ഔഷധ സസ്യം : മുയൽചെവിയൻ ദശപുഷ്പതിലെ അടുത്ത ഇനം മുയല്ചെവിയന്. നിലം പറ്റി നില്ക്കുന്ന ഒരു ചെറിയ സസ്യമാണിത്. ഇത് വാത, കഫഹരം മായ ഒരു ഔഷധമാണ്. ഈ സസ്യതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാദൃശ്യം ഉള്ളതിനാല്‍ ഇതിന് മുയല്ചെവിയന് എന്നു പേര് വന്നു . തൊണ്ടസംബന്ധമായ സര്‍വ്വ രോഗങ്ങള്‍ക്കും നല്ലത്. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും ഫലപ്രദം. മറ്റുനാമങ്ങള്‍ മലയാളം :- മുയല്ചെവിയന്, ഒറ്റചെവിയന്‍,എലിചെവിയന്‍, എഴുതാന്നിപ്പച്ച,തിരുദേവി,നാരായണപച്ച, ഒരിച്ചെവിയ തമിഴ് :- മുയല്ചെവി സംസ്കൃതം :- ചിത്രപചിത്ര, സംഭാരി, ശശശ്രുതി , ആഖുകരി ഇംഗ്ളിഷ് :- കുപിട് ഷെവിംഗ് ബ്രഷ്, എമിലിയ് ഹിന്ദി :- കിരണ്‍ കാരി, ഹിരണ്ഹുരി ശാസ്ത്രിയം:- എമിലിയ സോണ്ചിഫോലിയ കുടുംബം :- അസ്റ്റെസിയ രസം :- കടു,കഷായം,തിക്തം വീര്യം :- ശീതം ഗുണം :- ലഘു,ഗ്രാഹി വിപാകം :- ഉപയോഗം :- സമൂലം. ചില ഉപയോഗങ്ങള്‍ നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ്. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച് വെച്ചുകെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. ടോൺസിലൈറ്റിസ് ന് മുയല് ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്യുക. ചതവിനു മുയല് ചെവിയന്‍ സമൂലം അരിക്കാടി, ഗുല്ഗുലു എന്നിവ ചേര്‍ത്ത് അരച്ച് കുഴമ്പാക്കി തേക്കുക തൊണ്ടമുഴ - മുയല് ചെവിയന്‍ എണ്ണ കാച്ചി തടവുക. - കെ. ജാഷിദ് - കടപ്പാട് : കൃഷിപാഠം