്യ നഷ്ടം 13% വിത്തു സംഭരണം 9% ദീഘകാല വിത്തു സംരക്ഷണം പൂപ്പൽ, പ്രാണി, എലിശല്യം കുഞ്ഞൻ 14% മണികൾ പൊടിയുന്നു പൊട്ടുന്നു. ഉണക്കുന്നതു സംബന്ധിച്ച് ഉണക്കലിന്റെ പ്രാധാന്യം നെൻമണി ഉണക്കാ൯ നല്ല വായു സഞ്ചാരമുള്ളിടത്ത്, ഈർപ്പം കുറഞ്ഞതും ചൂടുള്ളതുമായ വായുവിൽ വക്കുന്നത് ഒരു പ്രധാന ഘട്ടമാണ്. ഇത് നെൻമണിയിലെ ഈർപ്പം ബാഷ്പീകരിച്ച് ഉണങ്ങാൻ സഹായിക്കുന്നു. ഉണക്കുന്ന രീതിക്ക് വിത്തിന്റേയും ധാന്യത്തിന്റേയും ഗുണം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഉണക്കലിന്റെ ചില അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. കൊയത്ത് സമയത്ത് നെൻമണിയിൽ ഈർപ്പത്തിന്റെ അളവ് കൂടിയിരിക്കും. നെൻമണിയിൽ ഉയർന്ന അളവ് ഈർപ്പമുണ്ടെങ്കിൽ സ്വാഭാവികമായ ശ്വസന പ്രക്രിയ നടക്കുകയും നെല്ല് കുറയാൻ കാരണമാവുകയും ചെയ്യും. ഈർപ്പം പ്രാണികളും പൂപ്പലും വളരാൻ ഇടയാക്കുന്നു. ഇത് നെൻമണികളുടെ ഗുണമേന്മ കുറക്കും. ഈർപ്പത്തിന്റെ അളവ് കൂടുന്നത് മുളക്കാനുള്ള ശേഷികുറക്കും. നെൽ വിത്തിന്റേയും ധാന്യത്തിന്റേയും ഗുണമൂല്യം കുറയാതിരിക്കാനും പ്രാണി, പൂപ്പൽ ശല്യം ഇല്ലാതിരിക്കാനും ധാന്യത്തിന്റെ ശരിയായ ഉണക്ക് വളരെ നിർണ്ണായകമാണ്.പച്ചനെല്ല് ഉണക്കുന്നത് അതിലെ ഈർപ്പത്തിന്റെ അളവ് കുറക്കാനും സുരക്ഷിതമായ സംഭരണത്തിനും അത്യാവശ്യമാണ്. വളരെ കുറച്ചു നാളത്തേക്കാണെങ്കിലും ഉണക്കാതിരിക്കുന്നത് ഗുണനിലവാരത്തെ സാരമായി ബാധിക്കും. കൊയ്ത്തിനു ശേഷം കഴിയുന്നത്ര വേഗം നെല്ലുണക്കണം 12 മണിക്കുറിനുള്ളിൽ തന്നെ ആകുന്നതാണ് നല്ലത്. നെല്ല് ഉണക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ രണ്ടാഴ്ചത്തേക്ക് സംഭരിക്കാൻ വിളവെടുപ്പിനു ശേഷം ഉടനെ തന്നെ ഈർപ്പം 18% ആക്കി ഉണക്കുക. കുത്തുന്നതിന് മില്ലിലേക്ക് 14% ഈർപ്പത്തിൽ ഉണക്കണം. 14% താഴെ ഇർപ്പമായാൽ (കൂടുതൽ ഉണങ്ങിയാൽ) ഭാരം വളരെ കുറയാനും കുത്തുമ്പോൾ പൊടിഞ്ഞു പോകാനും ഇടയുണ്ട്. 