നിലം പറ്റിവളരുന്ന ഒരു സസ്യമാണ് വിഷണുക്രാന്തി, പിത്തഹരമായ ഒരു ഔഷധിയാണ്. പൊതുവായി സ്ത്രീകളുടെ ശരീരപുഷ്ടിക്കും ഗര്‍ഭരക്ഷയ്ക്കും ഉപയോഗിക്കുന്നു. ഒര്‍മ്മകുറവ്, ജ്വരം, ആസ്മ, ബാലനര,മുടികൊഴിച്ചില്‍ മുതലയവക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. മലയാളം :- വിഷ്ണുക്രാന്തി, കൃഷ്ണക്രാന്തി തമിഴ് :- വിഷ്ണുക്രാന്തി സംസ്കൃതം :- ഹരികോന്തിജ, വിഷ്ണുഗന്ധി,ശംഖുപുഷ്പി,വിഷ്_ണു ദയിതം, നീലപുഷ്പി. ഇംഗ്ളിഷ് :- സ്ലെന്ടെര്‍ ദ്വാര്ഫ് ,മോര്‍ണിംഗ് ഗ്ലോറി ഹിന്ദി :- ശ്യാമക്രാന്ത, വിഷ്ണുക്രാന്ത ശാസ്ത്രിയം:- ഇവോള്‍വുലസ് അള്‍സിനോയിഡ്സ് കുടുംബം :- കണ്_വോള്‍_വിലേസിയ രസം :- കടു, തിക്ത വീര്യം :- ഉഷ്ണ ഗുണം :- രൂക്ഷ,തിക്ഷണം വിപാകം :- കര്‍മ്മം :- ഉപയോഗം :- സമൂലം ചില ഉപയോഗങ്ങള്‍ ഇടവിട്ടുണ്ടാക്കുന്ന പനിക്കു വിഷ്ണുക്രാന്തി സമൂലം പശുവിന് പാല് കറന്നെടുത്തുടനെ അരച്ചു കൊടുക്കാവുന്നതാണ് ഇതിന്റെ നീര് നെയ്യും ചേര്_ത്തുകഴിച്ചാല്‍ ഒര്_മ്മശക്തിക്ക് നല്ലതാണ് . ഇതിന്റെനീര് തേനില്‍ കഴിച്ചാല്‍ കുടലില്‍ ഉണ്ടാക്കുന്ന അള്‍സര്‍ മാറും. - കടപ്പാട്: കൃഷിപാഠം - - കെ.ജാഷിദ് -