8-12 മാസത്തേക്ക് സംഭരിക്കാൻ 13% മോ, താഴെയോ ഈർപ്പം നിലനിറുത്തുക. ഒരുവർഷത്തിൽ കൂടുതൽ സംഭരണത്തിന് ഈർപ്പം 9% ആക്കി കുറക്കണം. എല്ലാ മണികളും ഒരു പോലെ ഉണങ്ങാനും നനഞ്ഞ ഇടങ്ങൾ ബാക്കിയാവാതിരിക്കാനും ഉണക്കുന്നതിന് മുൻപ് നെല്ല് വൃത്തികണം ഈർപ്പത്തിന്റെ അളവ് വ്യത്യസ്തമായവ തമ്മിൽ കലർത്താതിരിക്കുക നെല്ല് കൂടുതൽ ഉണങ്ങിപ്പോകാതിരിക്കാനും ചൂടാവാതെയിരിക്കാനും എപ്പോഴും ചൂടും ഈർപ്പവും നിരീക്ഷിച്ചുകൊണ്ടിരിക്കണം. സംഭരണ കാലാവധി സുരക്ഷിതമായ ഈർപ്പത്തിന്റെ അളവ് ഗുണമേൻമയെ എങ്ങിനെ ബാധിക്കുന്നു. 2-3 ആഴ്ചകൾ 14-18% പൂപ്പൽ, നിറവ്യത്യാസം, ശ്വസനനഷ്ടം 8-12 മാസം 13% ഓ അതിൽ കുറവോ പ്രാണി/ കീടശല്യം more than 1 year 9% ഓ അതിൽ കുറവോ ഗുണമേൻമ കുറയും നെല്ല് ഉണക്കുന്ന രീതി വെയിലത്തുണക്കൽ - ഏഷ്യയിൽ തുടർന്ന് പോരുന്ന പ്രധാന രീതി വെയിലത്തുണക്കലാണ്. അതിന്റെ ചിലവു കുറവു തന്നെ ഒരു കാരണം. തൊഴിൽ സാന്ദ്രത കൂടുതൽ ആവശ്യമുള്ളതും എന്നാൽ നെൻമണിയിലെ ഊഷ്മാവ് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു രീതിയാണിത്. പരമാവധി ഗുണ മേൻമക്ക് വളരെ കനം കുറച്ച്(5 സെ.മി) പരത്തുക മഴ വരുമ്പോൾ മൂടിയിടുകയോ എടുത്തുവക്കുകയോ ചെയ്യുക. ഇടക്കിടക്ക്, മിനിമം അരമണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും ഇളക്കികൊണ്ടിരിക്കുക. ചൂട് നിരീക്ഷിച്ചുകൊണ്ടിരിക്കുക. ് 50ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടായാൽ മൂടിയിടുക. സംഭരിച്ചുണക്കൽ 18% ഈർപ്പമുള്ള നെല്ല് സംഭരണം കുട്ടകളിലോ ബാഗുകളിലോ വച്ച് ചൂടാക്കിയ വായുകടത്തിവിട്ട് ഉണക്കാവുന്നതാണ്. സംഭരണം ഉൾപ്പടെ - കുറഞ്ഞ ഊർജ്ജ ഉപയോഗം ഗുണമേൻമ കൂടുതൽ എന്നിവയാണ് ഇതിന്റെ മേൻമകൾ രണ്ടാഘട്ട ഉണക്കൽ, കൂടുതൽ സമയം ആവശ്യം. ചൂടാക്കിയ വായു ഉപയോഗിച്ചുണക്കൽ ഫിക്സ്ഡ് ബെസ് ബാച്ച് ഡ്രൈയർ കർഷകർ, കോൺട്രാക്ടർമാർ, ചെറിയ റൈസ് മില്ല് എന്നിവർക്ക് ഉപയോഗിക്കാവുന്നത്. ശേഷി - 1-10 ബാച്ച് ഉണക്കാൻ വേണ്ട സമയം 6-8 hr പ്രാദേശികമായ വകഭേദങ്ങൾ ലഭ്യമാണ്, ചിലവ്കുറവ്, ലളിതം ക്രമമായി ഉണക്കില്ല, തൊഴിൽ സാന്ദ്രത കൂടുതൽ റിസർക്കുലേറ്റിങ്ങ് ബാച്ച് ഡ്രൈയർ റൈസ്മില്ലുകൾ സംഹകരണ സംഘങ്ങൾക്കും ശേഷി : 4-10 ടൺ/ ബാച്ച് സമയം 6-8 മണിക്കൂർ ക്രമമായി ഉണക്കും, ഓട്ടോമാറ്റിക് , സ്വീകാര്യമായ വില കൺട്യുന്യുവസ് ഫ്ലോഡ്രൈയർ വാണിജ്യാടിസ്ഥാനത്തിലെ ഉപയോഗത്തിന് ശേഷി 10 ടൺ/ മണിക്കൂർ നിരക്ക് 1-2% / പാസ്സ് ഉയർന്ന ശേഷി, ഓട്ടോമാറ്റിക് പ്രവർത്തനം കൂടുതൽ മൂലധനം ആവശ്യം, ഉയർന്ന അളവിൽ മാത്രം സാധ്യമാകുന്നത്. നെല്ല് സംഭരണം സംഭരണത്തിന്റെ പ്രാധാന്യം ഉണങ്ങിയ നെല്ലിൽ വീണ്ടും ഈർപ്പം കയറാതിരിക്കാൻ, പക്ഷികൾ, കരണ്ടുതിന്നുന്ന ജീവികൾ, പൂപ്പൽ, പ്രാണികൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം എന്നതൊക്കെയാണ് നെല്ലിന്റെ സംഭരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നെല്ലിന്റെ സുരക്ഷിതമായ സംഭരണം ഉറപ്പാക്കാം. നെൽമണിക്കുള്ളിലെ ഈർപ്പത്തിന്റെ അളവ് 14% ഓ അതിൽ കുറവോ ആയിരിക്കണം. പ്രാണികളിൽ നിന്നും കരണ്ടു തിന്നുന്ന ജീവികളിൽ നിന്നും സംരക്ഷണം ഉറപ്പാക്കണം ചുറ്റുപാടിൽ നിന്നോ മഴ മൂലമോ ഉണങ്ങിയ നെൻമണി ഈർപ്പം വലിച്ചെടുക്കാൻ ഇടയാവരുത്. കൂടുതൽ കാലം സൂക്ഷിക്കേണ്ടതുണ്ടെങ്കിൽ ഈർപ്പത്തിന്റെ അളവ് വളരെ കുറഞ്ഞിരിക്കണം. 14% കൂടുതൽ ഈർപ്പമുണ്ടെങ്കിൽ പൂപ്പൽ ബാധിക്കാനും പെട്ടെന്ന് നശിച്ചുപോകാനും സാധ്യതയുണ്ട്. ജാഗ്രതാ നിർദ്ദേശം വളരെ ശ്രദ്ധിക്കേണ്ട ഒരു ചട്ടം എന്തെന്നാൽ നെൻമണിയിൽ ഈർപ്പത്തിന്റെ അളവ് 1% കൂടുകയോ സംഭരണ ഊഷ്മാവ് 5ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുകയോ ചെയ്താൽ നെൽമമിയുടെ ആയുസ്സ് പകുതി കുറയും വിളപെടുപ്പിനുപയോഗിക്കുന്ന യന്ത്രങ്ങൾ സെല്ഫ് പ്രോപ്പൽഡ് കംമ്പയിൻ ഹാർവെസ്റ്റർ കട്ടിംങ്ങ് യൂണിറ്റ്, ത്രഷിംങ്ങ് യൂണിറ്റ്. ക്ളീനിംങ്ങ് ആന്റ് ഗ്രെയിൻ ഹാൻഡിലിംങ്ങ് യൂണിറ്റ് എന്നിവ അടങ്ങിയതാണ് യന്ത്രം. മുറിച്ചെടുത്ത കറ്റ ഫീസർ കോൺവെയർവഴി സിലിണ്ടറിൽ എത്തിക്കുകയും അവിടെ കറ്റ മെതിച്ച് ധാന്യവും വൈക്കോലും വേർപെടുത്തു രണ്ട് ഭാഗങ്ങളാക്കുന്നു. ഒരു ഓപ്പറേഷനിൽ തന്നെ ഈ യന്ത്രത്തിൽ കൊയ്ത്തും, മെതിയും ക്ളീനിംങ്ങും ലോഡിംങ്ങും നടത്താം. പരമ്പരാഗതഗത രീതി അപേക്ഷിച്ച് 80-90 % കൂലിച്ചെലവും മറ്റു ഉപകരണങ്ങളെ അപേക്ഷിച്ച് 33 % പ്രവർത്തനച്ചെലവും ലാഭിക്കാം. ട്രാക്ടർ ഓപ്പറേറ്റഡ് കംമ്പയിൻ ഹാർവെസ്റ്റർ കട്ടിംങ്ങ് യൂണിറ്റ്. ത്രഷിംങ്ങ് യൂണിറ്റ് എന്നീ ഘടകങ്ങൾ ഈ യന്ത്രത്തിനുണ്ട്. മുറിച്ചെടുത്ത കറ്റ ഫീസർ കോൺവെയർവഴി സിലിണ്ടറിൽ എത്തിക്കുകയും അവിടെ കറ്റ മെതിച്ച് ധാന്യവും വൈക്കോലും വേർപെടുത്തു രണ്ട് ഭാഗങ്ങളാക്കുന്നു. ഒരു ഓപ്പറേഷനിൽ തന്നെ ഈ യന്ത്രത്തിൽ കൊയ്ത്തും, മെതിയും ക്ളീനിംങ്ങും ലോഡിംങ്ങും നടത്താം. പരമ്പരാഗതഗത രീതി അപേക്ഷിച്ച് 80-90 % കൂലിച്ചെലവും മറ്റു ഉപകരണങ്ങളെ അപേക്ഷിച്ച് 33 % പ്രവർത്തനച്ചെലവും ലാഭിക്കാം. വെർട്ടിക്കൽ കോൺവെയർ റീപ്പർ പുറകെ നടന്നു പ്രവർത്തിപ്പിക്കുന്ന രീതിയിലുള്ള ഈ കൊയ്ത്ത് യന്ത്രം കൊയ്ത്തിനും ധാന്യങ്ങൾ കാറ്റത്തിടുന്നതിനും ഉപയോഗപ്രദമാണ് എഞ്ചിൻ പവർ ട്രാൻസിമിഷൻ ബോക്സ് , ലഗ്ഗ്ഡ് വീൽസ് കട്ടർബാർ, ക്രോപ് റൊ ഡിവൈഡർ, കോൺവെയർ ബെൽട്ട്, സ്റ്റാർവീൽസ്, ഓപറേറ്റിംങ്ങ് കൺട്രോൾ, സ്റ്റർഡി ഫ്രെയിം എന്നിവയാണ് ഇതിന്റെ ഭാഗങ്ങൾ. കട്ടർബാറിലേക്കും, കോൺവെയർ ബൽറ്റിലേക്കും ബെല്റ്റ് കപ്പിവഴി എഞ്ചിൻ പവർ എത്തുന്നു. റീപ്പറിന്റെ മുന്നോട്ടുള്ള ചലനത്തിൽ ക്രോപ് റൊ ഡിവൈഡർ വിള പകുത്ത് കട്ടർബാറിനോട് അടുപ്പിക്കുന്നു. കട്ടർ കറ്റ മുറിച്ചെടുക്കുന്നു. കറ്റ യന്ത്രത്തിന്റെ ഒരു വശത്തുകൂടി പാടത്ത് നിരയായി വീഴുന്നു. കറ്റ അടിക്കികെട്ടി മെതി സ്ഥലത്തേക്ക് മാറ്റാവുന്നതാണ്. ട്രാക്ക് ടൈപ്പ് സമാൾ കംമ്പയിൻ ട്രാക്ക് ടൈപ്പിലുള്ള ചെറിയ കംമ്പയിൻ കൊയ്ത്തു യന്ത്രം 2 - 3 ന് മോഡലുകളിൽ ലഭ്യമാണ്. ചലിപ്പിക്കാനുള്ള റബ്ബർ ട്രാക്കുകൾ ഉള്ളതുകൊണ്ട് നീർ നിലങ്ങൾക്കും അനുയോജ്യമാണ്. നെൽച്ചെടിയെ ഉയർത്താനുതകുന്ന ഫിംഗറുകൾ, 1000 മി.മീ നീളമുള്ള കട്ടർബാർ, ക്രോപ്പ് കോൺവെയിംത്ത് സംവിധാനം, ഇയർ ഹെഡ് ത്രഷർ, ക്ളീനിംങ്ങ് ബാഗിംങ്ങ് യൂണിറ്റ് എന്നീ ഘടകങ്ങൾ ഈ യന്ത്രത്തിൽ അടങ്ങിയിരിക്കുന്നു. രണ്ടു ചെയിൻ കോൺ കോൺവെയറുകൾക്കിടയിൽ പിടിച്ച് മെതിക്കുകയും ബാക്കിയാവുന്ന വൈക്കോൽ പാടത്തേക്ക് നിർഗ്ഗമിക്കുന്നു. വൈക്കോൽ തുണ്ടുകളാക്കി ഒരേ പോലെ പാടത്ത് വിതറി ഉണക്കാനോ മണ്ണിൽ അഴുകിലയിക്കാനു സഹായിക്കുന്ന സംവിധാനവും ഈ യന്ത്രത്തിലുണ്ട്. കടപ്പാട് : ഫാം എക്സ് ടെൻഷൻ മാനേജർ